2 കഷ്ണം വെള്ളരി നിത്യേന കഴിക്കുക, കുടവയറിനെ ഇനി പേടിക്കേണ്ടതില്ല; ഇതൊക്കെയാണ് ഗുണങ്ങള്‍
പൊണ്ണത്തടി കുറയുന്നേയില്ല. അതിനൊപ്പം തന്നെ കുടവയറുമുണ്ട്. എന്ത് ചെയ്യുമെന്ന് ആശങ്കപ്പെട്ട് നില്‍ക്കുകയാണോ? എങ്കില്‍ അതിന്റെ ആവശ്യമില്ലെന്ന് ആദ്യമേ പറഞ്ഞ് തരാം. നമ്മള്‍ വിചാരിച്ചാല്‍ പുഷ്പം പോലെ ഇവ കുറയ്ക്കാന്‍ സാധിക്കും. പക്ഷേ അതിന് നിശ്ചയദാര്‍ഢ്യം ഉണ്ടായിരിക്കുക മാത്രമാണ് ചെയ്യേണ്ടത്.
നിത്യേന വെള്ളരി കഴിക്കുന്നത് ശീലമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്തിനാണ് വെള്ളരി കഴിക്കുന്നതെന്ന് തോന്നിയിട്ടുണ്ടോ? ധാരാളം പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഒരുപാട് ഗുണങ്ങളും ഇവ കൊണ്ടുണ്ട്. ശരീരത്തെ ഹെല്‍ത്തിയാക്കി മാറ്റുന്നതില്‍ വെള്ളരിക്ക് വലിയ പങ്കുണ്ട്. എന്തൊക്കെയാണ് ഇവയുടെ ഗുണങ്ങള്‍ എന്ന് പരിശോധിക്കാം.

വെള്ളരി കഴിക്കുമ്പോള്‍ ഏറ്റവും നല്ലത് അത് പച്ചയായി തന്നെ കഴിക്കുന്നതാണ്. നിത്യേന രണ്ട് കഷ്ണമെങ്കിലും കഴിക്കാവുന്നതാണ്. ഇവ എങ്ങനെയെല്ലാം കഴിക്കാമെന്നും പറഞ്ഞ് തരാം. നമ്മള്‍ നിത്യേന കഴിക്കുന്ന സാലഡുകളില്‍ പച്ചക്കറികള്‍ മാത്രമാണ് ഉള്‍പ്പെടുത്തുന്നതെങ്കില്‍ നിര്‍ബന്ധമായും സലാഡുകള്‍ അതിലുണ്ടാവണം. പറ്റുമെങ്കില്‍ ഒന്നോ രണ്ടോ ചെറിയ വെള്ളരികള്‍ മുറിച്ച് ഇതില്‍ ഉള്‍പ്പെടുത്തുക.
ഇനി നോണ്‍ വെജ് സലാഡാണെങ്കിലും ഇവ ഉള്‍പ്പെടുത്താവുന്നതാണ്. തൊലി കളഞ്ഞും, അതുപോലെ കളയാതെയും ഇവ നമുക്ക് കഴിക്കാം. ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട് വെള്ളരിയില്‍ ഇവ ശരീരത്തെ ഊര്‍ജസ്വലതയോടെ ഇരിക്കാന്‍ സഹായിക്കും. രണ്ട് കഷ്ണം എന്ന് പറഞ്ഞത് ഏറ്റവും കുറഞ്ഞ അളവാണ്. ഇതില്‍ കൂടുതല്‍ ഒരാള്‍ക്ക് കഴിക്കാവുന്നതാണ്. മൂന്ന് നേരം ഭക്ഷണം കഴിക്കുമ്പോഴും സലാഡ് ഉണ്ടെങ്കില്‍ അതിലെല്ലാം വെള്ളരി ഉള്‍പ്പെടുത്താം.
ശരീരത്തിന് ആവശ്യമായ വെള്ളം എത്തിക്കാന്‍ വെള്ളരി നിത്യേന കഴിക്കുന്നതിലൂടെ സാധിക്കും. വെള്ളരിയില്‍ 96 ശതമാനവും വെള്ളമാണ്. ഇതാണ് ശരീരത്തെ ഊര്‍ജസ്വലമായി നില്‍ക്കാന്‍ സഹായിക്കുക. ഒന്നോ രണ്ടോ വെള്ളരി അതുകൊണ്ട് നിത്യേന കഴിക്കാം. അതും വെള്ളമൊന്നും കുടിക്കാതെ തന്നെ ഇവ കഴിക്കാവുന്നതാണ്.
നമ്മുടെ ഭാരം കുറയ്ക്കാന്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കും. കാരണം കലോറികള്‍ തീരെ കുറവാണ് വെള്ളരിയില്‍. രാവിലെ രണ്ടോ മൂന്നോ കഷ്ണം വെള്ളരി കഴിച്ച് ദിനം ആരംഭിക്കാവുന്നതാണ്. ധാരാളം കലോറികള്‍ ശരീരത്തിലുമെത്തില്ല. നമ്മുടെ വയറിന് ആവശ്യമായ ജലാംശം ഇതിലൂടെ നല്‍കാനും സാധിക്കും.
നമ്മുടെ ഭാരവും ഇതിലൂടെ വര്‍ധിക്കില്ല. നമ്മുടെ രക്ത സമ്മര്‍ദം ഉയരാതെ ബാലന്‍സ് ചെയ്ത് നില്‍ക്കാനും വെള്ളരി സഹായിക്കും. കാരണം വെള്ളരിയില്‍ പൊട്ടാസ്യം, മഗ്നീഷ്യം, ഡയറ്ററി ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ രക്തസമ്മര്‍ദത്തെ താഴ്ന്ന് നില്‍ക്കാന്‍ സഹായിക്കും. അതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങളും നമ്മളെ തേടി വരില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ഇവ നിയന്ത്രിച്ച് നിര്‍ത്തും. അതിലൂടെ പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങളെയും ഇവ പ്രതിരോധിക്കും.












Click it and Unblock the Notifications