'അവയവ മാഫിയയെ കുറിച്ചുള്ള ആ ചിത്രത്തിന് സെൻസർ ബോർഡ് മുതൽ ഭീഷണി, 33 ഗുണ്ടകൾ എന്നെ വളഞ്ഞു'; പോളി വടക്കൻ

അവയവ കച്ചവടത്തെ കുറിച്ച് പ്രമേയമാക്കിയ ഒട്ടേറെ സിനിമകൾ മലയാളത്തിൽ പുറത്തിറങ്ങിട്ടുണ്ട്. ജോസഫ്, അപ്പോത്തിക്കിരി, അയാളും ഞാനും തമ്മിൽ, നിർണയം തുടങ്ങിയ സിനിമകൾ മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രങ്ങളാണ്. അതുപോലെ തന്നെ ഇറങ്ങിയ ചിത്രമായിരുന്നു പോളി വടക്കൻ സംവിധാനം ചെയ്‌ത മാഫി ഡോണ. ഇപ്പോഴിതാ ആ വിഷയത്തിലേക്ക് താൻ എത്താൻ കാരണം സ്വന്തം അനുഭവങ്ങളാണെന്ന് മാസ്‌റ്റർബിൻ ചാനലിനോട് പറയുകയാണ് സംവിധായകൻ.

മമ്മൂട്ടിക്ക് പോലുമില്ല ഈ നേട്ടം, തുടരെ 100 കോടിയുമായി മമിത ബൈജു, ഒരു സിനിമയ്ക്ക് ഇപ്പോൾ വാങ്ങുന്നത്..!
മമ്മൂട്ടിക്ക് പോലുമില്ല ഈ നേട്ടം, തുടരെ 100 കോടിയുമായി മമിത ബൈജു, ഒരു സിനിമയ്ക്ക് ഇപ്പോൾ വാങ്ങുന്നത്..!

പോളി വടക്കന്റെ വാക്കുകൾ

2017-ൽ എനിക്ക് ഒരു ചേർത്തല ബൈപ്പാസിൽ വെച്ച് എനിക്ക് ഒരു ആക്‌സിഡന്റ് സംഭവിച്ചു. ഈ ആക്‌സിഡന്റ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ, മുന്നിൽ പോയ ഒരു ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും, അതിന്റെ പുറകെ ചെന്ന് ഇടിക്കാതിരിക്കാൻ ഞാൻ വെട്ടിച്ചപ്പോൾ ഒരു മരത്തിൽ പോയി ഇടിച്ചു. അതിൽ ഏകദേശം ഒരു 10-27 എല്ലുകൾ ഒടിഞ്ഞു. മൂക്ക് ഒടിഞ്ഞിട്ട് അകത്തോട്ട് കയറിപ്പോയി, തോളെല്ല് ഒടിഞ്ഞു, വാരിയെല്ലുകളും ഒടിഞ്ഞിരുന്നു. ഈ ഇടത്തെ കാൽ പകുതിക്ക് വെച്ച് കട്ടായിട്ട് തൂങ്ങി കിടക്കുകയായിരുന്നു. പിന്നെ കൈ തിരിഞ്ഞുപോയി.

organ mafia

അങ്ങനെ ഗുരുതര ഇഞ്ചുറി ആയിരുന്നു. ചേർത്തല ഒരു ഹോസ്‌പിറ്റലിൽ കൊണ്ടുചെന്നു. അപ്പോൾ വണ്ടിയിൽ കിട്ടിയ ഐഡി കാർഡ് പ്രകാരം ചേർത്തല സിഎനെ വിളിച്ചു പറഞ്ഞപ്പോൾ നവാസ് എന്ന് പറഞ്ഞ ഒരു സിഎ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. അദ്ദേഹം പറഞ്ഞു, "എത്ര ചിലവാക്കേണ്ടി വന്നാലും ഞാൻ അവിടെ എത്തിക്കോളാം, ഞാൻ പെയ്മെന്റ് നടത്തിക്കൊള്ളാം" എന്ന് പറഞ്ഞു.

ഒരു എസ്ഐനെയും ഒരു പോലീസുകാരനെയും ഈ ക്യാഷ്വാലിറ്റിയിൽ അവിടെ നിർത്തി. രണ്ടര മണിക്കൂർ എടുത്തു, പുള്ളിക്ക് അവിടെ എത്താനായിട്ട്. ട്രാഫിക് ബ്ലോക്കും പ്രശ്‌നങ്ങളും ഒക്കെ ആയിട്ട്. പിന്നീട് ഹോസ്‌പിറ്റലിനകത്ത് ക്യാഷ്വാലിറ്റി അകത്ത് എനിക്ക് പുറമേ രണ്ട് വ്യക്തികൾ കൂടി ഉണ്ടായിരുന്നു. അപ്പൊ നേഴ്‌സ് പറയുന്നുണ്ട്, "സാറേ, നല്ല ബ്ലീഡിങ് ഉണ്ട്, എത്രയും പെട്ടെന്ന് സ്‌കാൻ ചെയ്യണം." ഡോക്‌ടറെ വിളിക്കണം, ഓൺ കോൾ ഡ്യൂട്ടിക്കുള്ള ഡോക്‌ടർമാരെ വിളിക്കണം എന്ന് പറഞ്ഞു.

ഇപ്പൊ അവിടെ നിന്നവർ, അഡ്‌മിനിസ്ട്രേറ്റർ പറഞ്ഞത്, "ഇത് ധർമ്മാസ്‌പത്രി ഒന്നുമല്ല, പൈസ അടച്ചിട്ട് ട്രീറ്റ്മെന്റ് കണ്ടിന്യൂ ചെയ്‌താൽ മതി" എന്ന്. അപ്പൊ പോലീസുകാർ അവര് പൈസ പേ ചെയ്യാം എന്ന് പറഞ്ഞതാണല്ലോ, സാറേ, ഇത് ചെയ്‌തില്ലെങ്കിൽ ആള് ഡെഡ് ആവാൻ സാധ്യതയുണ്ട്. നവാസ് സാർ വരുന്നത് വരെ അവിടെ, പ്രത്യേകിച്ച് ട്രീറ്റ്മെന്റ് ഒന്നും നടത്തിയില്ല.

അപ്പൊ അതിനുശേഷം ഇദ്ദേഹം വന്ന ഉടനെ തന്നെ, എക്സ്റേ എടുക്കുന്നു, സ്‌കാൻ ചെയ്യുന്നു. ഒരു 60000 ഓൺ സ്പോട്ടിൽ ഇട്ടിരുന്നു. ഞങ്ങൾക്ക് മൂന്നു പേർക്കും കൂടി ഒന്നര ലക്ഷം കൂടെ ബില്ല് ഇട്ടു തന്നു. ഒരു കുറച്ച്, ഒരു ഷോർട്ട് പീരിയഡിൽ ചെയ്‌ത കാര്യമാണ്. അവിടുന്ന് അപ്പൊ തന്നെ എറണാകുളത്തുള്ള ഒരു സ്വകാര്യ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്‌തു. ഇപ്പൊ ഒരു വിവാദത്തിൽ പെട്ടിരിക്കുന്ന ഒരു പ്രമുഖ ഹോസ്‌പിറ്റലാണ്.

അവിടെ ഞാൻ 13 ദിവസം വെന്റിലേറ്ററിൽ കിടന്നു. ഈ വെന്റിലേറ്ററിൽ കിടക്കുമ്പോൾ എല്ലാവരുടെയും ധാരണ, അയാൾക്കൊന്നും ഓർമ്മയില്ല, അങ്ങനെയാണ്, ഇങ്ങനെയാണ്, എന്നൊക്കെയാണ്. പലരും അങ്ങനെയായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ നല്ല കോൺഷ്യസ് ആയിരുന്നു, എല്ലാവരും പറയുന്നത് എനിക്ക് കേൾക്കാം. ഒരു കണ്ണ് ചെറിയ ഡാമേജ് ആയതുകൊണ്ട് തന്നെ, ഒരു കണ്ണിൽ നിന്നുള്ള വിഷൻ എനിക്ക് പ്രോപ്പർ ആയിട്ട് കിട്ടുന്നില്ല. നടക്കുന്നത് എനിക്ക് കാണാൻ പറ്റുമായിരുന്നു.

കാരണം ഞാൻ ഈ കിടക്കുന്ന സ്ഥലത്ത് ഓരോ ഇടമുണ്ട് . അതായത് ഒരു പേഷ്യന്റിനും ഒരു ബൈ സെന്റർക്ക് നിൽക്കാനായിട്ട്, അല്ലെങ്കിൽ പേഷ്യന്റ്സിന് മാത്രമായിട്ടുള്ളത്. അവിടെ ഒരു വിദേശി വന്ന് അഡ്‌മിറ്റ് ആകുന്നു, ഒരു ബംഗാളി വന്നിട്ട് അഡ്‌മിറ്റ് ആകുന്നു, ബ്ലഡ് മാച്ചിങ് ടെസ്‌റ്റ് നടത്തുന്നു, ട്രാൻസ്പ്ലാന്റേഷൻ നടത്തുന്നു, പോകുന്നു. അപ്പൊ ഇത് ഞാൻ ലൈവ് കണ്ടുകൊണ്ടിരിക്കുകയാണ്.

എനിക്ക് ബോധം വന്നപ്പോൾ ഞാൻ അവിടെയുള്ള സ്‌റ്റാഫുകളോട് ചോദിക്കുന്നുണ്ടായിരുന്നു, അവരോട് ചോദിക്കുന്നുണ്ട്, ഈ നടക്കുന്ന കാര്യങ്ങളൊക്കെ എന്താണെന്ന്. അത് നോർമൽ ആയിട്ട് അവർക്ക് അതൊരു പ്രത്യേകത തോന്നിയില്ല. കാരണം ഓരോരുത്തരും വിദേശത്ത് നിന്ന് വരുന്നു, ട്രാൻസ്പ്ലാന്റേഷൻ നടത്തുന്നു, പോകുന്നു. ഇപ്പൊ ഈ അടുത്തിടയ്ക്ക് അന്ന് ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് സത്യാവസ്ഥ ഉണ്ടെന്ന് പലരും മനസിലാക്കുന്നത്.

അടുത്തിടെ തൃശൂരിലുള്ള ഒരു വിശ്വൻ എന്ന് പറയുന്ന ഒരു വ്യക്തിയുടെ അടുത്ത്, അയാൾ ഏജന്റ് ആണ്. ഞാൻ അയാളുടെ അടുത്ത് പോയി, അയാളുമായിട്ട് ഇന്റർവ്യൂ നടത്തിക്കഴിഞ്ഞപ്പോൾ, അയാൾ മാത്രം 500 ഓളം കിഡ്‌നി ട്രാൻസ്പ്ലാന്റേഷൻ നടത്തിയിട്ടുണ്ടെന്ന് എന്റെ അടുത്ത് സമ്മതിക്കുകയും ചെയ്‌തു. അപ്പൊ അത് ഈ പറയുന്ന പ്രമുഖ ഹോസ്‌പിറ്റൽ തന്നെയാണ്. ഈ വിവാദത്തിൽ പെട്ടിരിക്കുന്ന ഹോസ്‌പിറ്റലിൽ തന്നെയാണ്.

അതിൽ നിന്നാണ് എനിക്ക് പ്രചോദനം ഉണ്ടായത്. ഇതിൽ നിന്നാണ് ഇൻസ്‌പിറേഷൻ ആയിട്ട് ഞാൻ ഈ സിനിമ ചെയ്യുന്നത്. സിനിമ ചെയ്യാൻ ആർക്കും പറ്റും. മക്ബൂൽ ആയിരുന്നു ഹീറോ. പിന്നെ നമ്മുടെ രാജൻ പി ദേവ് സാറിന്റെ മൂത്ത മകൻ ജുബിലായിരുന്നു. പിന്നെ ശ്രീവിദ്യ മുല്ലശ്ശേരി, അവര് നമ്മുടെ സിനിമയിലാണ് ആദ്യമായിട്ട് വന്നത്.

സത്യം പറഞ്ഞാൽ, ഇങ്ങനത്തെ സെൻസർ ബോർഡ് മുതൽ നമുക്ക് ഭീഷണി തുടങ്ങിയിരുന്നു. സെൻസർ ബോർഡിനെ സംബന്ധിച്ചിടത്തോളം, അവിടെ ചെന്ന് കഴിഞ്ഞപ്പോൾ, ഇതൊരു ഡിഫർമേഷൻ കേസ് വരും. കാരണം അതിലുള്ള ഒരു പ്രധാന ക്യാരക്റ്റർ, ഇപ്പോൾ നിലവിലുള്ള ഒരു വ്യവസായിയുടെ രൂപ സാദൃശ്യമുണ്ട്. എന്നും പറഞ്ഞിട്ടാണ് 35 മിനിറ്റോളം കണ്ടെന്റ് കട്ട് ചെയ്‌ത്‌ കളഞ്ഞത്. നിങ്ങളൊന്ന് ആലോചിച്ചു നോക്കുക. ഒരു പുതുമുഖ സംവിധായകൻ ആയതുകൊണ്ട് മാത്രമാണ് ഇത് അനുഭവിക്കേണ്ടി വന്നത്.

'ഇപ്പോൾ അവിടേക്ക് വരാൻ പറ്റില്ല, പക്ഷേ ഒരു ദിവസം നിനക്ക് എല്ലാം മനസ്സിലാകും', കിച്ചു സുധിയുടെ കുറിപ്പ് വൈറൽ
'ഇപ്പോൾ അവിടേക്ക് വരാൻ പറ്റില്ല, പക്ഷേ ഒരു ദിവസം നിനക്ക് എല്ലാം മനസ്സിലാകും', കിച്ചു സുധിയുടെ കുറിപ്പ് വൈറൽ

കോപ്പ് എന്ന് പറയുന്ന ഒരു വാക്ക്. അതിന് വരെ എനിക്ക് സെൻസർ വന്നു. നിങ്ങളൊന്ന് ആലോചിച്ചു നോക്കുക. ലാലേട്ടൻ ഒരു പടത്തിൽ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ നെഞ്ചാം കൂടി ചവിട്ടി പിടിച്ചിട്ട്, തെറി വിളിക്കുന്നുണ്ട്. ഇവിടെ വിവേചനമാണ്. മെയിൻ ആയിട്ട് നടക്കുന്നത് 35 മിനിറ്റ് ഒരു സിനിമയുടെ കണ്ടെന്റ് കട്ട് ചെയ്‌തു കഴിഞ്ഞാൽ, ആ സിനിമ പിന്നെ ഇറക്കാനായിട്ട് എടുത്ത എഫർട്ട് ഒന്ന് ആലോചിച്ചു നോക്കുക. തിയേറ്ററിൽ എത്തിക്കഴിഞ്ഞു കഴിഞ്ഞപ്പോൾ, തിയേറ്ററിൽ കൂടുതൽ എത്താതിരിക്കാൻ ഡിസ്ട്രിബ്യൂട്ടർ, തരുന്ന പണി. 33 പേരാണ് അന്ന് വടിവാളുമായി എന്നെ ചുറ്റും വളഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q