രണ്ട് കഷ്ണം കറ്റാര്‍വാഴ ചായയില്‍ ചേര്‍ത്ത് കഴിക്കുക, പൊണ്ണത്തടി കുറഞ്ഞിരിക്കും; ഈ മാറ്റങ്ങളും ഉറപ്പ്
എങ്ങനെ പൊണ്ണത്തടിയും കുടവയറുമെല്ലാം മാറ്റാം. ഇങ്ങനെ ചിന്തിക്കാത്ത യുവജനതയുണ്ടാവില്ല. കാരണം ജങ്ക് ഫുഡുകള്‍ ധാരാളം കഴിക്കുന്നതിനാല്‍ ഈ രണ്ട് കാര്യങ്ങളും സംഭവിക്കാം. അമിത ഭാരം കൂടി വരുന്നതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വലുതാവും. തീര്‍ച്ചയായും ആരോഗ്യകരമായ ലൈഫ്‌സ്റ്റൈല്‍ തിരഞ്ഞെടുത്താല്‍ മാത്രമേ നമുക്ക് ഇതെല്ലാം മാറ്റിയെടുക്കാനാവൂ.
നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അനാരോഗ്യകരമായ കാര്യങ്ങളില്ലെന്ന് ഉറപ്പിക്കണം. അതിന് പുറമേ ചില കാര്യങ്ങള്‍ നമ്മുടെ ഡയറ്റിലേക്ക് ഉള്‍പ്പെടുത്തുകയും വേണം. എങ്കില്‍ നമ്മള്‍ വിചാരിച്ചതിലും വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സാധിക്കും. അതുപോലെ തന്നെ വര്‍ക്കൗട്ടും പ്രധാനമാണ്. എന്തെല്ലാമാണ് നമ്മള്‍ കഴിക്കേണ്ടത് എന്ന് നോക്കാം.

കറ്റാര്‍വാഴ കൊണ്ട് ധാരാളം ഗുണങ്ങള്‍ ഉണ്ട്. നമ്മുടെ ശരീരത്തിന്റെ പൊണ്ണത്തടിയും ഭാരവുമെല്ലാം കുറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും. കാരണം ഇവയില്‍ ദഹനത്തിന് സഹായിക്കുന്ന ധാരാളം കാര്യങ്ങളുണ്ട്. എന്നാല്‍ അമിതമായ ഇവ കഴിക്കരുത്.
രണ്ട് കഷ്ണം കറ്റാര്‍വാഴ കുറച്ച് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം. പക്ഷേ അമിതമാവരുത് ഇത് കഴിക്കുന്നത്. തീര്‍ച്ചയായും വേഗത്തില്‍ ഭാരം കുറയും. കറ്റാര്‍വാഴ ജ്യൂസ് കൃത്യമായ അളവില്‍ നിത്യേന കഴിക്കാം. ഒന്നില്‍ കൂടുതല്‍ തവണ കഴിക്കണമെന്നില്ല.
ഇഞ്ചി കൊണ്ടുള്ള ചായ അതുപോലെ നിത്യേന കഴിക്കാവുന്ന ഒന്നാണ്. ഇഞ്ചി ചായക്കും ഔഷധ ഗുണങ്ങളുണ്ട്. നന്നായി തിളപ്പിച്ച വെള്ളത്തിലേക്ക് കുതിര്‍ത്ത് വെച്ച ഇഞ്ചി കഷ്ണങ്ങളായി മുറിച്ച് ചേര്‍ക്കുക. ഇത് ശരീരത്തിലെ എരിച്ചിലിനെ മാറ്റാന്‍ മിടുക്കുള്ളതാണ്. മെറ്റാബോളിസത്തെ ഇവ ബൂസ്റ്റ് ചെയ്യും. ഇതിനൊക്കെ പുറമേ വേഗത്തില്‍ കലോറികളെ ദഹിപ്പിച്ച് കളയാനും, ദഹനത്തിനും ഏറ്റവും സഹായിക്കുന്ന കാര്യങ്ങള്‍ ഇഞ്ചിയിലുണ്ട്.
നിത്യേന രാവിലെ ഇവ കഴിക്കാം. വേഗത്തില്‍ തന്നെ വയറ്റിന് അടിയില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പിനെ ഇവ നീക്കം ചെയ്യും. അത് കുടവയര്‍ എന്ന പ്രശ്‌നത്തെ തന്നെ തീര്‍ത്തും ഇല്ലാതാക്കും. ഇതും അളവില്‍ കൂടുതല്‍ കഴിക്കാന്‍ പാടില്ല. രാവിലെയും രാത്രിയിലും കഴിക്കാവുന്നതാണ്. ഈ സമയത്താണ് നമ്മള്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ സാധ്യതയുള്ളത്.
വെള്ളരി ഭാരം കുറയ്ക്കുന്നതിന് അത്യുത്തമമാണ്. അതിന്റെ ഒപ്പം ഒരല്‍പ്പം പുതിനയും കൂടിയായാല്‍ ഗുണം വര്‍ധിക്കും. ശരീരത്തില്‍ ജലാംശം നിറയ്ക്കാന്‍ വെള്ളരിക്ക് സാധിക്കും. വെള്ളരി ജലാംശം നിറഞ്ഞതാണ്. അതിനൊപ്പം ഒരല്‍പ്പം സ്വാദിന് പുതിനയും ചേര്‍ക്കാം. ഇവ രണ്ടും കൃത്യമായ അളവില്‍ ചേര്‍ക്കണം.
രണ്ട് കഷ്ണത്തില്‍ അധികം വെള്ളരിയും അതിനൊപ്പം പുതിനയും ചേര്‍ക്കുന്നതോടെ മധുരമില്ലാതെ തന്നെ ഇവ കഴിക്കാം. നല്ല സ്വാദും ഇതിനുണ്ടാവും. കലോറി ഒട്ടുമില്ലാതെ തന്നെ ശരീരത്തില്‍ ജലാംശം നിറയ്ക്കാം. അതിലൂടെ രണ്ട് കാര്യങ്ങളാണ് നടക്കുക. ഒന്ന് നമ്മുടെ വയര്‍ വേഗത്തില്‍ നിറയും. അതുപോലെ ശരീരത്തിന് ഊര്‍ജവും ധാരാളം ലഭിക്കും.












Click it and Unblock the Notifications