Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടവയര്‍ കാരണം പരിഹസിക്കപ്പെടാറുണ്ടോ? 2 കഷ്ണം മുള്ളങ്കി കഴിച്ച് നോക്കൂ, ഈ മാറ്റങ്ങള്‍ ഉറപ്പ്!!

നമ്മുടെ ഭാരം വല്ലാതെ കൂടി വരുന്നതൊരു പ്രശ്‌നമാണ്. അതിനൊപ്പം തന്നെ കുടവയറും പൊണ്ണത്തടിയുമെല്ലാം ചേര്‍ന്ന് വന്നാല്‍ എങ്ങനെയിരിക്കും. വല്ലാതെ നമ്മള്‍ ബുദ്ധിമുട്ടുമെന്ന് ഉറപ്പാണ്. ആരോഗ്യ പ്രശ്‌നങ്ങളും നമ്മളെ തേടി വരും. തീര്‍ച്ചയായും ഇത് നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. മികച്ചൊരു ഡയറ്റിലൂടെ മാത്രമേ നമ്മുടെ ശരീരത്തെ മികച്ച ഷേപ്പിലേക്ക് കൊണ്ടുവരാന്‍ സാധിക്കൂ.

സിക്‌സ് പാക്ക് വേണമെന്നല്ല പറഞ്ഞ് വരുന്നത്. മറിച്ച് ഏറ്റവും ആരോഗ്യകരമായ രീതിയില്‍ നമ്മള്‍ ജീവിക്കുകയാണ്. വയറിന് ചുറ്റുമുള്ള കൊഴുപ്പിനെ അടക്കം മാറ്റേണ്ടത് അത്യാവശ്യമാണ്. അതിന് നമ്മുടെ ഇപ്പോഴത്തെ ഡയറ്റ് മാറ്റിയേ തീരൂ. പകരം ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം.

radish-weight-loss-tips

മുള്ളങ്കിയെ കുറിച്ച് കേട്ടിട്ടുണ്ടാവും അല്ലേ. പക്ഷേ അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നമ്മുടെ ഭാരം പെട്ടെന്ന് കുറയ്ക്കാനും ശരീരത്തെ ആരോഗ്യകരമായ നിലയിലേക്ക് മാറ്റാനും മുള്ളങ്കിക്ക് സാധിക്കും. കാരണം ഇവയില്‍ കലോറികള്‍ കുറവാണ്. നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ നീക്കം ചെയ്യാന്‍ കലോറികള്‍ കുറഞ്ഞ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

കൃത്യമായി തന്നെ അത് ഡയറ്റില്‍ ഉള്‍പ്പെടുത്തണം. പൊട്ടാസ്യം, ഫോളേറ്റ്‌സ്, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പന്നമാണ് മുള്ളങ്കികള്‍. ഇവ വേഗത്തില്‍ നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇവ സലാഡിലോ അതുപോലെ വേവിച്ചോ കഴിക്കാവുന്നതാണ് വേഗത്തില്‍ ഫലം കാണും.

മുള്ളങ്കിയില്‍ ധാരാളം വിറ്റാമിന്‍ സിയും കെയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇവ പോഷക സമൃദ്ധമാണ്. നമ്മുടെ രക്തം കട്ടപിടിക്കാനും, അതുപോലെ അസ്ഥികളുടെ ബലത്തിലനുമെല്ലാം വിറ്റാമിന്‍ കെ അത്യാവശ്യമാണ്. വിറ്റാമിന്‍ സി മികച്ചൊരു ആന്റി ഓക്‌സിഡന്റാണ്. അത് നമ്മുടെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തും.

കൊളാജന്‍ ഉല്‍പ്പാദനത്തിനും ഇവ സഹായിക്കും. നമ്മുടെ ദഹനം വേഗത്തിലാക്കാനും, ആരോഗ്യപ്രദമാക്കാനും മുള്ളങ്കികള്‍ കഴിക്കുന്നതിലൂടെ സാധിക്കും. അതുപോലെ ഇവയില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതും ദഹനത്തെ സഹായിക്കും. നമ്മുടെ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെയും നല്ലതാക്കാന്‍ ഇവയ്ക്ക് സാധിക്കും.

ദീര്‍ഘനേരം വിശപ്പ് അറിയാതിരിക്കാനും ഫൈബറിനെ കൊണ്ട് സാധിക്കും. അമിതമായ വിശപ്പാണ് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ മോശമാക്കുന്നത്. വിശപ്പിനെ നിയന്ത്രിക്കുന്നതിലൂടെ നമ്മുടെ ഭാരം കൂടിയാണ് കുറഞ്ഞ് വരിക. ആന്തോസയാനിന്‍സ്, ഫ്‌ളാവനോയിഡ്‌സ്, പോലുള്ള ആന്റിഓക്‌സിഡന്‌റുകള്‍ ഉള്ളത് കൊണ്ട് ശരീരത്തെ ഇവ ആരോഗ്യകരമായി നിലനിര്‍ത്തും.

പല രോഗങ്ങളില്‍ നിന്നും ഇവ ശരീരത്തെ പ്രതിരോധിക്കും. മുള്ളങ്കി അതുപോലെ ധാരാളം ജലാംശം അടങ്ങിയ പച്ചക്കറിയാണ്. ശരീരത്തെ ഊര്‍ജസ്വലമായി നിലനിര്‍ത്താന്‍ ഇവയ്ക്ക് സാധിക്കും. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ നമുക്ക് ക്ഷീണം പോലും അനുഭവപ്പെടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+