ഓട്‌സ് കഴിക്കാൻ ഇഷ്‌ടമുള്ളവരാണോ? ഒരുമാസം തുടർച്ചയായി കഴിച്ചാൽ അമ്പരപ്പിക്കുന്ന മാറ്റങ്ങൾ ഉറപ്പ്!
ഭക്ഷണ ശീലങ്ങളാണ് പലപ്പോഴും നമ്മളെ രോഗികൾ ആക്കുന്നത് എന്ന് പറഞ്ഞാൽ ചിലരെങ്കിലും അതിനോട് യോജിക്കാൻ സാധ്യതയില്ല. നമ്മൾ കഴിക്കുന്നത് ഒന്നും നമ്മളെ ബാധിക്കുന്നില്ലെന്ന മൂഢവിചാരമുള്ള വലിയൊരു വിഭാഗം ആളുകൾ ഇപ്പോഴുമുണ്ട്. അല്ലെങ്കിൽ പിന്നെ അതിന് പകരം നമ്മൾ വെറും വ്യായാമം ചെയ്‌താൽ മതിയാവും എന്ന് വിചാരിക്കുന്നവരും ഏറെയാണ്. പക്ഷേ അതിലൊന്നും യാഥാർഥ്യമില്ല.
നിങ്ങളുടെ ഭക്ഷണരീതികൾ ജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പ്രധാന സംഗതിയാണ്. അത് പലരും അറിയുന്നില്ലെന്ന് മാത്രം. രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കലും അല്ലാതെയും ചില ശീലങ്ങളും പലപ്പോഴും നമ്മളെ മോശം ആരോഗ്യ സ്ഥിതിയിലേക്ക് എത്തിക്കുമെന്ന് ചിലർക്ക് എങ്കിലും അറിയുമായിരിക്കും. പറഞ്ഞുവന്നത് രാത്രി നിങ്ങൾക്ക് കഴിക്കാൻ നല്ല ഒരു ഭക്ഷണത്തെ കുറിച്ചാണ്.

ഇന്നത്തെ കാലത്ത് പരമാവധി നല്ല രാത്രിയിൽ ഭക്ഷണം ഒഴിവാക്കുന്നത് തന്നെയാണ് നല്ലതെന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഏത് സമയത്തും നമുക്ക് ഒരുപോലെ കഴിക്കാൻ സാധിക്കുന്ന ഒരു ഭക്ഷണമേയുള്ളൂ, അതാണ് ഓട്‌സ്. അതിപ്പോൾ പ്രഭാത ഭക്ഷണമായും ഉച്ചഭക്ഷണമായാലും അത്താഴമായാലും ഇടയ്ക്ക് കഴിക്കാൻ ആയാലും ഓട്‌സ് മതി. പതിവായി ഓട്‌സ് കഴിക്കുന്നത് കൊണ്ടുള്ള മാറ്റങ്ങൾ അറിയാം.
ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും: ഓട്‌സിൽ സ്വാഭാവികമായി ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വയർ നിറഞ്ഞിരിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും നമ്മളെ സഹായിക്കും. രാവിലെ അൽപ്പം ഓട്‌സ് കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കുന്നതിലൂടെ അനാവശ്യമായ ലഘുഭക്ഷണം വേണ്ടെന്ന് വയ്ക്കാൻ സാധിക്കും.
രക്തസമ്മർദം കുറയ്ക്കുന്നു: ഇതിൽ ആന്റിഓക്‌സിഡന്റുകളും പോളിഫെനോൾസ് എന്നറിയപ്പെടുന്ന ഗുണകരമായ സസ്യ സംയുക്തങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദം കുറയ്ക്കാൻ ഗുണകരമാവും. രക്തയോട്ടം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ ധമനികളെ പിന്തുണയ്ക്കുകയും ഹൃദയത്തിന്റെ ആയാസം കുറയ്ക്കുകയും ചെയ്യാൻ നമ്മെ സഹായിക്കും.
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും: ഇത് പതിവായി കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. ഇൻസുലിൻ അളവിൽ പെട്ടെന്നുള്ള കുതിച്ചുചാട്ടം തടയുകയും ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുകയും ചെയ്യാൻ ഓട്‌സിന് സാധിക്കും.
മലബന്ധത്തിന് ഉത്തമ പ്രതിവിധി: ക്രമരഹിതമായ മലവിസർജനവുമായി ബന്ധപ്പെട്ട് നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, ഓട്‌സ് നല്ല മാറ്റം കൊണ്ട് വരാൻ സഹായിക്കും. അതിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മലം മൃദുവാക്കാനും സുഗമമായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ ഓട്‌സിന് നല്ല പങ്കുണ്ട്.
ചർമ്മത്തിനും ഗുണം ചെയ്യും: ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് നിലനിർത്തുന്നതിലൂടെ ചൊറിച്ചിൽ, വരൾച്ച എന്നിവ ഒഴിവാക്കാൻ പതിവായുള്ള ഓട്‌സ് ഉപഭോഗം നമ്മളെ സഹായിക്കുന്നു. മാത്രമല്ല ഓട്‌സ് ചർമ്മത്തിന് ഈർപ്പം നൽകുകയും മൃദുവാക്കുകയും സംരക്ഷിക്കുകയും ചെയ്യും. അതിനാൽ കഴിവതും ഒരു നേരത്തെ ഭക്ഷണത്തിൽ എങ്കിലും ഓട്‌സ് ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications