"ആ സീനിൽ മമ്മൂക്കയുടെ മുഖത്ത് ഭാവങ്ങൾ മാറി മറിഞ്ഞു, അവരുടെ എക്‌സ്‌പീരിയൻസ് നമുക്ക് ഇല്ലല്ലോ"
അടുത്തിടെ മലയാള സിനിമയിൽ നിറ സാന്നിധ്യമായ നടനായിരുന്നു ഗിബിൻ ഗോപിനാഥ്. ഒരു പോലീസുകാരൻ കൂടിയായ ഗിബിൻ മമ്മൂട്ടി, പ്രണവ് മോഹൻലാൽ തുടങ്ങി വൻ താരങ്ങൾക്ക് ഒപ്പം ശ്രദ്ധേയമായ വേഷങ്ങളാണ് കാഴ്‌ചവച്ചത്. ഇപ്പോഴിതാ കളംകാവൽ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിയുമായുള്ള നിമിഷങ്ങളെ കുറിച്ച് മാസ്‌റ്റർ ബിൻ ചാനലിനോട് സംസാരിക്കുകയാണ് ജിബിൻ ഗോപിനാഥ്.
ഗിബിൻ ഗോപിനാഥിന്റെ വാക്കുകൾ
എന്റെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കാണുന്നത്, പത്ത് നാൽപ്പത്തി അഞ്ച് ദിവസം നിന്ന് ഇങ്ങനെ കാണുകയായിരുന്നു മമ്മൂക്കയെ. നേരത്തെ പറഞ്ഞത് പോലെ ജനിച്ച നാൾ തൊട്ട് നമ്മൾ കാണുന്ന ആളാണ്. ലാലേട്ടനും മമ്മൂക്കയും ഒക്കെ പെർഫോം ചെയ്യുന്നത് കണ്ടിട്ടാണ് നമുക്ക് സിനിമയിൽ വരണമെന്ന് പോലും തോന്നിയത്. അപ്പോൾ അദ്ദേഹത്തെ ഇങ്ങനെ അടുത്ത് കണ്ടിട്ട്, അടുത്ത് കിട്ടിയിട്ട് നമ്മൾ ഇങ്ങനെ നിൽക്കുകയാണ്.

ഒരു സീനിൽ, ഞാൻ അപ്പോൾ തന്നെ സംവിധായകനോട് പറഞ്ഞു, ബസ് സ്‌റ്റാൻഡിലെ സീനിലാണ്, ഒരു പെൺകുട്ടിയോട് പ്രണയം പറയുന്ന സീനാണ്. ഒരു തമിഴ് പെൺകുട്ടിയോട് ഇഷ്‌ടം പറയുന്ന സീനാണ്. എന്തോ പറഞ്ഞു വരുമ്പോൾ ഇങ്ങനെ എന്തോ പേടിയായത് കൊണ്ടാണ് ഇത്രയും നാൾ പറയാഞ്ഞത് എന്ന് പറയുന്നുണ്ട്. അങ്ങനെ റൊമാൻസ് വരുന്ന സമയത്ത് അദ്ദേഹത്തിന്റെ മുഖത്ത് തന്നെ വരുന്ന ഒരു എക്‌സ്പ്രഷൻ ഉണ്ട്.
ഞാൻ നോക്കുമ്പോൾ മുഖത്തൂടെ എന്തൊക്കെയോ ഇങ്ങനെ മിന്നി മറയുന്നു. ഞാൻ നോക്കുമ്പോൾ എന്താണത്. നമുക്ക് കണ്ടപ്പോൾ തന്നെ എന്തൊക്കെയോ കോരിതരിച്ചു പോയി. ഷോട്ട് തീർന്നപ്പോൾ ഞാൻ സംവിധായകൻ ജിതിന്റെ അടുത്ത് ചെന്നു, ജിതിനെ ഒരു സംഭവം വന്നത് എന്താണത്. കാര്യം അത് രണ്ടാമത് പോവുന്നില്ലല്ലോ. ഇതൊക്കെ എങ്ങനെയാണ് ഒരു മനുഷ്യനിൽ വരുന്നത് എന്നൊക്കെ ആലോചിച്ചു പോയി.
അതൊക്കെ ഒരു എക്‌സ്‌പീരിയൻസ് ആണ്. നമുക്ക് ഒരുപാട് ഉപദേശങ്ങൾ ഒക്കെ തരും. ഒരു സീനിൽ ഞാനും വിനായകൻ ചേട്ടനും മമ്മൂക്കയും കൂടി ഷൂട്ട് നടക്കുകയാണ്. തമിഴ്‌നാട്ടിലാണ്, നാഗർകോവിൽ ഭാഗത്ത് കുറച്ച് ഉൾഭാഗത്താണ്. നല്ല രസമുള്ള സ്ഥലമാണ്. രണ്ട് സൈഡിലും നല്ല പടവും സ്ട്രൈറ്റ് റോഡും മഴയൊക്കെ പെയ്‌തു ഒരു മൗണ്ടൻ ഏരിയയാണ്.
അങ്ങനെയുള്ള ഒരു സ്ഥലത്ത് കൂടി ഇങ്ങനെ പോവുകയാണ്. വിനായകൻ ചേട്ടന്റെ കഥാപാത്രത്തെ കുറിച്ച് ഇങ്ങനെ പറയുകയാണ്. പുള്ളിക്ക് നത്ത് എന്നുള്ള പേര് എങ്ങനെ വന്നുവെന്നുള്ള കാര്യമാണ് പറയുന്നത്. മമ്മൂട്ടി സാറിന്റെ കഥാപാത്രം ചോദിക്കും, എങ്ങനെയാണ് ഈ നത്ത് എന്നുള്ള പേര് വന്നതെന്ന്. അപ്പൊ അവിടെ മെയിൻ ആയിട്ടുള്ള ഡയലോഗ് എന്റേത്.
വലിയൊരു സീനാണ്, ക്യാമറയൊക്കെ വണ്ടിയിൽ സെറ്റ് വച്ചിട്ടുള്ളതാണ്. റിഹേഴ്‌സൽ സമയത്ത് നന്നായി ചെയ്‌തിരുന്നു. സംവിധായകനും ടീമും കൂടി ഒരു വണ്ടിയിൽ മുന്നിൽ ഉണ്ടായിരുന്നു. ഞങ്ങൾ പറഞ്ഞ് പറഞ്ഞ് ഏകദേശം ഒരു മിനിറ്റോളം കഴിഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ബ്ലാക്ക് ഔട്ടായി, അതുവരെ റിഹേഴ്‌സൽ സമയത്ത് നന്നായി പറഞ്ഞതാണ്, ടേക്കിൽ ഒന്നും വരുന്നില്ല എനിക്ക്. വിനായകൻ ചേട്ടനും സാറും ഇങ്ങനെ ഇരിക്കുകയാണ്.
അപ്പോൾ സംവിധായകൻ കട്ട് പറഞ്ഞു, മമ്മൂക്ക ചോദിച്ചു എന്താണ് പറ്റിയതെന്ന്. ഞാൻ പറഞ്ഞു ഒന്നുമില്ല പെട്ടെന്ന് ബ്ലാക്ക് ഔട്ടായെന്ന്. ഒരു പേരിലാണ് ഉടക്കിയതെന്ന് ഞാൻ പറഞ്ഞു. അപ്പോൾ മമ്മൂക്ക ചോദിച്ചു ആ പേര് സിനിമയിൽ വേറെ എവിടെയെങ്കിലും പറയുന്നുണ്ടോ? ഞാൻ പറഞ്ഞു ഇല്ലെന്ന്. അപ്പോൾ മമ്മൂക്ക പറഞ്ഞത് നിനക്ക് വായിൽ വരുന്നൊരു പേര് അങ്ങ് പറഞ്ഞാൽ പോരെ, അത് വേറെ എവിടെയും ഇല്ലാത്തത് ആണെങ്കിൽ.
അപ്പോഴാണ് എനിക്കും അത് മനസിലായത്. ആ പേര് ഇപ്പോൾ ഏത് പറഞ്ഞാലും സിനിമയിൽ ഒന്നും സംഭവിക്കാൻ പോവുന്നില്ല. അദ്ദേഹത്തിനാണ് ഇത് സംഭവിച്ചതെങ്കിൽ വേറൊരു പേര് ഇട്ട് അദ്ദേഹമത് കവർ ചെയ്‌തു അങ്ങ് പോവും. പക്ഷേ നമുക്ക് ആ എക്‌സ്‌പീരിയൻസ് ഇല്ല. അതൊക്കെ ഞാൻ ഇങ്ങനെ ആലോചിച്ചു നോക്കുകയായിരുന്നു. ആ മൊമെന്റിൽ ആ ചിന്ത നമുക്ക് വന്നില്ല.












Click it and Unblock the Notifications