വെറും വയറ്റില്‍ ചൂട് വെള്ളവും ചെറുനാരങ്ങ നീരും ചേര്‍ത്ത് കഴിക്കുക; പൊണ്ണത്തടി മാറ്റിയെടുക്കാം ഇങ്ങനെ
പൊണ്ണത്തടിയും കുടവയറും ശരീരം നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മളെ തേടി വരുന്ന കാര്യങ്ങളാണ്. പക്ഷേ ഇതിനെ നേരിടാന്‍ എന്ത് ചെയ്യും. തീര്‍ച്ചയായും അതിന് മാര്‍ഗങ്ങളുണ്ട്. കൃത്യമായ ഡയറ്റാണ് അതിന് ആദ്യം നമ്മള്‍ പിന്തുടരേണ്ടത്. ജങ്ക് ഫുഡുകള്‍ പൂര്‍ണമായും ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ബര്‍ഗര്‍, സാന്‍ഡ് വിച്ച്, ഷവര്‍മ, പോലുള്ളവയെല്ലാം ജങ്ക് ഫുഡുകളില്‍ വരും.
ഇതെല്ലാം നമ്മള്‍ ഒഴിവാക്കേണ്ടവയാണ്. എന്നാല്‍ ഡയറ്റ് കൃത്യമായി തന്നെ പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. ഇവയ്ക്ക് പകരം നമ്മുടെ ഡയറ്റിലേക്ക് പോഷകങ്ങളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഭക്ഷണമാണ് ഉള്‍പ്പെടുത്തേണ്ടത്. അതിലൂടെ ശരീരത്തിന്റെ ഭാരവും, പൊണ്ണത്തടിയും ഒരുപോലെ കുറയും.

നമ്മള്‍ രാവിലെ എഴുന്നേറ്റ് കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. അത് ഹെല്‍ത്തിയായാല്‍ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വെറും വയറ്റില്‍ കഴിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ആദ്യത്തേത് ഇളം ചൂടുള്ള വെള്ളവും ചെറുനാരങ്ങയുമാണ്. പ്രഭാതത്തില്‍ എഴുന്നേറ്റ ഉടനെ ശരീരത്തിന് ഈ പാനീയം ആവശ്യമാണ്. നിത്യേന രാവിലെ ഇത് കഴിക്കുന്നത് ശീലമാക്കുക.
നിങ്ങളുടെ മെറ്റാബോളിസത്തെ മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും. ആദ്യം ഒരു ഗ്ലാസ് ഇളം ചൂടുള്ള വെള്ളം എടുക്കുക. ഇതില്‍ ചെറുനാരങ്ങ നീര് ചേര്‍ക്കുക. നിത്യേന ഇത് കഴിക്കുന്നതിലൂടെ നമ്മുടെ ഭാരം വേഗത്തില്‍ കുറയാന്‍ സഹായിക്കും. അതിലൂടെ പൊണ്ണത്തടിയും ഇല്ലാതാവും.
വെള്ളരിയെ കുറിച്ച് കേട്ടിട്ടില്ലേ. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നവയാണിത്. വെറും വയറ്റില്‍ മൂന്നോ നാലോ കഷ്ണം വെള്ളരി കഴിക്കാവുന്നതാണ്. അതല്ലെങ്കില്‍ നല്ല വലിപ്പമുള്ളതോ ഇടത്തരമായതോ ആയ വെള്ളരി മൊത്തം കഷ്ണങ്ങളായി കഴിക്കാവുന്നത്. ഇവ പ്രഭാതത്തില്‍ നമ്മള്‍ ആദ്യം കഴിക്കുന്ന ഭക്ഷണമായിരിക്കണം. എന്നാലേ കൂടുതല്‍ ഗുണം ചെയ്യൂ.
പപ്പായയെ കുറിച്ച് കേട്ടിട്ടില്ലേ. നമുക്ക് എളുപ്പത്തില്‍ കിട്ടാവുന്ന പഴമാണിത്. ഇവ നിത്യേന രാവിലെ കഴിക്കണം. പപ്പായയില്‍ ധാരണം പാപ്പായിന്‍ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയാണ് ഭാരം കുറയ്ക്കാന്‍ സഹായിക്കും. പാകമായ പപ്പായ വേണം കഴിക്കണം. ഇതിലൂടെ സ്വാഭാവികമായ മധുരവും നമുക്ക് ലഭിക്കും. പോഷകങ്ങള്‍ ധാരാളമായി ശരീരത്തിലെത്തും.
വെറും വയറ്റില്‍ ആപ്പിള്‍ കഴിക്കുന്നതും ശരീരത്തിന് ഏറെ നല്ലതാണ്. ആപ്പിളുകള്‍ ഫൈബറിനാല്‍ സമ്പന്നമാണ്. അതുപോലെ കലോറികള്‍ വളരെ കുറവുമാണ്. ഭാരം കുറയ്ക്കാന്‍ ഇവ രണ്ടും കുറഞ്ഞ ഭക്ഷണമാണ് കഴിക്കേണ്ടത്. ആപ്പിളില്‍ ഇവ യഥേഷ്ടമുള്ളതിനാല്‍ നിത്യേന ഓരോ ആപ്പിളെങ്കിലും കഴിക്കാം.
യോഗര്‍ട്ട് അതുപോലെ ശരീരത്തിന് ഗുണം മാത്രം ചെയ്യുന്നതാണ്. യോഗര്‍ട്ടിലേക്ക് സ്‌ട്രോബറി, ബ്ലാക്ബറി, ബ്ലൂബറി തുടങ്ങിയ പഴങ്ങള്‍ ചേര്‍ക്കാവുന്നതാണ്. ഇതോടെ പ്രോട്ടീന്‍ സമൃദ്ധമാകും ഈ ഭക്ഷണം. പ്രോബിയോട്ടിക്ക് അടങ്ങിയ ഈ പ്രഭാത ഭക്ഷണം നമ്മുടെ ഭാരത്തെ വേഗത്തില്‍ കുറയ്ക്കും. വെറും വയറ്റില്‍ തന്നെ കഴിക്കണം.












Click it and Unblock the Notifications