'ഷിജിൻ ഒറ്റപ്പെടൽ ഗെയിം കളിക്കുന്നതല്ല, വെറും 4 പ്രാവശ്യം മാത്രമാണ് രാഹുൽ ഈശ്വർ വായ തുറന്നത്'; അഖിൽ മാരാർ
ബിഗ് ബോസ് വിജയ് എന്ന നിലയിൽ ഒരുപാട് പ്രശംസ നേരിട്ട വ്യക്തിയാണ് അഖിൽ മാരാർ. സംവിധായകനും രാഷ്ട്രീയക്കാരനുമായിരുന്നിട്ടും അഖിൽ മാരാറിന് ബിഗ് ബോസ് എന്നും ഇഷ്‌ട വിഷയമാണ്. ഇപ്പോഴിതാ ബിഗ് ബോസിലെ ഉള്ളുകളികളെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
അഖിൽ മാരാരുടെ വാക്കുകൾ
ഷിജിൻ ഒറ്റപ്പെടൽ ഗെയിം കളിച്ചതല്ല, ഇവരെല്ലാവരോടും ചേർന്ന് ഇവനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്നുള്ളതാണ് പ്രേക്ഷകൻ കണ്ട കാഴ്‌ച. അത് തന്നെയാണ് കൊമ്പനും അവനും തമ്മിൽ അങ്ങനെ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരാൾക്ക് ഒരു കൂട്ടുകാരൻ ഉണ്ടെങ്കിൽ, അവർക്ക് അത് നല്ലതല്ലേ? അങ്ങനെ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരാൾ പറയുന്നത് കേട്ട് അവനെയും കൂടെ ഒപ്പം കൂടെ നിർത്തിക്കഴിഞ്ഞാൽ നല്ലതല്ലേ? ഇന്നത്തെ ടാസ്‌ക് തന്നെ നമ്മൾ എടുത്തു നോക്ക്.

ഈ ഹൗസിലെ ബാക്കി എല്ലാവരും ഗ്രൂപ്പ് ആയിട്ട് നിൽക്കുകയാണ്. ഇവന്മാർ എന്ത് തെമ്മാടിത്തരമാണ് അങ്ങനെ ആണെന്നെങ്കിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്? എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്? ലാലേട്ടൻ തന്നെ ഷിജിനോട് പറയുന്നത് ഞാൻ കേട്ടു, "നീ ഒറ്റപ്പെട്ട് നിൽക്കുകയാണ്" എന്ന് പറഞ്ഞിട്ട്. ബിഗ് ബോസ് ഹൗസിൽ പിന്നെ ഒറ്റപ്പെട്ടല്ലാതെ കൂട്ടം കൂടിയാണോ നിൽക്കേണ്ടത്? ഒരാൾ ഒറ്റയ്ക്ക് അവിടെ കളിക്കാനാണ് വന്നത്.
അയാൾ ആ സൗഹൃദങ്ങളും സ്നേഹവും കാര്യങ്ങളും എല്ലാം ആവശ്യത്തിനുള്ളത് മാത്രമാണ് ബിഗ് ബോസിൽ. അപ്പൊ ഇവിടെ ഒരാൾ ഒറ്റയ്ക്ക് കളിക്കുന്നു എന്നുള്ളതിന് പ്രോത്സാഹനം കൊടുക്കുന്നതിന് പകരം, ഹൗസിലുള്ള ആൾക്കാർ ഈ പറയുന്നതിനകത്ത് സത്യമില്ല എന്ന് തെളിയിക്കുന്നതാണ് കൊമ്പനെയും ഷിജിനെയും തമ്മിൽ തെറ്റിക്കാൻ ഇവർ നടത്തുന്ന ശ്രമം. അപ്പൊ നിലീന ഷിജിനോട് അടുക്കുന്ന സമയത്തും ഇതേ കാര്യം തന്നെ അവർ പറഞ്ഞുകൊണ്ട് കുറ്റപ്പെടുത്തുമ്പോൾ, അവർ നിലീനയുടെ അടുത്ത് അടുക്കട്ടെന്നേ.
അല്ലെങ്കിൽ വരുന്ന ആൾക്കാരുടെ അടുത്ത് സഹകരിക്കട്ടെന്നേ. അപ്പൊ പിന്നെ നിങ്ങൾ ഈ പറയുന്ന ഒരുത്തൻ ബോധപൂർവ്വം ഒറ്റപ്പെടുന്നു എന്നത് മാറുമല്ലോ. ഞാൻ ഹൗസിൽ നടന്ന ചർച്ചയാണ് ഞാൻ ഇവിടെ വിലയിരുത്തി പറഞ്ഞത്. അവരെല്ലാവരും കൂടെ ഒരുമിച്ച് ഷിജിനും അവരോട് ഒരുമിക്ക് എന്നതാണ് അവർ ആഗ്രഹിക്കുന്നതെങ്കിൽ, അവരെല്ലാം കൂടി ഒരുമിക്കട്ടെ. ഇപ്പൊ ബിഗ് ബോസ് ആഗ്രഹിക്കുകയാണ്, ഷിജിനും ഈ ഗ്രൂപ്പിലേക്ക് വന്നാൽ.
പിന്നെ എന്ത് കണ്ടെന്റ്? ഇവിടെ വാദം ആകെ ഈ 31 ദിവസത്തിനിടയിൽ നാല് പ്രാവശ്യമാണ് രാഹുൽ ഈശ്വർ ഒന്ന് വാതുറന്ന് ഒന്ന് സംസാരിച്ചത്. ഈ നാല് പ്രാവശ്യവും കാരണക്കാരനായത് ഷിജിനാണ്. അപ്പൊ ഷിജിനും കൂടി അപ്പുറത്ത് ഇല്ലെന്നുണ്ടെങ്കിൽ, പിന്നെ ഈ രാഹുൽ ഈശ്വർ വാദം ഇറക്കുമോ? ഈ സീസണിൽ പല കാര്യങ്ങളും അവർ പുതിയ രീതിയിലൊക്കെ പ്ലാൻ ചെയ്യുകയും കൊണ്ടുവരികയും ഒക്കെ ചെയ്തെങ്കിലും, ഒരു കോമൺ സെൻസ്, ഒരു ലോജിക് ചിന്തിക്കുമ്പോൾ ഒന്നും മനസിലാവുന്നില്ല.
വെള്ളിയാഴ്ച രാത്രിയിലാണ്, അതായത് നമുക്ക് ശനിയാഴ്‌ച എപ്പിസോഡ് കാണുന്നുണ്ടെങ്കിൽ വെള്ളിയാഴ്‌ച രാത്രിയിൽ എവിക്റ്റ്, അതായത് ഈ സീക്രറ്റ് റൂമിലേക്ക് മാറിയവരാണ് അഞ്ജലിയും മൃദുലയും. വെള്ളി രാത്രി മുതൽ ശനി രാത്രി, ഞായർ രാത്രി, തിങ്കൾ രാത്രി, ചൊവ്വ രാത്രി, നാല് ദിവസമായിട്ട് ഇതിനകത്ത് ഇങ്ങനെ ഇരിക്കുകയാണ്. ഇത് മറ്റേ നമ്മുടെ ഇൻസ്‌റ്റഗ്രാമിൽ ഒരു പയ്യൻ പറയുന്നത് പോലെ "ആരെ കെട്ടിക്കാനാണ്?" ആരെ കെട്ടിക്കാനാണ് ഇവരെ സീക്രട്ട് റൂമിനകത്ത് എടുത്തു വെച്ചേക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.
കാരണം എന്തെങ്കിലും പ്രേക്ഷകരിൽ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ, ഇവർക്ക് ഒരു ഗെയിം ചേഞ്ച് ചെയ്യാനുള്ള പൊട്ടൻഷ്യൽ ഉള്ളവരാണോ? അല്ലെങ്കിൽ ഇവർക്ക് ഗെയിം ചേഞ്ച് ചെയ്യത്തക്ക രീതിയിലുള്ള എന്തെങ്കിലും ഇൻസിഡന്റ് ഹൗസ്മേറ്റ് ആയിട്ടുള്ള മറ്റുള്ളവർ നടത്തുന്നുണ്ടോ? അപ്പൊ ഇവരെ ആരെ കെട്ടിക്കാനാണ്, പ്രിയപ്പെട്ട ബിഗ് ബോസ്, നിങ്ങൾ ഇവരെ ഇതിനകത്ത് എടുത്ത് ഇട്ടേക്കുന്നത് എന്ന് എനിക്ക് മനസ്സിലാകാത്തത്. ഇവർക്ക് ഭക്ഷണം കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ, ഇതൊന്നും നമ്മുടെ മാറ്റർ അല്ല. എന്തെങ്കിലും കാണിക്കട്ടെ.


Click it and Unblock the Notifications
