'കേസിന് മുൻപേ ദിലീപും പൃഥ്വിരാജും ശീതസമരം, പടമിറങ്ങുമ്പോൾ റിവ്യൂവേഴ്‌സിനെ ഇറക്കും', വെളിപ്പെടുത്തൽ

മലയാള സിനിമയിൽ പൃഥ്വിരാജിനെ തകർക്കാൻ മനപ്പൂർവ്വമായ ശ്രമം ഉണ്ടെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. നടിയെ ആക്രമിച്ച കേസിന് മുൻപ് തന്നെ ദിലീപും പൃഥ്വിരാജും തമ്മിൽ ശീതസമരം ഉളളതായി കേട്ടിട്ടുണ്ടെന്നും സജി നന്ത്യാട്ട് പറയുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

ലോബി പ്രവർത്തനങ്ങൾ കൊണ്ട് പൃഥ്വിരാജിനെ തകർക്കാനാകില്ലെന്നും അതിന് കാരണം ഉണ്ടെന്നും സജി നന്ത്യാട്ട് പറയുന്നു. ദിലീപ് അനുകൂലികളാണോ പൃഥ്വിരാജിനെ തകർക്കാനുളള നീക്കങ്ങൾക്ക് പിന്നിലെന്ന ചോദ്യത്തിനും സജി നന്ത്യാട്ട് മറുപടി പറയുന്നു.

സജി നന്ത്യാട്ടിന്റെ വാക്കുകൾ: ''പൃഥ്വിരാജ് വളര്‍ന്ന് വരുന്നത് ഇഷ്ടമല്ല. കാരണം പൃഥ്വിരാജ് സംസാരിക്കുന്നത് പോലെ ഭാഷകള്‍ സംസാരിക്കാന്‍, പൗരുഷമുളള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ മലയാളത്തില്‍ ആരും ഇല്ല. ലാലേട്ടനും മമ്മൂക്കയും ഏജ് ഓവറായി. അവര്‍ നമുക്ക് അഭിമാനിക്കാവുന്ന താരങ്ങള്‍ തന്നെയാണ്.. അതിന് ശേഷം പൃഥ്വിരാജ് അല്ലാതെ ആരുണ്ട്.

പൃഥ്വിരാജിനെ മനപ്പൂര്‍വ്വമായി തകര്‍ക്കാനുളള ശ്രമം ഉണ്ട്. പൃഥ്വിരാജിന്റെ പടം ഇറങ്ങുമ്പോള്‍ റിവ്യൂവേഴ്‌സിനെ ഇറക്കി വിടുന്നുണ്ട്. അങ്ങനെ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ എന്ത് ലോബി ഉണ്ടായിട്ടും കാര്യമൊന്നും ഇല്ല. തകര്‍ക്കാന്‍ പറ്റില്ല. ഇന്‍ബോണ്‍ ടാലന്റ് ഉളള ആളാണ്, കഴിവുളള ആളാണ്. അതുകൊണ്ടാണ് തകര്‍ക്കാന്‍ പറ്റാത്തത്. മറ്റൊന്ന് അദ്ദേഹത്തിന്റെ അച്ചടക്കം. ഒരു ലൊക്കേഷനില്‍ വന്നാല്‍ ആര്‍ക്കും ഒരു ശല്യവും ഇല്ല. ഒരു ലൊക്കേഷനും ഇന്ന് വരെ പുള്ളിക്കാരനെ കുറിച്ച് ശല്യമെന്ന് പറഞ്ഞിട്ടുണ്ടോ, ഇല്ല.

Dileep

സൈനിക് സ്‌കൂളില്‍ പഠിച്ചത് കൊണ്ട് ആ അച്ചടക്കം ഉണ്ട്. അളിഞ്ഞ് പിളിഞ്ഞ് ഇരിക്കുക, സംസാരിക്കുക അങ്ങനെ ഒന്നും ഇല്ല. ഷോട്ട് ഒക്കെ എത്ര സ്പീഡില്‍ എടുക്കും എന്നറിയുമോ. ആ മിലിട്ടറി അച്ചടക്കം ഉണ്ട്.. അതുപോലെ തന്നെയാണ് ഇന്ദ്രനും. മലയാളത്തിലെ ഏറ്റവും നല്ല നടനാണ് ഇന്ദ്രനെന്ന് ഞാന്‍ പറയും. പൃഥ്വിരാജിനേക്കാള്‍ അഭിനയിക്കാന്‍ കഴിവ് ഇന്ദ്രനുണ്ട്. പക്ഷേ ഭാഗ്യം ഇല്ല.

'കാവ്യാ മാധവന്‍ ദിലീപിന് എതിരെ പറയുമോ? ഒരു ദൃക്സാക്ഷി പോലുമില്ല, അന്താരാഷ്ട്ര കോടതിയിൽ പോയിട്ടും കാര്യമില്ല'
'കാവ്യാ മാധവന്‍ ദിലീപിന് എതിരെ പറയുമോ? ഒരു ദൃക്സാക്ഷി പോലുമില്ല, അന്താരാഷ്ട്ര കോടതിയിൽ പോയിട്ടും കാര്യമില്ല'

പൃഥ്വിരാജിനെതിരെ കളിക്കുന്നത് ദിലീപ് അനുഭാവികള്‍ ആണെന്ന് പറയുന്നുണ്ട്. അതില്ലെന്നൊന്നും ഞാന്‍ പറയുന്നില്ല. കേസിന് മുന്‍പ് തന്നെ ദിലീപും പൃഥ്വിരാജും തമ്മില്‍ ഒരു ശീതസമരം ഉണ്ടെന്നൊക്കെ പറയുന്നുണ്ട്. കേട്ടറിവ് മാത്രമേ ഉളളൂ. അവര്‍ കയറി വരുന്ന സമയാണ്. അങ്ങനെ ഒരു പറച്ചിലുണ്ട്. പക്ഷേ അത് ശരിയാണെന്ന് സ്ഥാപിക്കാന്‍ ഞാന്‍ തയ്യാറല്ല. അത് ഊഹാപോഹമാണ് എന്നാണ് വിശ്വാസം.

കാരണം ദിലീപിന്റെ കഥാപാത്രങ്ങള്‍ പൃഥ്വിരാജിനോ പൃഥ്വിരാജിന്റെ കഥാപാത്രങ്ങള്‍ ദിലീപിനോ പറ്റില്ല. രണ്ട് രണ്ടാണ്. പച്ചക്കുതിരയില്‍ പൃഥ്വിരാജ് വന്നാല്‍ ശരിയാകുമോ. അവര്‍ക്കിടയില്‍ ശീതസമരം ഉണ്ടെന്നുളളത് ചില കുത്തിത്തിരിപ്പുകളാണ്. ആളുകളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായകളുണ്ട്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma