'സത്യത്തിനുവേണ്ടി മാത്രമാണ് സംസാരിച്ചത്, ആരും എന്നേക്കാൾ ഉയരാതിരിക്കാൻ ഞാൻ ഇടപെട്ടിട്ടില്ല'; അഖിൽ മാരാർ
ബിഗ് ബോസ് വിജയി എന്ന നിലയിൽ മാത്രമല്ല അഖിൽ മാരാർ വളരെ ജനപ്രീതിയുള്ള വ്യക്തിയാണ്. എങ്കിലും ഇപ്പോഴും ബിഗ് ബോസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിരന്തരം പ്രതികരണം നടത്തുന്ന ആളാണ് അഖിൽ മാരാർ. ഇപ്പോഴിതാ തനിക്കെതിരെ വന്ന ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് അഖിൽ മാരാർ. ജിഞ്ചർ മീഡിയയുടെ ബിബി ഡീകോഡ് പരിപാടിയിലാണ് അഖിൽ മാരാർ തന്റെ മനസ് തുറന്നത്.
അഖിൽ മാരാരുടെ വാക്കുകൾ
അതിപ്പോ ഇത് പേര് മാറ്റി അടുത്ത വർഷം തൊട്ട് ബിഗ് ബോസ് കാണാമറയത്ത് എന്നാക്കേണ്ടി വരും. കാണാത്തത് നിങ്ങൾ ആരും അറിയണ്ട. ഞങ്ങൾ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് കരുതി വിഡ്ഢികളായി നിങ്ങൾ ഈ ഷോ കണ്ടാൽ മതി എന്ന രീതിയിലേക്ക് ഈ ഷോയെ വളച്ചൊടിച്ചു എന്നുള്ളതിന്റെ ഏറ്റവും പീക്ക് രണ്ട് എക്‌സാമ്പിളുകളുണ്ട്.

ഒന്ന് താഷി, നേഹ, കോംബോ. രണ്ടാമത് പറയാത്ത കാര്യത്തെക്കുറിച്ച് ലാലേട്ടനെ പോലെ ഒരാളെ കൊണ്ട് നിർത്തി, അല്ലെങ്കിൽ ആ വിഷയത്തിന്റെ ഗ്രാവിറ്റി എന്താണെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ കഴിയാത്തിടത്തോളം, പറഞ്ഞത് എന്താണെന്ന് കാണിക്കാതെ ഒരാളെ കുറ്റപ്പെടുത്തി ആക്രമിക്കുക. അയാൾ കരഞ്ഞു മാപ്പ് പറഞ്ഞിട്ടും അത് കേൾക്കാൻ കൂട്ടാക്കാതിരിക്കുക. അത് മാത്രമല്ല, ആ വിഷയത്തെ വീണ്ടും ആക്രമിച്ചുകൊണ്ട് ഒരു മത്സരാർത്ഥിയെ മാനസികമായി തകർത്ത് ഇല്ലാതാക്കാൻ നോക്കുക.
സത്യം പറയുന്നതിൽ നിന്ന് എന്നെ തടയാൻ ആർക്കും പറ്റില്ല. അത് വേറെ കാര്യം. അത് ഞാൻ എല്ലാ കാലത്തും പറയാം. അതുകൊണ്ട് ഞാൻ സത്യം: ഇതുവരെയും ഞാൻ ഈ വോട്ടിങ് പാറ്റേണിലേക്ക് പോവുകയോ പിടിക്കുകയോ ഒന്നും ചെയ്‌തിട്ടില്ല. നെറികേടുകൾ നടക്കുന്ന സമയത്ത് സ്വാഭാവികമായും രൂപപ്പെട്ടു വരുന്ന ചില വികാരങ്ങൾ ഉണ്ടല്ലോ. അതുകൊണ്ട് ഞാൻ പ്രേക്ഷകർക്ക് കാണിക്കുകയാണ്. ഞാൻ ആദ്യമായിട്ട് വോട്ട് ചെയ്‌തുകൊണ്ടാണ് ഞാൻ ഇതിങ്ങനെ എടുത്ത് കാണിക്കേണ്ടി വരുന്നത്. ഞാൻ ഇന്ന് ഷിജിന് ഒരു വോട്ട് കൊടുത്തു.
ഞാൻ പറഞ്ഞില്ലേ, സീ, ഞാൻ വിചാരിച്ചാൽ, ഇപ്പോൾ പല ആൾക്കാരും പല കാര്യങ്ങളും, പല ഡയലോഗുകളും ഒക്കെ അടിക്കുന്ന സമയത്തും, നമ്മൾ വളരെ ജെനുവിൻ ആയിട്ട് ബിഗ് ബോസ് കണ്ട് അതിന്റെ വിലയിരുത്തൽ നടത്തി പോവുക എന്നുള്ളതാണ്. ഈ വിലയിരുത്തൽ നമ്മൾ നടത്തുന്ന സമയത്ത്, സ്വാഭാവികമായും പ്രേക്ഷകർക്ക് അനുകൂലിക്കാൻ തോന്നിയ ഒരുപാട് കാര്യങ്ങളും എനിക്കും അനുകൂലിക്കാൻ തോന്നി.
സത്യവും കള്ളവും തമ്മിലുള്ള പോരാട്ടത്തിൽ, സത്യത്തിനുവേണ്ടി സംസാരിച്ചു എന്നുള്ളതാണ് ഞാൻ ചെയ്‌ത കാര്യം. സത്യം ആരുടെ ഭാഗത്ത് ചേർന്ന് നിൽക്കുന്നോ, അയാളുടെ ഭാഗത്തേക്ക് മാറും. അതാണല്ലോ നമ്മളുടെ നിലപാട്. എല്ലാ കാലത്തും നമ്മുടെ നിലപാട് എന്ന് പറയുന്നത്, സത്യത്തിനൊപ്പം ചേർന്ന് നിന്ന് സംസാരിക്കുക എന്നുള്ളതാണ്. സത്യം വ്യക്തികളിൽ നിന്ന് മാറുമ്പോൾ, നമ്മൾ ആ വ്യക്തികളിൽ നിന്ന് മാറേണ്ടി വരും. അപ്പൊ ഏത് വ്യക്തികൾക്കൊപ്പമാണോ? ഇപ്പൊ, ഇപ്പൊ, എല്ലാ കാലത്തും ഷിജിൻ ശരിയാവും, ആവണമെന്നില്ല.
എല്ലാ കാലത്തും ഒരു പർട്ടിക്കുലർ വ്യക്തി ശരിയാവണമെന്നില്ല. അപ്പൊ വ്യക്തികളെ അല്ല, ഞാൻ- ഞാൻ ഒരു കാലത്ത് ഇതൊക്കെ എത്ര കാലങ്ങൾക്ക് മുമ്പുള്ള എന്റെ ഇന്റർവ്യൂകളിലും ബിഗ് ബോസിനുള്ളിലും ഒക്കെ ഞാൻ പറഞ്ഞതാണ്: വിഷയാധിഷ്ഠിതം മാത്രമായിരിക്കും എന്റെ പ്രതികരണം എന്നുള്ളത്. അതായത്, വ്യക്തി എനിക്ക് പ്രശ്‌നമല്ല, പ്രസ്ഥാനം നമുക്ക് പ്രശ്‌നമല്ല, ജാതി, മതം, ഇതൊന്നും നമുക്ക് പ്രശ്‌നമല്ല. അവിടുത്തെ ആ ചർച്ച ചെയ്യപ്പെട്ടു വരുന്ന വിഷയത്തിന്റെ ശരി ആരുടെ ഭാഗത്താണോ, അവരുടെ ഒപ്പം നിന്ന് സംസാരിക്കും.
അത് ആ വിഷയത്തിൽ അവർക്കെതിരെ നിൽക്കുന്നവർക്ക് ഇഷ്‌ടപ്പെടാതെ വരും. അതാണ് എന്റെ ലൈഫിൽ ഞാൻ ഇന്നുവരെ സ്വീകരിച്ചിട്ടുള്ള എന്റെ നിലപാട്. പക്ഷേ അതിന്റെ പേരിൽ എനിക്ക് പലപ്പോഴും വിമർശനം കേൾക്കേണ്ടി വന്നിട്ടുള്ളത്. ഞാൻ ശരിയെന്ന് കാണുന്നത് ഒരു മഹാഭൂരിപക്ഷത്തിന് തെറ്റായി തോന്നുന്ന ഘട്ടങ്ങളിൽ, അവർക്ക് തെറ്റെന്ന് തോന്നിയിട്ടുണ്ട്. ഇതായിരുന്നു ഞാൻ സ്വീകരിച്ചിരുന്ന എന്റെ വളരെ വ്യക്തമായ നിലപാട്.
തുടക്കം മുതൽ എടുക്കുന്ന സമയത്ത്, പിന്നെ ഗെയിമിനെ, അതായത് ഒരു ഗെയിമിനെ, മറ്റാരും കാണാത്ത കാഴ്‌ചപ്പാടിൽ അനലൈസ് ചെയ്യുമ്പോൾ, അവിടെ എങ്ങനെ പ്രേക്ഷകന്റെ ചിന്തകൾക്ക് മുകളിൽ നിന്ന്, ഒരു ഓവർ ദി ടോപ്പിൽ നിന്നുകൊണ്ട്, എങ്ങനെ ചിന്തിക്കാം എന്നുള്ള ചില ഗെയിമുകളെ ഞാൻ വിലയിരുത്തി പറഞ്ഞതിന്റെ ഭാഗമായിട്ടാണ് തുടക്കത്തിൽ എൽദോയുടെ ഗെയിമിനെ നമ്മൾ പറയുന്നത്. ആദ്യത്തെ ഗെയിമിനെ കുറിച്ച് നമ്മൾ പറയുന്നത്.
കഴിഞ്ഞ ദിവസം നമ്മൾ സംസാരിച്ചപ്പോഴും, രാഹുൽ ഈശ്വറുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞപ്പോഴും, അതോടൊപ്പം തന്നെ പലരും കൂട്ടിച്ചേർത്ത് വായിക്കുന്ന എനിക്കെതിരെ വന്ന രണ്ട് ആരോപണങ്ങളും, ഹൗസിനു പുറത്തും ഹൗസിനകത്തും നടന്ന രണ്ട് ആരോപണങ്ങൾ, അതായത് ഒന്നെന്ന് പറയുന്നത്, പുതിയൊരു മത്സരാർത്ഥി ഉയർന്നു വരാൻ അഖിൽ മാരാർ എന്ന രാജാവ് സമ്മതിക്കത്തില്ല എന്നുള്ള ഒരു ആരോപണം.
രണ്ട്, ഷിജിന്റെ പിആർ ആണെന്നുള്ള ആരോപണം. ഈ രണ്ട് ആരോപണങ്ങളും അടിസ്ഥാനപരമായി പൊളിഞ്ഞു പോയിട്ടുണ്ട് എന്നുള്ളതാണ് വാസ്‌തവം. കാര്യം കഴിഞ്ഞ ദിവസം ടാസ്കോട് കൂടി ഷിജിൻ തന്നെ ഒരു കോൺഫിഡൻസും ഇല്ലാതെ 2,499,000 കൂടുമ്പോൾ, അത് ഷിജിൻ തന്നെ വ്യക്തമാക്കുകയാണ്. നമ്മളും വ്യക്തമായ തെളിവുകളോടെ, നമ്മൾ പൊതുസമൂഹത്തോട് പറഞ്ഞു.
രണ്ടാമതൊരു ആരോപണം, പുതിയൊരു മത്സരാർത്ഥി എന്നെക്കാളും മുകളിൽ ഉയർന്നു വരുന്നത് ഞാൻ തടയുകയാണ്. ഞാൻ എന്നല്ല, ദൈവം തമ്പുരാൻ വിചാരിച്ചാൽ, അതായത് ഈശ്വരൻ എന്റെ കൂടെ നിന്നിട്ട്, പുള്ളി തീരുമാനം എടുക്കുകയാണ്, ഇനി ഒരു മത്സരാർത്ഥിയും അഖിലിന് മുകളിൽ വരണ്ട എന്ന് തീരുമാനമെടുക്കാൻ ഈശ്വരന് പോലും കഴിയില്ല. കാരണം ഒരാളുടെ കഴിവും കഴിവുകേടിനെയും വിലയിരുത്തുന്നത് അയാളുടെ പെർഫോമൻസ് ആണ്.


Click it and Unblock the Notifications
