കാലിൻമേൽ കയറ്റി ഇരിക്കുന്ന സ്ത്രീകൾ അഹങ്കാരികളാണോ? പഴഞ്ചൻ സിദ്ധാന്തങ്ങളേ വിട..! കാരണം പലതുണ്ട്
നമ്മുടെയൊക്കെ ശരീരഭാഷ എന്നത് പലപ്പോഴും ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായിട്ടാണ് കണക്കാക്കാറുള്ളത്. വ്യത്യസ്‌ത രീതികൾ പിന്തുടരുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഈ തിയറികൾ ഏറെ പ്രാധാന്യമുള്ളതുമാണ്. വളരെ നാണംകുണുങ്ങി ആയിട്ടുള്ള ഒരു വ്യക്തി സ്‌റ്റേജിൽ കയറി ആയിരക്കണക്കിന് പേരെ അഭിസംബോധന ചെയ്യുന്നതൊക്കെ പലപ്പോഴും വിരളമായ സാധ്യതകളാണ്, അതിനാൽ തന്നെ ശരീരഭാഷയ്ക്ക് പ്രാധാന്യം ഏറെയാണ്.
പണ്ട് മുതൽക്കേ നാം ഒരുപാട് ആശയങ്ങൾ പിന്തുടർന്ന് വരാറുണ്ട് വിവിധ കാര്യങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് സ്ത്രീകൾ വന്നുതുടങ്ങിയിട്ട് ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ ഒരു നൂറ്റാണ്ട് പോലും ആയിട്ടില്ല. അങ്ങനെയുള്ള ഒരിടത്തെ പണ്ടേയുള്ള പ്രയോഗമായിരുന്നു കാലിൻമേൽ കാൽ കയറ്റി ഇരിക്കുന്നത് അഹങ്കാരത്തിന്റെ പ്രതീകമാണെന്നാണ്.

പലരും ഇപ്പോഴും ഈ കാലത്തും അതേ ആശയങ്ങൾ മുറുകെ പിടിക്കുന്നത് നമുക്ക് സോഷ്യൽ മീഡിയ കമന്റ് ബോക്‌സുകളിൽ വ്യക്തമായി കാണാം. എന്നാൽ ശരിക്കും കാലിൻമേൽ കാൽ കയറ്റി വയ്ക്കുക എന്നത് അഹങ്കാരത്തിന്റെയോ ജാഡയുടെയോ ഒന്നും പ്രതീകമായി കാണേണ്ടതില്ല എന്നതാണ് വാസ്‌തവം. പകരം അവയ്ക്ക് പിന്നിൽ മനഃശാസ്ത്രപരമായ ചില കാരണങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. അവ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം.
കാരണങ്ങൾ പലതുണ്ട്
ആധുനിക സ്ത്രീ ശരീരഭാഷയുടെ ഒരു പ്രധാന ഭാഗമാണ് കാലുകൾ മുറിച്ചുകടന്നു കൊണ്ടുള്ള ഇരുത്തം. പലർക്കും അത് പെട്ടെന്ന് ദഹിക്കില്ലെങ്കിലും അതിൽ സ്ത്രീകൾ സംതൃപ്‌തരാണ്. വാക്കുകൾ കൂടാതെയുള്ള ആശയവിനിമയം തന്നെയാണ് ഇത് മുന്നോട്ട് വയ്ക്കുന്നത് എന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്. ഒരു വ്യക്തിക്ക് നേരെയാണ് കാലുകൾ ചൂണ്ടുന്നതെങ്കിൽ സംഭാഷണം തുടരാൻ ആഗ്രഹിക്കുന്നു എന്നാണ് അർത്ഥമാക്കുന്നതെന്നും മറിച്ചാണെകിൽ അതിൽ സന്തുഷ്‌ട അല്ലെന്നും അർത്ഥമാക്കുന്നതായി വിദഗ്‌ധർ പറയുന്നു.
കൂടാതെ ധരിക്കുന്ന വസ്ത്രത്തിന് അനുസരിച്ച് അതിന്റെ രീതികൾ വ്യത്യാസപ്പെടും. സ്കേർട്ട് പോലെയുള്ളവ ധരിക്കുമ്പോൾ സ്വാഭാവികമായും ഇങ്ങനെ ഇരിക്കേണ്ടത് അനിവാര്യമാണ്. മാത്രമല്ല കൂടുതൽ സൈക്കോളജിസ്‌റ്റുകളും പറയുന്നത് അത്തരത്തിൽ കാലുകൾ അടുപ്പിച്ചു വച്ച് ഇരിക്കുന്നത് സ്ത്രീകൾക്ക് റിലാക്‌സ് ചെയ്യാനുള്ള അവസരമായി മാറുന്നു എന്നതാണ്.
കൂടാതെ വ്യത്യസ്‌ത ഇടങ്ങളിൽ ഇതിന്റെ പ്രാധാന്യവും പഠനങ്ങൾ സൂചിപ്പിക്കുന്നു. സാധാരണഗതിയിൽ ഒരു പ്രൊഫഷണൽ സാഹചര്യത്തിൽ, കാൽമുട്ടിലോ കണങ്കാലിലോ കാലുകൾ മുറിച്ചുകടക്കുന്ന രീതിയിൽ ഇരിക്കുമ്പോൾ പലപ്പോഴും ആ വ്യക്തിയുടെ ആത്മവിശ്വാസത്തെയും നിയന്ത്രണത്തെയും പ്രതിഫലിപ്പിക്കുന്നു.
കൂടാതെ സുഹൃത്തുക്കൾക്കൊപ്പം വിശ്രമിക്കുമ്പോൾ, ഇങ്ങനെ ഇരിക്കുന്നത് പലപ്പോഴും ഔപചാരികത കുറയ്ക്കുകയും കൂടുതൽ റിലാക്‌സ് ചെയ്യാൻ അവരെ അനുവദിക്കുകയും ചെയ്യുന്നു എന്നാണ് കണ്ടെത്തൽ. അത്തരത്തിൽ പലരും അഹങ്കാരത്തിന്റെ അടയാളമായി കാണുന്ന ഈ ഒരു സംഭവികാസത്തിന് ഇത്രയധികം കാമ്പുകൾ അടങ്ങിയിട്ടുണ്ട് എന്നത് തന്നെ വലിയൊരു അതിശയമായി നമുക്ക് തോന്നും, ഇതിലേക്ക് കൂടുതലായി ഇറങ്ങി ചെല്ലുന്നത് വരെ.












Click it and Unblock the Notifications