രണ്ട് കഷ്ണം തണ്ണിമത്തന്‍, പൊണ്ണത്തടിയും കുടവയറുമെല്ലാം ഇനി മറക്കാം, ഇങ്ങനെയൊന്ന് കഴിച്ച് നോക്കൂ
പൊണ്ണത്തടി പ്രശ്‌നക്കാരനായി മാറിയത് കൊണ്ട് ഭാരം കുറയ്ക്കണമെന്ന് കരുതുന്നുണ്ടോ? ഒരുപക്ഷേ നിങ്ങള്‍ നേരത്തെ തന്നെ ഡയറ്റ് അടക്കമുള്ള കാര്യങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ വേഗത്തിലുള്ള ഫലം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും അല്ലേ. അതിനൊരു കിടിലന്‍ ഡയറ്റ് നമ്മുടെ മുന്നിലുണ്ട്. അതാണ് തണ്ണിമത്തന്‍ ഡയറ്റ്.
നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യവും അതുപോലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമെല്ലാം ഇവ സഹായിക്കും. പക്ഷേ ഈ ഡയറ്റിനെ കുറിച്ച് നിങ്ങള്‍ അറിയുന്നുണ്ടാവില്ല. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ഡോക്യു സീരീസ് ചിയറിലൂടെയാണ് ഈ ഡയറ്റ് പ്രശസ്തമായത്. ഇതില്‍ ഗാബി ബട്‌ലര്‍ ഈ ഡയറ്റിനെ കുറിച്ച് പറഞ്ഞിരുന്നു.

2022ലാണ് ഈ ഡയറ്റ് ലോകവ്യാപകമായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇതൊരു ഔദ്യോഗിക ഡയറ്റ് പ്ലാനല്ല. നമ്മുടെ ശരീരത്തെ ശുദ്ധീകരിക്കുന്ന ഡയറ്റാണ്. ഇതില്‍ തണ്ണിമത്തന്‍ മാത്രമാണ് നമ്മള്‍ കഴിക്കുക. ഇത് ശരീരത്തെ എളുപ്പത്തില്‍ ക്ലീന്‍ ചെയ്യും. ശരീരത്തിലെ എല്ലാ മോശം കൊഴുപ്പുകള്‍ അടക്കം ഇവ പുറന്തള്ളും.
മുപ്പത് ദിവസമോ അതിലധികമോ ഈ ഡയറ്റ് ഫോളോ ചെയ്യാം. പല രീതിയില്‍ ഈ ഡയറ്റ് പിന്തുടരാം. തണ്ണീര്‍മത്തനും ചെറുനാരങ്ങും, പുതിനയും ചേര്‍ത്ത് കഴിക്കാവുന്നതാണ്. നിത്യേന ആറ് കുപ്പി ഈ വെള്ളം കഴിക്കുക. ഏഴ് ദിവസത്തേക്ക് കഴിച്ചാല്‍ ഭാരം കുറയുന്നത് കാണാനാവും. ഇത് ശരീരത്തെ റിഫ്രഷ് ചെയ്യിക്കുകയും ചെയ്യും.
അതേസമയം തണ്ണിമത്തനും അതിലേക്ക് കൃത്യമായ അളവില്‍ വെള്ളവും ചേര്‍ത്ത് നമുക്ക് ജ്യൂസായി കഴിക്കാവുന്നതാണ്. മധുരം പ്രത്യേകമായി ചേര്‍ക്കേണ്ടതില്ല. ഇതില്‍ സ്വാഭാവികമായ മധുരമുണ്ട്. മൂന്ന് ദിവസം ഇത് കഴിച്ച് നോക്കിയാല്‍ ഫലം കാണാം. അതിന് ശേഷം സാധാരണ ഡയറ്റിലേക്ക് മാറാം. ഈ മൂന്ന് ദിവസം കൊണ്ട് മൂന്ന് മുതല്‍ പന്ത്രണ്ട് കിലോ വരെ കുറഞ്ഞവരുണ്ട്.
പക്ഷേ പോഷകങ്ങളുടെ കുറവ് ഇതുമൂലം വരാം. അതുകൊണ്ട് ചില പ്രശ്‌നങ്ങളും വരാം. ശരീരത്തിലെ ടോക്‌സിനുകളെയാണ് ഇവ നീക്കം ചെയ്യുക. പക്ഷേ ഇവയില്‍ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമുണ്ട്. അതുകൊണ്ട് ഹെല്‍ത്തി ചോയ്‌സാണ്. പക്ഷേ ഡയറ്റിനൊപ്പം ബാലന്‍സ് ചെയ്യാം മറ്റ് ഭക്ഷണം കൂടി കഴിക്കുന്നതാവും നല്ലത്.
വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6 എന്നിവ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. അതുപോലെ ലൈക്കോപീനും തണ്ണിമത്തനിലുണ്ട്. ഇത് ഹൃദയസംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കും. അതുപോലെ ചില ക്യാന്‍സറുകളെ പ്രതിരോധിക്കാനും ഇവയ്ക്ക് കഴിവുണ്ട്.
തണ്ണീമത്തനില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡുകള്‍ ശരീരത്തിലെ രക്തസമ്മര്‍ദവും കുറയ്ക്കും. കലോറി കുറഞ്ഞ ഡയറ്റിന് ഇവ കഴിക്കാം. കാരണം ഇതില്‍ 90 ശതമാനവും വെള്ളമാണ്. അതുകൊണ്ട് തന്നെ വേഗത്തില്‍ ഭാരം കുറയും. നിത്യേന കഴിച്ചാല്‍ ശരീര ഭാരം കുറയുന്നത് നമ്മള്‍ പോലും അറിയില്ല. കലോറികള്‍ തീരെ കുറയ്ക്കുന്നത് പക്ഷേ ശരീരത്തിന് ഹാനികരമാണ്. ബാലന്‍സ് ചെയ്ത് കഴിക്കാന്‍ ശ്രമിക്കുക.












Click it and Unblock the Notifications