'മോഹൻലാലിനോട് ഞാൻ കൊടുത്ത 10 ലക്ഷം തിരിച്ചു ചോദിച്ചു, ലോഹിതദാസ് അന്ന് ചെയ്‌തത്‌ കൊടുംചതി'; ദിനേശ് പണിക്കർ

മലയാള സിനിമയിലെ അറിയപ്പെടുന്ന നിർമ്മാതാവും നടനും ഒക്കെയാണ് ദിനേശ് പണിക്കർ. മിനിസ്ക്രീൻ പ്രേക്ഷകർക്കും അദ്ദേഹം സുപരിചിതനാണ്. കിരീടം ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് ചിത്രങ്ങളിൽ പലതും നിർമ്മിച്ചത് ദിനേശ് പണിക്കർ ആയിരുന്നു. ഇപ്പോഴിതാ സിനിമയിലെ ചില അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. മൂവി വേൾഡ് ഒറിജിനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ആരെ സംരക്ഷിക്കാനാണ് സുപ്രീം കോടതി വരെ പോയതെന്ന് ചേച്ചിക്കല്ലേ അറിയൂവെന്ന് ശ്വേത; മാലയുടെ മറുപടി, വാക്ക്പോര്
ദിനേശ് പണിക്കരുടെ വാക്കുകൾ

ഞാൻ കിരീടം കഴിഞ്ഞപ്പോഴേക്കും എല്ലാവരും ചോദിച്ചു, "കിരീടം പോലെ സിനിമ എടുത്തൂടെ?" എന്ന്. ആൾക്കാരുടെ സ്ഥിരം ചോദ്യമായിരുന്നു. കാരണം ഞാൻ എടുത്ത സിനിമകളൊക്കെ നന്നായിരുന്നു. പ്രണയവർണ്ണങ്ങൾ ഓടിയതാണ്, അല്ലെങ്കിൽ കളിവീട് നല്ല സിനിമ ആയിരുന്നു. എല്ലാം നല്ല സിനിമകളാണ്. പക്ഷേ എല്ലാവർക്കും കിരീടം പോലെ സിനിമയാണ് വേണ്ടിയിരുന്നത്.

mohanlal

അപ്പോൾ ഞാനും വിചാരിച്ചു, ശരി ലോഹി, സിബി, മോഹൻലാൽ. പഴയ കോമ്പിനേഷൻ ഒന്നുകൂടെ നോക്കാം. ഉണ്ണിയില്ല. കാരണം ഞങ്ങൾ മാത്രം വെച്ചിട്ട് എടുക്കാം. ഞാൻ ആനന്ദേട്ടൻ എന്ന് പറഞ്ഞ ഒരു പ്രൊഡ്യൂസർ ഉണ്ട്. അപ്പോൾ ആനന്ദേട്ടൻ ആ സമയത്ത് കറക്റ്റ് ആയിട്ട് എന്നെ വിളിച്ചു. വിളിച്ചിട്ട് എന്നോട് ചോദിച്ചു, "എടാ, ഞാൻ ഒരു പടം എടുക്കാൻ ലാലിനോട് ഡേറ്റ് ചോദിച്ചിട്ടുണ്ട്. ലാൽ സമ്മതിച്ചിട്ടുണ്ട്. അതിന്റെ ഡിസ്ട്രിബ്യൂട്ടർ ആവാൻ പറ്റുമോ നിനക്ക്?" എന്ന് ചോദിച്ചു.

ഞാൻ പറഞ്ഞു, "ഞാൻ പ്രൊഡ്യൂസർ ആവണം" എന്നാണ് എന്റെ ആഗ്രഹം. പക്ഷേ ഡിസ്ട്രിബ്യൂട്ടർ ആണെങ്കിൽ ഞാൻ ഡിസ്ട്രിബ്യൂട്ടർ ആകാം എന്ന് പറഞ്ഞിട്ട് ഞാൻ ആനന്ദേട്ടനോട് പറയുകയും ചെയ്‌തു. അങ്ങനെ ആനന്ദേട്ടനുമായിട്ട് ചർച്ച നടത്തുന്ന സമയത്താണ് ഞാൻ ഈ പറഞ്ഞ സിബി, ലോഹി ആയിട്ട് ഇങ്ങനെ ചർച്ച നടത്തിയത്. അങ്ങനെയാണ് നമുക്കൊരു പടം എടുത്താൽ എന്താണ് എന്ന് ആലോചിച്ചത്. അപ്പോൾ അത് വേണോ, ഇത് വേണോ, ഒരു തീരുമാനം ആയിട്ടില്ല. ഒരു ഡിസ്ട്രിബ്യൂഷൻ കിടപ്പുണ്ട്. ഇപ്പോൾ പ്രൊഡക്ഷന്റെ ഒരു മേഖല കൂടി കിടപ്പുണ്ട്.

അപ്പോൾ ലോഹി പറഞ്ഞു, "നമുക്കൊരു പണി ചെയ്യാം. ഞാൻ ഒരു കഥ എഴുതാം." സിബി അങ്ങനെയാണെങ്കിൽ അവർ ഒരുമിച്ച് ഇരിക്കാൻ വേണ്ടിയിട്ട് ഞാൻ രണ്ടുപേർക്കും അഡ്വാൻസ് കൊടുത്തു. ലോഹിക്കും സിബിക്കും അഡ്വാൻസ് കൊടുത്തു. കൊടുത്തതിനുശേഷം സിബിയും ലോഹിയും കൂടെ ഒരു ദിവസം ബാംഗ്ലൂർ പോയിട്ട് കഥ എഴുതാമെന്ന് തീരുമാനിച്ചു. കാരണം ഇവിടെ ഇരുന്ന് അവർക്ക് എഴുത്ത് നടക്കില്ല.

രണ്ടുപേരും പോകാനിരുന്ന ഒരു വെളുപ്പാൻ കാലത്ത് രാവിലെ സിബി ലോഹിയുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ താഴെ ഒരു കത്ത് കിടക്കുന്നു. ഒരു കല്ലിന്റെ പുറത്ത് വെച്ചിട്ടുണ്ട്. ആ ലെറ്റർ സിബി എടുത്തു.
അതിൽ എഴുതിയിരുന്നത്, "പ്രിയപ്പെട്ട സിബി, ചില പ്രത്യേക സാഹചര്യത്തിൽ എനിക്ക് ഇതിൽ നിന്ന് പിൻവലിയേണ്ടി വരികയാണ്. എനിക്ക് ആ സമയത്ത് ഓണത്തിനെ ഒരു സിനിമ റിലീസ് ചെയ്യേണ്ടി വരും. സീ ലൈൻ റഫീഖ് എന്ന് പറഞ്ഞ ഒരു പ്രൊഡ്യൂസർ ഉണ്ട്. ഒരു അരയന്നങ്ങളുടെ വീട് എന്നൊരു പടത്തിന്റെ ഒരു ട്രാക്ക് ഞാൻ പറഞ്ഞത് പുള്ളിക്ക് ഇഷ്‌ടപ്പെട്ടു. അത് എനിക്ക് ഡയറക്‌ട് ചെയ്യാനായിട്ട്, സ്ക്രിപ്റ്റും ഡയറക്ഷനും ആയിട്ട് എനിക്കൊരു ഓഫർ തന്നിരിക്കുകയാണ്.

അപ്പോൾ എനിക്ക് പൈസ വലിയ അത്യാവശ്യമുണ്ട്. അതുകൊണ്ട് ഞാൻ അത് തീർത്തിട്ട് നമുക്ക് ഇത് ചെയ്യാം എന്നാണ് പറഞ്ഞത്. വളരെ മാന്യമായിട്ടാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് ലോഹി ഇപ്പോഴും വലിയ കാര്യമാണ്. എന്നോട് ചെയ്‌തത്‌ കൊടും ചതിയാണ്. അത് വേറെ കാര്യം. പക്ഷേ, എന്നാലും എനിക്ക് ആ മനുഷ്യനോട് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല. അതിന് ശേഷം ലോഹിയും സിബിയും ഒന്നിച്ചിട്ടില്ലല്ലോ.

രണ്ട് രൂപ പുള്ളിക്ക് ഞാൻ അഡ്വാൻസ് കൊടുത്തിട്ടുണ്ടായിരുന്നു. പുള്ളിക്ക് പൈസയും വലിയ ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾ രണ്ടുപേരുടെയും മോശം സമയമായിരുന്നു. പക്ഷേ സിബിക്ക് പിന്നീട് താൽപര്യം തോന്നിയില്ല. സിബിക്ക് അതൊരു വിഷമമായിരിക്കാം. അതിനെപ്പറ്റി ഡീപ്പ് ആയിട്ട് ഞാൻ പറയാൻ ആളല്ല. സിബിയോട് ചോദിച്ചാൽ സിബി തന്നെ പറഞ്ഞത് ഇതാണ്.

ഞാൻ എന്തായാലും ആ പൈസ തിരിച്ചു കൊടുക്കാൻ തീരുമാനിച്ചു. ലോഹിയെ വിളിക്കുമ്പോൾ ലോഹിയുടെ കൈയിൽ എവിടെ കാശ്? അന്ന് കസ്‌തൂരിമാൻ എന്ന് പറഞ്ഞ ഒരു സിനിമ ചെയ്യാൻ പുള്ളി പുറപ്പെട്ടപ്പോൾ ഞാൻ മുദ്രാ ശശിയെ വിളിച്ച് പറഞ്ഞു, "എനിക്ക് രണ്ട് രൂപ കിട്ടാനുണ്ട്. കുറച്ച് ഇൻസ്‌റ്റാൾമെന്റിൽ തന്നാൽ മതി. എനിക്ക് പൈസയ്ക്ക് ആവശ്യമുണ്ട്."

അന്ന് മിലൻ ജലീൽ മുഖാന്തരം അദ്ദേഹം എനിക്കൊരു 50,000 രൂപ തന്നു. സൂത്രധാരൻ എന്ന പടം ചെയ്യുന്ന സമയത്ത്, "ഒരു 50,000 ദിനേശിന് കൊടുത്തേക്ക്" എന്ന് ലോഹി പറഞ്ഞതിന്റെ പേരിലാണ് എനിക്ക് അത് കിട്ടിയത്. നല്ല മനുഷ്യനായിരുന്നു, നന്മയുള്ള ഒരു മനുഷ്യനായിരുന്നു. ഒരിക്കൽ പോലും ഞാൻ ആ മനുഷ്യനോട് ചൂടായിട്ടില്ല. പറ്റില്ല എനിക്ക്. കാരണം എനിക്ക് കിരീടം മുതൽ ആ മനുഷ്യനോട് ഇഷ്‌ടമാണ്, സ്നേഹമാണ്, ബഹുമാനമുണ്ട്.

അതുപോലെ ലാലിന് ഞാൻ 10 ലക്ഷം രൂപ കൊടുത്തിട്ടുണ്ടായിരുന്നു അഡ്വാൻസ് ആയി. എന്നിട്ട് ഞാൻ ലാലിന്റെ വീട്ടിൽ ചെന്നൈയിൽ പോയി. അന്ന് 10 ലക്ഷം എന്ന് പറഞ്ഞാൽ എനിക്ക് 10 കോടിയുടെ വിലയാണ്. കാരണം അത്രയും ദരിദ്രാവസ്ഥയിൽ ഞാൻ എത്തിയിരുന്നു. എത്തിയ സമയത്ത് ഞാൻ ലാലിനെ പോയി കണ്ടപ്പോൾ കാര്യം പറഞ്ഞു.

എങ്ങനെയാണ് എനിക്ക് പേയ്‌മെന്റ് തന്നത്. എനിക്ക് ഓർമ്മയില്ല. എന്റെ ഓഡിറ്റർ സുകുമാരനോട് ഒന്ന് സംസാരിക്കുമോ? എന്നായിരുന്നു ലാൽ പറഞ്ഞത്. ഞാൻ സുകുമാരേട്ടനോട് സംസാരിച്ചു. പേയ്‌മെന്റ് ഡീറ്റെയിൽസ് ഒക്കെ പുള്ളി നോക്കിയിട്ട്, അതനുസരിച്ച് എനിക്ക് അപ്പൊ തന്നെ റീഫണ്ട് തന്നു. ലാൽ അങ്ങനെ ഒരു ജെം ഓഫ് എ പേഴ്‌സൺ ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+