'ദിലീപിന് ശേഷം അടുത്ത പണി പൃഥ്വിരാജിനിട്ട്', തകർക്കാനായി ലോബി പ്രവർത്തിക്കുന്നുവെന്ന് സജി നന്ത്യാട്ട്

മമ്മൂട്ടിക്കും മോഹൻലാലിനും പ്രായമായതോടെ മലയാള സിനിമയിൽ ആണത്തമുളള ഒരേയൊരു നടൻ പൃഥ്വിരാജ് ആണെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. ബോളിവുഡില്‍ മലയാളത്തിന്റെ അംബാസിഡര്‍ ആണ് പൃഥ്വിരാജെന്നും പക്ഷേ ചിലർക്ക് അദ്ദേഹം വളരുന്നത് ഇഷ്ടമല്ലെന്നും സജി നന്ത്യാട്ട് പറയുന്നു.

പൃഥ്വിരാജ് ഗൗരവക്കാരന്‍ ആണെങ്കിലും ഉള്ളില്‍ നല്ലൊരു മനസ്സുണ്ടെന്നും ആരെയും സോപ്പിടില്ലെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സജി നന്ത്യാട്ട് പറയുന്നു.

''ദിലീപിന് ശേഷം അടുത്ത ആളെ ലക്ഷ്യമിട്ടിരിക്കുകയാണ്. പൃഥ്വിരാജിനിട്ടാണ് അടുത്ത പണി. ഇന്‍ഡസ്ട്രിയില്‍ ഒരാള്‍ വളരുന്നത് കുറേപ്പേര്‍ക്ക് ഇഷ്ടമല്ല. പൃഥ്വിരാജിനെതിരെ ഒരു ലോബിയുണ്ട്. മമ്മൂക്കയ്ക്കും ലാലേട്ടനുമൊക്കെ കുറച്ച് പ്രായമായി. ഇപ്പോള്‍ ഉളളതില്‍ കുറച്ച് ആണത്തമുളള നടന്‍ പൃഥ്വിരാജ് ആണ്. മലയാളിക്ക് ഒരു അഭിമാനമാണ്.

Dileep

ഇന്ത്യന്‍ സിനിമയില്‍, ബോളിവുഡില്‍ മലയാളത്തിന്റെ അംബാസിഡര്‍ ആണ് പൃഥ്വിരാജ്. മധ്യപ്രദേശില്‍ ചെന്നാലും മുംബൈയില്‍ ചെന്നാലും പൃഥ്വിരാജിനെ അറിയാം. ഞങ്ങളുടെ ഇന്‍ഡസ്ട്രിയിലെ, ഞങ്ങള്‍ വളര്‍ത്തിയ നടന്‍, സുകുമാരന്‍ സാറിന്റെയും മല്ലിക ചേച്ചിയുടേയും മകന്‍, ഞങ്ങള്‍ വളര്‍ത്തി പ്രൊഡക്ട് ആണ് എന്ന് അഭിമാനത്തോടെ പറയേണ്ട മലയാളി.. മലയാളികള്‍ക്ക് പറയാന്‍ ഇഷ്ടമാണ്. പക്ഷേ ഇവിടെ ചില ആളുകള്‍ക്ക് അദ്ദേഹത്തെ തകര്‍ക്കണം.

കാരണം അദ്ദേഹമൊരു യൂണിവേഴ്‌സല്‍ നടനായി വരുന്നത് ഇഷ്ടമല്ല. അദ്ദേഹത്തെ തകര്‍ക്കാന്‍ ഒരു ലോബിയുണ്ട്. നല്ല ഭാഷയാണ്. അദ്ദേഹം പറയുന്നത് പോലെ ഇംഗ്ലീഷ് പറയാന്‍ എനിക്കാകില്ല. നല്ല മലയാളവുമാണ്. അദ്ദേഹം സൈനിക് സ്‌കൂളില്‍ പഠിച്ചതാണ്. മലയാളവും പഠിച്ചു. അദ്ദേഹത്തിന്റെ പിതാവ് അക്കാഡമിക് ആയിരുന്നു, ഡബിള്‍ എംഎക്കാരനാണ്, എടപ്പാളില്‍ കോളേജ് അധ്യാപകന്‍ ആയിരുന്നു. മല്ലിക ചേച്ചിയുടെ കുടുംബം എന്താ മോശം ആണ്. ഡോ പിള്ളയെ പോലുളളവരുണ്ട്.

കേസിന് മുൻപേ ദിലീപും പൃഥ്വിരാജും ശീതസമരം, പടമിറങ്ങുമ്പോൾ റിവ്യൂവേഴ്‌സിനെ ഇറക്കും', വെളിപ്പെടുത്തൽ
കേസിന് മുൻപേ ദിലീപും പൃഥ്വിരാജും ശീതസമരം, പടമിറങ്ങുമ്പോൾ റിവ്യൂവേഴ്‌സിനെ ഇറക്കും', വെളിപ്പെടുത്തൽ

അങ്ങനെയൊരു പശ്ചാത്തലം ഉളള ആളാണ് പൃഥ്വിരാജ്. കലത്തില്‍ ഉളളതല്ലേ കരണ്ടിയില്‍ പുരളുകയുളളൂ. ഞാന്‍ പൃഥ്വിരാജിന്റെ സുഹൃത്തൊന്നും അല്ല. അദ്ദേഹത്തെ വെച്ച് ഒരു പടം ചെയ്തിട്ടുണ്ട്. അന്ന് ഒരു കോളേജില്‍ ഷൂട്ട് നടക്കുകയാണ്. അവിടെ ഒരു ഹോസ്റ്റല്‍ ഉണ്ട്. പൃഥ്വിരാജ് അങ്ങനെ ആരോടും ഇടപെടില്ല. അവിടെയുളള പിള്ളേര്‍ അദ്ദേഹത്തോട് ഷൂട്ടിംഗ് കാണാന്‍ കൊണ്ട് പോകാമോ എന്ന് ചോദിച്ചു. ഞാന്‍ ഏറ്റെന്ന് പൃഥ്വിരാജ് പറഞ്ഞു.

എന്നോട് വന്ന് പറഞ്ഞു, സജി ചേട്ടാ എന്റെ ഒരു റിക്വസ്റ്റ് ആണ്. പിള്ളേരെ എല്ലാവരേയും ഷൂട്ട് കാണിക്കാന്‍ കൊണ്ട് പോകണം എന്ന്.. പുള്ളിയുടെ മനസ്സ് കണ്ടോ. അങ്ങനെ പിള്ളേരെയെല്ലാം ഷൂട്ടിംഗിന് കൊണ്ട് പോയി. പൃഥ്വിരാജ് കാണുന്നത് പോലെയല്ല. ഗൗരവക്കാരന്‍ ആണെങ്കിലും ഉള്ളില്‍ നല്ലൊരു മനസ്സുണ്ട്. പൃഥ്വിരാജ് സോപ്പിടില്ല. ഇല്ലാത്ത സ്‌നേഹം കാണിക്കുക, കെട്ടിപ്പിടിക്കുക എന്നതൊന്നും ഇല്ല''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma