'രാഹുൽ ഈശ്വറിനെ പെൺകോന്തൻ എന്ന് വിളിക്കുന്നത് വ്യക്തിഹത്യ, നിലപാടുകളെ മാത്രം ചോദ്യം ചെയ്യാം'; അഖിൽ മാരാർ

ബിഗ് ബോസ് എട്ടാം സീസൺ അവസാന ലാപ്പിലേക്ക് അടുക്കുകയാണ്. ഇനി ശേഷിക്കുന്നത് മൂന്നിലൊന്ന് ദിനങ്ങൾ മാത്രമാണ്. ഇപ്പോഴിതാ മുൻ സീസണുകളിലെ മികച്ച ചില മത്സരാർത്ഥികൾ സീസൺ എട്ടിലെ ആളുകൾക്ക് ഇടയിലേക്ക് എത്തിയിരിക്കുകയാണ്. അഖിൽ മാരാരും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ച് മനസ് തുറക്കുകയാണ് അഖിൽ മാരാർ ഇപ്പോൾ. ബിബി ഡീകോഡ് പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അഖിൽ മാരാരുടെ വാക്കുകൾ

പരസ്‌പരം കൊമ്പ് കോർത്ത് റിയാസും വിക്കിയും എന്ന് പറഞ്ഞില്ലേ? അത് അങ്ങനെയല്ല പറയേണ്ടത്. വിക്കി കൊമ്പിൽ കോർത്തെടുത്ത് റിയാസിനെ എന്ന് പറയുന്നതായിരിക്കും നല്ലത്. അത് ആ രീതിയിലാണ് ഇന്ന് എപ്പിസോഡ് കാണുമ്പോൾ എനിക്ക് ഫീൽ ചെയ്‌തത്‌. ലെഗസി വീക്ക് അല്ലെങ്കിൽ ലെജൻഡ്സ് എന്ന് പറയുന്ന ബിഗ് ബോസിലെ ഇന്നലെകളിലെ മികച്ച മത്സരാർത്ഥികൾ അകത്തേക്ക് കയറുമ്പോൾ നമ്മൾ നമ്മളെ പ്രൂവ് ചെയ്യാനല്ല കയറുന്നത്. നമ്മുടെ ലക്ഷ്യം എന്ന് പറയുന്നത് ഈ വീക്കിലുള്ള മത്സരാർത്ഥികളെ ഏറ്റവും മികച്ചതാക്കി മാറ്റിയെടുക്കണം.

akhil marar

അവരിലെ കുറവുകളെ കണ്ടെത്തി ഉയർത്തിച്ച് കൊണ്ടുവരണം. അപ്പോൾ ഇനിയുള്ള ബാക്കിയുള്ള ദിവസങ്ങൾ ഹൗസ് കൂടുതൽ ചലനാത്മകമാകണം. ഇതൊക്കെയാണല്ലോ നമ്മളൊക്കെ ലക്ഷ്യം വെക്കുന്നത്. അല്ലാണ്ട് ഇപ്പോൾ നമ്മൾ ഓൾറെഡി പ്രൂവൺ ആണ്. നമ്മളെ സംബന്ധിച്ച് ഒരു ദിവസത്തെ ഒരു കോണ്ടെന്റിന് അപ്പുറത്തേക്ക് പ്രത്യേകിച്ച് ഒന്നും നേടിയെടുക്കാനില്ല.

അപ്പോൾ അതുകൊണ്ട് നമ്മൾ അവിടെ ഈ ലക്ഷ്യമേ മറ്റൊന്നാണ്. അപ്പോൾ ഇന്ന് എന്തായാലും റിയാസിന്റെ എപ്പിസോഡിൽ അല്ലെങ്കിൽ സോറി, സീസൺ ഫോറിലെ മത്സരാർത്ഥികൾ അവിടെ എൻട്രി ആകുമ്പോൾ റിയാസിനെ ഒരു കാര്യത്തിൽ ഞാൻ എപ്പോഴും അഭിനന്ദിക്കും. പൊതുസമൂഹം എന്ത് തന്നെക്കുറിച്ച് ചർച്ച ചെയ്യുന്നു, അതൊന്നും റിയാസിന് ബാധകമല്ല. അത് മാത്രമല്ല, റിയാസ് ഒരു ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിൽ അകത്ത് കയറിയാൽ തന്നെ ഏൽപ്പിച്ചേക്കുന്ന ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി ചെയ്യാൻ ശ്രമിക്കും.

അപ്പോൾ അത് തന്നെയാണ് ഇന്ന് നടന്നതും. പക്ഷേ അത് കുറച്ച് ഈഗോ എന്ന രീതിയിലേക്ക് പോയി, രണ്ടുപേർക്കും. അവിടെ ആ ഈഗോ പോയതുകൊണ്ടാണ് റിയാസ് അങ്ങനെ ഷൗട്ട് ചെയ്‌തിരുന്നത്. സാധാരണ നമ്മൾ ഒരാളുടെ മുഖത്ത് നോക്കിയിട്ട് ഷൗട്ട് ചെയ്യാൻ പാടില്ല. നമ്മൾ സംസാരിക്കുമ്പോൾ ഡിബേറ്റ് എന്ന് പറയുന്നത് ഒരാൾ മറ്റൊരാളുടെ മുകളിലല്ല. അതായത് ആ പ്രൊമോയിൽ ഉള്ളത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാരണം നമ്മൾ ഞാനും സ്‌കിപ്പ് അടിച്ച് സ്‌കിപ്പ് അടിച്ച് ആണ് കാണുന്നത്.

കാരണം ഞാൻ ലൈവ് ആയിട്ട് 9:30 സമയത്ത് ഫ്ലൈറ്റിൽ ആയിരുന്നത് കൊണ്ട് എപ്പിസോഡ് പിന്നീടാണ് കാണുന്നത്. അപ്പോൾ അതുകൊണ്ട് തന്നെ അടിച്ചടിച്ച് കടിച്ച് കാണേണ്ട ഒരു അവസ്ഥയാണ്. അപ്പോൾ മറ്റുള്ള ആൾക്കാരെ സംബന്ധിച്ച് അവർ ഒരു ബിഗ് ബോസ് മത്സരാർത്ഥികൾ എന്ന നിലയിൽ കൃത്യമായി പോയിന്റ് ഔട്ട് ചെയ്‌ത്‌ ആൾക്കാരിൽ നിന്ന് കൊണ്ടുവരുന്നതിന് പകരം അവർ അവരുടെ പുറത്തെ ഇമേജ് സേഫ് ആക്കണം എന്നുള്ള ഉദ്ദേശത്തിലാണ് നിന്നത്.

അത് ഇമേജ് എങ്ങനെ പിടിച്ചാലും നമ്മളെ മറ്റൊരാൾ എങ്ങനെ ഉൾക്കൊള്ളുന്നു എന്നതിനെ ബേസ് ചെയ്‌തുരിക്കും. ഇപ്പോൾ റോബിൻ ഭയങ്കര ഉപദേശം ഒക്കെ കൊടുത്ത് വിക്കി അതിനെ കെട്ടിപ്പിടിച്ച് ഹഗ് ചെയ്യുമ്പോൾ പരിഹസിക്കുന്ന ഒരു കോപ്രായം കാണിച്ചുകൊണ്ടാണ് വിക്കി അതിനെ സ്വീകരിക്കുന്നത്. അപ്പോൾ നമ്മൾ ഒരാളെ ഉപദേശിക്കാൻ പോയി സീ, ഉപദേശം ഒക്കെ നല്ലതാണ്. പക്ഷേ അത് ആൾക്കാർ ഉൾക്കൊള്ളണമെങ്കിൽ അവിടെയാണ് നമുക്ക് ഒരു ഒരു ക്യാരക്റ്റർ ഉണ്ടാകുന്നത്.

അപ്പോൾ അപ്പോൾ നമ്മൾ ഉപദേശിക്കണമെന്നൊന്നുമില്ല. പകരം നമ്മൾക്ക് അവരെ പോയിന്റ് ഔട്ട് ചെയ്‌ത്‌ അവരിൽ നിന്ന് പുറത്തു കൊണ്ടുവരാൻ പറ്റുന്ന ഒരു ഔട്ട് കൊണ്ടുവരാൻ ശ്രമിക്കാം. അവർ ഈ കഴിഞ്ഞ പത്ത് അറുപത്താറ് ദിവസമായി അവർ അവിടെ ചെയ്‌തിട്ടുള്ള അല്ലെങ്കിൽ അവിടെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയങ്ങളിൽ അവരുടെ നിലപാടുകൾ, മറ്റു പല കാര്യങ്ങളും ഇതൊക്കെ ബേസ് ചെയ്‌തുകൊണ്ടുള്ള പല ചോദ്യങ്ങൾ ഉയരാം.

അങ്ങനെയൊന്നും നമ്മൾ അധികം കണ്ടില്ല. പിന്നെ ഇതിനകത്ത് രാഹുൽ ഈശ്വറിനെ പെൺകോന്തൻ എന്നൊക്കെ എഴുതി വയ്ക്കുന്നുണ്ട്, അത് ആക്ച്വലി വ്യക്തിഹത്യയാണ്. രാഹുൽ ഈശ്വർ എടുത്ത നിലപാടുകളെ മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma