'ഹരീഷ് കണാരൻ വിഷയത്തിൽ എനിക്കെതിരെ ക്യാമ്പയിൻ നടന്നു, എന്റെ ശ്വാസത്തിൽ പോലും മമ്മൂക്കയുണ്ട്'; ബാദുഷ

അടുത്തിടെ ഹരീഷ് കണാരനുമായി ബന്ധപ്പെട്ട പണമിടപാട് വിവാദത്തിൽ ഉൾപ്പെടെ ഏറെ പഴികേട്ട വ്യക്തിയാണ് ബാദുഷ. നടൻ, പ്രൊഡക്ഷൻ കൺട്രോളർ, പ്രൊഡ്യൂസർ എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളിൽ തിളങ്ങുന്ന ബാദുഷ ഇപ്പോഴിതാ വിവാദങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ്. മില്ലേനിയം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ബാദുഷയുടെ പ്രതികരണം.

ബാദുഷയുടെ വാക്കുകൾ

മമ്മുക്ക ആയിട്ട് ഞാൻ പറഞ്ഞില്ലേ, മമ്മുക്കാനെയൊക്കെ, നമ്മുടെ ഒരു ഗോഡ്‌ഫാദർ, അല്ലെങ്കിൽ നമ്മുടെ ഇൻസ്‌പിറേഷൻ ഒക്കെയാണ് സിനിമയിലോട്ട് വരാനുള്ളത്. അപ്പൊ ആ ചെറുപ്പം മുതൽ നമ്മൾ ആരാധിക്കുന്ന ഒരു മനുഷ്യൻ, സിനിമയിൽ നമ്മൾ എത്തിപ്പെടുകയും, അവിടെ നിന്ന് അദ്ദേഹവുമായിട്ട് ഒരുപാട് സിനിമകൾ വർക്ക് ചെയ്യുകയും, അദ്ദേഹവുമായിട്ട് ഒരുപാട് അടുപ്പം നമുക്ക് സിനിമയിൽ സംഭവിക്കുകയും ചെയ്‌തതൊക്കെ നമ്മുടെ ഏറ്റവും വലിയൊരു ഭാഗ്യമായിട്ട് കരുതുന്നു. ഞാൻ എപ്പോഴും പറയും, എന്റെ ശ്വാസത്തിൽ പോലും ഉള്ളതാണ് മമ്മുക്ക എന്നുള്ളത്.

badusha

എനിക്കെതിരെ ക്യാമ്പയിൻ ഉണ്ടായിരുന്നു എന്ന് തോന്നാനുള്ള കാരണങ്ങൾ- ഞാനും ഹരീഷും ആയിട്ടുള്ള ഇഷ്യൂ വന്ന സമയത്ത്- ഇത് ഭയങ്കരമായിട്ട് അങ്ങ് കയറി പോവുകയും, ഇതിന്റെ പിന്നിൽ ഒരു ക്യാമ്പയിൻ തന്നെ ഉള്ളതായിട്ട് നമുക്ക് പല ഭാഗത്തുനിന്നും നമുക്ക് അറിവുകൾ ഇങ്ങനെ വന്നുകൊണ്ടിരുന്നതായിരുന്നു. അതൊക്കെ കുറെ കറക്റ്റും ആയിരുന്നു. അത് പുള്ളിയുടെ ഒരു തെറ്റിദ്ധാരണയുടെ പുറത്ത്- അതായത് ആ സമയത്ത് ഇദ്ദേഹം ഇത് പറയുന്ന സമയത്ത് നമുക്ക് മാനസികമായിട്ട് വിഷമം ഉണ്ടായി.

കാര്യം അത്രയ്ക്ക് സൗഹൃദത്തിൽ നിന്ന ഒരാളാണ് പെട്ടെന്ന് ഇങ്ങനെ ഒരു സംഭവം വരുന്നത്. പിന്നീട് ഞങ്ങൾ അത് വീണ്ടും കാണുകയും, അതിനെപ്പറ്റി സംസാരിക്കുകയും എല്ലാം ചെയ്യുമ്പോൾ, അദ്ദേഹവും പല ഭാഗത്തുനിന്നും തെറ്റിദ്ധരിക്കപ്പെട്ട ഒരു അവസ്ഥയിൽ പുള്ളി കയറി പറഞ്ഞു പോയതാണ്. ഞങ്ങൾ അത് സംസാരിച്ചപ്പോൾ അതെല്ലാം തീർന്നു. ഇത്രയേ ഉള്ളൂ, ഇതിനകത്ത് എല്ലാം.

ആർട്ടിസ്‌റ്റുകളുടെ മാനേജർ ആവുക എന്ന് പറഞ്ഞാൽ, ബുദ്ധിമുട്ടുകൾ നമുക്ക് അങ്ങനെ ആർട്ടിസ്‌റ്റ് മാനേജേഴ്‌സിന് നമുക്ക് അങ്ങനെ വരാറില്ല. പിന്നെ ഈ ഒരു ഹീറോയുടെ ലെവലിൽ നിൽക്കുന്ന ഒരാൾക്ക് ആർട്ടിസ്‌റ്റ് മാനേജർ ആണെങ്കിൽ, നമുക്ക് വേറെ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാവില്ല. കാര്യം ഒരു സിനിമ കഴിഞ്ഞാൽ അടുത്ത സിനിമകൾ ഒക്കെ ഉണ്ടാകും.

പക്ഷേ, നമ്മൾ സഹനടന്മാരുടെ ഒരുപാട് സിനിമകൾ ചെയ്യുന്ന അവരുടെ ഒപ്പം നിൽക്കുമ്പോൾ, ഒരുപാട് നമ്മൾ പാടുപെടേണ്ടി വരും. അത് ചിലപ്പോൾ ഒരേ സമയം പല പടങ്ങളുടെയും ഡേറ്റുകൾ ഒക്കെ, ഇപ്പൊ ഇതെല്ലാം കൃത്യമായി കൊടുക്കാനൊക്കെ, നമ്മൾ ഒത്തിരി അതിനകത്ത് കിടന്ന് പണിയെടുക്കണം. എന്നാലേ ഓരോ സിനിമകൾ നമുക്ക് അത് കൺട്രോൾ ചെയ്‌ത്‌ കൊണ്ടുപോകാൻ പറ്റുകയുള്ളൂ.

ഇപ്പൊ ഒരു പ്രൊഡക്ഷൻ മാനേജ് ചെയ്യുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല. അത് ഒരു സിനിമയുടെ തുടക്കം മുതൽ, അത് സിനിമ തിയേറ്ററിൽ എത്തി, അത് അത്യാവശ്യം ട്രാക്കിൽ ആകുന്നത് വരെ, ആ സിനിമയുടെ ഒപ്പം സഞ്ചരിക്കേണ്ട ഒരാളാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർ. അപ്പോൾ അത് ഒരു 150 ഓളം ആൾക്കാരെ ഒരുമിച്ച് കൊണ്ടുപോകേണ്ടതും, അത്രയും ഒരുപാട് ആൾക്കാരുമായിട്ട് മിങ്കിൾ ചെയ്‌ത്‌ പോകേണ്ടതിന്റെ ഒക്കെ ഒരു ഏറ്റവും വലിയ ബുദ്ധിമുട്ടാണ് ആ പ്രൊഡക്ഷൻ കൺട്രോളർ ജോലിയിൽ.

പിന്നെ പ്രൊഡ്യൂസർ. പ്രൊഡ്യൂസർ എന്ന് പറഞ്ഞാൽ, നമ്മൾ ആ സിനിമയ്ക്ക് വേണ്ടുന്ന പൈസകൾ കണ്ടെത്തുക, അത് എങ്ങനെ തിരിച്ചു പിടിക്കാൻ പറ്റും എന്നുള്ളതിനെപ്പറ്റി ചിന്തിക്കുക, ഏറ്റവും ബുദ്ധിമുട്ടും റിസ്ക്കും ഉള്ള പരിപാടി എന്ന് പറഞ്ഞാൽ, പ്രൊഡ്യൂസറിന് തന്നെയാണ്. ഒന്നാമത്, നമ്മൾ ഒരു ഭാഗ്യക്കുറി എടുക്കുന്ന പോലെയാണ് ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത്. നമ്മൾ ഭാഗ്യക്കുറി എടുക്കുന്നത്, നമുക്ക് കിട്ടുമെന്നുള്ള വിചാരത്തിൽ. ഇത് നഷ്‌ടപ്പെട്ടുപോയാൽ ഒന്നും പറയാനാവില്ല. സിനിമ പ്രൊഡ്യൂസ് ചെയ്യുക എന്ന് പറയുന്നത് എപ്പോഴും ഒരു ചലഞ്ച് തന്നെയാണ്. അത് എന്തും സംഭവിക്കാം എന്നുള്ള ഒരു അവസ്ഥയിൽ പോകുന്ന ഒരു പരിപാടി.

ഞാൻ പ്രൊഡ്യൂസ് ചെയ്‌ത പടങ്ങൾ ഒന്നും എനിക്ക് ഒരിക്കലും സാമ്പത്തികമായി ലാഭം ഉണ്ടാക്കിയിട്ടില്ല. ഞാൻ വർക്ക് ചെയ്‌ത സിനിമകളൊക്കെ ഒരുപാട് പടങ്ങൾ, സൂപ്പർ ഹിറ്റുകൾ, ഒരുപാട് സമ്മാനിക്കാൻ കഴിഞ്ഞിട്ടുണ്ട്. സിനിമ അത് ഉണ്ടാക്കി, ആ സിനിമ വിജയിച്ച്, ആ പ്രൊഡ്യൂസർക്ക് കാശ് കിട്ടുമ്പോഴാണ് നമ്മൾ ഏറ്റവും കൂടുതൽ ഒരു പ്രൊഡക്ഷൻ കൺട്രോളർക്ക് സന്തോഷിക്കാൻ പറ്റുന്നത്.

ശരിക്കും പറഞ്ഞാൽ, ഈ രാഷ്ട്രീയവും സിനിമയും ഒരേ മേഖലയിൽ സഞ്ചരിക്കുന്ന ഒരു പരിപാടി തന്നെയാണ്. ആ രണ്ടു മേഖലയിലും പല പ്രശ്‌നങ്ങളുണ്ട്. ഇപ്പൊ നമുക്കൊരു ഒരു വിഷയങ്ങൾ ഉണ്ടാകുമ്പോൾ തന്നെ, ഏറ്റവും കൂടുതൽ ആൾക്കാർ സിനിമാക്കാരനെയും രാഷ്ട്രീയക്കാരനെയും ആണ് ആൾക്കാർ അറിയുന്നത്. കാരണം ഇവരാണല്ലോ പബ്ലിക്.

പബ്ലിക്കിന്റെ മുമ്പിൽ ഏറ്റവും കൂടുതൽ നിൽക്കുന്നത് ഈ പറയുന്ന രണ്ട് മേഖലയിലുള്ള ആൾക്കാരാണ്. അപ്പൊ ഏറ്റവും കൂടുതൽ അതിലോട്ടായിരിക്കും ആൾക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നമ്മൾ ഒന്നും സൂക്ഷിച്ച് ചെയ്യുന്നില്ലെങ്കിൽ, നമ്മൾ ഇങ്ങനെ മാറി പറഞ്ഞുകൊണ്ടേയിരിക്കും. അത് സിനിമയിൽ ആയാലും ശരി, രാഷ്ട്രീയത്തിൽ ആയാലും ശരി, അങ്ങനെ തന്നെയാണ്. പിന്നെ ഞാൻ ഒരു കാലത്ത് യൂത്ത് കോൺഗ്രസിൽ ശക്തമായിട്ട് പ്രവർത്തിച്ചിരുന്ന ആളാണ്. പിന്നെ ഞാൻ രാഷ്ട്രീയമെല്ലാം പതുക്കെ ഒതുക്കിവെച്ച് ഞാൻ ഈ മേഖലയിലോട്ട് വന്നു. ഈ സർക്കാരിൽ ഞാൻ തൃപ്‌തനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma