ആരാണ് ഷിജിന് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞത്? കൊമ്പന് വേണ്ടി ഐശ്വര്യയെ പൊളിച്ചടുക്കി, കുറിപ്പ്

ബിഗ് ബോസ് മലയാളം എട്ടാം സീസൺ പകുതിയോട് അടുക്കുകയാണ്. എന്നാൽ കഴിഞ്ഞ ഏഴ് വർഷങ്ങളിൽ കണ്ട ആവേശം ഇക്കുറി ഇല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതിനിടയിൽ പലരും പുറത്തുപോവുകയും പുതിയ വൈൽഡ് കാർഡുകൾ പലതും വരികയും ചെയ്‌തു. ഇത്തവണ ഏറ്റവും കൂടുതൽ കേട്ട പേരുകളാണ് കൊമ്പന്റെയും ഷിജിന്റെയും. ഇപ്പോഴിതാ ഐശ്വര്യ എന്ന മത്സരാർത്ഥിയെ കൊമ്പന് വേണ്ടി വാക്കുകൾ കൊണ്ട് ഷിജിൻ തറപറ്റിച്ചു എന്ന് പറയുകയാണ് ഒരു ആരാധകൻ.

ഫേസ്‌ബുക്കിൽ ആരാധകൻ പങ്കുവച്ച കുറിപ്പ്: രണ്ടുപേർ കൺഫഷൻ റൂമിലേക്ക് പോയി പരസ്‌പരം ഡിസ്‌കസ് ചെയ്‌ത്‌ ഒരാളെ നോമിനേറ്റ് ചെയ്യുക. ഒരു തീരുമാനത്തിലെത്താൻ കഴിയാത്ത പക്ഷം രണ്ടുപേരും നോമിനേറ്റ് ആകും. ഇതായിരുന്നു ബിഗ് ബോസ് പറഞ്ഞത്.

shijin

ഷിജിൻ വിരോധികൾ പലരും ഐശ്വര്യ ഷിജിനെ വറുത്തുകോരിയെന്നൊക്കെ മെഴുകിനടക്കുന്നുണ്ട്. എന്നാൽ ഷിജിന്റെ ലീഡർഷിപ്പിന്റെ കാര്യത്തിൽ അല്ലാതെ ഒരു പോയിന്റിൽ പോലും ഐശ്വര്യക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. എന്തിന് കൊമ്പന്റെ മുഖത്ത് തുപ്പി എന്നുള്ള ഷിജിന്റെ ചോദ്യത്തിന് ഐശ്വര്യയുടെ ന്യായീകരണം കൊമ്പൻ നിരന്തരം എന്നെ അടിക്കുകയും പിച്ചുകയുമൊക്കെ ചെയ്‌ത്‌ ട്രിഗർ ചെയ്‌തതുകൊണ്ടാണ് എന്നാണ്.

മാത്രമല്ല, കൊമ്പന്റെ ഒരടി കൊണ്ടിട്ട് അഞ്ച് വിരൽ പുറത്ത് കാണാമായിരുന്നു എന്നൊരു ഭീകരമായ വാദവും ഐശ്വര്യ ഉന്നയിച്ചു. ഇത്രയും ഉപദ്രവങ്ങൾ നേരിട്ടിട്ട് എന്തുകൊണ്ട് ഐശ്വര്യ കൊമ്പനെതിരെ ബിഗ് ബോസിനോട് കംപ്ലെയിന്റ് ചെയ്‌തില്ല? എന്തുകൊണ്ട് ഫിസിക്കൽ അസോൾട്ട് വിളിച്ചില്ലെന്ന് ഷിജിൻ ചോദിച്ചു. ഈ ഒരൊറ്റ ചോദ്യത്തിൽ ഐശ്വര്യയുടെ ഫ്യൂസ് പോയി.

ടാസ്‌കിനിടയിൽ വിപിനും ഷിജിനും തമ്മിൽ നടന്ന പിടിവലിയിൽ വിപിൻ ഫിസിക്കൽ അസോൾട്ട് വിളിച്ചിരുന്നു, അത് ഞാനെന്റെ കാതുകൊണ്ട് കേട്ടിരുന്നു എന്ന് പറഞ്ഞു തടിയൂരാൻ നോക്കി. പക്ഷേ വിപിൻ സത്യത്തിൽ അങ്ങനെ പറഞ്ഞിട്ടില്ല. പകരം പറഞ്ഞത്, "എനിക്ക് കംപ്ലെയിന്റ് ഇല്ല ബിഗ് ബോസ്. പക്ഷേ എന്റെ നെക്ക് വേദനിക്കുന്നുണ്ട്" എന്നാണ്.

കള്ളം പറഞ്ഞു രക്ഷപ്പെടാൻ നോക്കിയ ഐശ്വര്യയെ അവിടെയും ഷിജിൻ വിട്ടില്ല. ടാസ്കിനിടയിൽ എനിക്കുൾപ്പെടെ എല്ലാവർക്കും പരിക്കുകൾ പറ്റിയിട്ടുണ്ട്. അത് ഗെയിമിന്റെ ഭാഗമാണ്. അതിന് ഞാൻ വിപിനോട് സോറി പറഞ്ഞിട്ടുണ്ട്. അവനത് അക്സെപ്റ്റ് ചെയ്‌തിട്ടുമുണ്ട്. അത് ഫിസിക്കൽ അസോൾട്ട് അല്ല. ടാസ്‌കിനിടയിൽ അറിയാതെ ഉണ്ടാക്കുന്ന പരിക്കുകളും ഒരാളെ മനഃപൂർവം ഉപദ്രവിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് പറയുന്നിടത്ത് തന്നെ ഐശ്വര്യക്ക് ഉത്തരം മുട്ടി.

പിന്നെ ഐശ്വര്യയുടെ ഭാഗത്തുനിന്ന് കണ്ടത് മറ്റൊരാൾക്ക് പരിക്ക് വരാതെ നോക്കി ടാസ്‌ക് കളിക്കണമെന്നൊക്കെയുള്ള ബാലിശമായ വാദങ്ങളാണ്. കൊമ്പനെതിരെ എന്തുകൊണ്ട് കംപ്ലെയിന്റ് ചെയ്‌തില്ല എന്നുള്ള ഷിജിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിനും ഐശ്വര്യയുടെ മറുപടി, ഞങ്ങൾ സുഹൃത്തുക്കളാണ്. അവനെ പറഞ്ഞു മനസ്സിലാക്കാനാണ് ആദ്യം ശ്രമിച്ചത് എന്നാണ്. എന്നാൽ ഷിജിൻ ഈ പോയിന്റ് കൺക്ലൂഡ് ചെയ്യുന്ന രീതിയുണ്ട്.

ശരിക്കും വണ്ടർ അടിച്ചുപോയി. ഐശ്വര്യ കംപ്ലെയിന്റ് ചെയ്യാതിരുന്നത് കൊമ്പനെ യൂസ് ചെയ്യുന്നതുകൊണ്ട് മാത്രമാണ്. കാരണം കൊമ്പനെ യൂസ് ചെയ്യുന്നതിൽ നിന്ന് മാത്രമേ ഐശ്വര്യക്ക് കണ്ടന്റുകൾ ലഭിക്കൂ. അതുകൊണ്ട് ഒരു സിറ്റുവേഷനിലും നീ അവനെതിരെ കംപ്ലെയിന്റ് ചെയ്യില്ല എന്ന് പറയുന്നിടത്ത് ഐശ്വര്യ തീർന്നു.

സത്യത്തിൽ ഈ ഡിബേറ്റിൽ വിജയിച്ചത് ഷിജിനാണ്. പക്ഷേ ഐശ്വര്യ ഒരിക്കലും ഷിജിനെതിരെ ഒരു തോൽവി അംഗീകരിക്കില്ലെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് അവസാനം ബിഗ് ബോസ് ഇടപെട്ട് രണ്ടാളെയും നോമിനേറ്റ് ചെയ്യേണ്ടി വന്നു. സംസാരിക്കാൻ അറിയില്ലെന്ന് പലരും പറയുന്ന ഷിജിനാണ് ഇത്രയും ഭംഗിയായിട്ട് തന്റെ പോയിന്റുകൾ അവതരിപ്പിച്ചത്. ഈ രീതിയിൽ തന്നെ മുന്നോട്ട് പോകാൻ ശ്രമിച്ചാൽ കപ്പ് ഷിജിന് തന്നെ തൂക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma