Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷുഗർ കട്ട് എന്ന് വെറുതെ പറയുന്നതല്ല; പതിനാല് ദിവസം ഒന്ന് പരീക്ഷിച്ചുനോക്കൂ, തടി കുറയും പിന്നെ മുഖം മെലിയും!

ശരീരത്തിൽ പലവിധ മാറ്റങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങളാണ് നമ്മുടെ ഭക്ഷണ രീതികൾ. എന്നിട്ടും പലപ്പോഴും നമ്മൾ അതിന് കാര്യമായ പ്രാധാന്യം കൊടുക്കാറില്ലെന്നതാണ് പ്രധാന വിഷയം. ഭക്ഷണ രീതി മാറ്റിക്കൊണ്ടും നിയന്ത്രിച്ചും ഒക്കെ നമുക്ക് ഇക്കാര്യത്തിൽ നമുക്ക് നല്ല മാറ്റങ്ങൾ കൊണ്ട് വരാവുന്നതേ ഉള്ളൂ. പറഞ്ഞുവന്നത് നിങ്ങളുടെ ഭക്ഷണ രീതി ഏതൊക്കെ തരത്തിൽ ശരീരത്തിനെ ബാധിക്കുമെന്നതിനെ കുറിച്ചാണ്.

പലർക്കും അറിയില്ലെങ്കിലും കാര്യമായ ശാരീരിക പ്രശ്‌നം ഉണ്ടാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് പഞ്ചസാര. എന്നാലോ നമ്മുടെ ജീവിതത്തിൽ അതിന് കാര്യമായ പ്രാധാന്യം ഉണ്ട് താനും. പഞ്ചസാരയിട്ട ചായ കുടിച്ചാൽ ഉന്മേഷം കിട്ടുന്നവരാണ് നമ്മുടെ നാട്ടിൽ ഉള്ളവർ. ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഇതിനുള്ളതെന്ന് പലർക്കും അറിയില്ല. രാണ്ടാഴ്ച്ച പഞ്ചസാര ഒഴിവാക്കിയാൽ നിങ്ങൾക്ക് ഉണ്ടാവുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നറിയാം, ഗുണങ്ങളും.

sugarcuts

പഞ്ചസാര ഒഴിവാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. അത് പെട്ടന്ന് തന്നെ പ്രകടമാവുകയും ചെയ്യും.

ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു: പഞ്ചസാരയിൽ കലോറി ഉയർന്നതാണ്, പക്ഷേ പോഷകങ്ങൾ കുറവാണ്. പഞ്ചസാര ഒഴിവാക്കുന്നത് അനാവശ്യ കലോറി കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാനോ നിയന്ത്രിക്കാനോ സഹായിക്കുകയും ചെയ്യുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും: പഞ്ചസാര കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വേഗത്തിൽ കൂട്ടുകയും പെട്ടെന്ന് കുറയ്ക്കുകയും ചെയ്യും. ഇത് ഒഴിവാക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുകയും ഊർജ്ജ നില സ്ഥിരമായി നിലനിർത്തുകയും ചെയ്യുന്നതിന് വളരെ അധികം സഹായകരമായ കാര്യമാണ്
.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: അധിക പഞ്ചസാര കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കും. പഞ്ചസാര കുറയ്ക്കുന്നത് ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുകയും രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുകയും ചെയ്യുമെന്നതും വലിയ കാര്യമാണ്.

ദന്താരോഗ്യം മെച്ചപ്പെടുത്തുന്നു: ദന്തക്ഷയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. പഞ്ചസാര ഒഴിവാക്കുന്നത് പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദന്തക്ഷയം, മോണരോഗങ്ങൾ എന്നിവ കുറയ്ക്കുകയും ചെയ്യും.

ചർമ്മത്തിന്റെ ആരോഗ്യം മികച്ചതാക്കും: അധിക പഞ്ചസാര ചർമ്മത്തിലെ കൊളാജൻ, എലാസ്‌റ്റിൻ എന്നിവയെ ബാധിക്കുകയും മുഖക്കുരു, ചുളിവുകൾ എന്നിവ വർധിപ്പിക്കുകയും ചെയ്യും. പഞ്ചസാര കുറയ്ക്കുന്നത് ചർമ്മത്തിന്റെ തിളക്കവും ആരോഗ്യവും വർധിപ്പിക്കും.

മാനസികാരോഗ്യവും ഊർജ്ജവും വർധിപ്പിക്കുന്നു: പഞ്ചസാര കഴിക്കുന്നത് മാനസികാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ, ക്ഷീണം, ഉത്കണ്ഠ എന്നിവ ഉണ്ടാക്കാം. പഞ്ചസാര ഒഴിവാക്കുന്നത് മാനസിക വ്യക്തത, ശ്രദ്ധ, ഊർജ്ജ നില എന്നിവ മെച്ചപ്പെടുത്തും.

എല്ലുകളുടെ ആരോഗ്യം: അമിതമായ പഞ്ചസാര കഴിക്കുന്നത് ശരീരത്തിലെ കാൽസ്യം ആഗിരണം കുറയ്ക്കുകയും എല്ലുകളുടെ ബലം കുറയ്ക്കുകയും ചെയ്യും. അതിനാൽ തന്നെ പഞ്ചസാര കുറയ്ക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+