'ദിലീപ് ആ ചിത്രത്തിന് വേണ്ടി ഒരുപാട് കഷ്‌ടപ്പെട്ടു, മേക്കപ്പുമായി ഒരുപാട് ബുദ്ധിമുട്ടി'; പി സുകുമാർ
മലയാള സിനിമയിലെ നായക നടന്മാരിൽ വ്യത്യസ്‌തമായ കഥാപാത്രങ്ങൾ ചെയ്‌തു കഴിവ് തെളിയിച്ച ആളാണ് ദിലീപ്. ഒട്ടേറെ മികച്ച സിനിമകൾ താരത്തിന്റേതായി വന്നിരുന്നു. ഇപ്പോഴിതാ ദിലീപ് അഭിനയിച്ച മായമോഹിനി എന്ന ചിത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് അതിന്റെ നിർമ്മാതാവും പ്രമുഖ ക്യാമറാമാനുമായ പി സുകുമാർ. സഫാരി ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
പി സുകുമാറിന്റെ വാക്കുകൾ
സ്വ.ലേ എന്നുള്ള സിനിമയാണ് ഞാനും മധുകാര്യവും കൂടെ പ്രൊഡക്ഷൻ സെറ്റപ്പിലേക്ക് വരുന്ന ആദ്യത്തെ മൂവി. പിന്നീട് ഞങ്ങൾ, അതേ കമ്പനി, കളർ ഫാക്‌ടറി എന്നുള്ള പേരിൽ തന്നെ, മായാമോഹിനി ചെയ്‌തായിരുന്നു, പ്രൊഡ്യൂസ് ചെയ്‌തു. മായാമോഹിനി, ഓഫ്കോഴ്‌സ്, അത് കഥ ഡിസ്‌കസ് ചെയ്യുന്നത്, ആദ്യം വേറൊരു ആന കഥയായിരുന്നു, ആനയെ വെച്ചിട്ടുള്ള ഒരു കഥ. ആനയും ദിലീപ് ആണ് മെയിൻ. ആ ഒരു ആനയും കൂടെ ത്രൂ ഔട്ട് ഉള്ള ഒരു സിനിമ.

പക്ഷേ പിന്നീട്, അന്ന് ഈ മൃഗങ്ങളെയൊക്കെ വെച്ച് ഷൂട്ട് ചെയ്യാനുള്ളപ്പോൾ അവിടെ എസ്പെഷ്യലി ആനയ്ക്ക്, ആനയെ വെച്ചിട്ട് കുറെ സീക്വൻസ് ഉണ്ട്. ദിലീപും ആനയും ആയിട്ടുള്ള കോമ്പിനേഷൻ. പല ഫണ്ണി സീൻസ് ഉണ്ട്, ഫൈറ്റ് ഉണ്ട്, ആക്ഷൻ സീക്വൻസ് ഉണ്ട്. അപ്പൊ അതിന്റെയൊക്കെ പ്രശ്‌നം വെച്ചിട്ട് ആലോചിച്ചിട്ട്, ഞങ്ങൾ പിന്നീട് ശ്രീലങ്കയിൽ ആണെങ്കിൽ കുറച്ചുകൂടെ ഈസി ആയിട്ട് ഷൂട്ട് ചെയ്യാം, അല്ലെങ്കിൽ തായ്‌ലൻഡിൽ പോയി ചെയ്യാം എന്നോക്കെ പ്ലാൻ ചെയ്‌തു.
പിന്നീട് ആ ഇതൊക്കെ അവോയ്‌ഡ് ചെയ്യാൻ വേണ്ടിയിട്ട് അടുത്ത ഒരു സബ്‌ജെക്റ്റ് സിബി ഉദയൻ പറഞ്ഞപ്പോൾ. അതാണ് മായാമോഹിനി. ദിലീപിനെ കുറിച്ച് നമ്മൾ പറയുമ്പോൾ ഉള്ള സംഭവങ്ങൾ, മായാമോഹിനിയിൽ എന്ന് വെച്ചാൽ, എക്‌സാമ്പിൾ, സ്ത്രീകളുടെ നഖം, ചില സ്ത്രീകൾ വളർത്തുന്ന നഖത്തിന്റെ ഇതുപോലെ നെയിൽസ് ഫിക്‌സ് ചെയ്‌തു. ദിലീപ് ഇതിൽ നഖം ഫിക്‌സ് ചെയ്‌തിട്ട്, പക്ഷേ എന്താ പ്രശ്‌നം എന്ന് വെച്ചാൽ, ഇപ്പൊ ഒരു കപ്പോ, ഗ്ലാസോ, ടംലറോ എടുക്കണമെങ്കിൽ, ഈ നഖം ഉള്ളതുകൊണ്ട്, ഈ ശീലം ഇല്ലാത്തതുകൊണ്ട്, അത് കിട്ടില്ല. അത് വഴുതി പോകും.
അപ്പൊ അങ്ങനെ, പിന്നെ ഈ ഒരു പ്രത്യേക എന്താ പറയുക, ഇന്നർ വെയർ ഡിസൈൻ ചെയ്‌ത് ഉണ്ടാക്കിയിട്ട്, അതിനകത്ത് കയറി ഭയങ്കര ചൂട്, ഉഷ്‌ണമാണ്, പിന്നെ ഈവൻ യൂറിൻ പാസ് ചെയ്യാൻ തന്നെ വളരെ ടൈം എടുക്കുന്ന കാരണം, ഇതൊക്കെ ചിലതൊക്കെ അൺലോക്ക് ചെയ്‌ത് അൺസിപ്പ് ചെയ്തൊക്കെ വരുന്നത്, അങ്ങനെ ഭയങ്കര സ്ട്രെയിൻ ഉണ്ടായിരുന്നു. കുറച്ച് നമ്പർ ഓഫ് ഡേയ്‌സ് നാച്ചുറലി കൂടിപ്പോയി. കാരണം, ഈ പിന്നെ ഉച്ച കഴിയുമ്പോഴേക്കും, ഈ താടിയിലുള്ള മേക്കപ്പിലൊക്കെ ചെറിയ ഗ്രീനിഷ് താടി വളർന്ന്, അത് കളഞ്ഞ്, മേക്കപ്പ് ചെയ്‌ത്, വീണ്ടും റീഡ്യൂ ചെയ്‌ത്, റീഡ്യൂ ചെയ്‌ത്, ഭയങ്കര സ്ട്രെയിൻ ആയിരുന്നു ദിലീപിന്.
പക്ഷേ ആ സിനിമ റിലീസ് ആയപ്പോൾ, ആ സ്ട്രെയിനിന്റെ ഒക്കെ ഒരു ഇത് കിട്ടി, റിസൾട്ട് കിട്ടി എന്നുള്ളത് ഭയങ്കര കാര്യം. മായാമോഹിനി ഞാൻ പ്രൊഡ്യൂസ് ചെയ്‌ത്, ഞങ്ങൾ ഇത് ചെയ്‌ത്‌കൊണ്ടിരിക്കുമ്പോൾ, ലാസ്‌റ്റ് ഒരു സോങ്ങ് ഷൂട്ട് ചെയ്യുന്നു. അനിൽ നായരാണ് സിനിമാറ്റോഗ്രാഫർ, ആക്ച്വലി. അദ്ദേഹത്തിന് എന്തോ ഒരു ചെറിയ പ്രശ്‌നം ഉണ്ടെന്ന് തോന്നിയിട്ട്, എന്നോട് വർക്ക് ചെയ്യാമോ എന്ന് ചോദിച്ചിരുന്നു.
അനിൽ വളരെ സോഫ്റ്റ് ആയിട്ടുള്ള മനുഷ്യനാണ്, വളരെ ഒരു നല്ല കാര്യമാണ്, വളരെ സ്മൂത്ത് ആയിട്ട് കാര്യങ്ങളൊക്കെ പറയുന്നു. ഞാൻ ഇച്ചിരി ഓപ്പോസിറ്റ് ആണ്. ചില സമയത്ത് ഞാൻ ഭയങ്കരമായിട്ട് ചൂടാവാറുണ്ട്. അത് തെറ്റാണെന്ന് മനസ്സിലാക്കിയാൽ തന്നെ നമുക്ക് നമ്മുടെ കൺട്രോൾ ഉണ്ടാവാറില്ല. അതുകൊണ്ട് അങ്ങനെ ഷൂട്ടിങ് ലാസ്‌റ്റ് ഡേ ഒക്കെ ഷൂട്ട് ചെയ്യുമ്പോൾ, ലൈറ്റ് പോകുന്നു, എന്ന് അസിസ്‌റ്റന്റ് വന്ന് പറയുമ്പോൾ, ഞാൻ ചൂടായി ബഹളമായി.
ജോസ് തോമസ് ആണ് സംവിധാനം. ജോസ് അസിസ്‌റ്റന്റിനെ വിളിച്ച് പറയുകയാണ്, ഈ പെറ്റ് കിടക്കുന്ന പുലിയുടെ അടുത്ത് പോകാം, ഈ ക്യാമറ അടുത്തിരിക്കുന്ന സുകുവിന്റെ അടുത്ത് പോകരുത് എന്ന്. അത് ഞാൻ പറഞ്ഞു, അതെ ഞാൻ ഇതിന്റെ വെറും ക്യാമറമാൻ മാത്രമല്ല, അതിന്റെ പ്രൊഡ്യൂസർ കൂടി ആണ്. പിന്നെ അന്ന് ഷൂട്ടിങ് എക്സ്റ്റൻഡ് ആയാൽ ഒരു അഞ്ച് പത്ത് മിനിറ്റിന്റെ, അതിനുവേണ്ടിയിട്ട്, നമ്മൾ വീണ്ടും രണ്ടര മൂന്നു ലക്ഷം രൂപ വീണ്ടും ചെലവാക്കണം.
ഒരു ദിവസത്തെ ഷൂട്ടിങ് വേണമെങ്കിൽ. അതുകൊണ്ടാ. പക്ഷേ മായാമോഹിനി നമുക്ക് വളരെ ഭയങ്കര മേജർ വിജയം തന്ന സിനിമ ആയിരുന്നു. അതുകൊണ്ട് അത് ഓക്കെ. ഞാൻ ബേസിക്കലി പെട്ടെന്ന് അങ്ങോട്ട് വല്ലാണ്ട് ടെൻസ്ഡ് ആവുക. എക്സൈറ്റഡ് ആവുക, അതെല്ലാം കുറച്ച് ഞാൻ ഈസി ആയിട്ട് എടുക്കുന്ന ഒരാളാണ്. മധു ആണെങ്കിൽ, വളരെ സെൻസിറ്റീവ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. സെൻസിറ്റീവ്, റോങ്ങ് സെൻസിൽ അല്ല, വളരെ നല്ല മനുഷ്യനാണ് മധു.
ജോസ് തോമസ് പറയുമായിരുന്നു, രണ്ട് എക്‌സ്ട്രീം ആയിട്ടുള്ള ആളുകളാണ്, ഒരാളാണെങ്കിൽ ആകാശം ഇടിഞ്ഞു വീണാൽ പോലും ഒരു കുഴപ്പവുമില്ല എന്നാണ് വിചാരിക്കുന്ന ആള്. മറ്റാളാണെങ്കിൽ, എല്ലാത്തിനും ടെൻഷൻ ആകുന്ന, അത്യാവശ്യം ടെൻഷൻ ആകുന്ന ആള്. അതിന്റെ ഒരു പീക്ക് എന്ന് വെച്ചാൽ, അത് അന്ന് റിലീസ് ആകുന്ന സിനിമ, റിലീസ് ആകുന്ന ദിവസം, യൂഷ്വലി നമ്മൾ കവിതയിൽ പടം റിലീസ് ആകുമ്പോൾ, അതിന്റെ അടുത്ത് അബാദ് ഹോട്ടൽ, ഹോട്ടലിൽ റൂം എടുത്ത് നിൽക്കുമായിരുന്നു. കാരണം ഇമ്മീഡിയറ്റ് ആൾക്കാരുടെ റെസ്പോൺസ് ഒക്കെ അറിയാൻ വേണ്ടിയിട്ട്.
അങ്ങനെ മായാമോഹിനി റിലീസ് ചെയ്യുന്ന ദിവസം, അവിടെ റൂമിൽ ഇരുന്ന്, ഓരോരുത്തരായി വന്നു, വരുന്നില്ലേ എന്ന് ചോദിച്ചു, ഞാൻ പറഞ്ഞു, വിട്ടോ, ഞാൻ വരാം എന്ന് പറഞ്ഞു. അവസാനം ഉദയകൃഷ്‌ണയാണ് വന്നത്. വരുന്നില്ലേ ചേട്ടാ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു നിങ്ങൾ വിട്ടോ ഞാൻ പിന്നെ വന്നോളാമെന്ന്. ഉദയ് നോക്കുമ്പോൾ ഞാൻ ലാപ്പിൽ മഹേഷ് ബാബുവിന്റെ ഒരു തെലുഗു പടം കാണുന്നു. പിന്നെ എന്തൊക്കെയോ പറഞ്ഞ് ഉദയ് അവിടെ നിന്ന് പോയി. അതാണ് ഞാൻ.


Click it and Unblock the Notifications
