'ബിഗ് ബോസിലെ എന്റെ പിആർ ആണ് രാഹുൽ ഈശ്വർ, മുൻപ് ഞാൻ റോബിനുമായി വെല്ലുവിളി നടത്തിയിരുന്നു'; അഖിൽ മാരാർ

ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുണ്ടായിരുന്ന മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു അഖിൽ മാരാർ. സംവിധായകൻ, രാഷ്ട്രീയക്കാരൻ എന്നീ നിലകളിലും തിളങ്ങിയിരുന്ന അഖിൽ മാരാർ ഇപ്പോഴും ബിഗ് ബോസ് ചർച്ചകളിൽ സജീവമാണ്. ഇപ്പോഴിതാ ബിഗ് ബോസിലെ ചില കാര്യങ്ങളെ കുറിച്ച് പറയുകയാണ് അഖിൽ മാരാർ.

അഖിൽ മാരാരുടെ വാക്കുകൾ

ഞാൻ പിആർ എടുത്തിട്ടില്ലെങ്കിലും ഞാൻ പിആർ കൊടുത്തിട്ടുണ്ട്. രാഹുൽ ഈശ്വറിന്. ഞാൻ രാഹുൽ ഈശ്വറിന് പിആർ കൊടുത്തിട്ടുണ്ട്. പുള്ളി അത് ഭംഗിയായിട്ട് ചെയ്യുന്നുണ്ട്. ലോകം മുഴുവൻ കാണുന്ന ഒരു ഷോയിൽ തുടർച്ചയായി എന്നെ രാജാവാക്കി. അദ്ദേഹം ഇങ്ങനെ ഡെയിലി വിളിച്ചു പറയുന്നുണ്ട്. അത് നമ്മൾ മറ്റേ രാഹുൽ ഗാന്ധി, പാവപ്പെട്ട രാഹുൽ ഗാന്ധി, കഴിഞ്ഞ കുറെ നാളുകളായിട്ട് ബിജെപിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ വന്നു.

akhil marar

ഇലക്ഷന്റെ, അതായത് ഇലക്ഷൻ കമ്മീഷന്റെ പ്രശ്‌നങ്ങൾ. ആദ്യം വോട്ട് ചോരി, തോറ്റു കഴിയുമ്പോൾ നമുക്ക് ഇങ്ങനെ പലതും തോന്നും. അടിസ്ഥാനപരമായിട്ട് മനുഷ്യർക്ക് എല്ലാവർക്കും ഉള്ളതാണ്. നമ്മൾ ക്രിക്കറ്റ് കളിച്ച് തോറ്റാലും, എവിടെയെങ്കിലും നമ്മൾ എന്തെങ്കിലുമൊക്കെ ഒരു കാരണം. കാര്യം തോൽവി അംഗീകരിക്കാൻ പറ്റാത്തവർ മറ്റവൻ ജയിച്ചതിന് എന്തെങ്കിലും ഒരു കാരണം കണ്ടെത്തും. എന്റെ സീസണിൽ ഒരാൾ ഉണ്ടായിരുന്നു. അഅയാളുടെ അടുത്ത സുഹൃത്താണ് രാഹുൽ ഈശ്വർ എന്ന് ഞാൻ അറിയാൻ കഴിഞ്ഞു.

ആരാണെന്ന് ഞാൻ പറയാതെ തന്നെ അറിഞ്ഞൂടെ. തോറ്റാൽ അംഗീകരിക്കാത്ത ആൾ. ജയിച്ചാൽ പോലും കാറിൽ നിന്ന് ഇറങ്ങി പോകാത്ത ആൾക്കാരുണ്ട്. ഇനി സീരിയസ് ആയിട്ട് പറയാം. അതായത്, ഈ ഷോ തുടങ്ങിയപ്പോൾ തൊട്ട് നമ്മൾ കേൾക്കുന്ന ഒരു ആരോപണമാണ്. ഇനി രാഹുൽ ഈശ്വർ ഓൾറെഡി ഞാൻ എന്റെ ഇൻസ്‌റ്റയിൽ, ഞാൻ പേഴ്‌സണലി ആ ഒരു വീഡിയോ ഞാൻ പങ്കുവെച്ചിട്ടുണ്ട്. അത് പ്രേക്ഷകർക്ക് മനസിലാക്കാൻ വേണ്ടി പറയുന്ന ഒരു കാര്യമാണ്.

ബിഗ് ബോസിലെ ഏതെങ്കിലും ഒരു സീസണിൽ, ഏതെങ്കിലും ഒരു മത്സരാർത്ഥിക്ക് പുറമേ നിന്ന് ആൾക്കാർ പണിയെടുത്ത് ജയിപ്പിക്കാനോ തോൽപ്പിക്കാനോ പറ്റുമായിരുന്നെങ്കിൽ, ഒരിക്കലും ബിഗ് ബോസ് സീസൺ ഫൈവിന്റെ കപ്പ് അടിക്കേണ്ടവനല്ല ഞാൻ. ഞാൻ ബിഗ് ബോസ് സീസൺ ഫൈവിലേക്ക് കയറി പോകുന്നത് രാഹുൽ ഈശ്വർ കൂടി പുറത്തിറങ്ങിയിട്ട് മനസ്സിലാക്കണം.

പുള്ളി പുറത്തിറങ്ങിയിട്ട് അടുത്ത 100 ദിവസം വീണ്ടും പണിയെടുക്കാൻ പോവാന്നല്ലോ. ഈ 100 ദിവസം കൊണ്ട് ഏതാണ്ട് ഒരു പരുവമായി. അപ്പൊ അടുത്ത 100 ദിവസം പണിയെടുക്കാൻ പോകുന്നതിന് മുമ്പ് ജിഞ്ചർ മീഡിയയുടെ വീഡിയോ അല്ലെങ്കിൽ ഞാൻ ഇട്ടേക്കുന്ന എന്റെ പേഴ്‌സണൽ പേജിൽ ഇട്ടേക്കുന്ന വീഡിയോ അദ്ദേഹം ഒന്ന് കാണുക. എന്നിട്ട് ഒരു നിമിഷം യാഥാർത്ഥ്യ ബോധത്തോടുകൂടി ചിന്തിക്കുക. പ്രേക്ഷകർ ചിന്തിക്കുക.

ഞാൻ സീസൺ ഫൈവിലേക്ക് പോകുന്നത് എങ്ങനെയാണ്? സീസൺ ഫോർ റോബിനെതിരെ അദ്ദേഹത്തിനെ മറ്റൊരു പേര് വിളിച്ചുകൊണ്ട്, ആക്ഷേപിച്ചുകൊണ്ട്, ഒരു ചാനൽ ചർച്ചയിൽ ഞാൻ പരാമർശിക്കുന്നു. റോബിൻ എനിക്കെതിരെ ഇറങ്ങിത്തിരിക്കുന്നു. ഞാനും റോബിനും തമ്മിൽ വെല്ലുവിളികളും വാഗ്വാദങ്ങളും സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്നു.

അതിനെ അതോടൊപ്പം തന്നെ, അതായത് റോബിനോളം ഫാൻസ് ആ സീസൺ അവസാനിക്കുമ്പോൾ, റോബിനോളം ഫാൻസ് ഉള്ള ആരും ബിഗ് ബോസിൽ ഇല്ല. സീസൺ ഫോർ അറിയപ്പെടുന്നത് റോബിന്റെ പേരിലാണ്. വൈകാരികമായി റോബിനെ ഷോയിൽ നിന്ന് പുറത്താക്കിയത് കൊണ്ട് തന്നെ, റോബിനോട് വലിയ രീതിയിൽ അടുപ്പമുണ്ടായിട്ടുള്ള വലിയൊരു സമൂഹം, അല്ലെങ്കിൽ ലക്ഷക്കണക്കിന് പ്രേക്ഷകർ.

എല്ലാ അർത്ഥത്തിലും. ഞാൻ പറഞ്ഞത് പുറത്തും അകത്തും എല്ലാം തന്നെ വലിയ ഇംപാക്‌ട് ഉണ്ടാക്കിയ റോബിനെ വെല്ലുവിളിച്ചിട്ട് ഞാൻ കയറി. രണ്ട്, അശ്വന്ത് ഗോക്ക് എഫ് എഫ് സി ഗ്രൂപ്പ് തുടങ്ങിയ കാലം മുതൽ, സീസൺ വണ്ണിലെ സാബുവിനെ വിന്നർ ആക്കാൻ പണിയെടുത്ത കാലം മുതൽ, ബിഗ് ബോസ് ഇങ്ങോട്ട് കണക്റ്റഡ് ആണ്. സോഷ്യൽ മീഡിയയിൽ അത്യാവശ്യം ഫാൻ ഫോളോവിങ് ഉള്ള ആളാണ്.

സിനിമ റിവ്യൂ പറയുന്നുണ്ടെങ്കിൽ പോലും, മറ്റു രീതിയിലും ഞാനും അശ്വന്തും തമ്മിൽ നടന്ന ഒരു വലിയ അടി. അശ്വന്ത്, ഞാൻ പറഞ്ഞത് വലിയ, വലിയ ക്ലാഷ് നടന്നിട്ടുണ്ട്. എന്നെ പരിഹസിച്ചുകൊണ്ട് അശ്വന്ത് റിപ്പീറ്റ് ആയിട്ട് വീഡിയോസ് ഇടും. എനിക്കാണെങ്കിൽ യൂട്യൂബും ഇല്ല, ഇൻസ്‌റ്റഗ്രാം ഇല്ല. ഒരു മണ്ണാങ്കട്ടയിൽ ആകെയുള്ളത് ഒരു ഫേസ്‌ബുക്ക് ആണ്. അതിൽ തന്നെ പത്തോ ഇരുപതിനായിരം ഫോളോവേഴ്‌സ്. റോബിന്റെ ആൾക്കാർ എന്നെ തെറിവിളിക്കാൻ വേണ്ടി തപ്പി വന്ന് ഫോളോ ചെയ്‌തതാണ്.

ഇൻസ്‌റ്റയിൽ എനിക്ക് 250 ഫോളോവേഴ്സേ ഉണ്ടായിരുന്നുള്ളൂ. റോബിന്റെ ഇഷ്യൂസിൽ അങ്ങനെ ആൾക്കാർ തെറിവിളിക്കാൻ വേണ്ടിയിട്ടാണ് ഈ 1000 ലേക്ക് എത്തിയത് എന്നാണ് ഞാൻ പറഞ്ഞത്. ഇനി മറ്റൊരാൾ എന്ന് പറയുന്നത്, ലോകത്ത് ഈ പറഞ്ഞ മൊസാദ്, സിഐഎ തുടങ്ങിയ ചാരസംഘടനകൾക്ക് ഒന്നിച്ച് പരിശീലനം നേടിയ സീക്രറ്റ് ഏജന്റ് സായി. അപ്പൊ ഇദ്ദേഹവുമായിട്ട് ജനം ടിവിയിൽ നടന്ന ഒരു വലിയ ചർച്ച. അപ്പൊ ഇങ്ങനെ ആ സമയത്ത് സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്ന, ഇൻസ്‌റ്റഗ്രാം ഭരിച്ചുകൊണ്ടിരിക്കുന്ന, യൂട്യൂബ് ഭരിച്ചുകൊണ്ടിരിക്കുന്ന ആൾക്കാരുമായിട്ട് ഒരു വലിയ വിവാദം ഉണ്ടായി.

ഞാൻ ഹൗസിനകത്തേക്ക് കയറി പോയി കഴിഞ്ഞ്, ഈ 100 ദിവസം കഴിഞ്ഞ് നമ്മൾ പുറത്തിറങ്ങുമ്പോൾ, ഇവർ, അതായത് റോബിൻ മറ്റൊരു ഇന്റർവ്യൂവിൽ പറഞ്ഞ ഒരു കാര്യം കൂടി ഉണ്ട്. ഇനി വരാൻ പോകുന്ന സീസണിലെ വിന്നർ ആരാണെന്ന് പുറമേ നിന്ന് ഒരാൾ തീരുമാനിച്ചാലും ആരായിരിക്കും? അയാൾ എന്നെ ജയിപ്പിക്കാൻ വേണ്ടി പണിയെടുക്കുമോ?. അയാളുടെ ആരാധകർ എന്നെ ജയിപ്പിക്കാൻ വേണ്ടി പണിയെടുക്കുമോ?. എനിക്കെതിരെ എന്തെല്ലാം സൈബർ അറ്റാക്കും, സൈബർ പ്രശ്‌നങ്ങളും, എന്തെല്ലാം നടന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma