"അമരം വിചാരിച്ചത് പോലെ സക്‌സസ് ആയിരുന്നില്ല, കാരണം എല്ലാവരും ആ സിനിമ കണ്ട് കഴിഞ്ഞതായിരുന്നു"

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് അമരം. മമ്മൂട്ടിയും മുരളിയും തകർത്ത് അഭിനയിച്ച ചിത്രം സംവിധാനം ചെയ്‌തത്‌ ഭരതൻ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം അടുത്തിടെ ചിത്രത്തിന്റെ 4കെ പതിപ്പ് റിലീസ് ചെയ്‌തിരുന്നു. എന്നാൽ ചിത്രം കാര്യമായി തിയേറ്ററിൽ ചലനം ഉണ്ടാക്കിയിരുന്നില്ല. അതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ബാബു തിരുവല്ല. മാസ്‌റ്റർബിൻ ചാനലിനോട് ആയിരുന്നു പ്രതികരണം.

ബാബു തിരുവല്ലയുടെ വാക്കുകൾ

സവിധം, സമാഗമം ഒക്കെ സാമ്പത്തികമായി വിജയം നൽകിയില്ല. അപ്പൊ ആ ഡിസ്ട്രിബ്യൂഷൻ ഉണ്ടായത് കൊണ്ട് ഈ സവിതം എന്ന പടം ബ്രേക്ക് ഈവൻ ആകാൻ പറ്റിയില്ല. ആ ചിലവ് ഉണ്ടല്ലോ. ബി സെന്ററുകളിലും മറ്റും നല്ല കളക്ഷൻ കിട്ടിയിട്ടും അത് മെയിന്റൈൻ ചെയ്യാൻ കഴിഞ്ഞില്ല. അപ്പൊ നമുക്ക്, അപ്പൊ എന്നെ സഹായിച്ചവർ ഉണ്ട്, അതിനകത്ത് ഫണ്ട് കൊണ്ട് സഹായിച്ചവർ. അവർക്കൊക്കെ ഫുൾ ആയിട്ട് എനിക്ക് കൊടുക്കാൻ പറ്റുന്നില്ല.

amaram

അങ്ങനെയുള്ള പ്രശ്‌നങ്ങൾ ഉണ്ടായി. അപ്പൊ ഞാൻ വിചാരിച്ചു, ഇനി സമാഗമം ചെയ്യുമ്പോൾ നമ്മുടെ ഡിസ്ട്രിബ്യൂഷൻ ഉണ്ടാകുമ്പോൾ അത് മാറി കിട്ടുമെന്ന് വിചാരിച്ചു. അപ്പൊ അത് ഒരു ക്ലാസിക്കൽ സിനിമ മാതിരി ആയതുകൊണ്ട് അത് കാര്യമായിട്ട് പോയില്ല. അപ്പൊ എന്നെ ബാധിച്ചു. ആ പടവും സാമ്പത്തികമായിട്ട് പോയില്ല.

ഈ സവിതത്തിന് നമുക്ക് കോസ്‌റ്റ് കവർ ചെയ്‌ത്‌ കിട്ടിയിട്ടില്ലായിരുന്നു. സമാഗമത്തിനും അത് തന്നെയാണ് സംഭവിച്ചത്. പിന്നെ ഡിസ്ട്രിബ്യൂഷൻ അതിന്റെ കൂടെ. അപ്പൊ നഷ്‌ടം മനസിലായില്ലേ. പരാജയം എന്ന് വിളിക്കാൻ കഴിയില്ല, ഇത് നമുക്ക് ലാഭമില്ല എന്നതാണ് കാര്യം. പിന്നെ മുതലിലേക്ക് മൊത്തം വന്നില്ലെങ്കിൽ നമ്മുടെ കുറച്ച് പിന്നെ നമുക്ക് ഡിസ്ട്രിബ്യൂഷൻ ഓഫീസ് ഉണ്ട്. അപ്പൊ തിയേറ്ററുകാരോട് ചോദിച്ചാൽ അത്യാവശ്യം പൈസ തരും.

ആരോട് ചോദിച്ചാലും പൈസ തരും എനിക്ക്. കാരണം അത് നമ്മുടെ സിനിമ ഉണ്ടാകാൻ, എപ്പോഴെങ്കിലും നല്ല സിനിമ ഉണ്ടാകും എന്നുള്ള ധാരണ. കാരണം നഷ്‌ടം വരുമ്പോൾ, ഈ അമരം ഒക്കെ ഒരു ഒന്നും രണ്ടും മൂന്നും മാസം കളിച്ച തിയേറ്റേഴ്‌സ് ഒക്കെ ഉണ്ട്. അവരൊക്കെ എന്നെ സമാനപ്പെടുത്തും. സാരമില്ല സാർ എന്ന്. സാറിന്റെ അടുത്ത സിനിമ സക്‌സസ് ആയി, നോ പ്രോബ്ലം എന്നൊക്കെ പറഞ്ഞ്. അന്നൊക്കെ കുറച്ച് പടങ്ങളും ആളുകളും ഒക്കെ അല്ലേ ഉള്ളൂ.

അമരം എന്ന സിനിമ, അത് ഇത്രയും വർഷമായിട്ട് ആ ജനങ്ങളുടെ മനസ്സിൽ മാറിയിട്ടില്ല.
ഇപ്പൊ എന്നെ ഒരു പ്രോഗ്രാമിന് വിളിക്കുമ്പോൾ സാധാരണ ഞങ്ങളുടെ പ്രോഗ്രാം ഒക്കെ എന്നെ വിളിക്കാറുണ്ട്.അപ്പൊ അവർ ആദ്യം അനൗൺസ് ചെയ്യുന്നത് അമരമാണ്. അത് ഞങ്ങൾ ഫോർ കെ റിലീസ് ചെയ്‌തു, ഓൾ വേൾഡ്. വേൾഡ് വൈഡ് റിലീസ് ചെയ്‌തത്.

അത് അതിന്റെ ഒരു വിഷയം എന്ന് പറഞ്ഞാൽ, ഇപ്പൊ വരെയുള്ള പിള്ളേർ അത് കണ്ടു കഴിഞ്ഞു ആ സിനിമ. എല്ലാ ജനറേഷനും കണ്ടു കഴിഞ്ഞു. അതുകൊണ്ടാണ് ഫോർ കെ സക്‌സസ് ആയില്ല. നമ്മൾ വിചാരിച്ചത്ര അങ്ങോട്ട് സക്‌സസ് ആയില്ല. ഓൾ വേൾഡ് ഞങ്ങൾ റിലീസ് ചെയ്‌തിരുന്നു. കാരണം ഓൾമോസ്‌റ്റ് ആളുകളും കണ്ടു കഴിഞ്ഞു.

ഇപ്പൊ ചാനൽ ഇട്ടതിലെ പാട്ടുകൾ ആൾക്കാരെല്ലാം കാണുന്നുണ്ട്. പിന്നെയും കണ്ടുകൊണ്ടിരിക്കും. അവർ പറഞ്ഞത് ഞാൻ കണ്ടത് എത്ര, 100 തവണയൊക്കെ ഈ സിനിമ കണ്ടവരുണ്ട്. 100 തവണ. എനിക്ക് ഒരു കത്ത് വരും. ഞാൻ 101 സിനിമയാണ് ഈ സിനിമ കണ്ടത്. ബോറിങ് ഇല്ല. നമ്മുടെ സിനിമകളൊക്കെ അങ്ങനെ ഗുണമുണ്ടല്ലോ. മനസിൽ നിന്ന് പോകാത്ത സിനിമയാണ്.

സ്വന്തം അനുഭവം മൊത്തമായി എടുത്ത സിനിമയാണ് അത്. നാല് സിനിമയും സ്വന്തം അനുഭവത്തിൽ കൊണ്ട് ട്രാവൽ ചെയ്‌തതാണ്. നമുക്ക് ഇതിന്റെ രസം എന്ന് വെച്ചാൽ, നമുക്ക് സ്വന്തം അനുഭവങ്ങൾ ആകുമ്പോൾ നമുക്ക് എഴുതാൻ പറ്റും. ഈസി ആയിട്ട് എഴുതാം. എനിക്ക് ഒരു വലിയ കോടീശ്വരൻ ആവണമെന്നുള്ള ആഗ്രഹമൊന്നും ഇല്ലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma