Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടവയര്‍ വല്ലാതെ കൂടിയല്ലോ? 2 സ്‌ട്രോബറികള്‍ കൊണ്ട് ഇല്ലാതാക്കാം; കഴിക്കേണ്ടത് ഇങ്ങനെ

ഫിറ്റ്‌നെസ് ഇല്ലായ്മ വല്ലാത്തൊരു പ്രശ്‌നമാണ്. യുവാക്കള്‍ക്കിടയില്‍ കാര്യമായി തന്നെ ഇവ കണ്ടുവരാറുണ്ട്. കുടവയറും, പൊണ്ണത്തടിയുമെല്ലാം നമ്മള്‍ അതുകൊണ്ട് വല്ലാതെ അലട്ടുന്നുണ്ടാവും. ജീവിതശൈലി തന്നെയാണ് ഇതിന് കാരണം. നമ്മള്‍ ഫാസ്റ്റ് ഫുഡ് അടക്കമുള്ളവയെ കൂടുതലായി ആശ്രയിക്കുന്നതും ഹോംലി ഫുഡ് കുറയുന്നതുമാണ് ഇതിനൊരു പ്രധാന കാരണം.

രോഗങ്ങള്‍ തീര്‍ച്ചയായും നമ്മളെ തേടി വരും. പക്ഷേ കുടവയറും അമിത ഭാരവുമെല്ലാം അതിന്റെ ആദ്യ ലക്ഷണമാണ്. പക്ഷേ ഇവയൊന്നും മാറ്റിയെടുക്കാന്‍ സാധിക്കാത്തത് അല്ല. തീര്‍ച്ചയായും ശ്രമിച്ചാല്‍ ഇവ മാറ്റിയെടുക്കാം.അതിന് സ്‌ട്രോബറികള്‍ തന്നെയാണ് ഏറ്റവും നല്ലത്. ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

strawberries-weight-loss

ഫ്രൂട്ട്‌സ് എല്ലാം നല്ലൊരു ഡയറ്റ് ഓപ്ഷനാണ്. അതില്‍ തന്നെ സ്‌ട്രോബെറികള്‍ ഏറെ മികച്ചതാണ്. പോഷകങ്ങളാല്‍ സമ്പന്നമാണ് അത് ഭാരം കുറയ്ക്കാന്‍ ഏറ്റവും ആവശ്യമായ കാര്യമാണ്. അത് മാത്രമല്ല സ്‌ട്രോബറികള്‍ കൊണ്ട് ധാരാളം കാര്യങ്ങള്‍ നമ്മുടെ ശരീരത്തിന് ലഭിക്കും. അതില്‍ ആദ്യത്തേത് കലോറികള്‍ തീരെയില്ല എന്നതാണ്.

കലോറികള്‍ കുറഞ്ഞ സ്‌ട്രോബറി കഴിക്കുന്നത് ശരീരത്തിലെ അനാവശ്യമായ കൊഴുപ്പുകളെ നീക്കം ചെയ്യാന്‍ സാധിക്കും. നൂറ് ഗ്രാമില്‍ വെറും 32 കലോറികള്‍ മാത്രമാണ് സ്‌ട്രോബെറികളിലുള്ളത്. ഡയറ്ററി ഫൈബര് ധാരാളം അടങ്ങിയതും സ്‌ട്രോബറിയുടെ മറ്റൊരു സവിശേഷതയാണ്. ഇതുകാരണം ദീര്‍ഘനേരം നമുക്ക് വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താനാവും.

അമിതമായി ഭക്ഷണം കഴിക്കുന്നതും, അതുപോലെ കലോറി ധാരാളം അടങ്ങിയ ലഘുഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നതും ഒഴിവാക്കാനാവും. സ്‌ട്രോബറികള്‍ ധാരാളം ജലാംശം അടങ്ങിയ ഫ്രൂട്ടാണ്. അത് ശരീരത്തില്‍ ഊര്‍ജം നിറയ്ക്കാന്‍ നമ്മളെ സഹായിക്കും. അതായത് കലോറികള്‍ അടങ്ങിയ ഭക്ഷണം കഴിക്കാതെ തന്നെ നമുക്ക് ശരീരത്തിന് ഉന്‍മേഷം ലഭിക്കും.

ധാരാളം ജലാംശം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ശരീരത്തെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും. അതോടൊപ്പം തന്നെ കലോറികള്‍ അമിതമായി ശരീരത്തിലെത്തില്ല. അത് ഭാരം കുറയ്ക്കാനും പൊണ്ണത്തടിയെ ഇല്ലാതാക്കാനും സഹായിക്കും. സ്‌ട്രോബറികള്‍ വിറ്റാമിനുകളും, ധാതുക്കളും നിറഞ്ഞ പഴമാണ്.

അതെല്ലാം ശരീരത്തിന് ആവശ്യമാണ്. നിത്യേന സ്‌ട്രോബറികള്‍ കഴിച്ചാല്‍ ശരീരത്തില്‍ ഇവയെത്തും. അത് ആരോഗ്യകരമായ ജീവിതത്തിന് നമ്മളെ സഹായിക്കും. വിറ്റാമിന്‍ സിയുടെ വലിയ ശേഖരം തന്നെ സ്‌ട്രോബറികളിലുണ്ട്. അത് പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കും. ഇരുമ്പും അതുപോലെ ശരീരത്തിലേക്ക് എത്താന്‍ സ്‌ട്രോബറികള്‍ സഹായിക്കും.

ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി സ്‌ട്രോബറികളില്‍ അടങ്ങിയിട്ടുണ്ട്. അതാണ് മറ്റൊരു ഗുണകരമായ കാര്യം. ആന്തോസയാനിസ്, എല്ലാജിക് ആസിഡ് എന്നിവ സ്‌ട്രോബറികളിലുണ്ട്. അതുപോലെ സ്വാഭാവികമായ മധുരവും, ഫ്‌ളേവറും സ്‌ട്രോബറികളില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന കലോറി ഈ മധുരത്തില്‍ ഇല്ലാത്തതും നിങ്ങളെ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+