"ദിലീപിനോട് ഞാൻ അന്ന് അവസരം ചോദിച്ചു, പുള്ളി പറഞ്ഞ മറുപടി കേട്ടപ്പോൾ എനിക്ക് വലിയ വിഷമമായി"
മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ദിലീപ്. ഇടക്കാലത്ത് വ്യക്തിപരമായ വിവാദങ്ങളും മറ്റൊരു കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും കാരണം സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിരുന്ന ദിലീപ് ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. ഇപ്പോഴിതാ ദിലീപിനെ കുറിച്ച് പറയുകയാണ് പഴയ സഹപ്രവർത്തകൻ കൂടിയായ രാജൻ ഇടുക്കി. മാസ്‌റ്റർബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു ദിലീപ്.
രാജൻ ഇടുക്കിയുടെ വാക്കുകൾ
ദിലീപും ഞാനും ഒരു വർഷം ഒരുമിച്ചായിരുന്നു. തുടക്ക സമയത്ത്, ഞാനും പുള്ളിയും ഒരു ദിവസം ആണ് ഓസ്‌കാറിൽ വരുന്നത്. അന്ന് ഞാനുമായിട്ട് ആയിരുന്നു പുള്ളിക്ക് ഏറ്റവും കൂടുതൽ അടുപ്പം. പുള്ളിക്ക് സിനിമയുടെ ഒരു റൂട്ട് അന്നേ ഉണ്ടായിരുന്നു. ചില സാധനങ്ങൾ പുള്ളിക്ക് ഫീൽ ചെയ്‌തിട്ടുണ്ട്. ഭയങ്കര ടൈമിംഗ് ആയിരുന്നു അന്ന്. പുള്ളി അന്ന് ഞാൻ നാദിർഷാ ദിലീപ് റൊണാൾഡ്, അരവിന്ദാക്ഷ കുറുപ്പ് ഒക്കെയായിരുന്നു. ഞങ്ങൾ ഒന്നിച്ച് തൃശ്ശൂർ കേരളവർമ്മയിൽ നിന്ന് ക്രേസി ബോയ്‌സ് എന്ന് പറഞ്ഞ ട്രൂപ്പിലൂടെ വന്നതാണ്.

ദിലീപ് സിനിമയിലേക്ക് എത്തും എന്നുള്ളത് ഞാൻ അന്ന് അങ്ങനെ കണ്ടിട്ടില്ല. അന്ന് ഞങ്ങൾ എല്ലാവരും പരിപാടി കളിച്ച് നടക്കുന്ന സമയം ആയിരുന്നു. പുള്ളി ഞാൻ പറഞ്ഞില്ലേ, ഒരു ഐറ്റം ഈ ചായക്കട ഐറ്റം ഉണ്ട്. അപ്പൊ അതിൽ നാദിർഷയാണ് ചായ എന്ന് പറയുമ്പോൾ, ദിലീപ് സപ്ലയർ ആയിട്ട്. ചായയോ എന്ത് ചായ വേറെ ആൾക്കാർ വന്നിരിക്കുന്നത് കണ്ടില്ലേ? പുള്ളി അങ്ങനെയാണ് സംസാരിക്കുന്നത്. ആക്‌ടിങ്ങിന്റെ ആ ഒരു താളവും, ഭയങ്കര ടൈമിങ്ങും, ഒക്കെ അന്നും ഉണ്ട് ദിലീപിന്.
പുള്ളി ചെയ്‌തു വെച്ച ചില ക്യാരക്റ്ററുകൾ, പുള്ളി അല്ലാതെ വേറെ ആരും ചെയ്‌തിട്ടുണ്ടായിരിക്കില്ല. അത്രയ്ക്ക് ഗംഭീരമായിട്ടുള്ള ക്യാരക്റ്ററുകൾ. അതായത്, പുള്ളിക്ക് പറ്റും. നമ്മളെക്കൊണ്ട് മനസ്സ് പറയിപ്പിക്കും. ഒരുപാട് പേരെ പുള്ളി സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്, പക്ഷേ എന്റെ കാര്യത്തിൽ എന്താണെന്ന് എനിക്ക് അറിയില്ല. ഞാൻ പുള്ളിയോട് അവസരം ചോദിച്ചിട്ടുണ്ട്.
പുള്ളി സ്‌പാനിഷ് മസാല കഴിഞ്ഞു വന്നിട്ട്, നാദിർഷയുടെ ഫ്ലാറ്റിൽ വെച്ചിട്ട്, നാദിർഷയുടെ പ്രോഗ്രാമിൽ വന്നിട്ട്, ഞാനും കൊല്ലത്തുള്ള ഒരു സുനിൽ എന്ന് പറയുന്ന ഒരു ആർട്ടിസ്‌റ്റും കൂടെ അവിടെ നിന്നപ്പോൾ, ദിലീപ് ഉണ്ടായിരുന്നു അന്ന് അവിടെ. അപ്പൊ ദിലീപ്, അങ്ങനെ എന്നെ കണ്ടപ്പോൾ തന്നെ, എന്താ രാജൻ ഭായ് ഇവിടെ എന്ന് ചോദിച്ചു. അപ്പൊ അതിന് മറുപടി പറഞ്ഞത്, നാദിർഷയാണ്. അവൻ നമ്മുടെ പ്രോഗ്രാം അരമണിക്കൂർ പ്രോഗ്രാം ചെയ്യാൻ വന്നതാണ് എന്ന് പറഞ്ഞു.
അത് ശരി, കൊള്ളാലോ. നാദിർഷ പുറത്തേക്ക് പോയി, നിങ്ങൾ ഇവിടെ ഇരിക്ക്, ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് പോയി. ഞങ്ങൾ അപ്പൊ കുറെ നേരം ഇങ്ങനെ സംസാരിച്ചു. അപ്പോഴാണ് ഞാൻ പറഞ്ഞത്, എനിക്ക് ദിലീപിനോട് പേഴ്‌സണൽ ആയിട്ട് ഒരു കാര്യം പറയാനുണ്ട്. വേറൊന്നുമല്ല, ഞാനും നിങ്ങളും ഒക്കെ ഓസ്‌കാറിൽ നിന്ന് പിരിഞ്ഞ സമയത്ത്, ഉള്ള ഒരു അവസ്ഥയിലും, സാമ്പത്തികപരമായിട്ടും ഒക്കെ, വലിയ ഇതൊന്നുമല്ല എനിക്ക്.
അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. പിന്നെ, ദിലീപിന്റെ കൂടെ സ്‌റ്റേജിൽ നിന്ന പോലെ, സിനിമയിലും നിന്നാൽ കൊള്ളാം എന്നൊക്കെ ആഗ്രഹമുണ്ട്. അപ്പൊ ദിലീപ് എന്നോട് പറഞ്ഞ ഒരു ഡയലോഗ് എന്ന് പറഞ്ഞു കഴിഞ്ഞാൽ, എന്തുകൊണ്ട് ആണെന്ന് എനിക്കറിയത്തില്ല. അത് ഭഗവാനായിട്ട് തരുമ്പോഴേ ശാശ്വതമാകൂ. ഞാനായിട്ട് ഒരു വേഷം തന്നുകൊണ്ട്, ഒരു കാര്യവുമില്ല എന്ന് ദിലീപ് പറഞ്ഞു. അപ്പൊ ഭഗവാൻ തരുന്നിടം വരെ വെയിറ്റ് ചെയ്യാം അല്ലേ ദിലീപേ എന്ന് ഞാൻ ചോദിച്ചു. കറക്റ്റ് അല്ലെന്ന് പുള്ളി തിരിച്ചു ചോദിച്ചു.
എന്താ, ഞാൻ അങ്ങനെ പറഞ്ഞതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എന്താ എന്നുള്ളത് എനിക്കറിയില്ല. അന്ന് ഞാൻ പല സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്. എനിക്ക് ഭയങ്കര ബുദ്ധിമുട്ട് വന്നു. കാരണം, മേ ബി അത് ദിലീപിന്റെ ചെവിയിൽ എത്തിയിട്ടുണ്ടാവണം. അല്ല, എനിക്ക് അതെന്ന് വെച്ചാൽ, ഞാൻ ദിലീപുമായി അത്ര അടുപ്പമായിരുന്നു ഓസ്‌കാറിൽ വെച്ച്. അപ്പൊ പുള്ളി അങ്ങനെ പറഞ്ഞപ്പോൾ, എനിക്ക് പെട്ടെന്ന് തന്നെ, വിഷമമായി.
സിനിമ, സിനിമയിൽ എന്ന് പറഞ്ഞാൽ, സീറ്റ് കിട്ടിയാൽ ഒക്കെ. ഇല്ലെങ്കിൽ പട്ടിയാ. മമ്മൂക്കയോക്കെ ആരും അറിയാതെയാണ് സഹായങ്ങൾ ചെയ്യുന്നത്. ആ കാര്യത്തിൽ, ദിലീപും ഇപ്പോൾ പല കാര്യങ്ങളും, നമ്മൾ ഇപ്പോഴാണ് പലരും പറയുമ്പോഴാണ്, നമ്മൾ ദിലീപ് ഇങ്ങനെ ചെയ്‌തിരുന്നു, അങ്ങനെ ചെയ്‌തിരുന്നു എന്നൊക്കെ അറിയുന്നത്. അങ്ങനെയൊരു ഷോക്ക് കിട്ടിയത് കൊണ്ട് പിന്നെ അങ്ങനെ ആരോടും ചോദിയ്ക്കാൻ പോവാറില്ല.


Click it and Unblock the Notifications
