'കാവ്യാ മാധവന്‍ ദിലീപിന് എതിരെ പറയുമോ? ഒരു ദൃക്സാക്ഷി പോലുമില്ല, അന്താരാഷ്ട്ര കോടതിയിൽ പോയിട്ടും കാര്യമില്ല'

നടിയെ ആക്രമിച്ച കേസിൽ ദിലിപീനെതിരെ അന്താരാഷ്ട്ര കോടതിയിൽ പോയാൽ പോലും കാര്യമില്ലെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. കേസിൽ തൊട്ട് കൂട്ടാൻ പോലും തെളിവുകൾ ഇല്ലെന്നും ഒരു ദൃക്സാക്ഷിയെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ദിലീപ് ശിക്ഷിക്കപ്പെടുമായിരുന്നുവെന്നും സജി നന്ത്യാട്ട് പറയുന്നു.

കേസിൽ കൂറ് മാറിയെന്ന് പറയുന്നവർ ദിലീപിന്റ ഭാര്യ കാവ്യാ മാധവൻ അടക്കമുളള ബന്ധുക്കൾ ആണെന്നും അവർ ദിലീപിന് എതിരെ പറയുമോ എന്നും സജി നന്ത്യാട്ട് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നു.

സജി നന്ത്യാട്ടിന്റെ വാക്കുകൾ: '' കേസില്‍ 861 ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടായിരുന്നു. തൊട്ട് കൂട്ടാന്‍ പോലും ഒരെണ്ണം ഉണ്ടായിരുന്നില്ല. അല്ലാത്ത തെളിവുകള്‍ എടുത്ത് നോക്കൂ.. 261 സാക്ഷികള്‍ എവിടെ പോയി. 27 പേര്‍ കൂറുമാറി, പോട്ടെ. കാവ്യാ മാധവന്‍ ദിലീപിന് എതിരെ പറയുമോ. ദിലീപിന്റെ അളിയനും അനിയനും എതിരെ പറയുമോ. ഇല്ലല്ലോ. അങ്ങനെ ഉളളവരാണോ കൂറ് മാറി എന്ന് പറയുന്നത്.

Dileep

ഇടവേള ബാബു കൂറുമാറിയെന്ന് പറയുന്നു. ഇതൊക്കെയെന്താണ്. ഇവര്‍ അവരോടും അവര്‍ ഇവരോടും പറഞ്ഞുവെന്ന് പറയുന്നു. ആരും നേരിട്ട് കണ്ടിട്ടില്ല. ഇങ്ങനെ ഒരാള്‍ പറയുന്നത് കേട്ടു. കേട്ടതെല്ലാം അശരീരിയാണ്. അങ്ങനെ ഉളളവര്‍ കൂറുമാറിയെന്ന് പറയുന്നു. ഇതിന് ദൃക്‌സാക്ഷിയുണ്ടോ എന്നതാണ്. നിയമം അറിയുന്നവര്‍ക്ക് അറിയാം, ഒറ്റ സാക്ഷി മതി ശിക്ഷിക്കാന്‍. ഒരു സാക്ഷി പോലും ഇല്ല, എല്ലാം പൊളിഞ്ഞടങ്ങി.

''ദിലീപിനിട്ട് അള്ള് വെച്ചു, ദിലീപിന് രാമന്‍പിള്ളയെ കിട്ടിയില്ലായിരുന്നുവെങ്കില്‍ അകത്ത് പോയേനെ''
''ദിലീപിനിട്ട് അള്ള് വെച്ചു, ദിലീപിന് രാമന്‍പിള്ളയെ കിട്ടിയില്ലായിരുന്നുവെങ്കില്‍ അകത്ത് പോയേനെ''

ഇതെല്ലാം നോക്കുമ്പോള്‍ കുഴപ്പമാണ് എന്ന് മനസ്സിലാക്കിയാണ് അവസാനം പബ്ലിക് പ്രോസിക്യൂട്ടര്‍മാരെല്ലാം കൂടി ഓടിയത്. ഇവര്‍ അതിന് വേറെ നരേഷന്‍ കൊടുത്തു. 2023 ഡിസംബറില്‍ തീരാനിരിക്കുകയായിരുന്നു കേസ്. അവസാനം അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ആണ് വിസ്തരിക്കേണ്ടിയിരുന്നത്. 260 പേരെ വിസ്തരിച്ച് കഴിഞ്ഞു. ആ സമയത്താണ് ബാലചന്ദ്ര കുമാറിന്റെ എന്‍ട്രി.

നോവല്‍ വായിക്കുമ്പോള്‍ തുടരും തുടരും എന്ന് പറയുന്നത് പോലെയാണ്. കേസ് മുഴുവന്‍ ഫോളോ ചെയ്താല്‍ മനസ്സിലാകും ഇതിലെ ലാപ്‌സ്. ദിലീപ് എന്ത് ചെയ്താലും പിന്തുണയ്ക്കുക എന്നൊന്നുമല്ല. ദിലീപ് ആ കേസില്‍ ഇല്ലെന്ന് അന്നും താന്‍ പറഞ്ഞിട്ടുണ്ട്. ഇനി ഹൈക്കോടതിയല്ല സുപ്രീം കോടതിയല്ല അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പോയാലും കാര്യമില്ല''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma