ബിഗ് ബോസ് സമ്മാനത്തുകയിൽ നിന്ന് 12 ലക്ഷം ടാക്സ് കൊടുത്തു, പിന്നെ എന്താണ് ബാക്കി, ശമ്പളം കിട്ടിയെന്ന് അനുമോൾ
ബിഗ് ബോസ് സീസൺ 7 കഴിഞ്ഞ് 1 വർഷമായിട്ടും ഇപ്പോഴും പിആറിന്റെ പേരിൽ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി അനുമോൾ. പിആർ കൊടുത്തുവെന്നത് താൻ തന്നെയാണ് തുറന്ന് പറഞ്ഞതെന്നും അതിൽ എന്താണ് തെറ്റെന്നും അനുമോൾ ചോദിക്കുന്നു.
ബിഗ് ബോസ് സമ്മാനത്തുകയിൽ നിന്ന് ടാക്സ് കൊടുത്ത് കഴിഞ്ഞ് കാര്യമായ തുകയൊന്നും തനിക്ക് കിട്ടിയില്ലെന്നും അനുമോൾ പറയുന്നു. ബിഗ് ബോസ് ലെജൻഡ്സ് വീക്കിൽ പോയത് നോബിയെ ചിത്രീകരിക്കാന്‍ വേണ്ടിയല്ലെന്നും അനുമോൾ വ്യക്തമാക്കുന്നു.
അനുമോളുടെ വാക്കുകൾ: ''നോബിയെ തേച്ചൊട്ടിക്കാന്‍ പോയ അനുമോള്‍ തേഞ്ഞൊട്ടി എന്ന് പറയുന്നതില്‍ സന്തോഷമേ ഉളളൂ. കാരണം എല്ലാം പുറത്ത് കാണിച്ചിട്ടില്ല. ലൈവില്‍ പോലും സംസാരിച്ചത് പകുതി കട്ട് ചെയ്ത് പോയിട്ടുണ്ട്. കാരണം തന്നെ പ്രമോട്ട് ചെയ്യാനല്ല ഏഷ്യാനെറ്റുകാര്‍ വിളിച്ച് വരുത്തിയത്. നോബിയെ ആണ്, അവിടെ ഉളള മത്സരാര്‍ത്ഥിയെ ആണ്.

അവിടെ നമുക്കൊരു ടാസ്‌ക് തന്നിരിക്കുകയാണ്. തന്ന പൈസക്ക് പണി എടുക്കണം. കാരണം ബിഗ് ബോസ് അല്ല ഏത് ഷോയിലേക്ക് വിളിച്ചാലും നല്ല കുട്ടിയാണ് അനുമോള്‍ എന്ന് കാണിക്കുക അല്ല ചെയ്യുന്നത്. അവിടെ ഷോയ്ക്ക് എന്താണോ വേണ്ടത് അത് ഞാന്‍ കൊടുത്തിരിക്കും.
നോബിയെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടി പോയതല്ല. നോബി ബിഗ് ബോസിനുളളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് മാത്രമാണ് സംസാരിച്ചത്. തനിക്ക് ഒരുപാട് ശത്രുക്കളുണ്ട്. ഞാന്‍ ആരെയും ശത്രുക്കളായി കാണുന്നില്ല. ബിഗ് ബോസ് കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു, തന്റെ കല്യാണവും കഴിഞ്ഞു, അടുത്ത വര്‍ഷം കുഞ്ഞും ആകുമെന്ന് തോന്നുന്നു. എന്നാലും വിടുന്നില്ല.
ബിഗ് ബോസില്‍ താനാണ് പിആറിന്റെ വിഷയം കൊണ്ടിട്ടത്. എനിക്ക് പിആര്‍ ഉണ്ടെന്ന് ഞാനാണ് അവിടെ പറഞ്ഞത്. എന്താണ് പിആര്‍ കൊടുക്കുന്നതിലുളള തെറ്റ്. ഞാന്‍ പിആര്‍ കൊടുത്തു, അതിനുളള കാശും കൊടുത്തു. പണി ചെയ്ത് കഴിഞ്ഞാല്‍ അവര്‍ക്ക് കാശ് കൊടുക്കണ്ടേ.
ബിഗ് ബോസ് കഴിഞ്ഞ് ഇറങ്ങിയ പിറ്റേ ദിവസം മുതല്‍ തനിക്ക് ഉദ്ഘാടനങ്ങളും ദുബായില്‍ ഫാന്‍സ് മീറ്റും ഒക്കെ ഉണ്ട്. അവിടെയുളള ഓഡിയന്‍സിനേയും അവരുടെ സ്‌നേഹവും കാണുന്നുണ്ട്. ഇവരൊക്കെ അഭിനയിക്കുകയാണെന്ന് തോന്നുന്നുണ്ടോ. ബിഗ് ബോസിന് മുന്‍പ് തന്നെ തനിക്ക് ഫെയിം ഉണ്ട്. ബിഗ് ബോസില്‍ പോയിട്ട് ഫെയിം ഉണ്ടാക്കേണ്ട ആവശ്യമില്ല. കാശ് വേണമായിരുന്നു, ഫെയിമിനല്ല.
ബിഗ് ബോസ് ഷോ കൊണ്ട് തനിക്ക് ഉപകാരങ്ങളേ ഉണ്ടായിട്ടുളളൂ, ആളുകളെ മനസ്സിലാക്കാന്‍ സാധിച്ചു. കുറേപ്പേര്‍ ഇപ്പോഴും പിആര്‍ വിന്നര്‍ എന്ന് പറയുന്നതില്‍ ഒരു പ്രശ്‌നവും ഇല്ല. ജയിപ്പിച്ച് തരണേ ഇത്ര പൈസ തരാം എന്ന് പറഞ്ഞിട്ടല്ല പിആര്‍ കൊടുത്തത്. പിന്നെ എന്തിനാണ് അവിടെ നില്‍ക്കുന്നത്. ബിഗ് ബോസ് വിജയിച്ചതില്‍ 25 ലക്ഷം രൂപയുടെ കാര്‍ കിട്ടി. വിജയിക്ക് കിട്ടിയ പൈസയില്‍ നിന്ന് 12 ലക്ഷം ടാക്സ് കൊടുത്തു. പിന്നെ തനിക്ക് എന്താണ് ബാക്കിയുളളത്. ഒന്നുമില്ല. ദിവസവും ഉളള ശമ്പളം കിട്ടിയിട്ടുണ്ട്. അത്ര തന്നെ''.



Click it and Unblock the Notifications
