Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊണ്ണത്തടി പ്രശ്‌നക്കാരനായി മാറിയോ? 2 കഷ്ണം പൈനാപ്പിള്‍ കൊണ്ട് പരിഹരിക്കാം; ഇങ്ങനെ കഴിക്കണം

പൊണ്ണത്തടിയും അമിത ഭാരവുമെല്ലാം നിങ്ങളെ അലട്ടുന്നുണ്ടോ? ഇത് ഇന്ന് ലോകത്ത് തന്നെ സാധാരണമായൊരു കാര്യമായി മാറി കഴിഞ്ഞു. പക്ഷേ അത് മാറ്റിയെടുക്കാന്‍ പലര്‍ക്കും മടിയാണ്. നമ്മള്‍ തന്നെ കഠിനമായി ശ്രമിച്ചാല്‍ തന്നെ അത് മാറ്റിയെടുക്കാം. പക്ഷേ അതിനായി ചില കാര്യങ്ങള്‍ നമ്മള്‍ ജീവിതത്തില്‍ കൊണ്ടുവരണം.പ്രത്യേകമായ ഡയറ്റാണിത്.

വളരെ ഹെല്‍ത്തിയായിരിക്കണം ഈ ഡയറ്റ് എന്ന് ഉറപ്പിക്കണം. അമിതമായ കൊഴുപ്പോ കലോറിയെ ഇതിലുണ്ടാവാന്‍ പാടില്ല. ഫ്രൂട്ട്‌സ് കൊണ്ടുള്ള ഡയറ്റ് ഏറ്റവും മികച്ചൊരു ഓപ്ഷനാണ്. അതില്‍ നമ്മള്‍ പൈനാപ്പിള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ധാരാളം അതിലുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

pineapple-weight-loss

പൈനാപ്പിളുകള്‍ നിര്‍ബന്ധമായും ഡയറ്റില്‍ കൊണ്ടുവരണം എന്ന് പറയാന്‍ ധാരാളം കാരണമുണ്ട്. നമ്മുടെ പ്രഭാതം ഏറ്റവും ഊര്‍ജം നിറച്ചതാക്കാന്‍ പൈനാപ്പിള്‍ ജ്യൂസ് കൊണ്ട് സാധിക്കും. പൈനാപ്പിള്‍ പോഷകങ്ങളാല്‍ സമ്പുഷ്ടമായ പഴമാണ്. ഇവ കൊണ്ടുള്ള ജ്യൂസ് കഴിക്കുന്നതിലൂടെ ശരീരത്തിന് വലിയ ഉന്മേഷം ലഭിക്കും.

കാരണം ധാരാളം വിറ്റാമിന്‍ സിയും ഫൈബറും പൈനാപ്പിളിലുണ്ട്. നിങ്ങളുടെ സലാഡുകളിലും പൈനാപ്പിള്‍ ഉള്‍പ്പെടുത്തുക. ഇവ വേഗത്തില്‍ നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും. അതിലുപരി പൈനാപ്പിളില്‍ ബ്രോമലെയിന്‍ അടങ്ങിയിട്ടുണ്ട്. ഇവ പ്രോട്ടീനുകളെ ശരീരത്തില്‍ പോഷണം ചെയ്യാന്‍ സഹായിക്കും. അവ വേഗത്തില്‍ നമ്മുടെ കുടവയറിനെയും ഇല്ലാതാക്കും. മഞ്ഞുകാലത്ത് ഏറ്റവും നല്ല ഡയറ്റ് കൂടിയാണിത്.

പൈനാപ്പിളില്‍ മാത്രമായി നിങ്ങളുടെ ഡയറ്റ് അവസാനിപ്പിക്കരുത്. അതിലേക്ക് ഓറഞ്ചുകള്‍ കൂടി കൊണ്ടുവരണം. മഞ്ഞുകാലങ്ങളില്‍ ഇത് ഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. ഓറഞ്ചുകളില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയാണ് ഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്നത്. ഫൈബര്‍, പൊട്ടാസ്യം ധാതുക്കള്‍ എന്നിവയുടെ കലവറയാണിത്.

ശരീരത്തെ മൊത്തം ശുദ്ധീകരിക്കാന്‍ ഇവ സഹായിക്കും. നമ്മുടെ ദഹനവ്യവസ്ഥ ഏറ്റവും ആരോഗ്യപരമായി നിലനില്‍ക്കാനും ഇവ സഹായിക്കും. കലോറികളാണെങ്കില്‍ ഇവയില്‍ വളരെ കുറവയാണ്. അത് മറ്റൊരു ഗുണകരമായ കാര്യമാണ്. ഓറഞ്ചുകള്‍ കഴിക്കുകയോ അതല്ലെങ്കില്‍ അവ ജ്യൂസായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതോ നല്ലതാണ്.

മൂന്നാമതായി ഉള്‍പ്പെടുത്തേണ്ട കാര്യം മാതളനാരങ്ങയാണ്. ഇവയ്ക്ക് ഗുണങ്ങള്‍ ധാരാളമാണ്. മഞ്ഞുകാലത്ത് ഇവ ശരീരത്തെ എല്ലാ രോഗങ്ങളില്‍ നിന്നും പ്രതിരോധിക്കും. വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് മാതളനാരങ്ങ. നമ്മുടെ ഹൃദയസംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കുന്നതില്‍ ഇവ വിജയിക്കാറുണ്ട്.

ശരീരത്തിലെ ഊര്‍ജത്തിന്റെ അളവില്‍ വലിയ തോതില്‍വര്‍ധിക്കും. മാതളനാരങ്ങ കൊണ്ട് ജ്യൂസുണ്ടാക്കി കഴിക്കുകയോ അതല്ലെങ്കില്‍ ഇവ സാലഡിലോ മറ്റ് ഭക്ഷണങ്ങളിലോ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. വേഗത്തില്‍ ഭാരം കുറയ്ക്കാനും, കുടവയറിനെ ഇല്ലാതാക്കാനും അത് സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+