'രാഹുൽ ഈശ്വർ ബിഗ് ബോസിൽ പെരുമാറുന്നത് നാരദനെ പോലെ, വൃത്തികെട്ട വ്യക്തിത്വമായി മാറി'; അഖിൽ മാരാർ

മലയാളം ബിഗ് ബോസ് എട്ടാം സീസൺ ശക്തമായി മുന്നേറുകയാണ്. മുപ്പത് ദിവസങ്ങൾ പിന്നിടുമ്പോഴും പക്ഷേ ഷോയ്ക്ക് കൃത്യമായ ഒരു ഇമ്പാക്റ്റ് കൊണ്ടുവരാൻ ആയിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് അഖിൽ മാരാർ. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അഖിലിന്റെ പ്രതികരണം.

അഖിൽ മാരാരുടെ വാക്കുകൾ

താഷി ഇവിടെ വന്നതിന് ശേഷം ഓവർ അഗ്രസീവ്നെസ്. എനിക്ക് ഇന്ന് രാവിലെ തന്നെ ധാരാളം പേർ ഇൻസ്‌റ്റഗ്രാമിലും അല്ലാതെയും മെസേജുകൾ അയക്കുന്നുണ്ടായിരുന്നു, വാട്‌സ് ആപ്പിൽ വരെ എന്റെ നമ്പർ തപ്പിയെടുത്ത് ആൾക്കാർ മെസേജ് അയക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വെളുപ്പിനെ അവിടെ നടന്ന ഒരു ഫിസിക്കൽ അസോൾട്ട്. അത് നിരന്തരം, അതായത് ഒരു മത്സരാർത്ഥി, ഈ താഷി, പരിധിയിലധികം അഗ്രസീവ് ആവുകയാണ്.

akhil marar

അതായത്, പെട്ടെന്ന് ഒരു മൊമെന്റിൽ ഒരു മത്സരാർത്ഥി അഗ്രസീവ് ആകുന്നത് എന്നൊക്കെ നമുക്ക് മനസിലാവാം. പക്ഷേ ഇത് കാരണം ഒന്നുമില്ലാതെ തന്നെ, താൻ ഭയങ്കര സംഭവം ആണെന്ന് കാണിക്കാൻ വേണ്ടിയിട്ടും, ഓപ്പോസിറ്റ് നിൽക്കുന്ന ഒരു വ്യക്തിയോടുള്ള വ്യക്തിവിരോധവും, പകയും, ജലസും എല്ലാം കൂടെ ചേർന്ന് നിരന്തരം അങ്ങെനയാവുകയാണ്. അത് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ നമ്മൾ കൃത്യമായിട്ട് കണ്ടതാണ്, മുഷ്‌ടി വെച്ചിട്ട് തന്നെ പഞ്ച് ചെയ്‌തു.

ഇപ്പോൾ ഗൗതവുമായി ഉണ്ടായ വിഷയത്തിൽ, മിസ്‌റ്റേക്ക് പറ്റിയതാണെന്ന് പറയാം. പക്ഷേ അവിടെയും എൽദോ എടുത്ത് ഓവർ അഗ്രസീവ് ആയിട്ട് ചാടി പോകുന്ന സമയത്ത്, അതിന്റെ ഇടയിൽ ചാടിക്കയറിയ ഗൗതമിനെ അറിയാതെ പുഷ് ചെയ്‌തതാണെന്ന് നമുക്ക് പറയാം. അത് പോട്ടെ, കാരണം അത് ആ ബഹളത്തിനിടയിൽ അറിയാതെ സംഭവിച്ചതാണെന്ന് പറയാം. പക്ഷേ മനപൂർവം ഒരാളെ അറ്റാക്ക് ചെയ്യാൻ വരുന്ന രീതിയിൽ, താൻ ഇവിടെ വലിയ സംഭവം ആണെന്നും, താൻ ഗുണ്ടയാണെന്നും, താൻ കളരിയാണെന്നും കാണിച്ച് മറ്റുള്ളവർ അതിനെ പ്രോത്സാഹിപ്പിക്കുകയാണ്.

ഒറ്റയടിക്ക് നീ ഇല്ല എന്ന് കൊമ്പനെ പരിഹസിക്കുകയാണ്. അവിടെ ഇടിച്ചു ജയിക്കാനുള്ള മത്സരമാണോ? അങ്ങനെ ഇടിച്ചു ജയിക്കാനുള്ള മത്സരമാണെന്നുണ്ടെങ്കിൽ, ബോക്‌സിംഗ് ഉണ്ട്, റെസ്ലിംഗ് ഉണ്ട്, കിക്ക് ബോക്‌സിംഗ് ഉണ്ട്, നിരവധി അത്തരം ഐറ്റങ്ങൾ ഉണ്ട്. നിങ്ങൾ അവിടെ പോയി ഇടിച്ചു ജയിക്കൂ. ശാരീരികമായി ആക്രമിക്കാതെ, ആശയങ്ങളുടെ പോരാട്ടം നടത്തി, മാനസികമായ രീതിയിൽ കരുത്താർജ്ജിച്ച്, മെന്റൽ എബിലിറ്റിയും, മെന്റൽ സ്‌കില്ലും, അല്ലെങ്കിൽ ബുദ്ധിയും ഒക്കെ ഉപയോഗിച്ച് മുന്നോട്ട് പോകേണ്ട ഒരു ഗെയിം ഷോയിൽ വന്നിട്ട് ഇങ്ങനെ ചെയ്യുന്നത്.

ഞാൻ നിന്നെ അങ്ങ് ഇടിച്ചു കളയും, ഞാൻ നിന്നെ അങ്ങ് തീർത്തു കളയും, ഞാൻ നിന്നെ അങ്ങ് കൊന്നു കളയും, അല്ലെങ്കിൽ നിന്നെ അങ്ങ് ഇറങ്ങി ഇടിച്ചിട്ട് അങ്ങ് ഇറങ്ങി പോകും. അപ്പൊ ഇത്, ഇത് ഒരാളിൽ ഒരു ഭയം സൃഷ്‌ടിക്കും. എന്താണെന്ന് വെച്ചാൽ, ഇപ്പോൾ ഒരുവൻ, ഒരു മത്സരാർത്ഥി, ഞാൻ ഇവിടുന്ന് അങ്ങ് ഇറങ്ങി പോവുകയാണ്, നിന്നെ ഇടിച്ച് ഇഞ്ചിയാക്കിയിട്ടേ ഞാൻ ഇവിടുന്ന് ഇറങ്ങി പോകത്തുള്ളൂ എന്ന് കരുത്തനായ ഒരുവൻ, മറ്റൊരു ദുർബലനായ ഒരുവനോട് പറഞ്ഞാൽ, അത് ആക്ച്വലി, അത് മെന്റലി ഒരുത്തനെ തളർത്തും.

കാരണം ഇപ്പോൾ വിചാരിക്കും, ഭഗവാനെ, ഇനി വാ, ഒരുത്തന്റെ ഒരു ഇടി നമുക്ക് വാക്കല്ലാതെ കിട്ടിയാൽ, ഇപ്പോൾ സിജോയ്ക്ക് റോക്കിയുടെ കയ്യിൽ നിന്ന് ഇടി കിട്ടി. റോക്കിയുടെ ഒറ്റ ഇടിക്ക് വായിലെ പല്ലും പോയി, താടിയെല്ലും പൊട്ടി. അത്രയും ദിവസം സിജോയ്ക്ക് ബിഗ് ബോസിൽ നഷ്‌ടപ്പെട്ടു. അതായത്, ഇടിച്ചവൻ പുറത്തായെങ്കിൽ, ഇടികൊണ്ടവനും ബിഗ് ബോസിൽ ജീവിതം അവസാനിച്ചു. അപ്പൊ എനിക്ക് ബിഗ് ബോസിൽ കപ്പ് അടിക്കണം, അപ്പൊ ഷിജിനെ ബിഗ് ബോസിൽ കപ്പ് അടിക്കണമെന്ന് ആഗ്രഹമുണ്ട്.

അപ്പൊ ഷിജിനെ, നിന്നെ, അപ്പൊ ഷിജിനെ, അങ്ങ് ഒരുത്തൻ ക്രൂരമായി ഉപദ്രവിച്ചിട്ട് പോവുകയാണ്. അവനെ പുറത്താക്കുക എന്നുള്ളതിലല്ല. ഇപ്പൊ ഒരു ഇടി ഇടിച്ചാലും എന്നെ പുറത്താക്കും. അതുകൊണ്ട് ഇവനെ അഞ്ചാറ് ഇടി അങ്ങ് ഇടിച്ചേക്കാം, അല്ലെങ്കിൽ ഇവന്റെ വാരിയെല്ല് ചവിട്ടി പൊട്ടിച്ചേക്കാം, അല്ലെങ്കിൽ ഇവന്റെ കയ്യോ കാലോ തല്ലി പിടിച്ചേക്കാം. ഇത് ഒരുത്തൻ ഓപ്പോസിറ്റ് നിൽക്കുന്ന ഒരു മത്സരാർത്ഥിയിൽ ഒരു ഭയം ഉണ്ടാക്കും.

കാരണം അൾട്ടിമേറ്റലി, നമ്മളൊക്കെ പറയും, ബിഗ് ബോസിൽ ആർക്കും ആരെയും അടിക്കാൻ ഒന്നും പറ്റത്തില്ല. പക്ഷേ എനിക്ക് ഇവിടെ കളിക്കുകയൊന്നും വേണ്ട. പക്ഷേ നിന്നെ ഞാൻ കപ്പടിക്കാൻ സമ്മതിക്കത്തില്ല. നിന്നെ ഞാൻ ഇവിടുന്ന് തീർത്തട്ടെ പോകത്തുള്ളൂ. അല്ലെങ്കിൽ നിന്നെ ഞാൻ ശാരീരികമായി ഉപദ്രവിച്ചിട്ടേ പോകത്തുള്ളൂ. ഒരു മത്സരാർത്ഥി, അങ്ങ് തീരുമാനിച്ച് ഉറപ്പിച്ച് അങ്ങ് ഇറങ്ങി കഴിഞ്ഞാൽ, ഓപ്പോസിറ്റ് നിൽക്കുന്നവന്റെ ഉള്ളിൽ അത്തരം ഒരു ചിന്ത വന്നാൽ, അവൻ, അവൻ മെന്റലി ഡൗൺ ആകും.

അപ്പൊ ഇവനോട് നേർക്കുനേരെ ഒന്നും സംസാരിക്കാൻ ഭയപ്പെടും. പക്ഷേ ഷിജിൻ ഇങ്ങനെ ഒരു പോയിന്റിലും ഭയപ്പെട്ടു കാണുന്നില്ല. താഷി ഭയപ്പെടുത്താൻ ശ്രമിക്കുന്നു. അത് മുൻപ്, ഇതിനു മുമ്പത്തെ ഒരു ടാസ്‌ക് താഷി അവനെ ഇടിക്കുന്നത് നമ്മൾ കണ്ടു. എപ്പിസോഡിൽ ഇത് കാണിച്ചില്ല. ലൈവിൽ നമ്മൾ ഇത് കണ്ടു. ഫിസിക്കൽ അസോൾട്ട് എന്ന് പറഞ്ഞ് ഷിജിൻ സംസാരിക്കുന്ന സമയത്തും, അവിടെ നിന്ന് ഒരു പ്രോപ്പർ മറുപടി ഉണ്ടായില്ല. തുടർന്ന് വീണ്ടും ഇത്തരത്തിലുള്ള ആക്രമണം എന്ന രീതിയിൽ നടക്കുന്നത് കണ്ടു.

ഒരു രീതിയിൽ പോലും സഹമത്സരാർത്ഥികൾ ഇത്തരത്തിലുള്ള ആക്രമണത്തെ ചെറുക്കുന്നില്ല. അവർ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ്. അവർക്ക് ഷിജിനെ എങ്ങനെയെങ്കിലും അവിടെ നിന്ന് തല്ലിക്കൊന്നാലും കുഴപ്പമില്ല. രാഹുൽ ഈശ്വരും അല്ലെങ്കിൽ നോബിയും, ഇവരെല്ലാം അതിഭീകര പകയും ജലസും വെച്ച് പെരുമാറുന്ന വെറും വൃത്തികെട്ട വ്യക്തിത്വങ്ങളായിട്ട് ബിഗ് ബോസിൽ മാറിക്കൊണ്ടിരിക്കുകയാണ്.

സാധാരണ ബിഗ് ബോസിലെ എല്ലാ സീസണും, നമ്മൾ എടുത്തു നോക്കി കഴിഞ്ഞാൽ, നമുക്ക് ഭയങ്കര വെറുപ്പ് തോന്നുന്ന ഒരു ഒന്നോ രണ്ടോ പേരോ കാണും. ബാക്കിയുള്ളവരൊക്കെ നമുക്ക് ഓക്കെ ആയിരിക്കും. നമുക്ക് ഇഷ്‌ടം തോന്നുന്ന ഒരാൾ കാണും. പക്ഷേ നമുക്ക് ഇഷ്‌ടമല്ലാത്ത ഒന്നോ രണ്ടോ പേർ അവിടെ ഉണ്ടാകും. ഇത് ഒരു സീസണിൽ, നമ്മൾ വരുമ്പോൾ, നമുക്ക് പല മത്സരാർത്ഥികളെയും നമുക്ക് ഇഷ്‌ടമല്ലാതെ ആവുകയാണ്. അപ്പൊ എൽദോയൊക്കെ ആ ഇഷ്‌ടക്കേടിൽ നിന്ന് രക്ഷപ്പെട്ടു വരികയാണ്.

ആ നെഗറ്റിവിറ്റിയെ എൽദോ ഒരുവിധം മാറ്റി കൊണ്ടുവരികയാണ്. പിന്നെ ഒരു നിർഗുണ പരബ്രഹ്മമായി ഇരിക്കുന്നത് കൊണ്ട്, വിക്കി തഗ്ഗിനോട് ആർക്കും പ്രത്യേകിച്ച് ഇഷ്‌ടവുമില്ല, പ്രത്യേകിച്ച് ദേഷ്യവുമില്ല. ഈ ആസിഫിനോട്, നമുക്ക് പല ഘട്ടങ്ങളിലും, നമുക്ക് ഭയങ്കര വെറുപ്പ് തോന്നിയിട്ടുണ്ട്. അപ്പൊ ഈ അവിടെ നമുക്ക് ഒരു ഇഷ്‌ടം തോന്നുന്നത് ഷിജിനോടും കൊമ്പനോടുമാണ്. ഐശ്വര്യയുടെ പല പ്രവർത്തികളും, നമുക്ക് ഭയങ്കര ഇഷ്‌ടക്കേട് തോന്നുന്നുണ്ട്. വൃത്തികേടായിട്ട് ഫീൽ ചെയ്യുന്നുണ്ട്.

അങ്ങനെ ഒരു ഹൗസിൽ രാഹുൽ ഈശ്വർ, അതിന്റെ പീക്കാണ്. അതിന്റെ ഏറ്റവും ടോപ്പ് ലെവലിൽ നിൽക്കാൻ പറ്റുന്ന, നേരത്തെ ബിഗ് ബോസ് നാരദൻ പദവി കൊടുത്ത, അല്ലെങ്കിൽ കൂടിയിരിക്കുന്നവനെ കുതികാലി വെട്ടാനും കുത്തിത്തിരിപ്പ് ഉണ്ടാക്കാനും നടക്കുന്ന ശകുനിയെ പോലെ, നാരദനെ പോലെ, ഏഷണി പറയുന്ന നാരദനെ പോലെ വെറുമൊരു വൃത്തികെട്ട വ്യക്തിത്വമായിട്ട് രാഹുൽ ഈശ്വർ മാറുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma