ബിഗ് ബോസ് കഴിഞ്ഞ് ഇതുവരെ ദിൽഷയോട് മിണ്ടിയില്ല, ലെജന്റ്‌സ് വീക്ക് കൂടുതൽ അടുപ്പിച്ചു, തുറന്ന് പറഞ്ഞ് ബ്ലെസ്ലി
ബിഗ് ബോസ് സീസണ്‍ 4ലെ സൗഹൃദങ്ങളുടെ പേരില്‍ ഷോ കഴിഞ്ഞ ശേഷവും സൈബര്‍ ബുളളിയിംഗിന് ഇരയായ മത്സരാര്‍ത്ഥികളാണ് വിജയിയായ ദില്‍ഷ പ്രസന്നനും ബ്ലെസ്ലിയും. ബിഗ് ബോസ് കഴിഞ്ഞ് ഇതുവരെ ദില്‍ഷയുമായി സംസാരിച്ചിട്ട് പോലും ഇല്ലെന്ന് ബ്ലെസ്ലി പറയുന്നു. മെയിന്‍സ്ട്രീം വണ്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസ്ലിയുടെ തുറന്ന് പറച്ചില്‍.
അതേസമയം ബിഗ് ബോസ് സീസണ്‍ 8ലെ ലെജന്റ്‌സ് വീക്കില്‍ അതിഥികളായി പോയതിന് ശേഷം ദില്‍ഷയുമായി പഴയത് പോലെ കമ്പനി ആയെന്നും ഷോയില്‍ ശത്രുക്കളായിരുന്ന റിയാസുമായി പോലും മിണ്ടിയെന്നും ബ്ലെസ്ലി പറയുന്നു.
ബ്ലെസ്ലിയുടെ വാക്കുകൾ: '' ബിഗ് ബോസില്‍ ഇപ്പോള്‍ നടന്ന ലെജന്ററി വീക്ക് യഥാര്‍ത്ഥത്തില്‍ ഞങ്ങളെ എല്ലാവരേയും കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്. ഞാനും ദില്‍ഷയും മിണ്ടി. സീസണ്‍ 4 കഴിഞ്ഞ് ഇതുവരെ മിണ്ടിയിട്ടില്ല. ഒരു ഡാന്‍സിംഗ് റിയാലിറ്റി ഷോയില്‍ ഒരുമിച്ച് പങ്കെടുത്തപ്പോഴും മിണ്ടാതെയിരുന്നു. എല്ലാവരും പറഞ്ഞു എന്തിനാണ് മിണ്ടാതെ ഇരിക്കുന്നത്, എന്താണ് അതിന്റെ ആവശ്യം എന്നൊക്കെ.

ഞാന്‍ അവളോടാണ് ഒന്നും മിണ്ടാതെ ഇരുന്നത്. കാരണം എനിക്ക് കുറേ സൈബര്‍ ബുള്ളിയിംഗ് കിട്ടിയിരുന്നു. അവള്‍ക്കും കിട്ടി കുറേ സൈബര്‍ ബുള്ളിയിംഗ്. അതുകൊണ്ട് അവളും ബാക്ക്ഔട്ട് അടിച്ച് നിന്നിരുന്നതാണ്. പക്ഷെ ഇത്തവണ ബിഗ് ബോസില്‍ പോയപ്പോള്‍ ഞങ്ങള്‍ മിണ്ടി. ഒരുമിച്ച് ടാസ്‌ക് ഒക്കെ കളിച്ചു, ചിരിച്ച് കളിച്ചു.
ലെജന്റ്‌സ് വീക്ക് കഴിഞ്ഞ് ഇറങ്ങിയിട്ടും ഞങ്ങള്‍ ഭയങ്കര സുഹൃത്തുക്കള്‍ ആയിരുന്നു. പഴയത് പോലെ, ബിഗ് ബോസിനകത്ത് ഉളളത് പോലെ. അവള്‍ക്കും എനിക്കും അഡ്വഞ്ചേഴ്‌സ് ഇഷ്ടമാണ്. ഞാന്‍ ബഞ്ചി ജംപിംഗിന് പോയ കാര്യമൊക്കെ പറഞ്ഞു. അവളും ദുബായില്‍ പോയ കാര്യമൊക്കെ പറഞ്ഞു. ഞങ്ങള്‍ ഫ്‌ളൈറ്റില്‍ അടുത്തായിരുന്നു ഇരുന്നിരുന്നത്.
മാത്രമല്ല റിയാസ് സലീമുമായിട്ട് വരെ കമ്പനിയായി. ബിഗ് ബോസില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ഒരു വണ്ടിയില്‍ ആയിരുന്നു. നിനക്ക് എന്റെ കൂടെ ഇരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അവരുടെ കൂടെ പോയിരുന്നോ എന്ന് താന്‍ റിയാസിനോട് പറഞ്ഞിരുന്നു. പകരം അവരെ ആരെയെങ്കിലും ഇങ്ങോട്ട് കയറ്റിയാല്‍ മതിയെന്നും പറഞ്ഞു.
33 കിലോമീറ്റര്‍ ഉണ്ടായിരുന്നു ദൂരം. വണ്ടി എടുത്തപ്പോള്‍ റിയാസ് പറഞ്ഞു, നീ നിന്റെ ഫോണിലും ഞാന്‍ എന്റെ ഫോണിലും ആയിരിക്കും. അപ്പുറത്തെ വണ്ടിയിലേക്ക് മാറാം എന്ന്. പക്ഷേ ആ വണ്ടി നേരത്തെ എടുത്ത് പോയിരുന്നു. അതോടെ ഞങ്ങള്‍ രണ്ട് പേരും ആ വണ്ടിയില്‍ ഒറ്റയ്ക്കായി. അതോടെ റിയാസുമായി സംസാരിക്കാന്‍ ഒരു അവസരം കിട്ടി.
കുറേ കാര്യങ്ങള്‍ അവനോട് ചോദിച്ചു. അഭിപ്രായങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും മനുഷ്യര്‍ എന്ന നിലയില്‍ കമ്പനിയായി. ഇതുവരെ അവന്‍ എന്നെ നോക്കി ചിരിച്ചിട്ടേ ഇല്ല. എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ എടാ നിനക്ക് സമൂസ വേണോ എന്ന് ചോദിച്ചപ്പോഴാണ് അവന്‍ ചിരിച്ചത്. പണ്ട് പുച്ഛമായിരുന്നു. ലെജന്റ്‌സ് വീക്കില്‍ അകത്ത് കയറിയപ്പോള്‍ പോലും മിണ്ടിയിട്ടില്ല, പുറത്ത് ഇറങ്ങിയിട്ടാണ് മിണ്ടുന്നത്''.



Click it and Unblock the Notifications
