നാരങ്ങ വെള്ളം കഴിച്ചാല്‍ പൊണ്ണത്തടി ഒട്ടുമുണ്ടാവില്ല? മാറ്റങ്ങള്‍ ഉറപ്പാണ്; കഴിക്കേണ്ടത് ഇങ്ങനെ
ചെറുനാരങ്ങ കഴിച്ചാല്‍ നമ്മുടെ ഭാരം കുറയുമോ? അതല്ലെങ്കില്‍ പൊണ്ണത്തടി ഇല്ലാതാവുമോ? നമ്മള് ഇതെല്ലാം പലപ്പോഴായി കേട്ടിട്ടുണ്ടാവും. എന്താണ് ഇതിന്റെ സത്യാവസ്ഥ. ആദ്യത്തെ കാര്യം ചെറുനാരങ്ങയില്‍ നിരവധി ഗുണങ്ങളുണ്ട് അവ നമ്മളെ സഹായിക്കുമെന്നാണ്. എന്നാല്‍ വെറും ചെറുനാരങ്ങ ചേര്‍ത്ത വെള്ളം കഴിച്ചത് കൊണ്ട് മാത്രം നമ്മുടെ ഭാരമോ കുടവയറോ മാറില്ല.
അതിനൊപ്പം മികച്ച രീതിയിലുള്ള വ്യായാമവും ആവശ്യമാണ്. നമ്മുടെ ശരീരത്തെ ജലാംശത്താല്‍ സമ്പന്നമാക്കി ഉന്മേഷത്തോടെ നിലനിര്‍ത്താന്‍ നാരങ്ങ വെള്ളത്തിന് സാധിക്കും. വിറ്റാമിന്‍ സി, പൊട്ടാസ്യം അടക്കമുള്ള കാര്യങ്ങള്‍ ശരീരത്തിലെത്താന്‍ ഇവ സഹായിക്കും.

ചെറുനാരങ്ങ സിട്രസ് ഫ്രൂട്ടായിട്ടാണ് അറിയപ്പെടുന്നത്. ചൂടുകാലങ്ങളില്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ സിയും ഫൈബറും ഉള്ളത് കൊണ്ട് ശരീരത്തെ ഹെല്‍ത്തിയായി നിലനിര്‍ത്താന്‍ ഇവയ്ക്ക് സാധിക്കും. നമ്മുടെ ശരീരത്തിലെ ജലാംശത്തെ വര്‍ധിപ്പിക്കാന്‍ ചെറുനാരങ്ങ ചേര്‍ത്ത വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
ചെറുനാരങ്ങയുടെ പുളിപ്പ് നമുക്ക് കൂടുതല്‍ വെള്ളം കുടിക്കുന്നതിന് സഹായരമാകും. അതുപോലെ ശരീരത്തിന്റെ നിര്‍ജലീകരണം ഇല്ലാതാക്കാനും ഇവ സഹായിക്കും. ശരീരത്തില്‍ ചൂടുകാലത്ത് വേഗത്തില്‍ സംഭവിക്കുന്നതാണ് നിര്‍ജലീകരണം. കടുത്ത ചൂടില്‍ ശരീരത്തിലെ ജലാംശമെല്ലം വിയര്‍പ്പിന്റെ രൂപത്തില്‍ പുറത്തുപോകും. അത് ശരീരം ഊര്ജരഹിതമാക്കി മാറ്റും. ഉന്മേഷവും നഷ്ടപ്പെടും.
അതുപോലെ വിറ്റാമിന്‍ സി കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഏറ്റവും ആവശ്യമായ ഘടകമാണ് വിറ്റാമിന്‍ സി. അത് നിങ്ങളുടെ ചര്‍മത്തെയും സംരക്ഷിക്കും. സൂര്യാഘാതത്താലും പൊടിയേല്ക്കുന്നതിലൂടെ ഉണ്ടാകുന്ന മലിനീകരണത്തില്‍ നിന്നെല്ലാം ചെറുനാരങ്ങ നീര് നിങ്ങളെ സംരക്ഷിക്കും.
നമ്മുടെ ശരീരത്തിലെ കൊളാജനുകളുടെ ഉല്‍പ്പാദനത്തെ ഇവ സഹായിക്കും. ചില ഭക്ഷണങ്ങളില്‍ നിന്ന് ഇരുമ്പിനെ വലിച്ചെടുക്കാനും ഇവ സഹായിക്കും. അതുപോലെ നമ്മുടെ ദഹനത്തെയും ഇവ മെച്ചപ്പെടുത്തും. അതിലൂടെ പോഷകങ്ങളെ കൃത്യമായി ശരീരത്തിലെത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സാധിക്കും.
ചെറുനാരങ്ങ ജ്യൂസ് നമ്മുടെ ശരീരത്തിലെ ബൈലിന്റെ ഉല്‍പ്പാദനവും വര്‍ധിപ്പിക്കും. ഇത് കരള്‍ ഉല്‍പ്പാദിപ്പിക്കുന്ന ദഹനത്തിനുള്ള രസമാണ്. ദഹനമില്ലായ്മയെയും ഇത് മറികടക്കും. ചെറു ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് കഴിക്കുന്നതിലൂടെ വയറിന്റെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും. ദഹനവ്യവസ്ഥയെ മൊത്തത്തില്‍ ഇവ നന്നാക്കിയെടുക്കും.
അതിരാവിലെ തന്നെ ചെറുനാരങ്ങ നീര് ചേര്‍ത്ത വെള്ളം കുടിക്കണം. ചെറുനാരങ്ങ കലോറി തീരെ കുറഞ്ഞവയാണ്. അത് ഭാരം കുറയ്ക്കാനും സഹായിക്കും. ഇതില്‍ പെക്ടിന്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ വിശപ്പിനെ പിടിച്ചുനിര്‍ത്തും. ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാനും സഹായിക്കും. അതിലൂടെ കുറഞ്ഞ കലോറികള്‍ മാത്രമേ ശരീരത്തെത്തൂ. അത് ഭാരം കുറയ്ക്കുന്നതിന് സഹായകരമാകും.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications