'അണ്ണനും അണ്ണിയും എൻ ഉയിർ'; ഉദയനിധിയുടെ അറസ്‌റ്റിന് പിന്നാലെ ധ്യാൻ ശ്രീനിവാസന്റെ കമന്റ്, ഏറ്റെടുത്ത് ആരാധകർ
തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി എത്തിയതിന് പിന്നാലെ പല കോണുകളിൽ നിന്ന് തൃഷയുമായുള്ള ബന്ധത്തെ കുറിച്ച് പലവിധ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ പൊതുവെ സിനിമാ രംഗത്ത് നിന്ന് ഇത്തരം പ്രതികരണങ്ങൾ കുറവായിരുന്നു. എങ്കിലും അടുത്തിടെ തൃഷയെ ചേർത്തുള്ള മോശം പ്രതികരണത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവും നടനും നിർമ്മാതാവും കൂടിയായ ഉദയനിധി സ്‌റ്റാലിൻ അറസ്‌റ്റിലായത് വലിയ കോളിളക്കം സൃഷ്‌ടിച്ച വാർത്തയായിരുന്നു.
തൃഷയെ കുറിച്ച് മോശമായി പരാമർശിച്ചതിന് പിന്നാലെ മണിക്കൂറുകൾക്ക് അകം ഉദയനിധി അറസ്‌റ്റിലാവുന്ന സാഹചര്യമാണ് അവിടെ ഉണ്ടായിരുന്നത്. എന്നാൽ അതിന് പിന്നാലെ മലയാള സിനിമയിൽ നിന്നുള്ള ഒരു താരത്തിന്റെ പേര് ആരാധകർ പലരും തമാശ രൂപേണ എടുത്തിട്ടത് വീണ്ടും ചർച്ചയാവുകയാണ്. മറ്റാരുമല്ല ധ്യാൻ ശ്രീനിവാസനായിരുന്നു വിവാദത്തിൽ ചെന്നുപെട്ട ഈ മലയാള സിനിമാ താരം.

ധ്യാൻ മുൻപ് വിജയ്-തൃഷ ബന്ധത്തെ കുറിച്ചും വിജയ് മുഖ്യമന്ത്രിയായതിനെ പരിഹസിച്ചുമൊക്കെ പൊതുപരിപാടികളും അഭിമുഖങ്ങളിലും ഒക്കെ സംസാരിച്ചത് വൈറലായിരുന്നു. ആദ്യഘത്തിൽ വലിയ വിവാദങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും അടുത്തിടെ ധ്യാൻ പറഞ്ഞ വാക്കുകൾ വിജയ്‌യുടെ ആരാധകരെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ഇപ്പോഴിതാ ഈ സംഭവത്തിൽ ധ്യാൻ വീണ്ടും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.
ഉദയനിധിയുടെ അറസ്‌റ്റിന് പിന്നാലെ ധ്യാനിനെയും തേടി തമിഴ്‌നാട് പോലീസ് വരുമെന്ന തരത്തിലുള്ള പരിഹാസ കമന്റുകളും വന്നതിന് പിന്നാലെ ധ്യാൻ തന്നെ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. അഭിമുഖങ്ങളിലോ അല്ലെങ്കിൽ പൊതുപരിപാടികളിലോ അല്ല മറിച്ച് ഒരു സമൂഹ മാധ്യമ പോസ്‌റ്റിലെ കമന്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ധ്യാന്‍ ശ്രീനിവാസന്‍ ഇപ്പോള്‍ അണ്ണന്‍ തമ്പി എന്ന ചിത്രത്തില്‍ ഊമയായ മമ്മൂട്ടി അഭിനയിക്കുന്നത് പോലെ താനൊരു തെറ്റും ചെയ്‌തില്ല എന്ന് പറഞ്ഞ് ഫലിപ്പിക്കാനുള്ള ശ്രമത്തിലായിരിക്കും എന്നായിരുന്നു ഒരു ട്രോളിൽ പറഞ്ഞിരുന്നത്. ഇതിലാണ് ഇപ്പോൾ ധ്യാൻ തന്നെ നേരിട്ട് മറുപടിയുമായി രംഗത്ത് വന്നത്. അണ്ണനും അണ്ണിയും എന്‍ ഉയിര്‍ എന്നായിരുന്നു ധ്യാൻ ഈ പോസ്‌റ്റിൽ പരിഹാസ രൂപേണ കമന്റ് പങ്കുവച്ചത്.
ഈ മറുപടിയും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അടുത്ത് തന്നെ ഉദയനിധിക്ക് സംഭവിച്ചത് പോലെ ധ്യാനിനെതിരെയും വിജയ് സർക്കാർ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നായിരുന്നു പലരും തമാശയായി പറഞ്ഞത്. അടുത്തത് നീ എന്ന തരത്തിൽ ബാഹുബലി ഒന്നിലെ ചില മീമുകളും ചിലർ ഇതിനോടൊപ്പം പങ്കുവച്ചിരുന്നു.
പലപ്പോഴായി ധ്യാൻ വിജയെയും തൃഷയെയും പരിഹസിച്ചിരുന്നു മുൻപ്. തൃഷ ബ്രാൻഡ് അംബാസിഡറായ പ്രോഗ്രാമില്‍ നടി എത്താത്തത്തിനെ കുറിച്ച് ധ്യാന്‍ പറഞ്ഞത്, അവിടെ വിജയ്‌യുടെ തിരഞ്ഞെടുപ്പ് ഫലം വരികയല്ലേ അതുകൊണ്ടാണ് എന്നായിരുന്നു. വിജയ് തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ വിജയിച്ച വേളയിലായിരുന്നു ഈ പരാമർശം.
അന്ന് പക്ഷേ അതിന് കാര്യമായ എതിർപ്പ് നേരിടേണ്ടി വന്നിരുന്നില്ല. എന്നാൽ അടുത്തകാലത്തായി ധ്യാൻ ഇത് ആവർത്തിച്ചിരുന്നു. വിജയ് നടത്തിയത് പോലെ തട്ടിപ്പ് നടത്തി, ചാരിറ്റിയിലൂടെ മുഖ്യമന്ത്രിയാവണം എന്ന രീതിയിൽ ധ്യാൻ സംസാരിച്ചിരുന്നു. താന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാവുമ്പോള്‍ തൃഷ വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്ക് വന്നത് പോലെ ഭംഗിയുള്ള സാരിയുടുത്ത് കൈ ഉയര്‍പ്പിടിച്ച് കാണിച്ച്, മുന്‍ സീറ്റില്‍ വന്നിരിക്കണമെന്നും ധ്യാൻ പറഞ്ഞിരുന്നു.




Click it and Unblock the Notifications