2 നുള്ള് മഞ്ഞള്‍, പാലില്‍ ചേര്‍ത്ത് കഴിച്ചുനോക്കൂ, കുടവയര്‍ മാത്രമല്ല പൊണ്ണത്തടിയും ഇനി കാണില്ല
പൊണ്ണത്തടി ആളൊരു വില്ലനാണ്. അത് എല്ലാവര്‍ക്കും അറിയാം. പക്ഷേ അത് മാറ്റിയെടുക്കാന്‍ നമ്മള്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടതുണ്ട്. പ്രധാനമായും നമ്മുടെ ഡയറ്റ് കൃത്യമായി മാറ്റണം. ശരിക്കും പറഞ്ഞാല്‍ പൊളിച്ചെഴുതേണ്ടി വരും. കാരണം നമ്മള്‍ സ്ഥിരം കഴിക്കുന്ന ഭക്ഷണത്തില്‍ കലോറികള്‍ പലപ്പോഴും അധികമായിരിക്കും.
അവയെ മാറ്റി നിര്‍ത്തിയാല്‍ മാത്രമേ ശരീരം വേഗത്തില്‍ ഭാരം കുറയുന്നതിലേക്ക് എത്തൂ. അതുപോലെ കൊഴുപ്പ് കുറഞ്ഞ ഭക്ഷണത്തെയും നിയന്ത്രിക്കണം. പഞ്ചസാരയും മധുരവും പൂര്‍ണമായും ഉപേക്ഷിച്ചാല്‍ അത് എളുപ്പത്തില്‍ ഭാരം കുറയാന്‍ മാത്രമല്ല സഹായിക്കുക. നമ്മുടെ പൊണ്ണത്തടിയെയും കുടവയറിനെയും വരെ ഇവ ഇല്ലാതാക്കും.

ഇത്തരത്തില്‍ നമ്മുടെ ശരീരത്തിന് ആരോഗ്യകരമായ പാനീയങ്ങള്‍ ആവശ്യമാണ്. അതിലൂടെ നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സാധിക്കും. മഞ്ഞളും പാലും ചേര്‍ത്ത് കഴിച്ചാല്‍ ശരീരത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. രണ്ട് നുള്ള് മഞ്ഞളും അതിന് ചേര്‍ന്ന രീതിയില്‍ പാലുമാണ് ഉപയോഗിക്കേണ്ടത്. ഗോള്‍ഡന്‍ മില്‍ക്ക് എന്നാണ് ഇവ അറിയപ്പെടുന്നത്.
നമ്മുടെ രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താനുള്ള മികവ് വരെ ഈ മഞ്ഞള്‍ പാലിനുണ്ട്. കാരണം മഞ്ഞളില്‍ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ഭാരത്തെ കുറയ്ക്കാന്‍ സഹായിക്കും. മെറ്റാബോളിസത്തെ നിയന്ത്രിച്ചാണ് ഇവ ഇക്കാര്യം സാധ്യമാക്കുക. ഇതിലൂടെ വയറിന് ചുറ്റും അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെയും നീക്കം ചെയ്യാന്‍ സാധിക്കും.
പാല്‍, ബദാം, ഓട്‌സ്, എന്നിവ സമം ചേര്‍ത്ത് അതിലേക്ക് മഞ്ഞളും, ഒരു തുള്ളി തേനും, ഒരു നുള്ള് കുരുമുളകും ചേര്‍ത്ത് കഴിക്കാം. ഇവ മഞ്ഞളിലെ കുര്‍കുമിന്റെ ഗുണങ്ങളെ വലിച്ചെടുക്കാന്‍ സഹായിക്കും. നിത്യേന ഇവ കഴിച്ചാല്‍ അത്ഭുതകരമായ രീതിയിലുള്ള മാറ്റം നിങ്ങള്‍ക്ക് ഉറപ്പാണ്. ഇനി ഇവയെല്ലാം കഴിക്കാന്‍ മടിയാണെങ്കില്‍ ഇഞ്ചി ചേര്‍ത്ത ചായയും കഴിക്കാവുന്നതാണ്.
ഇഞ്ചി പണ്ട് മുതലേ മരുന്നുകള്‍ക്കായിട്ടെല്ലാം ഉപയോഗിക്കുന്നതാണ്. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന നിരവധി കാര്യങ്ങള്‍ അതിലുണ്ട്. നമ്മുടെ രോഗപ്രതിരോധ ശേഷിയെയും അത് വര്‍ധിപ്പിക്കും. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ നമ്മുടെ വയര്‍ ദീര്‍ഘനേരം നിറഞ്ഞിരിക്കാന്‍ സഹായിക്കും. മെറ്റാബോളിസത്തെ മെച്ചപ്പെടുത്തും.
ഏറ്റവും ഫ്രെഷായിട്ടുള്ള ഇഞ്ചി ചെറുതായി അരിഞ്ഞ ശേഷം അതിലേക്ക് ചൂട് വെള്ളം ചേര്‍ക്കുക. ഒരു തുള്ളി തേനും ചെറുനാരങ്ങ നീരും ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഗ്രീന്‍ ടീയും അതുപോലെ ട്രൈ ചെയ്ത് നോക്കാവുന്നതാണ്. ഗ്രീന്‍ ടീ വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കും. കാരണം ഇവയില്‍ കാറ്റേചിനുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകള്‍ വേഗത്തില്‍ കുടവയറിനെ നീക്കംചെയ്യും.
നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. നിത്യേന ഒന്നോ രണ്ടോ കപ്പ് ഗ്രീന്‍ ടീ കഴിക്കാവുന്നതാണ്. എന്നാല്‍ മധുരം തീര്‍ത്തും അവഗണിക്കുക. മണ്‍സൂണ്‍ ടീ എന്നാണ് ഗ്രീന്‍ ടീ അറിയപ്പെടുന്നത്. ഇത് രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും. ഗ്രീന്‍ ടീയില്‍ തുളസിയും അശ്വഗന്ധയും ചേര്‍ക്കാവുന്നതാണ്.












Click it and Unblock the Notifications