2 നുള്ള് ചിയ സീഡ്‌സ്, വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ച് നോക്കൂ, കുടവയര്‍ ഇല്ലാതാവും; ഗുണങ്ങള്‍ ഇങ്ങനെ
ശരീരത്തിന് ഫിറ്റ്‌നെസ് പ്രശ്‌നങ്ങളുണ്ട് തോന്നുന്നുണ്ടോ? എങ്കില്‍ തീര്‍ച്ചയായും അത് ഉടന്‍ മാറ്റിയെടുക്കണം. കുടവയറും പൊണ്ണത്തടിയുമാണ് ഇക്കാര്യത്തില്‍ നമ്മുടെ വില്ലനായി വരിക. ഇവ രണ്ടും ഇല്ലാതായാല്‍ തന്നെ നമ്മള്‍ ഫിറ്റ്‌നെസ്സിന്റെ കാര്യത്തില്‍ മികവ് പുലര്‍ത്തും. അതിന് നമ്മളെ കൊണ്ട് തീര്‍ച്ചയായും സാധിക്കും.
നിരവധി കാര്യങ്ങള്‍ നമ്മള്‍ നിത്യേന കഴിക്കുന്നുണ്ടാവും. എന്നാല്‍ ഇതില്‍ പലതും ഒഴിവാക്കേണ്ടവയാണ്. കാരണം അണ്‍ഹെല്‍ത്തിയായിട്ടുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. പകരം ചിയാ സീഡ്‌സ് അടക്കമുള്ളവയാണ് ശീലമാക്കേണ്ടത്. അത്തരത്തിലുള്ള ചില കാര്യങ്ങളുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് പരിശോധിക്കാം.

ആദ്യമായി നമ്മള്‍ കഴിക്കേണ്ട കാര്യം ചിയ സീഡ്‌സ് തന്നെയാണ്. ഇവയ്ക്ക് നമ്മുടെ ഭാരം വേഗത്തില്‍ കുറയ്ക്കാനുള്ള കഴിവുണ്ട്. കാരണം ഇവ കഴിച്ചാല്‍ നമ്മുടെ അമിത വിശപ്പ് അടക്കം കുറയും. കൃത്യമായി ഭക്ഷണ ക്രമത്തെ നിയന്ത്രിക്കാന്‍ സാധിക്കും. ചിയ സീഡ്‌സ് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് വേണം കഴിക്കാന്‍.
നിത്യേന രാവിലെ ആദ്യം കഴിക്കുന്നതും ഇത് തന്നെയാവണം. ഒരുമാസമോ അതല്ലെങ്കില്‍ നാലാഴ്ച്ചയോ ഇത് തുടര്‍ന്നാല്‍ കാര്യമായ മാറ്റം നമ്മുടെ ശരീരത്തില്‍ കാണാം. ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ ചിയ സീഡ്‌സ് രാത്രി വെള്ളത്തില്‍ കുതിര്‍ന്ന് വെക്കുക. രാവിലെ ആ വെള്ളവും ചേര്‍ത്ത് കഴിക്കാന്‍ ശ്രമിക്കുക. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ അടക്കം ചിയ സീഡ്‌സ് നിങ്ങള്‍ക്ക് വാങ്ങാന്‍ ലഭിക്കും.
ഉലുവ അതുപോലെ നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ്. ഉലുവ വിത്തുകള്‍ ശരീരത്തെ ആരോഗ്യകരമാക്കാന്‍ സഹായിക്കും. ഉലുവപ്പൊടി ചേര്‍ത്ത ചായ നമ്മുടെ കുടവയറിനെ ഇല്ലാതാക്കാനും, ഭാരത്തെ വേഗത്തില്‍ കുറയ്ക്കാനും അത്യുത്തമമാണ്. കാരണം ഇവയില്‍ ആന്റിഓക്‌സിഡന്റുകളും, ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ഉള്ള ദോഷകരമായ ടോക്‌സിനുകളെ ഇവ നീക്കം ചെയ്യും.
ഇങ്ങനെ തന്നെ നമ്മുടെ ശരീരം ഫിറ്റായി മാറും. അതുകൊണ്ട് ഉലുവ ചേര്‍ത്ത കിടിലന്‍ ചായ ഇന്ന് മുതല്‍ കഴിച്ച് തുടങ്ങാം. ചണവിത്തുകളും ഡയറ്റില്‍ ചേര്‍ക്കാം. അത് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക. ഇതിലും ഫൈബര്‍ ഇഷ്ടം പോലെ അടങ്ങിയിട്ടുണ്ട്. ദീര്‍ഘനേരം നമുക്ക് വിശപ്പ് ഇല്ലാതിരിക്കാന്‍ ഇവ സഹായിക്കും. അമിത വിശപ്പും ഉണ്ടാവില്ല.
ചെറുനാരങ്ങ വെള്ളം കിടിലനൊരു ഡിറ്റോക്‌സ് ഡ്രിങ്കാണ്. അതിവേഗത്തില്‍ ഇത് ഭാരം കുറയ്ക്കും. നിത്യേന രാവിലെ വെറും വയറ്റില്‍ അടക്കം ഇത് കഴിക്കാം. വിറ്റാമിന്‍ സി ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ മെറ്റാബോളിസത്തെയും ഇവ മെച്ചപ്പെടുത്തും. ഇഞ്ചി ചേര്‍ത്ത ചായ അതുപോലെ ശീലമാക്കാവുന്ന ഹെല്‍ത്തി ചോയ്‌സാണ്.
ഇഞ്ചിയില്‍ ശരീരത്തിലെ എരിച്ചിലുകള്‍ മാറ്റാന്‍ സഹായിക്കുന്ന ഘടകങ്ങളുണ്ട്. ആന്റിഓക്‌സിഡന്റുകളുമുണ്ട്. കൊളസ്‌ട്രോള്‍ കുറയാനും, പ്രമേഹത്തെ പ്രതിരോധിക്കാനും ഇവയ്ക്ക് സാധിക്കും. ഇതിനൊപ്പം തന്നെ മികച്ച വ്യായാമവും ഉറപ്പാക്കുക. ഫലം വേഗത്തില്‍ തന്നെ അനുഭവിച്ചറിയാം.












Click it and Unblock the Notifications