'എന്തൊരു ഭീരു, രാഹുൽ പുറത്തില്ലെന്നുളള ധൈര്യം, പൈസ വാങ്ങിയുളള കൊട്ടേഷനാണോ', തുറന്നടിച്ച് ദീപ രാഹുൽ ഈശ്വർ

ബിഗ് ബോസ് മത്സരാർത്ഥി രാഹുൽ ഈശ്വറിന് എതിരെയുളള വിമർശനത്തിൽ അഖിൽ മാരാർക്ക് മറുപടിയുമായി ഭാര്യയും അവതാരകയുമായ ദീപ രാഹുൽ ഈശ്വർ. അഖിൽ മാരാർ ഭീരു ആണെന്നും രാഹുൽ ഈശ്വർ കേൾക്കില്ലെന്നും മറുപടി കിട്ടില്ലെന്നും ഉളള ധൈര്യത്തിലാണ് വായിൽ വരുന്നത് വിളിച്ച് പറയുന്നതെന്ന് ദീപ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ തുറന്നടിച്ചു.

രാഹുൽ ഈശ്വർ അടക്കമുളള ഏതാനും മത്സരാർത്ഥികളെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഖിൽ മാരാർ അധിക്ഷേപിച്ചിരുന്നു. നല്ല ഗെയിം കളിക്കാതെയാണ് ഷിജിനെ പുറത്തുളള പിആറിന്റെ പേര് പറഞ്ഞ് ആക്രമിക്കുന്നത് എന്നും അഖിൽ മാരാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദീപയുടെ മറുപടി.

ദീപയുടെ വാക്കുകൾ: '' എന്തൊരു ഭീരുവാണ്. ഇത് പറയുന്നത് രാഹുല്‍ കേള്‍ക്കുന്നില്ല, അറിയുന്നില്ല, മറുപടി കിട്ടില്ല എന്നുളള ഒരു പൂര്‍ണ ധൈര്യത്തോടെ ഇരുന്നങ്ങ് വായില്‍ വരുന്ന എന്ത് പച്ചത്തെറിയും വിളിച്ച് പറയുകയാണ് ഒരാളെ. രാഹുല്‍ പുറത്ത് ഉണ്ടെങ്കില്‍ ഇത്രയും പറയാനുളള ധൈര്യം ഈ അഖില്‍ മാരാറിന് ഉണ്ടാകുമോ.

ഈ സീസണ്‍ തുടങ്ങിയ ദിവസം തൊട്ട് രാഹുല്‍ ഈശ്വര്‍ എന്ന വ്യക്തിയെ എത്രത്തോളം മോശമായി കാണിക്കാമോ അതിന് കിണഞ്ഞ് പരിശ്രമിക്കുകയാണ് അഖില്‍ മാരാര്‍. എന്ത് കാരണവും ആയിക്കോട്ടെ. മുന്‍ വൈരാഗ്യമാണോ, മറ്റൊരു വ്യക്തിയില്‍ നിന്ന് പൈസ വാങ്ങി ചെയ്യുന്ന കൊട്ടേഷനാകാം, എന്തുമാകാം. ഇത് കുറച്ച് ദിവസമായിട്ട് ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്.

Bigg Boss

ഇതൊരു വല്ലാത്ത ഭീരുത്വം തന്നെയാണ്. അതായത് മറുപടി കിട്ടില്ല എന്ന് ഉറപ്പ് വരുത്തിക്കൊണ്ട് ഇരുന്നങ്ങ് പറയുകയാണ്. ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്ന ചാനലുകാരെയൊക്കെ ഉണ്ടല്ലോ.. ഈ ചാനല്‍ ഒരു അഭിമുഖത്തിന് തന്നെ വിളിച്ചിരുന്നു. പല ചാനലുകള്‍ക്കും കൊടുത്തിട്ടും ഈ ചാനലിന് ഞാന്‍ അഭിമുഖം കൊടുത്തിട്ടില്ല. കാരണം ഇത്രയും മോശപ്പെട്ട വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ചാനലുമായി ബന്ധപ്പെടാന്‍ എനിക്ക് താല്‍പര്യം ഇല്ല.

ഒരു ഗെയിമും കളിക്കാതെ അതിനുളളില്‍ നിന്ന് ഒരു പയ്യനെ ഇവരെല്ലാവരും ചേര്‍ന്ന് കടന്നാക്രമിക്കുന്നു എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അപ്പോള്‍ ഇദ്ദേഹം ഈ ചെയ്യുന്നത് ആക്രമണം അല്ലേ? ഒന്നുമില്ലേലും ആ ഹൗസിന് അകത്ത് നടക്കുന്ന തര്‍ക്കങ്ങള്‍ക്ക് മറുപടി പറയാന്‍ ആ വ്യക്തി അവിടെ ഉണ്ട്. ഷിജിന്‍ എന്ന ആളെക്കുറിച്ചാണ് പറയുന്നത് എങ്കില്‍ ഷിജിന് തിരിച്ച് പറയാനുളള എല്ലാ സാഹചര്യവും അവിടെ ഉണ്ട്.

'കോര സാർ പറഞ്ഞ് ആ സിനിമയിൽ മമ്മൂട്ടിയെ മാറ്റി മോഹന്‍ലാലിനെ അഭിനയിപ്പിച്ചു, മമ്മൂട്ടിക്ക് വളരെ വിഷമമായി'
'കോര സാർ പറഞ്ഞ് ആ സിനിമയിൽ മമ്മൂട്ടിയെ മാറ്റി മോഹന്‍ലാലിനെ അഭിനയിപ്പിച്ചു, മമ്മൂട്ടിക്ക് വളരെ വിഷമമായി'

ഇത് പ്രതികരിക്കാന്‍ ആളിവിടെ സ്ഥലത്ത് ഇല്ല. അങ്ങനെ ഒരു സാഹചര്യത്തില്‍ കഴിഞ്ഞ 60-70 ദിവസങ്ങളായി ഈ പറഞ്ഞ് കൂട്ടുന്നതൊന്നും അക്രമം അല്ലേ. ഒരു ഗെയിമും കളിക്കാതെ ആണോ ആ ഹൗസിലെ 14 പേരില്‍ നിന്നും ഡയറക്ട് ടിക്കറ്റ് ടു വീക്ക് 12 ലേക്ക് രാഹുല്‍ ഈശ്വറിന് കയറാന്‍ സാധിച്ചത്.

രാഹുലും അഖില്‍ മാരാരും തമ്മിലുളള ഏറ്റവും വലിയ വ്യത്യാസം ഈ വീഡിയോയില്‍ കാണാന്‍ കഴിയും. രാഹുലിന്റെ വായില്‍ നിന്ന് ഒരിക്കലും ഈ ഭാഷ വരില്ല. രാഹുലിന്റെ വായില്‍ നിന്ന് ഇങ്ങനെ ഒരു ഭാഷ വന്നുവെന്ന് പറഞ്ഞ് ഞങ്ങളുടെ മക്കള്‍ക്ക് അച്ഛനെക്കൊണ്ട് ഒരു അപമാനം ഉണ്ടാകില്ല. ഇദ്ദേഹം ഇത്രയും മോശപ്പെട്ട ഒരു വ്യക്തിയാണെന്ന് കേരള വ്യക്തമായി തിരിച്ചറിഞ്ഞത് കൊണ്ടാവും തിരഞ്ഞെടുപ്പില്‍ നിന്നപ്പോള്‍ എട്ട് നിലയില്‍ പൊട്ടിയത്. തോല്‍വിയൊക്കെ ആര്‍ക്കും ഉണ്ടാവാം. പക്ഷേ അതിന് ഇങ്ങനെയൊരു കാരണം കൂടിയുണ്ട് എന്ന് തിരിച്ചറിയുമ്പോഴാണ് ആ തോല്‍വിക്കൊരു പ്രസക്തി ഉണ്ടാകുന്നത്. ബാക്കി മറുപടി രാഹുല്‍ പുറത്ത് വരുമ്പോള്‍ തരും''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma