"ബിഗ് ബോസ് ഗെയിം എന്തെന്ന് ഇപ്പോഴും ചിലർക്ക് മനസിലായിട്ടില്ല, യൂട്യൂബർമാർ അങ്ങനെ ചെയ്‌ത്‌ പണം ഉണ്ടാക്കരുത്"

ബിഗ് ബോസ് വിജയി ആയതിന് ശേഷവും കൃത്യമായി ഷോയെ പിന്തുടരുന്ന ഒരാളാണ് അഖിൽ മാരാർ. മാത്രമല്ല അഗ്നിപരീക്ഷ അടക്കമുള്ള പരിപാടികളിൽ വിധി കർത്താവായി അദ്ദേഹം സഹകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇപ്പോഴിതാ എട്ടാം സീസണിലെ പോരായ്‌മകൾ എടുത്തു പറയുകയാണ് അഖിൽ മാരാർ. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

അഖിൽ മാരാരുടെ വാക്കുകൾ

വീക്കെൻഡ് എപ്പിസോഡ് ഒക്കെ സത്യം പറഞ്ഞാൽ, നമ്മൾ ഈ വീക്ക്, ടോട്ടൽ വീക്കിനെ കുറിച്ച് നമ്മൾ പറയുമ്പോൾ, വീക്കിൽ ഉണ്ടായിട്ടുള്ള ഒരു- ഒരു പാളിച്ചകൾ ഉണ്ടല്ലോ. നമ്മൾ ഉദ്ദേശിച്ച, നമ്മൾ എന്താ പറയുന്നത്, ഒരു ഹൈ ലെവൽ, അല്ലെങ്കിൽ അപ് ടു ദ മാർക്ക് എന്നൊക്കെ പറയുമ്പോഴും, ബിലോ ആവറേജിൽ ഒതുങ്ങി നിന്ന ഒരു ടോട്ടൽ വീക്ക് ആണിത്.

akhil marar

ഏറ്റവും വിഷമകരമായ കാര്യം എന്ന് പറയുന്നത്, കഴിഞ്ഞ വീക്കിൽ ഇത്രയും പേരെ എവിക്റ്റ് ചെയ്‌ത്‌ കളഞ്ഞതിന് ശേഷം, ഈ രാഹുൽ ഈശ്വറിന്റെ കളിപ്പാവകളാണ് എന്ന് പലരും പറഞ്ഞതിനു ശേഷം, രാഹുൽ ഈശ്വറിനോട് റിയാക്‌ട് ചെയ്യുമെന്നും, അദ്ദേഹവുമായി ബന്ധപ്പെട്ട കണ്ടെന്റുകൾ വരുമെന്നും, വിക്കി തങ്കിനോട് ഒരു 10 പ്രാവശ്യം കൺഫഷൻ റൂമിൽ വിളിച്ചിരുത്തിയിട്ട്, വിക്കി ഗെയിം കളിക്കണം, ഗെയിം കളിക്കണം എന്നൊക്കെ ബിഗ് ബോസും ലാലേട്ടനും തിരിച്ചു കളിക്കാം എന്ന് പറയുകയും, എല്ലാം ചെയ്‌തിട്ടും, ഇത്രയേറെ കാര്യങ്ങൾ കൊടുത്തിട്ടും, ഹൗസിൽ നിന്ന് കൂട്ട ഒഴിവാക്കൽ നടന്നിട്ടും, ഇവർക്ക് ഇത് മനസിലാകുന്നില്ല.

ഇവർ ബിഗ് ബോസിന്റെ ഒരു റിയൽ ബിഗ് ബോസ് ഗെയിമിലേക്ക് ഇവർ വരുന്നില്ല, ഇവർ ചോദ്യങ്ങൾ ചോദിക്കുന്നില്ല. ആ ഒരു വലിയ പ്രശ്‌നം നമ്മൾ കാണുന്നുണ്ടല്ലോ. സ്‌പൂൺ ഫീഡ് ചെയ്‌ത്‌, സ്‌പൂൺ ഫീഡ് ചെയ്‌ത്‌ ഈ ഷോയെ കുളമാക്കുകയാണ്. ഇതിപ്പോഴെന്ന് പറയുന്നത്, ആക്ഷനും കട്ടും, അതായത് ഒരു ഡയറക്‌ടർ പിന്നിൽ ഇരുന്നിട്ട്, നിങ്ങൾ ഇന്ന കാര്യങ്ങൾ ചെയ്യൂ എന്ന് പറയുമ്പോൾ, ചെയ്യുന്ന കുറെ ആൾക്കാർ, ഓക്കെ എന്ന് പറയുമ്പോഴത്തേക്കും, വീണ്ടും റെസ്‌റ്റ് എടുത്ത് മാറിയിരിക്കുന്ന ആൾക്കാർ, അതുപോലെ ഫീൽ ചെയ്‌തുകൊണ്ടിരിക്കുകയാണ്.

നമ്മൾ തമിഴിലെ കാര്യം പറഞ്ഞു. അല്ലെങ്കിൽ നമ്മുടെ പഴയ സീസണുകളിലെ ചില നല്ല രംഗങ്ങളുണ്ട്. ബിഗ് ബോസ് ആകെ ചെയ്യുന്നത് ഒരു ടാസ്‌ക് കൊടുക്കുക എന്നുള്ളതാണ്. ഈ ടാസ്‌കിനെ ഏത് രീതിയിൽ ചെയ്യണമെന്ന് തീരുമാനിക്കുന്നത് മത്സരാർത്ഥികളുടെ കഴിവാണ്. ഇതിൽ ആരെങ്കിലുമൊക്കെ കുറച്ച് ഓവർ ദ ടോപ്പ് ചിന്തിക്കും. അപ്പോൾ അത് നമ്മൾ പ്രതീക്ഷിക്കാത്തതിനു മുകളിൽ പോകും.

ചിലർ അതിനെ, അതിന്റെതായ അളവിൽ, അതിനെ വളരെ മനോഹരമാക്കി കാണിക്കും. ഇപ്പോൾ സീസൺ ഫോറിൽ, മറ്റ് കഥാപാത്രങ്ങളായിട്ട് പെർഫോം ചെയ്യുന്ന ഒരു ടാസ്ക്കുകൾ ഉണ്ടായിരുന്നു ഓരോരുത്തരുടെയും. അപ്പോൾ അതിലാണ് ഞാൻ ആ റിയാസ്, ഈ ബിഗ് ബോസിൽ ആകെ കണ്ടിട്ടുള്ളത്, റിയാസ് ലക്ഷ്‌മി ആയിട്ട് പെർഫോം ചെയ്യുന്ന ഒരു സാധനമാണ്. നമുക്ക് അത് കാണുമ്പോൾ, ഒരു റിപ്പീറ്റ് വാല്യൂ നമുക്ക് ഫീൽ ചെയ്യും.

പിന്നെ ഞാൻ മുമ്പ് നമ്മൾ സംസാരിച്ചപ്പോൾ പറഞ്ഞല്ലോ, ബിഗ് ബോസിൽ നാളെ നടക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ പല കാര്യങ്ങളും മുൻകൂട്ടി പറഞ്ഞ് കാശ് മേടിക്കുന്ന പല യൂട്യൂബർമാരും ഉണ്ട്. അവരുടെ നിലനിൽപ്പിന് വേണ്ടിയിട്ട്, ഞാൻ എനിക്കത് യോജിപ്പില്ല. കാരണം, അങ്ങനെ ഒരു വലിയ ഷോ നടക്കുന്നത് കൊണ്ടാണ് അവർക്ക് ഈ വീഡിയോ ഇടാൻ പോലും പറ്റുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma