'ദിലീപ് നല്ല മനസുള്ള ആളാണ്, ഒരുപാട് സഹായങ്ങൾ ഒക്കെ ചെയ്യാറുണ്ട്, അബിയെ പാര വച്ചിട്ടല്ല നായകനായത്'; അൻസാർ

മലയാള സിനിമയിൽ മിമിക്രിയിൽ നിന്ന് ബിഗ് സ്ക്രീനിലേക്ക് എത്തിയവർ ഒട്ടനവധിയാണ്. അതിൽ പ്രമുഖനാണ് ദിലീപ്. ഒരു സൂപ്പർതാരമായി വളർന്നെങ്കിലും ദിലീപിന്റെ തുടക്കകാലം ഏറെ കഷ്‌ടതകൾ നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ ദിലീപിന്റെ കരിയറിലെ തുടക്കത്തെ കുറിച്ച് പറയുകയാണ് നടനും സുഹൃത്തും കൂടിയായ കലാഭവൻ അൻസാർ. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

കലാഭവൻ അൻസാറിന്റെ വാക്കുകൾ

ഞാൻ ദിലീപിനെയും ഹരിശ്രീ അശോകനെയും സുനിലിന്റെ അടുത്ത് പറഞ്ഞുവിട്ടു. കൂടെ ഷിയാസിനെയും. ഷിയാസ് എന്ന് പറഞ്ഞ ഒരു ആർട്ടിസ്‌റ്റ് ഉണ്ടായിരുന്നു. പുള്ളി മരിച്ചുപോയി. അപ്പോൾ സുനിൽ എന്നോട്, ഓർക്കിഡ് ഹോട്ടലിൽ ചെല്ലാനാണ് പറഞ്ഞത് അവിടെ ഇന്റർവ്യൂവിന് വേണ്ടി. അപ്പോൾ സുനിൽ ആദ്യമായിട്ടാണ് ഇവരെ കാണുന്നത്. അവിടെ റോബിനും ഉണ്ടായിരുന്നു. ആദ്യമായിട്ട് സുനിലും റോബിനും ദിലീപിനെയും ഷിയാസിനെയും ഒക്കെ കാണുന്നപ്പോഴാണ് ഞങ്ങൾ ഒരു സീൻ എടുത്തത്, അഭിനയിപ്പിച്ചു.

dileep

ഞാനാണ് പറഞ്ഞത് ദിലീപ് മതിയെന്ന്. അന്ന് ദിലീപ് ആയിട്ടില്ല. ഗോപാലകൃഷ്‌ണൻ, പക്ഷേ ദിലീപ് എന്നാണ് വിളിക്കുന്നത്. പേര് ദിലീപ് എന്നാണ്. അന്ന് ഗോപാലകൃഷ്‌ണൻ എന്ന പേര് തന്നെ എനിക്കറിയില്ല. എനിക്ക് ദിലീപ് എന്ന് തന്നെ അറിയാവുള്ളൂ. കലാഭവനിൽ ഞാനും ദിലീപും ദിലീപ് ഒരുമിച്ച് പോയിട്ടുണ്ടോ എന്ന് എനിക്ക് അത്ര ഓർമ്മയില്ല. ദിലീപ് ഓസ്‌കാറിൽ ആണെന്ന് തോന്നുന്നു, കളിക്കുന്നത്. ഒരു പ്രാവശ്യം മട്ടാഞ്ചേരി ടൗൺ ഹാളിൽ ഓസ്‌കാറിലെ ടീം ഇങ്ങനെ വരുന്നു.

ഫ്രണ്ടിൽ ഓസ്‌കാർ എന്നുള്ള ബോർഡ്, ഒരു ടെമ്പോ ട്രാവലർ ഉള്ള ബസ്. ഞങ്ങളൊക്കെ ചെറിയ ടെമ്പോ, ടെമ്പോയിലാണ് പോയിക്കൊണ്ടിരുന്നത്. ഇവരുടേത് ടെമ്പോ ട്രാവലർ. എഞ്ചിന്റെ അവിടെ ഒരു കവർ ഇട്ടിട്ടുണ്ടാവും. അതിന്റെ മുകളിലാണ് ദിലീപ് ഇരിക്കുന്നത്. അപ്പോൾ ലാലു അലക്‌സിനെ കാണിക്കുന്നതൊക്കെ എന്റെ ഓർമ്മയിലുണ്ട്. അപ്പോൾ ഞാനാ പരിപാടി ഒന്ന് കണ്ടിരുന്നു. അത് കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞപ്പോഴാണ് ഈ കഥ സ്ട്രൈക്ക് ചെയ്യുന്നത്.

അബിയും ദിലീപും ഒക്കെ ഉണ്ട്. പക്ഷേ ഈ കഥ തന്നെ എനിക്ക് മനസിൽ ദിലീപ് ആയിരുന്നു. പലരും പറയുന്നുണ്ട്, അബിയെ കണ്ടുകൊണ്ട് എഴുതിയിട്ട് ദിലീപ് പാര വെച്ചതാണെന്ന്. ഒരിക്കലുമല്ല. എനിക്ക് മനസ്സിൽ ദിലീപേ വന്നിട്ടുള്ളൂ. ഈ കഥ ഇങ്ങനെ എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത്, ഞാൻ ഒരു പ്രാവശ്യം എറണാകുളത്തോട്ട് ഇങ്ങനെ വണ്ടി ഓടിച്ചു. എനിക്ക് വണ്ടി ഓടിക്കുമ്പോഴും, ഒറ്റയ്ക്ക് ഇരിക്കുമ്പോഴും ഒക്കെയാണ് കഥ മനസ്സിൽ വരുന്നത്.

ഇപ്പോഴും എന്റെ സ്വഭാവം അതാണ്. ഇപ്പോൾ ചിലപ്പോൾ ഞാൻ നിങ്ങളുമായിട്ട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ചിലപ്പോൾ ഈ ഒരു മൂഡ് കാണുമ്പോഴൊക്കെ, ഒരു ഡ്രൈ മൈൻഡ് എന്ന് പറയാം. ഒരു സെക്കൻഡ് മൈൻഡ് ഇങ്ങനെ വർക്ക് ചെയ്യും. ചിലപ്പോൾ. അങ്ങനെ സ്ട്രൈക്ക് ചെയ്യും എനിക്ക്. ദിലീപ് ലാലു അലക്‌സിനെ കാണിക്കുന്നത് എനിക്ക് ഭയങ്കര ഇഷ്‌ടമാണ്. കറക്റ്റ് ലാലു അലക്‌സാണ്. ഒരു ദിവസം ഞാൻ അങ്ങനെ പോകുമ്പോൾ, അങ്ങനെ കാർ ഓടിച്ചു പോകുമ്പോൾ, ഒരു പച്ച ഷർട്ട് ഇട്ടിട്ട് ദിലീപ് എറണാകുളം ടൗൺ ഹാളിന്റെ ഓപ്പോസിറ്റ് നിൽപ്പുണ്ട്.

ദിലീപിനോട് ചോദിച്ചാൽ അറിയാമല്ലോ, പച്ച ഷർട്ട് ഉണ്ടായിരുന്നൊന്ന്. അപ്പോൾ ഞാൻ വിചാരിച്ചു, ദിലീപ് ആയാൽ കറക്റ്റ് ആകും. ദിലീപും ഹരിശ്രീ അശോകനും. അശോകൻ അന്ന് അന്യായ കോമഡി ആർട്ടിസ്‌റ്റാണ്. അങ്ങനെ ഇവരും മനസ്സിൽ വരുന്നു. അങ്ങനെ പതുക്കെ ഹമീദിനോട് പറഞ്ഞു. അപ്പോൾ ഹമീദ്, വേണ്ടടാ, പുതിയ ആൾക്കാരൊക്കെ വന്നു കഴിഞ്ഞാൽ, കാശ് പോകുന്ന പ്രശ്‌നം ഉണ്ടെന്നൊക്കെ പറഞ്ഞു.

ഇല്ല, അവർ ചെയ്യും നല്ല ആർട്ടിസ്‌റ്റാണ് അവർ. സുനിലിനോട് ഇതുപോലെ പറഞ്ഞു. സുനിൽ, ഇവര് ഓർക്കിഡിൽ വിളിച്ച് വരുത്തി. ഞാൻ ദിലീപിനോട് പറഞ്ഞു, ഇങ്ങനെ ഒരു സിനിമ ഉണ്ട്, ഒന്ന് നോക്കാമെന്ന് പറഞ്ഞു. ഇന്നാ വേഷം ഉണ്ടെന്നൊന്നും പറഞ്ഞില്ല. അങ്ങനെ ഇവര് അവിടെ വന്നു. ദിലീപിനെയും അശോകനെയും കണ്ടു കഴിഞ്ഞപ്പോൾ തന്നെ, സുനിൽ പറഞ്ഞു, അൻസാറേ, പറ്റില്ല കേട്ടോ, ദിലീപ് ഒന്നും സൈസ് ഇല്ല." ഞാൻ പറഞ്ഞു, "അവന്റെ കയ്യിൽ ഇരിക്കുന്ന സൈസ് നോക്ക്." അത് നോക്കിയിട്ട് പറ.

അപ്പോൾ റോബിനും സുനിലും പറഞ്ഞു, അശോകനെ കണ്ടാൽ കൊള്ളക്കാരനെ പോലെയുണ്ട്. അന്ന് താടി ഒക്കെ വെച്ച് വല്ലാത്തൊരു അവസ്ഥയിലാണ്. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് പറയുന്ന പോലെ, ഉള്ള സ്ഥലത്ത് വെച്ച് അവർ അഭിനയിച്ച ഒരു സാധനം കാണിച്ചിട്ട്, സുനിൽ അതിന്റെ മുന്നിൽ അന്തം വിട്ടിരിക്കുകയാണ്. റോബിനും ചിരി, ഭയങ്കര ചിരി. അവർക്ക് ഭയങ്കര ഇഷ്‌ടമായി. ഒരു ദിവസം രാത്രി ദിലീപ് എന്നെ വിളിക്കുകയാണ്. എന്നും രാത്രി ദിലീപ് വിളിക്കും.

"ദിലീപേ, നീയാണ് ഹീറോ. ഹീറോയിൻ ഖുശ്‌ബുവാണ്" എന്ന് ഞാൻ പറഞ്ഞു. ഈശ്വരാ, എന്ന് ഫോണിൽ കൂടെ ഒരു വിളി വിളിച്ചു. പിന്നെ ഖുശ്‌ബു പറയുന്നുണ്ട്, ദിലീപേ, നീ വലിയ നടനാകും. അതുപോലെ തന്നെ, വലിയ നടനാകുകയും ചെയ്‌തു. ഇതൊന്നും ഇവരൊക്കെ ഇങ്ങനെ ആകും എന്ന് വിചാരിച്ച് ചെയ്‌തതല്ല. ദിലീപ് കഴിവുള്ള ആളാണ്. അതുമല്ല, നല്ല മനസ്സുള്ള ആളുമാണ്. ദിലീപ്. ഈ പറയുന്ന പോലെ ഒന്നും അല്ല. ആൾക്കാർ പലതും ഇങ്ങനെ പറയുന്നുണ്ടല്ലോ. അങ്ങനത്തെ ആളൊന്നുമല്ല. ഒരുപാട് സഹായങ്ങൾ ചെയ്യുന്ന ആളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma