ദിലീപിനെ പരിപൂർണ വിശ്വാസമെന്ന് നാദിർഷ; പിറന്നാൾ ആശംസയിൽ വിമർശനം, 'മഞ്ജു പോയതോടെ ഐശ്വര്യം പോയി'
മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ തന്നെയായിരുന്നു നടൻ ദിലീപ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവർക്ക് ശേഷം പ്രേക്ഷകർ ഒരേപോലെ ഏറ്റെടുത്ത ദിലീപ് ഒരുകാലത്ത് ഇവരേക്കാൾ അധികം ജനപ്രിയനുമായിരുന്നു. എന്നാൽ അടുത്തകാലത്തായി ദിലീപിന്റെ ജനപ്രീതിയിൽ കാര്യമായ ഇടിവുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ സിനിമാ ഭാവിയെ തന്നെ കാര്യമായി ബാധിച്ച നിലയിലാണ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതി ചേർക്കലും ജയിൽവാസവും ഒക്കെ ദിലീപിന്റെ കരിയറിൽ ഉണ്ടാക്കിയ നഷ്‌ടം ചെറുതൊന്നുമല്ല. ഇപ്പോഴിതാ കുറ്റവിമുക്തനായി ഒരു വർഷം പിന്നിടുമ്പോഴും പലരും ദിലീപിനെ സംശയദൃഷ്‌ടിയോടെ കാണുന്നതെന്ന് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. എങ്കിലും വലിയൊരു വിഭാഗം ഇപ്പോഴും ദിലീപിനൊപ്പം ഉറച്ച് നിൽക്കുന്നുമുണ്ട്.

പറഞ്ഞുവന്നത് ദിലീപിന്റെ സ്വീകാര്യതയെ കുറിച്ചാണ്, കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. സിനിമാ മേഖലയിൽ നിന്ന് ഒട്ടേറെ പേരാണ് ദിലീപിന് ആശംസ അറിയിച്ചു കൊണ്ട് രംഗത്ത് വന്നത്. എന്നാൽ അതിൽ ഏറെ ശ്രദ്ധേയമായത് സുഹൃത്ത് കൂടിയായ നാദിർഷയുടെ ആശംസയാണ്. ഫേസ്‌ബുക്കിലൂടെയാണ് ഉറ്റസുഹൃത്തിന്റെ പിറന്നാൾ ആശംസ നാദിർഷ അറിയിച്ചത്.
16 വയസുമുതലുള്ള ബന്ധമാണ് തങ്ങളുടേത് എന്നും നാദിർഷ പറഞ്ഞിരുന്നു. മാത്രമല്ല ദിലീപിൽ തനിക്ക് പൂർണ വിശ്വാസം ഉണ്ടെന്നും നാദിർഷ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് താരത്തിന് നേരിടേണ്ടി വരുന്നത്. ഈ പോസ്‌റ്റിന്റെ കമന്റ് ബോക്‌സിൽ നിരവധി പേരാണ് നാദിർഷയെയും അതുപോലെ ദിലീപിനെയും വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും അതിൽ ചർച്ചയാവുന്നുണ്ട്. സൗഹ്യദം വച്ച് ഒരാളുടെ നിഗൂഡ മനസ്സ് അളക്കാൻ കഴിയില്ലെന്നാണ് ഒരാൾ പോസ്‌റ്റിൽ കമന്റ് ചെയ്‌തിരിക്കുന്നത്. മഞ്ജു വാര്യരുടെ പേരെടുത്ത് പറയുന്നവരും കുറവല്ല. ഒക്കെ ശരിയാണ് പക്ഷേ മഞ്ജു പോയതോടെ ദിലീപിന്റെ ഐശ്വര്യവും ഇമേജും എല്ലാം പോയെന്നാണ് മറ്റൊരാൾ ചൂണ്ടിക്കാണിക്കുന്നത്.
നാദിർഷയെയും ചിലർ പരിഹസിക്കുന്നുണ്ട്. പക്ഷെ മഞ്ജു വാര്യരുമായുള്ള കല്യാണത്തിന് നിങ്ങളില്ല പകരം ബിജു മേനോൻ ആയിരുന്നു ഉള്ളത് എന്നാണ് മറ്റൊരാൾ പറയുന്നത്. ഇത്രയും ആത്മാർത്ഥ സുഹൃത്തായിട്ടും എന്തുകൊണ്ട് അന്ന് ആ വിവാഹത്തിൽ ദിലീപിനൊപ്പം നാദിർഷയെ കണ്ടില്ലെന്നാണ് ചോദ്യം. മാത്രമല്ല കലാഭവൻ മണി അതിൽ സജീവമായി ഉണ്ടായിരുന്നുവെന്നും കമന്റിൽ ചിലർ സൂചിപ്പിക്കുന്നു.
മറ്റ് ചിലരാവട്ടെ ദിലീപിനെയും നാദിർഷയെയും അനുകൂലിക്കുന്നുമുണ്ട്. 'ദിലീപിന്റെ ജീവിതത്തിൽ സംഭവിച്ച വലിയൊരു ആരോപണത്തെക്കുറിച്ചാണ് ഇവിടെ പലരും സംസാരിക്കുന്നത്. കോടതി കുറ്റവിമുക്തനാക്കിയാലും ഇന്നും ആ ആരോപണം ശരിയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ, ഒരു ജന്മദിനാശംസയിൽ അദ്ദേഹം തന്റെ സുഹൃത്തിനോടുള്ള സ്നേഹവും വിശ്വാസവും പ്രകടിപ്പിച്ച വാക്കുകളെ വളച്ചൊടിച്ച് മറ്റൊരു അർത്ഥം നൽകാൻ ശ്രമിക്കുന്ന ചില മലയാളികളുടെ മനോഭാവം ശരിക്കും പരിതാപകരമാണ്.
അതിന് പിന്നിൽ എന്താണെന്ന് അറിയാമോ? മറ്റൊരാളുടെ ഉയർച്ചയും നേട്ടങ്ങളും അംഗീകരിക്കാൻ കഴിയാത്ത അസൂയ നിറഞ്ഞ മനസ്സ്! ദിലീപ് എന്ന നടൻ തന്റെ ജീവിതത്തിൽ നേടിയെടുത്ത ഉയർച്ചയും സാമ്പത്തിക വിജയവുമെല്ലാം ചിലരുടെ മനസ്സിൽ ഇന്നും അസൂയയായി കിടക്കുന്നുണ്ടാകാം. അതുകൊണ്ടുതന്നെ, ഒരു ആരോപണം കേൾക്കുമ്പോൾ അതിന്റെ സത്യാവസ്ഥയെക്കുറിച്ച് ചിന്തിക്കാതെ കല്ലെറിയാൻ ചിലർക്ക് വലിയ ആവേശമാണ്.
എന്നാൽ, നിങ്ങളോട് ഒന്നേ പറയാനുള്ളൂ. രണ്ട് സുഹൃത്തുക്കൾക്കിടയിലെ സ്നേഹബന്ധത്തെ അതിന്റെ യഥാർഥ അർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുക. ആ ബന്ധത്തിന്റെ ആഴവും പരസ്‌പരമുള്ള വിശ്വാസവും തിരിച്ചറിയുക. അല്ലാതെ, ഒരാൾ മറ്റൊരാളോട് പ്രകടിപ്പിക്കുന്ന സ്നേഹത്തെ വളച്ചൊടിച്ച് നിങ്ങളുടെ വ്യക്തിപരമായ നിരാശകളും അസൂയയും പുറത്തുകാണിക്കാനുള്ള വേദിയാക്കി സോഷ്യൽ മീഡിയയെ മാറ്റരുത്.
മറ്റൊരാളുടെ ജീവിതത്തിലെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി അയാളെ നിരന്തരം അപമാനിക്കുന്നതുകൊണ്ട് നിങ്ങളുടെ ജീവിതം ഉയരുകയില്ല. മറ്റൊരാളുടെ വിജയത്തെ അംഗീകരിക്കാൻ പഠിക്കുമ്പോഴാണ് നിങ്ങളുടെ മനസ്സിന്റെ വലിപ്പം തെളിയുന്നത്. വിമർശിക്കാം, അഭിപ്രായം പറയാം. പക്ഷേ, ഒരു സൗഹൃദത്തിന്റെ അർത്ഥം പോലും മനസ്സിലാക്കാതെ അതിനെ വളച്ചൊടിച്ച് അപമാനിക്കാൻ ശ്രമിക്കുന്നത് നിങ്ങളുടെ മനോഭാവത്തെയാണ് തുറന്നുകാട്ടുന്നത്' എന്നാണ് ദിലീപ് ആരാധകൻ നൽകിയ മറുപടി.


Click it and Unblock the Notifications
