ബിഗ് ബോസ് മലയാളത്തിൽ മോഹൻലാൽ ധരിച്ച ഷർട്ടിനെ ചൊല്ലി വിവാദം; ആരോപണവുമായി ആർട്ടിസ്‌റ്റ് രംഗത്ത്

ബിഗ് ബോസ് മലയാളം എട്ടാം സീസൺ പുരോഗമിക്കുകയാണ്. നിലവിൽ രണ്ടാം ആഴ്‌ചയിലേക്ക് കടന്ന ഷോയ്ക്ക് കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞോ എന്നുള്ള കാര്യം സംശയമാണ്. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ ഷോയുടെ ആദ്യ ദിനങ്ങൾ പോലും സംഭവ ബഹുലമായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിലെ മത്സരത്തെ കുറിച്ചും അല്ലാതെയുള്ള കാര്യങ്ങളെ കുറിച്ചും ഉള്ള ചർച്ചകൾക്ക് പുറമേ മറ്റൊരു വിവാദം ഉടലെടുത്തിരിക്കുകയാണ്.

മമ്മൂട്ടി കരയിച്ചത് ആ സിനിമയിൽ മാത്രം, പക്ഷെ മോഹൻലാൽ, എന്തിനാണ് വിടുവായത്തം'; ശാന്തിവിള ദിനേശ്
മമ്മൂട്ടി കരയിച്ചത് ആ സിനിമയിൽ മാത്രം, പക്ഷെ മോഹൻലാൽ, എന്തിനാണ് വിടുവായത്തം'; ശാന്തിവിള ദിനേശ്

കഴിഞ്ഞ ദിവസം ബിഗ് ബോസ് വീക്കെൻഡ് എപ്പിസോഡിൽ അവതാരകനായ മോഹൻലാൽ ധരിച്ച ഷർട്ടുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. സാധാരണയായി എല്ലാ വീക്കെൻഡ് എപ്പിസോഡുകളിലും മോഹൻലാൽ വരുമ്പോൾ ധരിക്കാറുള്ള വസ്ത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. പ്രത്യേകം ഡിസൈൻ ചെയ്തെടുത്ത വസ്ത്രങ്ങളാണ് പലപ്പോഴും ഈ എപ്പിസോഡുകളിൽ ധരിക്കാറുള്ളത്.

mohanlal

എന്നാൽ ഇക്കുറി അതൊരു വിവാദമായി മാറിയിരിക്കുകയാണ്. മോഹൻലാൽ ബിഗ് ബോസിൽ ധരിച്ച ഷർട്ട് തന്റെ സൃഷ്‌ടി പകർത്തി അനുമതിയില്ലാതെ നിർമ്മിച്ചതാണ് എന്നാണ് പ്രമുഖ ആർട്ടിസ്‌റ്റ് കൂടിയായ സിജിൻ ഗോപിനാഥൻ ആരോപിച്ചിരിക്കുന്നത്. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് സിജിന്റെ ആരോപണം. മോഹൻലാലിനെ അല്ല താൻ കുറ്റം പറയുന്നതെന്നും ആ വസ്ത്രം ഡിസൈൻ ചെയ്‌ത ടീമിനെയും ഏഷ്യാനെറ്റിനെയും ആണെന്നും സിജിൻ ആരോപിക്കുന്നു.

തെളിവായി തന്റെ ചിത്രവും മോഹൻലാൽ ധരിച്ച ഷർട്ടിന്റെ ചിത്രവും സിജിൻ ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഏകദേശം മൂന്ന് വർഷത്തോളം യുഎഇയിലെ തെരുവുകളിലൂടെ സഞ്ചരിച്ച് വിവിധ രാജ്യക്കാരായ ആളുകളെ നേരിൽ കണ്ടും വരച്ചുമാണ് തന്റെ 'ഗ്ലോബൽ പീസ്' എന്ന തന്റെ ആർട്ട്‌വർക്ക് രൂപപ്പെട്ടതെന്ന് സിജിൻ പറയുന്നു. പോസ്‌റ്റിന്റെ കമന്റ് ബോക്‌സിൽ നിരവധി പേർ ഇതിന് പിന്നാലെ സിജിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

ആളുകളെ ഒരുമിച്ച് വരക്കുന്നതും വൈവിധ്യം എന്ന ആശയവും ആരുടേയും സ്വന്തമല്ലെന്ന് സിജിൻ പറയുമ്പോഴും എന്നാൽ നിലവിലുള്ള ഒരു ആർട്ട്‌വർക്കിലെ തിരിച്ചറിയാൻ കഴിയുന്ന മുഖങ്ങളും ഭാവങ്ങളും കഥാപാത്രങ്ങളും ദൃശ്യഭാഷയും അടിസ്ഥാനമാക്കി ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പോലും അതിന്റെ യഥാർഥ ഉറവിടം ഇല്ലാതാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സിജിൻ ഗോപിനാഥിന്റെ വാക്കുകൾ: ഏകദേശം 3 വർഷം യുഎഇയിലെ തെരുവുകളിലൂടെ നടന്ന്, വിവിധ രാജ്യക്കാരായ ആളുകളെ വരച്ചാണ് ഞാൻ എന്റെ ഗ്ലോബൽ പീസ് ആർട്ട് വർക്ക് സൃഷ്‌ടിച്ചത്. ഇന്ന് ബിഗ് ബോസ് മലയാളത്തിൽ ലാൽ സാർ ധരിച്ച വസ്ത്രത്തിൽ, എന്റെ ആർട്ട് വർക്ക് ഉപയോഗിച്ച് മോഡിഫൈ ചെയ്‌ത്‌, എന്റെ പെർമിഷൻ ഇല്ലാതെ ഉപയോഗിച്ചത് കണ്ടപ്പോൾ വളരെ വിഷമം തോന്നി.

'അമ്മയിലെ പ്രശ്‌നങ്ങൾ വിഷമമുണ്ടാക്കി, നിനക്കൊക്കെ ഇത് മതിയാക്കി പോയി ചത്തൂടേ എന്ന് ചിലർ ചോദിച്ചു'; നന്ദു
'അമ്മയിലെ പ്രശ്‌നങ്ങൾ വിഷമമുണ്ടാക്കി, നിനക്കൊക്കെ ഇത് മതിയാക്കി പോയി ചത്തൂടേ എന്ന് ചിലർ ചോദിച്ചു'; നന്ദു

ഇത് മോഹൻലാൽ സാറിന് എതിരെയല്ല. ഈ ഡിസൈന് ഉത്തരവാദികളായ ഫാഷൻ, ഡിസൈൻ & ഏഷ്യാനെറ്റ് ടീമിനോടാണ് എന്റെ ചോദ്യം. ഒരു ആർട്ടിസ്‌റ്റിന്റെ 3 വർഷത്തെ വർക്ക് പെർമിഷൻ ഇല്ലാതെ എടുത്ത് മോഡിഫൈ ചെയ്‌ത്‌ ഉപയോഗിക്കുന്നത് ശരിയല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+