Get Updates
Get notified of breaking news, exclusive insights, and must-see stories!

30 ലക്ഷത്തിന്റെ പുത്തൻ കാർ സ്വന്തമാക്കി അഖിൽ മാരാർ; വയനാട്ടിൽ വീട് വച്ചുകൊടുത്തോ ചേട്ടാ എന്ന് ചോദ്യം

ബിഗ് ബോസിലൂടെ എല്ലാവർക്കും സുപരിചിതനായ വ്യക്തിയാണ് സംവിധായകൻ കൂടിയായ അഖിൽ മാരാർ. യാതൊരു ഭയവും കൂടാതെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ നിലപാടുകൾ തുറന്നു പറയുന്ന വ്യക്തിത്വവുമാണ് അഖിൽ മാരാർ. 2021-ൽ പുറത്തിറങ്ങിയ ഒരു തത്വിക അവലോകനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി ശ്രദ്ധ നേടിയത്. എന്നാൽ ആളുകൾക്ക് കൂടുതൽ പരിചയം ബിഗ് ബോസ് വിജയി എന്ന നിലയിലാണ്.

'ദിലീപ് ആൾക്കൂട്ടത്തിന് മുൻപിൽ ആ ക്രിമിനലിന് ഒപ്പം നിന്നത് തെറ്റാണ്, 2 പെണ്മക്കൾ ഉള്ളയാളല്ലേ..?'; ശാന്തിവിള
'ദിലീപ് ആൾക്കൂട്ടത്തിന് മുൻപിൽ ആ ക്രിമിനലിന് ഒപ്പം നിന്നത് തെറ്റാണ്, 2 പെണ്മക്കൾ ഉള്ളയാളല്ലേ..?'; ശാന്തിവിള

പിന്തുണയും വിമർശനവും ഒരുപോലെ ഏറ്റുവാങ്ങുന്ന അദ്ദേഹത്തിന്റെ നിലപാടുകളും പ്രസ്‌താവനകളും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അടുത്തിടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ അദ്ദേഹം എൻഡിഎ മുന്നണിയുടെ ഭാഗമായുള്ള ട്വന്റി-ട്വന്റിയുടെ സ്ഥാനാർത്ഥിയായി തൃക്കാക്കര മണ്ഡലത്തിൽ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പട്ടിരുന്നു. എങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ് അഖിൽ മാരാർ.

akhil marar

കഴിഞ്ഞ സർക്കാരിന്റെ, പ്രത്യേകിച്ച് പിണറായി വിജയൻറെ കടുത്ത വിമർശകൻ കൂടിയായിരുന്നു അഖിൽ മാരാർ. പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം നടത്തുന്ന വിമർശനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനിടയിൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഒരു വീട് വച്ച് നൽകുമെന്ന ഒരു വാഗ്‌ദാനവും അഖിൽ മാരാർ നടത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഈ വിഷയം പൊതുജന മധ്യത്തിൽ ചർച്ചയാവുകയാണ്.

അഖിൽ മാരാർ തന്റെ പുതിയ കാറിന്റെ വീഡിയോയും അത് വാങ്ങാൻ പോവുന്നതുമൊക്കെ സോഷ്യൽ മീഡിയയിൽ ഇട്ടതിന് പിന്നാലെയാണ് കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് അഖിൽ മാരാർ ഏറ്റവും മഹിന്ദ്രയുടെ എക്‌സ്ഇവി 9ഇ സിനിലക്‌സ് എന്ന മോഡൽ വാഹനം സ്വന്തമാക്കിയത്. 30 ലക്ഷം രൂപയോളമാണ് ഈ ആഡംബര വാഹനത്തിന്റെ ഓഫ് റോഡ് പ്രൈസ്.

അന്നും ഇന്നും പ്രണയം വണ്ടികളോടാണ്.കുട്ടികാലത്തെ ആഗ്രഹങ്ങൾ, ഇഷ്‌ടങ്ങൾ അവയ്ക്ക് പിന്നാലെ ഓടിയപ്പോൾ നേരിട്ട അവഗണന, പരിഹാസങ്ങൾ.. അവരോടൊക്കെ അന്നും ഇന്നും പരിഭവം ഇല്ലാതെ ഈ കുഞ്ഞു ജീവിതത്തിൽ എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുടെ കൂട്ടത്തിൽ ഒരാൾ കൂടി; എന്നാണ് കാർ വാങ്ങിയതിനെ കുറിച്ചുള്ള വീഡിയോയിൽ അഖിൽ മാരാർ കുറിച്ചത്.

ബ്ലാക്ക് കളർ വാഹനമാണ് അഖിൽ മാരാർ സ്വന്തമാക്കിയത്. ഇത് വാങ്ങാനായി ഷോറൂമിൽ കുടുംബസമേതം എത്തിയ അഖിൽ മാരാരുടെ വീഡിയോയും വൈറലായിരുന്നു. ഭാര്യ രാജലക്ഷ്‌മിയും രണ്ട് പെൺമക്കളും അഖിൽ മാരാരോടൊപ്പം എത്തിയിരുന്നു. ഈ വീഡിയോ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ നിരവധി ആളുകളാണ് അതിൽ അഖിൽ മാരാർക്ക് അഭിനന്ദനം അറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

വിമർശനങ്ങളും ശക്തം

ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ അഖിൽ മാരാരെ വിമർശിച്ചുകൊണ്ടും നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. കൂടുതൽ പേരും വയനാട് ദുരന്തബാധിതർക്ക് വച്ച് നൽകുമെന്ന് പറഞ്ഞ വീടിനെ കുറിച്ചാണ് ഇതിൽ ചോദിച്ചത്. എന്തിനാണ് ആവശ്യമില്ലാത്ത വാഗ്‌ദാനങ്ങൾ നൽകാൻ പോയത് എന്നും വയനാട്ടിൽ വീട് വച്ചുകൊടുത്തോ ചേട്ടാ എന്നുമാണ് ഒരു കമന്റ്. ഇത്രയും വില കൂടിയ കാർ വാങ്ങാൻ പണം എവിടെ നിന്നാണെന്നാണ് ചിലരുടെ ചോദ്യം.

'കഥാപാത്രം മാറ്റിയെന്ന് ദിലീപ്, സിഐഡി മൂസയിൽ നിന്ന് ഉടക്കി ഇറങ്ങിപ്പോന്നു', അന്ന് സലീം കുമാർ പറഞ്ഞത്
'കഥാപാത്രം മാറ്റിയെന്ന് ദിലീപ്, സിഐഡി മൂസയിൽ നിന്ന് ഉടക്കി ഇറങ്ങിപ്പോന്നു', അന്ന് സലീം കുമാർ പറഞ്ഞത്

മറുവശത്ത് അഖിൽ മാരാരുടെ രാഷ്ട്രീയ പ്രവേശനത്തെയും തിരഞ്ഞെടുപ്പ് പോരാട്ടത്തെയും കുറിച്ചും ചിലർ ഇതിനോട് കൂട്ടി വായിക്കുന്നുണ്ട്. ട്വന്റി-ട്വന്റി സ്ഥാനാർത്ഥിയായി മത്സരിച്ചതിന്റെ പ്രതിഫലം കൊണ്ടായിരിക്കും കാർ വാങ്ങിയത് എന്നാണ് ചിലരുടെ കമന്റ്. എന്നാൽ ഇത്തരം കമന്റുകളോട് അഖിൽ മാരാർ ഇതുവരെയും പ്രതികരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+