'ഷിജിന് മുൻതൂക്കം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഭ്രാന്തായവരാണ് രാഹുൽ ഈശ്വറും നോബിയും താഷിയും'; അഖിൽ മാരാർ

ബിഗ് ബോസ് എട്ടാം സീസൺ ശക്തമായ മത്സരത്തിനാണ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. അവസാന ദിനങ്ങളിലേക്ക് മത്സരം കടക്കുമ്പോഴും ആർക്കെങ്കിലും മേൽക്കൈ ഉണ്ടെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ച് നിരീക്ഷണം പങ്കുവയ്ക്കുകയാണ് മുൻ വിജയിയും സംവിധായകനും ഒക്കെയായ അഖിൽ മാരാർ. ജിഞ്ചർ മീഡിയയിലൂടെയാണ്‌ അദ്ദേഹത്തിന്റെ പ്രതികരണം.

അഖിൽ മാരാരുടെ വാക്കുകൾ

ബിഗ് ബോസിൽ നിന്ന് വിജയി ആവുന്നതിലുപരി ഒരു ക്വാളിറ്റി ഉള്ള ഒരു മനുഷ്യനായി നമുക്ക് പുറത്തിറങ്ങാനും പറ്റും. ഇപ്പോൾ നമ്മൾ വിക്കി തഗ് എന്ന് പറയുന്ന ഒരാളെ നമ്മൾ പരിശോധിച്ചു കഴിഞ്ഞാൽ, വിക്കി തഗ് ഗെയിമർ എന്ന നിലയിൽ അവിടെ ബിഗ് സീറോയാണ്. പക്ഷേ വിക്കി ഹൗസിനുള്ളിൽ ഒരു വ്യക്തി എന്ന നിലയിൽ അവൻ പുറത്തിറങ്ങുമ്പോൾ സക്‌സസ് ആണ്. കാരണം വിക്കി തഗ്ഗിനെ കണ്ട ആൾക്കാർക്കിടയിൽ ഒരു ഇഷ്‌ടം വിക്കി തഗ്ഗിനോട് തോന്നിപ്പിക്കത്തക്ക രീതിയിലുള്ള പെരുമാറ്റങ്ങൾ അവനുണ്ട്.

akhil marar

അതേസമയം നോബി, പുള്ളി ഗെയിമറാ ഗെയിമറാ എന്ന് മറ്റുള്ളവർ വിളിക്കുന്നത് പരിഹാസമാണോ ഇടംപേരാണോ എന്നാണ് ഇപ്പോൾ എന്റെ സംശയം. കാര്യം കളിക്കുന്ന ഗെയിം എല്ലാം തന്നെ ഒരുതരം നോബിയുടെ ഗെയിം നമ്മൾ നോക്കി കഴിഞ്ഞാൽ, ആദ്യ സമയങ്ങളിൽ, ആദ്യ തുടക്കത്തിൽ നോബിയുടെ ഗെയിം എന്ന് പറയുന്നത് തന്നെ കറക്റ്റ് ട്രാക്കിലുള്ള ഗെയിം ആയിരുന്നു. അതായത് ഒരു ഗെയിമിനെ റൂട്ട് മനസിലാക്കി, ഓപ്പോസിറ്റ് നിൽക്കുന്ന സഹമത്സരാർത്ഥികളുടെ പ്ലാനുകൾ ഒക്കെ ഏറെക്കുറെ ചിന്തിച്ച്, പുറത്ത് ഓഡിയൻസിലേക്ക് അത് എങ്ങനെ എത്തും എന്നൊക്കെ മനസിലാക്കുന്ന ഒരു ഗെയിം സെൻസ് നോബിക്ക് ഉണ്ടായിരുന്നു. പക്ഷേ വൺസ് ഷിജിന് പുറത്ത് പിന്തുണ ഉണ്ടെന്ന് വൈൽഡ് കാർഡിൽ നിന്ന് അറിഞ്ഞു കഴിഞ്ഞതിനുശേഷം അത് മാറി.

അഞ്ച് ലക്ഷം എടുക്കൽ ഭയങ്കര ലക്ഷ്യമായിരുന്നു. അപ്പൊ ആ ഒരു പോയിന്റ് എത്തി, ഷിജിന് മുൻതൂക്കം ഉണ്ട് എന്ന് അറിഞ്ഞപ്പോഴത്തേക്ക് ഭ്രാന്തായ രണ്ടുപേരാണ്, രാഹുൽ ഈശ്വർ, നോബി. പിന്നെ താഷിയും. കാരണം ഈ മൂന്നു പേരാണ് ഈ സീസണിൽ വലിയ രീതിയിൽ മറ്റേ സിംഹാസനം അലങ്കരിക്കുമെന്ന് മനസ്സ് തീർച്ചപ്പെടുത്തി, പരസ്‌പരം അങ്ങോട്ടും ഇങ്ങോട്ടും വെട്ടാൻ വേണ്ടി ഇരിക്കുന്നത്. അതായത് രാഹുൽ ഈശ്വർ നോബിയെ വെട്ടാനും, നോബി രാഹുൽ ഈശ്വരനെ വെട്ടാനും, ഇടയ്ക്ക് വന്നു കയറിയ താഷിയെ വെട്ടാനും.

കാര്യം താഷി ഓൾറെഡി ഗെയിമറാണ് എന്നൊക്കെ അഗ്നി പരീക്ഷയിൽ തന്നെ കണ്ടല്ലോ. അപ്പൊ ഈ മൂന്നു പേരും അങ്ങോട്ടും ഇങ്ങോട്ടും വെട്ടാൻ വേണ്ടി ഇരുന്നിടത്ത് ഇവർക്ക് മൂന്നുപേർക്കും മനസിലായി. അപ്പൊ ഈ മൂന്നുപേരും കൂടെ ചേർന്ന് ഒരു തീരുമാനം എടുത്തു, ഇവനെ അടിക്കണം. ഇനി ആകെ ഒരു പ്ലാൻ ഉള്ളത്, ഇനി ഇവൻ എങ്ങനെ ജയിച്ചാലും, അത് ഇവന്റെ കഴിവുകൊണ്ടല്ല ജയിച്ചത്. ഇവൻ ഒന്നെങ്കിൽ പിആർ ചെയ്‌ത്‌ ജയിച്ചു, അല്ലെങ്കിൽ മറ്റു രീതിയിൽ ജയിച്ചു.

ഇനിയിപ്പോ അവരുടെ ഭാഷയിൽ പറഞ്ഞാൽ, പുറത്തെ രാജാക്കന്മാർ ജയിപ്പിച്ചു, അല്ലെങ്കിൽ മന്ത്രിമാർ ജയിപ്പിച്ചു. ആരെങ്കിലുമൊക്കെ ചേർന്ന് ജയിപ്പിച്ചു. എന്തായാലും ഈ മൂന്നും കൂടി ഒരുമിച്ച്, അതായത് ശത്രുവിന്റെ ശത്രു മിത്രം എന്ന് പറഞ്ഞാൽ, ഇവരുടെ പൊതു ശത്രു ഷിജിനായി മാറി. പക്ഷേ അതോടുകൂടി നശിച്ചത് നോബി എന്ന് പറയുന്ന ഗെയിമറാണ്. ആ നിമിഷം മുതൽ ദേ ഇന്നത്തെ ദിവസം വരെ നോബിയിൽ പക കൊണ്ട് നടക്കുന്ന ആനയുടെ ഒരു സ്വഭാവമാണ് കാണാൻ ആവുന്നത്.

ഞാൻ അന്നും പറഞ്ഞു, നമുക്ക് ബിഗ് ബോസിൽ വെറുതെ ഇരുന്ന് ഉറങ്ങുന്നവനെ പോലും മാരക ഗെയിമർ ആണെന്ന് അവതരിപ്പിക്കാം. കുറച്ച് പിആർ ഉണ്ടെന്നുണ്ടെങ്കിൽ. വെറുതെ ഇരുന്ന് ഉറങ്ങുവാ. അപ്പൊ നമ്മൾ പറയും, പുള്ളി ഒരുപാട് കാര്യങ്ങൾ ചിന്തിക്കുകയാണ്. പുള്ളി ഈ കണ്ണടച്ച് ധ്യാനത്തിൽ ഇരുന്നുകൊണ്ട്, പുള്ളി പുള്ളിയുടെ മനസിന്റെ ആഴങ്ങളിൽ നിന്നും അന്തരാത്മാവിൽ നിന്നും അദ്ദേഹം ചിന്തിച്ചു കൊണ്ടുനടക്കുന്ന പല കാര്യങ്ങളും, അദ്ദേഹം ആ സമയത്ത് ഇരുന്ന് അവിടുന്ന് ഉറങ്ങിയത് കൊണ്ടാണ് പട്ടി കുരച്ചത്. ഇപ്പോൾ നേഹയെ ജയിപ്പിക്കാൻ വേണ്ടിയാണ് അവിടെ കളി നടക്കുന്നത്. ആങ്ങളമാരും കാമുകനും ഒക്കെ ചേർന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma