'ആവശ്യം വന്നപ്പോൾ രാഹുൽ ഈശ്വർ ബിഗ് ബോസിന്റെ റൂൾ അനുസരിക്കുന്നു, അഞ്ജലിയുടെ ഉദ്ദേശം അത്'; അഖിൽ മാരാർ

ബിഗ് ബോസ് വിജയികളിൽ ഏറ്റവും ജനകീയനായ വ്യക്തിയാണ് അഖിൽ മാരാർ. ഇപ്പോഴും ബിഗ് ബോസ് വിശകലനങ്ങൾ നടത്തുന്നതിലും അഖിൽ മാരാർ മുൻനിരയിൽ തന്നെയുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിലെ ചില സംഭവ വികാസങ്ങൾ എടുത്തുപറയുകയാണ് അഖിൽ. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അഖിൽ മാരാർ ഇക്കാര്യം പറഞ്ഞത്.

അഖിൽ മാരാറിന്റെ വാക്കുകൾ

മത്സരാർത്ഥികൾക്ക് കഴിഞ്ഞ ദിവസം പറ്റിയ അബദ്ധം തിരിച്ചറിയണം. രാഹുൽ ഈശ്വറിന് ഏറ്റവും കൂടുതൽ പോയിന്റ് കിട്ടുകയും, രാഹുൽ ഈശ്വരന് ഡിസിഷൻ മേക്ക് ചെയ്യാൻ വേണ്ടി ബിഗ് ബോസിൽ അവസരം കൊടുക്കുന്നു. വിജയിച്ച ഒരാൾ എന്ന നിലയിൽ, രാഹുൽ ഈശ്വരന്റെ മാത്രം ഡിസിഷൻ ആണ് എന്ത് ചെയ്യണം എന്നുള്ളത്. അങ്ങനെ ഒരു ഡിസിഷൻ എടുക്കുമ്പോൾ മാത്രമേ വിജയത്തിന് അർഹത ഉണ്ടാകുന്നുള്ളൂ. അപ്പോൾ അവിടെ 'വിജയി' എന്നുള്ളത് മാറി, ആ വിജയം ഒരു ഗ്രൂപ്പിന്റേതായി മാറുന്നു എന്നുള്ളതാണ് നമ്മൾ കൃത്യമായി കണ്ടത്.

akhil marar

അത് രാഹുൽ ഈശ്വർ അംഗീകരിച്ചു കൊടുക്കുന്നുണ്ട് തന്നെ. തന്റെ വിജയമല്ല, അതൊരു ഗ്രൂപ്പിന്റെ വിജയമാണ്. അതുകൊണ്ട് തന്നെ, ഒരു തീരുമാനം എടുക്കേണ്ടി വരുമ്പോൾ, അത് ഗ്രൂപ്പുമായി ഡിസ്‌കസ് ചെയ്‌ത്‌ എടുക്കണം എന്ന് പറയുന്നു. അതുകൊണ്ടാണ് ഞാൻ ആ ടാസ്‌കിൽ വിജയിച്ച രാഹുൽ ഈശ്വറിന് ഹൃദയത്തിൽ നിന്ന് കൈയടി കൊടുക്കാൻ നമുക്ക് പറ്റാതെ പോകുന്നത്. അതേസമയം, ഇവരെ മാനിപുലേറ്റ് ചെയ്‌ത്‌ തന്ത്രപരമായി കളിച്ച് ജയിച്ച്, ജയിച്ചതിന്റെ നേട്ടം അയാൾ എടുക്കുന്നിടത്താണ് അത്. ആ വ്യക്തി എന്ന് പറയുന്നത്, അല്ലെങ്കിൽ ആ മത്സരാർത്ഥിയുടെ വിജയമായിട്ട്, നമുക്ക് അതിനെ വിലയിരുത്താൻ പറ്റുന്നത്.

അത് നമുക്ക് കാണാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അവിടെയും ആ ഡിസിഷനിലും ഒരു വലിയ ഗ്രൂപ്പ് ഡിസിഷൻ വന്നതോടുകൂടി, ഇവർ ഒരു വലിയ വിവരക്കേടാണ് കാണിച്ചത് എന്നുള്ള കാര്യം ഇവർക്ക് ഓരോരുത്തർക്കും മനസിലാകുന്നു. രാഹുൽ ഈശ്വർ നമ്മളെ മാനിപുലേറ്റ് ചെയ്‌ത്‌ ചതിച്ച് നേടിയെടുത്തതാണെന്ന് പറയുന്നു. ഇതിൽ ഈ ഒരു വിഷയം പറയുമ്പോൾ, ജനസഭയുടെ അവസാന ഭാഗത്ത് മൃദുല ചോദിക്കുന്ന ഒരു ചോദ്യം കൂടെ ഞാൻ ഈ തുടക്കത്തിൽ ഒന്ന് കണക്‌ട് ചെയ്യുകയാണ്.

മൃദുല പറയുന്നുണ്ട്, ഏറ്റവും കുറച്ച് പോയിന്റ്, അല്ലെങ്കിൽ 10 പോയിന്റ് മാത്രം എടുത്തുകൊണ്ട് നോമിനേഷനിൽ വരാം എന്ന് പറഞ്ഞ രാഹുൽ ഈശ്വർ, പിന്നെ എന്തിനാണ് ഈ അവസാനം ഇത്രയും പോയിന്റ് എടുത്തുവെച്ച് വിജയി ആയത് എന്ന് ചോദിക്കുമ്പോൾ, രാഹുൽ ഈശ്വർ പറയുന്ന ഒരു കാര്യം, അത് ഇത് ഇത് ബിഗ് ബോസ് ആണ് പറഞ്ഞത്, ഈ പോയിന്റ് ഇനി ആർക്കും കൊടുക്കാൻ പാടില്ലെന്ന്. അപ്പോൾ അതുവരെ ബിഗ് ബോസിന്റെ റൂളുകൾക്ക് വിരുദ്ധമായി സഞ്ചരിച്ച, ബിഗ് ബോസിന്റെ റൂൾ പാലിക്കാതെ സഞ്ചരിച്ച, തോന്നിയത് കണക്ക് ഗെയിം കളിച്ച, ഇവർക്ക് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ തനിക്കാണ് ഏറ്റവും കൂടുതൽ പോയിന്റ് എന്ന് തിരിച്ചറിഞ്ഞ മൊമെന്റിൽ, രാഹുൽ ഈശ്വർ ബിഗ് ബോസിന്റെ റൂൾ അനുസരിക്കുകയാണ്.

രാഹുൽ ഈശ്വർ ആ റൂൾ അനുസരിക്കുന്നതിന്റെ ഭാഗമായിട്ട്, ഇവരെ ഇവരിൽ നിന്ന് വിരുദ്ധമായ ഒരു ഡിസിഷൻ മേക്ക് ചെയ്‌തിരുന്നുണ്ടെങ്കിൽ, അത് ഒരു ബെസ്‌റ്റ് ഗെയിം ആയിട്ട് നമുക്ക് മാറ്റിയെടുക്കാമായിരുന്നു. അയാൾക്ക് ഇഷ്‌ടമുള്ള ആളെ അയാൾക്ക് കൊണ്ടുവരാം. ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞല്ലോ, ഈ ടാസ്‌ക് കൊണ്ട് ബിഗ് ബോസ് ഉദ്ദേശിച്ചത് ഞാൻ മനസിലാക്കുന്നിടത്തോളം, ബിഗ് ബോസ് ആഗ്രഹിച്ചിരുന്ന മത്സരാർത്ഥികൾ ഒരുപക്ഷേ ലോലീറ്റ അല്ലെങ്കിൽ ശ്രീലക്ഷ്‌മി അറക്കലും ആയിരിക്കും.

ഞാൻ ഒരു ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിൽ, അല്ലെങ്കിൽ ബിഗ് ബോസ് എന്ത് ചിന്തിക്കും എന്ന് ചിന്തിക്കുന്ന ഒരാൾ എന്ന നിലയിൽ, അവർ ആഗ്രഹിച്ചിരുന്നത് ലോലീറ്റ അല്ലെങ്കിൽ ശ്രീലക്ഷ്‌മി അറക്കൽ ആയിരിക്കും. രാകേഷ് ഒന്നും ബിഗ് ബോസ് സ്വപ്‌നത്തിൽ പോലും ചിന്തിച്ചു കാണത്തില്ല. അവർ രാകേഷിന്റെ പേര് പറയും എന്നുള്ള കാര്യം. കാരണം അതുകൊണ്ടാണ് ആസിഫിനെ കൺഫെഷൻ റൂമിൽ വെച്ച് വിളിച്ച് ബിഗ് ബോസ് ചോദിക്കുന്നത്, ആസിഫ്, നിങ്ങൾ ആ പേരിൽ ഉറച്ചു നിൽക്കുന്നുണ്ടോ, അല്ലെങ്കിൽ അത് തന്നെയാണോ ആഗ്രഹം.

അതിൽ ഈ കൺഫെഷൻ റൂമിലേക്ക് ഓരോരുത്തരെയും ബിഗ് ബോസ് വിളിപ്പിക്കുന്നു. ഓരോരുത്തരോടും ബിഗ് ബോസ്, നിങ്ങൾ ഇവിടെ കളിക്കുന്നത് ശരിയായിരുന്നോ എന്നുള്ള ഒരു ചോദ്യം ചോദിക്കുന്നു. ഓൾറെഡി തന്നെ ഇവർക്ക് കൺഫ്യൂഷൻ ആയിട്ട് ഇരിക്കുകയാണ്. ഈ പുറത്തുനിന്ന് വന്ന അഞ്ജലി, അഞ്ജലി അത്യാവശ്യം, നമ്മൾ ഞാൻ പ്രതീക്ഷിച്ചതിനേക്കാളും കൂടുതലും, അഞ്ജലി സ്കോർ ചെയ്‌ത ഒരു എപ്പിസോഡ് ആണ്.

അഞ്ജലി ഒരുപാട് തുടക്കം തൊട്ട്, ഒരുപാട് സ്ഥലത്ത് അഞ്ജലി ഇടപെടുന്നുണ്ട്. അഞ്ജലിക്ക് നോബി അറ്റാക്ക് ചെയ്യണമെന്ന്, നോബിയെ പൊളിക്കണം എന്നുള്ളതാണ് അഞ്ജലിക്ക് കൊടുത്തേക്കുന്ന ഒരു ടാസ്‌ക്. അഞ്ജലി അത് ചെയ്യുന്നുണ്ട്. അത് അപ്പൊ, അതുകൊണ്ട് തന്നെ, നോബിയെ പൊളിക്കാൻ വേണ്ടിയിട്ട്, അഞ്ജലി ശക്തമായ രീതിയിൽ, പല രീതിയിൽ, നോബിയുടെ പ്ലാനുകളും കാര്യങ്ങളും ഒക്കെ വിളിച്ചു പറയുന്നുണ്ട്. നോബിയുടെ കള്ളത്തരങ്ങൾ വിളിച്ചു പറയുന്നുണ്ട്.

നോബി അതിനകത്ത് ഭയങ്കരമായിട്ട് ട്രിഗർ ആകുന്നുണ്ട്. അവസാനം കിച്ചണിൽ വന്നിട്ട്, ഉണ്ടാക്കി കൊണ്ടിരിക്കുന്ന സാധനങ്ങൾ കുറച്ച് തട്ടി താഴെ ഇടുന്നുണ്ട്. അപ്പൊ, ഇതെല്ലാം നോബിയുടെ ഭാഗത്ത് നിന്ന് വരുന്നത് കൊണ്ട് തന്നെ, അഞ്ജലി ഒരു മത്സരാർത്ഥി എന്ന നിലയിൽ ഉയർന്നു വന്ന ഒരു ദിവസമാണ്. അഞ്ജലി ഈ ടെമ്പോ കീപ്പ് ചെയ്‌ത്‌ മുന്നോട്ടു പോയാൽ, ബിഗ് ബോസിൽ ഞാൻ തുടക്കത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്.

ഒരു സീസൺ ഇതുവരെയുള്ള എല്ലാ സീസൺ എടുത്തു നോക്കിയാലും, ഈ സീസണിലാണ് ഏറ്റവും വീക്കസ്‌റ്റ് ആയിട്ടുള്ള ലേഡി കണ്ടസ്‌റ്റന്റുകൾ ഉണ്ടായിട്ടുള്ളത്. അപ്പൊ, അതിന് ഒരു ഒരു മറുവാദം അല്ലെങ്കിൽ ഞാൻ ബിഗ് ബോസിൽ സംസാരിച്ചു തുടങ്ങാൻ പോവുകയാണ്. എനിക്ക് നിന്നെയൊക്കെ പൊളിക്കണം എന്നൊരു ലക്ഷ്യത്തോടുകൂടി വന്ന് സംസാരിച്ചു തുടങ്ങിയതിൽ, അഞ്ജലിക്ക് എന്റെ ഒരു പേഴ്‌സണൽ അഭിനന്ദനങ്ങൾ. അതൊരു രീതിയിൽ, ആ ടെമ്പോ കീപ്പ് ചെയ്‌ത്, അഞ്ജലി മുന്നോട്ടു പോകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma