'ഈ ബിഗ് ബോസ് സീസണിലെ വനിതാ മത്സരാർത്ഥികൾ എല്ലാം മോശം, 200 കോടി മുടക്കുന്ന ഷോയാണ് ഇത്'; അഖിൽ മാരാർ

മലയാള പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ സമീപിക്കുന്ന കാണുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അതിലെ ഓരോ അപ്‌ഡേറ്റുകളും അവർ ചർച്ച ചെയ്യുന്നതും പതിവാണ്. ഇപ്പോഴിതാ ബിഗ് ബോസ് സീസണിലെ ചില കാര്യങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് മുൻ വിജയി കൂടിയായ അഖിൽ മാരാർ. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അഖിലിന്റെ പ്രതികരണം.

അഖിൽ മാരാരുടെ വാക്കുകൾ

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു എവിക്ഷൻ ആയിരുന്നു ഷിബിനയുടേത്. 100% ബിഗ് ബോസിലെ പെർഫോമൻസ് ഒക്കെ വെച്ച് നോക്കുമ്പോൾ, സുമേഷനെ പോലെ ഒരാളായിരുന്നു പോകേണ്ടിയിരുന്നത്. പിന്നെയും അതിന് താഴെ ആൾക്കാർ വരിവരിയായിട്ട് നിൽപ്പുണ്ട്. അത് ഞാൻ ഒന്നേ രണ്ടേ മൂന്നേ എന്ന് പറഞ്ഞു കഴിഞ്ഞാൽ, എന്തെങ്കിലും കാരണവശാൽ ആ രീതിയിൽ ഒരു വോട്ടിങ് റിഫ്ലക്ഷൻ ഉണ്ടാകുമെന്ന് കരുതിയിട്ട് ഞാനായിട്ട് അത് പറഞ്ഞ് ആർക്കും ഇട്ടു കൊടുക്കുന്നില്ല.

bigg boss

ഷിബിനയുടെ എവിക്ഷൻ ദൗർഭാഗ്യകരമാണെന്ന് ഞാൻ പറയുന്നതിന്റെ കാരണം, ബിഗ് ബോസ് ഹൗസിൽ നിലവിലുള്ള സ്ത്രീകളുടെ പ്രകടനം വളരെ മോശമാണ്. സ്ത്രീകളുടെ പ്രകടനം. അതായത്, ഇതുവരെയുള്ള എല്ലാ സീസണുകളും നമ്മൾ എടുത്തു നോക്കിയാലും, ഈ സീസണിലാണ് ലേഡി കണ്ടസ്‌റ്റന്റുകൾ ഇത്രയും ദുർബലരായി പോയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ നമ്മൾ നോക്കിയാൽ, എല്ലാ രീതിയിലും ലേഡി കണ്ടസ്‌റ്റന്റുകളും മിടുക്കരായിരുന്നു.

അതിനു മുന്നത്തെ സീസണിൽ പരാജയപ്പെട്ടു പോയെങ്കിലും, വിന്നർ ആകാൻ പൊട്ടൻഷ്യൽ ഉള്ള മത്സരാർത്ഥിയായിരുന്നു നമ്മുടെ ജാസ്‌മിൻ. ഞങ്ങളുടെ സീസണിൽ ഒന്നിലധികം ആൾക്കാർ ഉണ്ടായിരുന്നു. റിനീഷ, ശോഭ, സെറീന, നാദിറ. ട്രാൻസ് കാറ്റഗറി ആണെന്നുണ്ടെങ്കിലും, ട്രാൻസ് വുമൺ കാറ്റഗറി ആയതുകൊണ്ട് തന്നെ നാദിറ. തുടക്കത്തിൽ എവിക്റ്റ് ആയി പോയ വൈബർ ഗുഡ് പോലും കാഴ്‌ച വച്ച പ്രകടനം മികച്ചതായിരുന്നു.

സുഖമില്ലാതെ പുറത്തുപോയ ലച്ചു പോലും എടുത്തിട്ടുള്ള സ്‌റ്റാൻഡുകളും അഭിപ്രായങ്ങളും ഉണ്ട്. ലച്ചു ഒക്കെ എന്നെ ഇപ്പോൾ എന്റെ ആറടി പൊക്കം വെച്ച് നോക്കുമ്പോൾ, ലച്ചു ഏതാണ്ട് ആകെ നാലടി, നാലര അടിയേ ഹൈറ്റേ ഉള്ളൂ. ആ ലച്ചു എന്നെ ഷൗട്ട് ചെയ്‌ത്‌ സംസാരിച്ച, എനിക്കെതിരെ ശക്തമായി നിലപാടെടുത്തത് എനിക്കറിയാം. എത്രത്തോളം പ്രേക്ഷകർ ഇന്ന് അത് ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയത്തില്ല. എഞ്ചലിൻ, ഗോപിക, എല്ലാവരും നല്ലതായിരുന്നു. ആരായിരുന്നു മോശം? ഒക്കെ മിടുക്കികളായിരുന്നു.

ഇവരുടെ കാര്യം എനിക്ക് അറിയത്തില്ല. ഞാൻ പറഞ്ഞത്, ഇതുവരെയുള്ള സീസണുകളിൽ ഏറ്റവും മോശം ലേഡി കണ്ടസ്‌റ്റന്റ് ഇതിലാണ്. പ്രേക്ഷകരെ കണക്‌ട് ചെയ്യിക്കുന്ന ഫാക്ടേഴ്‌സ് ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ പറഞ്ഞല്ലോ. റിയാലിറ്റി ഞാൻ പറയാം. സോഷ്യൽ മീഡിയയിൽ 100-ഓ 200-ഓ കമന്റ് അല്ല ഈ ലോകം. സോഷ്യൽ മീഡിയയിൽ കുറച്ച് പേര് വന്നിരുന്നിട്ട്, ഇന്ന ആൾക്കാർ വാഴ, ഇന്ന ആൾക്കാർ മറ്റേത്, കുറെ ഫേക്ക് അക്കൗണ്ടുകളിൽ നിന്ന് കമന്റ് ഉണ്ടാക്കിയിട്ടിട്ട്, ഈവൻ ലവന്റെ പിആർ, ഈവൻ മറ്റവന്റെ പിആർ, അല്ലെങ്കിൽ ജിഞ്ചർ മീഡിയ ഇന്നാക്ക് പിആർ.

ഇത് ഫേക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ പറ്റും. പൊതുസമൂഹത്തിൽ ഒരു മനുഷ്യൻ ഒരു അഭിപ്രായമേ പറയാൻ പറ്റൂ. പക്ഷേ രോഹൻ സോഷ്യൽ മീഡിയയിൽ ആയിരം അഭിപ്രായം പറയാം. ആയിരം ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വെച്ചാൽ മതി. അപ്പോൾ ഈ ഒരാൾ തന്നെ നൂറുകണക്കിന് അക്കൗണ്ടുകൾ ഉണ്ടാക്കി വെക്കുന്ന സോഷ്യൽ മീഡിയയിൽ, ഒപ്പീനിയൻ അവർക്ക് തോന്നിയ രീതിയിൽ ജനറേറ്റ് ചെയ്യാം. സത്യം അതാവില്ല.

കേരളീയ പൊതുസമൂഹത്തിൽ ഈ ബിഗ് ബോസ് കാണുന്ന പ്രേക്ഷകരുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലാനുള്ള കാരണങ്ങൾ പലതാണ് എന്നും സത്യം. അത് എനിക്ക്- ഞാൻ ഗ്രൗണ്ടിൽ നിന്ന് എനിക്ക് അറിയാൻ കഴിയുന്നുണ്ട്. അപ്പോൾ ആരാരുടെ പിആർ ആണ്, എന്താ, എന്തൊക്കെ പറഞ്ഞാലും, കുടുംബങ്ങൾക്കിടയിൽ ഒന്നും ഇറങ്ങി ചെല്ലാൻ ഒരുത്തനും പറ്റത്തില്ല. കേരളത്തിലെ കുടുംബങ്ങൾ തീരുമാനിക്കും, ഇവിടെ ആര് ജയിക്കണം എന്ന്.

കുടുംബങ്ങളുമായി കണക്‌ട് ചെയ്യാൻ പറ്റുന്ന മത്സരാർത്ഥി ജയിക്കും. അവർക്ക് ചിലപ്പോൾ പൊളിറ്റിക്കലി ഇൻകറക്റ്റ് ആയിട്ടുള്ള വാക്കുകൾ അവർ ഉപയോഗിച്ചു കൊണ്ടിരിക്കും. അവർ പല രീതിയിൽ സമൂഹത്തിൽ 'നിങ്ങൾക്ക് മോശം' എന്ന് തോന്നി കൊണ്ടിരിക്കും. പക്ഷേ നിങ്ങളുടെ ശരിയും നിങ്ങളുടെ തെറ്റുകളും അല്ല. സോഷ്യൽ മീഡിയയിലെ വിലയിരുത്തൽ ടീമുകളുടെ ശരിയും തെറ്റും ഒന്നുമല്ല. കേരളത്തിൽ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന, ജനാധിപത്യ സംവിധാനത്തെ നിയന്ത്രിക്കുന്ന, പൊതുസമൂഹത്തെ നിയന്ത്രിക്കുന്ന സ്ത്രീകൾ ഉൾപ്പെടുന്ന ഒരു വലിയ വിഭാഗത്തിന്റെ വോട്ട് എങ്ങോട്ട് പോകുന്നു, അതനുസരിച്ചിട്ടായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക.

പിന്നെ ഒരു മത്സരാർത്ഥിയെ സംബന്ധിച്ച്, വാഴ എന്ന് പറയുന്നത് ആരാണ്? ബിഗ് ബോസിന്റെ ഷോയിൽ അഡിക്റ്റഡ് ആയിട്ട് നിൽക്കുന്ന കുറെ സോഷ്യൽ മീഡിയയിൽ ആക്‌ടീവ് ആയിട്ട് നിൽക്കുന്ന ആൾക്കാരാണ്. കുറച്ചു പേരെ വാഴ എന്ന് വിളിക്കും. പക്ഷേ ഈ വാഴകൾ എന്ന് വിളിക്കുന്ന ഒരാൾ ചിലപ്പോൾ കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് കൊള്ളാമെന്ന് തോന്നിയാൽ, അയാൾ അവിടെ നിൽക്കും. ഞങ്ങളുടെ സീസണിൽ പരസ്യമായിട്ട് വാഴവിളി ഏറ്റവും കൂടുതൽ കേട്ട ആളാണ് ഷിജു ചേട്ടൻ എന്നാണ് ഞാൻ പറഞ്ഞത്.

പുറത്തുനിന്ന് വന്ന വൈൽഡ് കാർഡ്, അയാളെ മുഖത്ത് നോക്കി 'വാഴ' എന്ന് വിളിച്ചു. ഗസ്‌റ്റ് ആയിട്ട് വന്ന രജത് കുമാർ, അയാളെ 'വാഴ' എന്ന് വിളിച്ചു. മറ്റേ ഫിറോസ് വിളിച്ചു. റോബിൻ അങ്ങനെ പറഞ്ഞില്ല. പക്ഷേ ഞാൻ പറഞ്ഞത്, അത്രയേറെ ആൾക്കാർ അയാളെ പരിഹസിച്ചപ്പോഴും, ഷിജു എന്ന് പറയുന്ന മത്സരാർത്ഥി 100 ദിവസം നിന്നു. അങ്ങനെ പലരും നിൽക്കും. നിങ്ങൾ വാഴ എന്ന് വിളിച്ചിട്ട് കാര്യമില്ല. പ്രേക്ഷകരുമായി കണക്‌ട് ചെയ്യണം.

അതിനുള്ള യഥാർത്ഥ കാരണം നിങ്ങൾക്ക് അറിയത്തില്ലെങ്കിൽ, അവർക്കറിയാം. അവർക്ക് അറിയത്തില്ലെങ്കിൽ, പ്രേക്ഷകർക്ക് അറിയാം. ശനിയാഴ്‌ചത്തെ വീക്കെൻഡ് എപ്പിസോഡ് ഷൂട്ട് കാണാൻ വേണ്ടി പോകുന്ന ആൾക്കാരിൽ നിന്നോ ഒക്കെ ഇങ്ങനെ രഹസ്യ ഇൻഫർമേഷൻ ഒക്കെ ചുരണ്ടി പുറത്തുവന്നിട്ട്, നമ്മൾ ഇത് ഈ ചർച്ചയിലേക്ക് കടക്കുന്നതിന് മുമ്പ്, പ്രിയപ്പെട്ട ബിഗ് ബോസ് റിവ്യൂ പറയുന്ന ആൾക്കാരുടെ അടുത്തും, അല്ലെങ്കിൽ ഇൻസ്‌റ്റഗ്രാമിലെ ചാനലിൽ നടത്തുന്നവർക്കും, എല്ലായിടത്തും കൂടെ പറയുന്ന റിക്വസ്‌റ്റ് ആണ്: ദയവുചെയ്‌ത്‌ ഷോയുടെ സസ്പെൻസ് നിങ്ങൾ കളയരുത്.

കാരണം 150-200 കോടി രൂപ മുടക്കി ചെയ്യുന്ന ഒരു വലിയ ഷോയാണ് ബിഗ് ബോസ് എന്ന് പറയുന്നത്. അവിടെ ലാലേട്ടന്റെ ഒരു പ്രസൻസും, ആ ഒരു വീക്കെൻഡ് എപ്പിസോഡുകൾക്ക് വരുന്ന ഒരു വാല്യൂ ഒക്കെ വളരെ വലുതാണ്. അപ്പൊ വലിയ കോടിക്കണക്കിന് രൂപയുടെ സ്പോൺസർമാരാണ് ഈ പരിപാടിയിൽ സഹകരിക്കുന്നത്. അപ്പൊ അവിടെ പോയി ഇരിക്കുന്ന, കാണാൻ വേണ്ടിയിട്ട് നിങ്ങളെ വിളിക്കുമ്പോൾ, നിങ്ങൾക്ക് ലാലേട്ടനെ നേരിട്ട് കാണാനും, ഷോ കാണാനും ഒക്കെ ഒരു അവസരമാണ് പലർക്കും കിട്ടുന്നത്.

അവിടെ പോയി ഇരുന്ന് കണ്ടിട്ട്, ഇത് ഇങ്ങനെ രഹസ്യമായിട്ട് നിങ്ങൾ കുറെ യൂട്യൂബർമാരുടെ അടുത്ത് വിളിച്ചു പറയരുത്. യൂട്യൂബർമാർ ദയവുചെയ്‌ത്‌ ഇതിങ്ങനെ പുറത്തുവിടരുത്. അത് ആ ഷോയുടെ ഭംഗി കളയുന്ന ഒന്നാണ്. അത് നിങ്ങൾ ചെയ്യുന്ന നീതിയല്ല. നിങ്ങൾ ഈ ഷോ കൊണ്ട് വരുമാനം ഉണ്ടാക്കുമ്പോൾ, ആ ഷോയുടെ നീതി കാണിക്കണമെന്ന് എനിക്ക് പേഴ്‌സണലി പറയാനുണ്ട്.

കാരണം ഷിബിന എവിക്റ്റ് ആയി എന്ന് പറഞ്ഞുകൊണ്ട് അതിന് മുൻപ് രാത്രി തൊട്ട് ഞാൻ ഒരുപാട് പോസ്‌റ്റുകൾ കണ്ടു. പല വ്ലോഗർമാരും ഇതിനെ റിയാക്റ്റ് ചെയ്യുന്നത് കണ്ടു. പക്ഷേ അത് വളരെ മോശം സമീപനമാണ്. അത് ശരിയല്ല. അവർക്ക് മര്യാദ ഉണ്ടായത് കൊണ്ട് മാത്രമാണ്. അല്ലെങ്കിൽ അവർ കേസ് കൊടുത്താൽ, ഇവന്മാരെല്ലാം കുടുങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma