4 കഷ്ണം തക്കാളി, കുറച്ച് തുളസി, സൂപ്പ് ഉണ്ടാക്കി കഴിച്ചുനോക്കൂ, കുടവയറിനെ പിന്നെ കാണേണ്ടി വരില്ല
മഴക്കാലമല്ലേ, ശരീരം ഏറ്റവും ആരോഗ്യത്തോടെ ശ്രദ്ധിക്കേണ്ട സമയമാണ്. ഈ സമയം നമ്മുടെ ശരീരഭാരം വര്‍ധിക്കാനും കുടവയര്‍ വരാനുമെല്ലാം സാധ്യതയുള്ള സമയമാണ്. കാരണം മഴക്കാലത്ത് നമ്മള് വര്‍ക്കൗട്ട് അടക്കം ചെയ്യുന്നത് കുറവായിരിക്കും. പൊതുവേ മടി കടന്നുവരുന്ന സമയമാണിത്. അതുപോലെ മണ്‍സൂണ്‍ നമ്മുടെ ശരീരം ചൂടുപിടിപ്പിക്കാനുള്ള സമയമാണ്.
ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ പലരും ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് കഴിക്കാറുണ്ട്. എന്നാല്‍ അതേ ഗുണം ലഭിക്കുന്ന മറ്റൊരു കാര്യം സൂപ്പുകളാണ്. വിവിധ തരം സൂപ്പുകള്‍ നമ്മുടെ എല്ലിന്റെ ബലത്തെ വരെ കഠിനമായി നിലനിര്‍ത്തും. അതുപോലെ നമ്മുടെ ഭാരം കുറയ്ക്കാനും കുടവയറിനെ കുറച്ച് കൊണ്ടുവരാനും മികച്ചതാണ്.

തക്കാളി-തുളസിയില ചേര്‍ത്തുള്ള സൂപ്പ് എപ്പോഴെങ്കിലും കഴിച്ചുനോക്കിയിട്ടുണ്ടോ? എങ്കില്‍ ഇനി മുതല്‍ അത് ശീലമാക്കാം. മണ്‍സൂണ്‍ സൂപ്പായിട്ടാണ് ഇവ അറിയപ്പെടുന്നത്. നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ എല്ലാം ഇവ നീക്കം ചെയ്യും. എങ്ങനെ ഇവ ഉണ്ടാക്കാം എന്നാണോ ചിന്തിക്കുന്നത്. സവാളയും വെളുത്തുള്ളിയും ഒലീവ് ഓയില്‍ ചേര്‍ത്ത് വഴറ്റിയെടുക്കുക.
അതിലേക്ക് മുറിച്ചെടുത്ത തക്കാളി ചേര്‍ക്കുക. അത് നന്നായി പാകം ചെയ്യുക. മൃദുവായി മാറുന്നത് വരെ പാകം ചെയ്യുക. അതിലേക്ക് പല പച്ചക്കറികള്‍ ചേര്‍ക്കാവുന്നതാണ്. 15 മുതല്‍ ഇരുപത് മിനുട്ട് വരെ ഇത് പാകം ചെയ്യാം. തുടര്‍ന്ന് നേരത്തെയുള്ള പച്ചക്കറികളെല്ലാം ഒരുമിച്ച് ചേര്‍ക്കുക. അതിലേക്ക് ഫ്രഷായിട്ടുള്ള തുളസിയില ചേര്‍ക്കുക. ഉപ്പും കുരുമുളകും ആവശ്യത്തിന് ചേര്‍ത്ത് കഴിക്കാം.
ഇനി തക്കാളി സൂപ്പ് ഇഷ്ടമില്ലാത്തവരാണെങ്കില്‍ വേറെയും ഓപ്ഷന് മുന്നിലുണ്ട്. പുതിനയില ഉപയോഗിച്ച് സൂപ്പുണ്ടാക്കാവുന്നതാണ്. ആദ്യം ഫ്രഷായിട്ടുള്ള പുതിനയിലകള്‍ വാങ്ങണം. അത് വീട്ടില്‍ തന്നെയുണ്ടെങ്കില്‍ നല്ലതാണ്. ഇവ ഒലീവ് ഓയിലിലേക്ക് ഇട്ട് തിളപ്പിക്കുക. കുറച്ച് നേരം ഇത് തുടരുക. അതിലേക്ക് പച്ചക്കറികള്‍ ചേര്‍ക്കണം.
15 മിനുട്ടോളം അത് പാകം ചെയ്യുക. ഇവയെല്ലാം ഒരുമിച്ച് സമം ചേര്‍ന്ന് മൃദുവാകുന്നത് വരെ അത് തുടരുക. അതിന് ശേഷം ഉപ്പും കുരുമുളകും, ചെറുനാരങ്ങ നീരും ചേര്‍ത്ത് കഴിക്കാവുന്നതാണ്. പയര്‍ വര്‍ഗങ്ങള്‍ ചേര്‍ത്തും സൂപ്പ് ഉണ്ടാക്കി കഴിക്കും. ചുവപ്പ് നിറത്തിലുള്ള പയര്‍ അതിനായി ഉപയോഗിക്കുക. ഏറ്റവും ഗുണം ചെയ്യുക മമ്പയര് പോലുള്ളവയാണ്.
ഒരു പാത്രി കടുക്, ജീരകം, കറിവേപ്പില എന്നിവ എടുക്കുക. അതിലേക്ക് ചുവന്ന മുളക് നെയ്യിലോ എണ്ണയിലോ വഴറ്റിയെടുത്ത് ഇതിലേക്ക് ഇടുക. തുടര്‍ന്ന് പാത്രത്തിലേക്ക് നന്നായി മുറിച്ചെടുത്ത തക്കാളി ഇടാം. പുളി നന്നായി അരച്ചെടുത്ത പേസ്റ്റ്, രസം പൊടി, പാകം ചെയ്ത പയറുകള്‍ എന്നിവ ചേര്‍ത്ത് ഒന്ന് ചൂടാക്കാവുന്നതാണ്. കുറച്ച് മിനുട്ടകള്‍ നേരത്തെ മാത്രം മതി. ചെറുതായി ഒന്ന് ഗാര്‍നിഷ് ചെയ്ത ശേഷം കഴിക്കാവുന്നതാണ്.
കൂണും മല്ലിയിലയും ചേര്‍ത്ത് സൂപ്പുണ്ടാക്കാം. നന്നായി കൂണ് മുറിച്ചെടുക്കുക. അത് ബ്രൗണ്ട് നിറത്തില്‍ ആവുന്നത് വരെ വറുക്കുക. അതിലേക്ക് അരിഞ്ഞ് വെച്ച ഉള്ളിയും വെളുത്തുള്ളിയും ചേര്‍ക്കുക. ഇവ ഒന്ന് പതം വരുന്നത് വരെ പാകം ചെയ്യുക. അതിലേക്ക് പച്ചക്കറികള്‍ ചേര്‍ക്കുക. അരിഞ്ഞ് വെച്ച മല്ലിയിലയും ചേര്‍ക്കാം. ഒന്ന് വേവിച്ച ശേഷം ഉപ്പും കുരുമുളകും ചേര്‍ത്ത് കഴിക്കാം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications