ബിഗ് ബോസ് അമ്മമാരും കുട്ടികളും അടക്കം കാണുന്ന ഷോ അല്ലേ? ആസിഫിന്റെ മോശം പരാമർശത്തിൽ വിമർശനം

ബിഗ് ബോസ് മലയാളം എട്ടാം സീസൺ പകുതിയോട് അടുക്കുകയാണ്. ഏഴാഴ്‌ച്ച പിന്നിടുമ്പോൾ ഹൗസിൽ മത്സരം മുറുകുകയാണ്. നേരത്തെ സംഘമായി കളിക്കുന്നു എന്ന പരാതി ശക്തമായതിനെ തുടർന്ന് അവതാരകനായ മോഹൻലാൽ തന്നെ ഇടപെട്ട് അതിൽ മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് ശേഷം ആരോപണ വിധേയരായ മത്സരാർത്ഥികൾ പലരും സംഘം ചേർന്നുള്ള മത്സര രീതി പാടെ ഒഴിവാക്കുകയും ചെയ്‌തിരുന്നു.

മത്സരം പകുതി ദിവസങ്ങൾ പിന്നിടുമ്പോഴും ബിഗ് ബോസ് വീട്ടിൽ വിവാദങ്ങൾക്ക് ഒരു കുറവുമില്ല. അതിനിടയിൽ ആഗ്രഹിച്ച കണ്ടന്റുകൾ ഒന്നും ലഭിക്കുന്നില്ലെന്ന പ്രേക്ഷകരുടെ പരാതിയും സജീവമാണ്. ഇക്കൂട്ടത്തിൽ ചിലർ വേറിട്ട് നിൽക്കുന്നുണ്ട്. നല്ലതായാലും മോശമായാലും സ്ഥിരമായി കണ്ടന്റുകൾ നൽകുന്ന മത്സരാർത്ഥികളിൽ മുൻനിരയിൽ തന്നെയാണ് ആസിഫിന് സ്ഥാനമുള്ളത്. അതുകൊണ്ട് തന്നെ ആസിഫിന് ഹേറ്റേഴ്‌സും കൂടുതലാണ്.

bigg boss

എന്നാൽ ഇപ്പോഴിതാ ആസിഫിന്റെ ബിഗ് ബോസിലെ പെരുമാറ്റത്തിൽ അടുത്ത വിവാദം ഉടലെടുത്തിരിക്കുകയാണ്. അടുത്തിടെ കൊമ്പനെതിരെ മോശം പരാമർശം നടത്തിയെന്ന പേരിൽ ആസിഫിനെ പ്രേക്ഷകരിൽ ഒരു വിഭാഗം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അതിന്റെ തുടർച്ചയായി ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ തെറിവിളിച്ചു എന്ന് ചൂണ്ടിക്കാട്ടി ഒരിക്കൽ കൂടി ആസിഫിനെതിരെ വിമർശനം ഉയരുന്നുണ്ട്.

ഷിജിൻ, കൊമ്പൻ എന്നിവരുമായി എല്ലായ്പോഴും വഴക്കിടുന്ന ആസിഫ് അവരോട് നടത്തിയ പരാമർശമാണ് ഇപ്പോൾ എതിർപ്പ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. അടുക്കളയിൽ നിന്നും ഭക്ഷണം മോഷ്‌ടിക്കുന്നതിനെപ്പറ്റി കൊമ്പനും ഷിജിനും സംസാരിച്ചപ്പോൾ ആസിഫിന്റെ പ്രതികരണമാണ് വിവാദങ്ങളിലേക്ക് നയിച്ചിരിക്കുന്നത്.

ബിഗ് ബോസ് ഹൗസിൽ എല്ലാവർക്കും വിശപ്പുണ്ടെന്നും എന്നാൽ മോഷ്‌ടിച്ച് കഴിക്കുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യുന്നവരെ കള്ളൻ എന്നാണ് വിളിക്കേണ്ടതെന്നും ഇരുവരും പറഞ്ഞതോടെയാണ് ആസിഫ് ഇതിന് മറുപടി നൽകിയത്. താൻ മാത്രമല്ല കള്ളനെന്നും ഈ വീട്ടിലുള്ള എല്ലാവരും കള്ളന്മാരാണെന്നും ആസിഫ് പറഞ്ഞപ്പോൾ മറ്റൊരു മോശം വാക്കുകൂടി ഇതിന്റെ കൂടെ ചേർത്തതാണ് ഇപ്പോൾ ആരാധകരെയും മറ്റ് മത്സരാര്ഥികളെയും ചൊടിപ്പിച്ചത്.

ഇതിനെതിരെ ശക്‌തമായി തന്നെ ഷിജിനും കൊമ്പനും പ്രതികരിക്കുകയായിരുന്നു. ഇത്രയധികം ആളുകൾ കാണുന്ന ഒരു ഷോയായ ബിഗ് ബോസിൽ, അമ്മമാരും കുട്ടികളും ഉൾപ്പടെ കാണുന്ന ഒരു ഷോയില്‍ ദേഷ്യം വരുമ്പോള്‍ എന്തും വിളിച്ച് പറയാൻ പാടില്ലെന്നായിരുന്നു കൊമ്പന്റെ പ്രതികരണം. ഷിജിനും ഇതിനെതിരെ സംസാരിച്ചു. പിന്നാലെ ആസിഫിനെ പിന്തുണയ്ക്കാൻ എത്തിയ രാഹുൽ ഈശ്വറിനും ഇരുവരുടെയും നാവിന്റെ ചൂടറിയേണ്ടി വന്നു.

ഇതിൽ പ്രേക്ഷകരും രൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത്. ലീഡർ ആവാനും പറ്റിയില്ല, ഏഴാമത്തെ വീക്കിൽ ബെസ്‌റ്റ് പെർഫോമൻസിനുള്ള റീഗൽ ജ്വല്ലെർസ്സിന്റെ ഗോൾഡും കിട്ടിയില്ല. അങ്ങനെ മൊത്തത്തിൽ ഒന്നും കിട്ടിയില്ല. അതിന്റെ ദേഷ്യം മുഴുവൻ മനസ്സിൽ വെച്ചുകൊണ്ട് കൊമ്പനോട് ഇങ്ങനെ നടക്കുകയാണ് ആസിഫ് എന്നാണ് ഒരു ആരാധകൻ പറയുന്നത്.

അവന്റെ വായിൽനിന്ന് ഒരു പ്രത്യേക വാക്ക് വന്നിട്ടുണ്ട്. അതെന്താണെന്ന് നമുക്കറിയാം. അവരത് മ്യൂട്ട് ചെയ്‌തു. പിന്നെ എല്ലാവരും ഷോക്കായി. തന്റെ കൈയിൽനിന്ന് പോയെന്ന് മനസിലായപ്പോൾ പിന്നെ നാടകം തുടങ്ങി. ബാത്‌റൂമിൽ നാഗവല്ലിയെ പോലും തോൽപ്പിക്കുന്ന രീതിയിലുള്ള പ്രകടനങ്ങളാണ് ആസിഫ് നടത്തിയതെന്നും ആരാധകൻ ചൂണ്ടികാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma