'ദിലീപ് ജയിൽ മോചിതനായ ശേഷം കണ്ടപ്പോൾ കെട്ടിപിടിച്ച് കരഞ്ഞു, മഞ്ജു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു'; സുന്ദർദാസ്

മലയാള സിനിമയിൽ ദിലീപിനും മഞ്ജു വാര്യർക്കും മികച്ച വേഷങ്ങൾ നൽകി അവരെ താരങ്ങളാക്കി നിർത്തിയതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് സംവിധായകൻ സുന്ദർദാസ്. സല്ലാപം അടക്കമുള്ള ഒരുപിടി ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി ഇറങ്ങിയത്. ഇപ്പോഴിതാ ഇരുവരുമായുള്ള അനുഭവങ്ങളെ കുറിച്ച് പറയുകയാണ് അദ്ദേഹം. വൈഡ് ലെൻസ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സുന്ദർദാസിന്റെ വാക്കുകൾ

മഞ്ജുവിന്റെയും ദിലീപിന്റെയും കല്യാണത്തിന്റെ റിസപ്ഷൻ സമയത്ത് അവിടെ ക്യാമറയായിട്ട് ഒരുപാട് പേർ ബൈറ്റ്സ് എടുക്കാനൊക്കെ നടക്കുന്നുണ്ട്. എല്ലാ ആർട്ടിസ്‌റ്റുകളും വരും. അപ്പൊ എന്നോട് വന്നിട്ട് ഇവർ ചോദിച്ചു, "എന്തെങ്കിലും പറയണം." ഞാൻ പറഞ്ഞു, "എന്റെ സിനിമയിലെ നായകനും നായികയും... സിനിമയിൽ ഒന്നിച്ചില്ല. പക്ഷേ അവരുടെ ജീവിതത്തിൽ യോജിക്കട്ടെ എന്ന് ഞാൻ പറഞ്ഞു. പക്ഷേ അത് പിന്നീട് എന്തോ... നമുക്ക് അറിയില്ല. അവരെ പേഴ്‌സണൽ കാര്യങ്ങളെ പറ്റി ഒന്നും നമുക്ക് അറിയില്ല.

dileep

എന്തിന്റെ പേരിലായാലും, അതിന്റെ കേസിന്റെ കാര്യങ്ങളോ, അല്ലെങ്കിൽ ഇയാൾ ചെയ്തോ അയാൾ ചെയ്തോ എന്നുള്ളതല്ല അതിന്റെ വിഷയം. അപ്പൊ ആലുവ സബ്ജെയിൽ ദിലീപിനെ അറസ്‌റ്റ് ചെയ്‌ത്‌ അവിടെ ജയിലിലാക്കി കഴിഞ്ഞപ്പോൾ, ഞാൻ രണ്ടു പ്രാവശ്യം കാണാൻ പോയി. ജയിലിൽ. പക്ഷേ എനിക്ക് കാണാൻ സാധിച്ചില്ല. ജയിൽ വിമുക്തനായതിന് ശേഷം ഞാൻ സരോവരം വീട്ടിൽ വെച്ച്, ഞാൻ അനുപനെ വിളിച്ച്, ഞാൻ പോയി കണ്ടു. കണ്ടപ്പോൾ എനിക്ക് സങ്കടമായി. ഞങ്ങൾ കെട്ടിപ്പിടിച്ച് കരയുകയൊക്കെ ചെയ്‌തു.

സല്ലാപം ഷൂട്ടിൽ നടന്ന കാര്യങ്ങൾ എല്ലാവർക്കും അറിയുന്നതാണ്. ആദ്യം നമ്മൾ ഷൂട്ട് ചെയ്യാൻ പോകുന്നത് ക്ലൈമാക്‌സ്‌ ആയിരുന്നു. അതായത്, ഇതിന്റെ ഒരു കഥാപരമായിട്ട് പറയുമ്പോൾ ട്രെയിൻ വരുന്നത്, അതിന്റെ മുമ്പിലേക്ക് രാധ ആത്മഹത്യ ചെയ്യാൻ വരുന്നതാണ്. അവളൊരു മണ്ടിപ്പെണ്ണാണല്ലോ. ആ ഗ്രാമീണ യുവതി, പെൺകുട്ടിയുടെ ഒരു ഫാക്ച്വേഷന്റെ പേരിൽ, അവൾ ആത്മത്യക്ക്, അവൾ ഓടി വരുന്ന ട്രെയിനിന്റെ മുമ്പിൽ ചാടാൻ ശ്രമിക്കുന്നു. ചാടുന്നു. ദൂരെ നിന്ന് വരുമ്പോൾ, ഇവൾ ചാടി റെയിലിൽ, റെയിൽവേ ട്രാക്കിൽ വീണു കിടക്കുന്നു.

രണ്ട് ട്രാക്ക് ഉണ്ട്. അതിൽ ഒരു ട്രാക്കിലാണ്, ട്രെയിൻ ദൂരെ നിന്ന് വരുമോ എന്ന് നമുക്കറിയില്ല. രാത്രിയാണ്. അങ്ങനെ വരുമ്പോൾ, ഇവൾ ട്രാക്കിലേക്ക് മരിക്കാനായിട്ട് കേറി ചെല്ലും. പക്ഷേ ഇവളെ കടന്ന്, അത് ട്രെയിൻ പോകുന്നതാണ് ക്ലൈമാക്‌സ്. അവിടേക്ക് ഇവളെ അന്വേഷിച്ചു വരുന്ന ദിവാകരനും, അങ്ങനെ അവിടെയാണ് ആ ഒരു സീക്വൻസ്. അപ്പൊ ഇത് ആദ്യം ഷൂട്ട് ചെയ്യാൻ വിചാരിച്ചത്. കമ്പാർട്ടുമെന്റിൽ വെളിച്ചമുള്ള ട്രെയിനാണ് ഷൂട്ടിനായി കണ്ടെത്തിയത്.

രാമചന്ദ്ര ബാബുവാണ് ക്യാമറമാൻ. രണ്ട് ക്യാമറ ഒക്കെ അറേഞ്ച് ചെയ്‌തു. ഒന്ന് ക്ലോസ് റേഞ്ച്, ഒന്ന് ലോങ്ങ് റേഞ്ച്, അങ്ങനെ ചെയ്യാവുന്നതാണ്. പക്ഷേ അന്ന് നോക്കിയപ്പോൾ, നമുക്ക് ഈ ട്രെയിനിന് സ്‌പീഡ് ഇല്ല. അതായത്, പ്രധാന പ്രശ്‌നം അവിടുന്ന് ട്രെയിൻ ഒരു പാലം കഴിഞ്ഞിട്ടുള്ള പോർഷൻ ആണ്. നമ്മൾ ഷൂട്ടിങ് ചോദിച്ചിരിക്കുന്നത്. പാലത്തിലേക്ക് എത്തുമ്പോഴേക്കും, ഇത് 20 കിലോമീറ്റർ താഴെ പോകും.

അപ്പൊ പിന്നെ അവിടെ ചെന്ന് കണ്ടു, ഷൊർണൂരിൽ ഷൂട്ട് ചെയ്യാൻ എങ്ങനെയൊക്കെയോ, പിന്നീട് അനുമതി നേടിയെടുത്തു. അങ്ങനെ നല്ല സ്‌പീഡിൽ ട്രെയിൻ വരും. അപ്പൊ ഇത് നേരത്തെ നമ്മൾ പറഞ്ഞത് തന്നെ. ഇവൾ ഓടി പോകുന്നു. ഇയാൾ പിന്തുടരുന്നു. അതിന്റെ ട്രെയിനിന്റെ ബിൽഡ് അപ്പ് കാര്യങ്ങൾ, ട്രെയിനിന്റെ ഷോട്ട്, ഇവൾ, ഇവൾ ചാടാൻ പോകുന്നു. വീണു കഴിഞ്ഞു. ട്രെയിൽ ആയിട്ട് ഷൂട്ട് ചെയ്യുമ്പോൾ, രണ്ട് ക്യാമറ വെച്ചിട്ടുണ്ട്. ഒന്ന് ടോപ്പ് ആംഗിൾ വെച്ചിട്ടുണ്ട്. ഒരു ടൈറ്റ് റേഞ്ച് വെച്ചിട്ടുണ്ട്.

മരിക്കാൻ വേണ്ടി വന്ന ഒരാളുടെ കോമൺ സെൻസ് എന്ന് പറയുന്നത്, നമുക്ക് പ്രെഡിക്റ്റ് ചെയ്യാൻ പറ്റില്ല. ട്രെയിൻ ദൂരെ നിന്ന് വരുന്നു. അതിലേക്ക് ചാടാൻ അവൾ നിൽകുന്നു. അപ്പോഴേക്കും ദിവാകരൻ വരുന്നുണ്ട്. ഇവൾ അതിലേക്ക് ചാടാൻ പോകുമ്പോൾ, ദിവാരൻ വന്ന് പിടിക്കുന്നു. അവളെ ഒന്ന് പിന്തിരിപ്പിക്കുന്നു എന്നാണ് കഥ. പക്ഷേ ഇയാൾ പിടിക്കുന്നു. നമ്മൾ ഭയങ്കരമായിട്ട് സ്ട്രഗിൾ ചെയ്യുന്നുണ്ട്. ഷൂട്ട് ചെയ്‌തുകൊണ്ടിരിക്കുകയാണ്, രണ്ട് ക്യാമറ വെച്ച്.

ട്രെയിൻ പോയിക്കൊണ്ടിരിക്കുകയാണ്. അവർ അറിയുന്നില്ല. സ്ട്രഗിളിങ് നടന്നുകൊണ്ടിരിക്കുകയാണ്. അതിൽ കയറുമ്പോൾ, ഇയാൾ പിടിച്ചു വലിഞ്ഞു, വീണ്ടും കയറുമ്പോൾ, അത് വളരെ ട്രെയിനുമായിട്ട്, വളരെ അത്ര അകലത്തിലല്ല. നമ്മൾ പറയാറുണ്ടല്ലോ, റെയിൽവേ ട്രാക്കിന് അടുത്ത് ട്രെയിൻ വരുമ്പോൾ, നിൽക്കരുത്. പ്ലാറ്റ്ഫോമിൽ ചേർന്ന് നിൽക്കരുത്. ചിലപ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാകും എന്നൊക്കെ പറയുന്നുണ്ട്.

ലാസ്‌റ്റ് കമ്പാർട്ട്മെന്റ് പോയി കഴിഞ്ഞാൽ, മുഖത്ത് ഒരു അടിയുണ്ട്, അവളെ. അതാണ് അതിന്റെ ക്ലൈമാക്‌സ്. അവളെ ഇതൊന്ന് താഴത്തേക്ക് കൊണ്ടുവരാൻ. കഥാപരമായിട്ട് സ്ക്രിപ്റ്റിൽ അതാണ്. ഇതൊന്ന് കഴിഞ്ഞു. സ്ട്രഗിൾ. ഇത് ഭയങ്കര സ്ട്രഗിൾ നടന്നു. അപ്പൊ നമ്മളിങ്ങനെ ത്രില്ലിലാണ് ക്ലൈമാക്‌സ് അല്ലേ? അതിന്റെ ടൈറ്റ് റേഞ്ച് ഉണ്ട്. ലോങ്ങ് ഷോട്ട് ഉണ്ട്. അങ്ങനെ ഇത് കഴിഞ്ഞ്, ഇത് കഴിഞ്ഞ്, അടിച്ചു കഴിഞ്ഞിട്ട്, ഞാൻ നോക്കുമ്പോൾ, ഈ നമ്മൾ ഷോട്ട് കട്ട് ചെയ്‌തു.

എല്ലാവരും കൈയൊക്കെ അടിച്ചു. ഈ മനോജിന്റെ കാൽ കിടന്ന് ഇങ്ങനെ വിറയ്ക്കുകയാണ്. മുണ്ട് മടക്കി കുത്തിയിട്ടുണ്ട്. അങ്ങനെ വിറക്കുന്നുണ്ട്. മഞ്ജു ആണെങ്കിൽ താഴെ വന്ന് ആ ട്രാക്കിൽ ഇരുന്നിട്ട് കരച്ചിൽ. എനിക്ക് പെട്ടെന്ന് എന്താണ് സംഭവം എന്ന് എനിക്കൊരു പിടി കിട്ടിയില്ല. ലോഹി ഓടി വന്നു. ഉണ്ണിയേട്ടൻ ഓടി വന്നു. ലോഹി സമാധാനിപ്പിക്കുന്നു. മനോജ് പറയുന്നത് എനിക്ക് പിടിച്ചിട്ട് കിട്ടുന്നില്ല. മനപ്പൂർവ്വം ഇതിൽ ശരിക്കും പോകുന്ന പോലെയാണ് തോന്നിയത് എന്നായിരുന്നു. അഭിനയം വേറെ ലെവലിലേക്ക് പോയതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma