"കലാഭവൻ മണി ചേട്ടനെ അവസാനമായി കണ്ടത് പാഡിയിൽ, അദ്ദേഹത്തിനെ എന്തോ മാനസിക പ്രശ്‌നം അലട്ടിയിരുന്നു"
മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ നടനാണ് കിരൺ രാജ്. ഷാജി കൈലാസിന്റെ ഉൾപ്പെടെ ചിത്രങ്ങളിൽ മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴും സിനിമയിൽ സജീവമായി തന്നെ തുടരുന്നുണ്ട്. ഇപ്പോഴിതാ സിനിമയിലെ ചില അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം. മില്ലേനിയം ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കിരൺ രാജിന്റെ വാക്കുകൾ
ഞാൻ ശരിക്കും മമ്മൂക്ക, സുരേഷേട്ടൻ, ലാലേട്ടൻ, മണിചേട്ടൻ എന്നിവരുടെ ഓരോരുത്തരും കൂടി 20-ഓളം, 20ന് മുകളിൽ, ഓരോരുത്തരുടെയും കൂടെ അഭിനയിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അവർ നല്ല സപ്പോർട്ട് ആണ്. അവരെല്ലാം സപ്പോർട്ട് ചെയ്തേ ഉള്ളൂ. അവർക്ക് ഇൻസെക്യൂരിറ്റി ഫീലിംഗ് ഇല്ല. മമ്മുക്ക, ലാലേട്ടൻ, സുരേഷേട്ടൻ, സുരേഷേട്ടൻ, മണിചേട്ടൻ ഒക്കെ ഞങ്ങൾ നല്ല കമ്പനിയാണ് ഷൂട്ടിങ് സമയത്ത്.

ലാലേട്ടൻ ഒക്കെ നമ്മളെ സഹായിക്കും. ഒരിക്കൽ മാടമ്പിയിൽ ലാലേട്ടൻ ഓപ്പോസിറ്റ് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഞാനും ലാലേട്ടനും ഫേസ് റ്റു ഫേസ് ആയിരുന്നു. ആദ്യം ക്യാമറ പുള്ളിയുടെ ക്ലോസ് എടുത്തു. ഞാൻ ഇവിടെ നിൽപ്പുണ്ട്, ഷോട്ട് എടുക്കുകയാണ്. പിന്നെ അപ്പുറത്ത് നിന്ന് ക്യാമറ വെച്ചു, എന്റെ ക്ലോസ് എടുത്തു.
എന്റെ എക്‌സ്പ്രഷൻ എടുക്കുകയാണ്, എന്നോട് ഡയലോഗ് മറന്നുപോയി. ലാലേട്ടന്റെ അഭിനയം നോക്കി നിൽക്കുകയാണ്. ബി ഉണ്ണികൃഷ്‌ണൻ, ഉണ്ണിയേട്ടൻ ആയിരുന്നു സംവിധായകൻ, പുള്ളിക്ക് കാര്യം മനസിലായി, കിരണേ ഡയലോഗ് എന്ന് പറഞ്ഞു. ലാലേട്ടന്റെ അടുത്തൊക്കെ നിൽക്കുമ്പോൾ നമുക്ക് പറ്റത്തില്ല. വല്ലാത്തൊരു പവർ ആണ്.
ഞാൻ പറഞ്ഞില്ലേ, ഇപ്പൊ ഓൾമോസ്‌റ്റ് 130 മൂവീസ് ആയെന്ന് കഴിഞ്ഞെന്ന് തോന്നുന്നു. 21 വർഷമായി, ഇപ്പൊ ഞാൻ മലയാള സിനിമയിൽ വന്നിട്ട്. ഒരു ജനുവരി 16-ാം തീയതിയാണ് ഞാൻ തസ്‌കരവീരനിൽ അഭിനയിച്ചത്. 21 വർഷം ഈ ഫീൽഡിൽ ഉണ്ടല്ലോ. അത് തന്നെ ഭാഗ്യമാണ്, ഓരോരുത്തർ വരുന്നു, പെട്ടന്ന് പോവുന്നു. സംവിധായകൻ പറയുന്നത് പോലെ നമ്മൾ അഭിനയിക്കുന്നു. എല്ലാം ദൈവത്തിന്റെ കൈയിലാണ്.
എന്റെ അമ്മയും മരിച്ചുപോയി. പിന്നെ നമ്മുടെ മലയാള സിനിമയുടെ അമ്മയിലെ അവസ്ഥയ്ക്ക് ഒരു കുഴപ്പവുമില്ല. ഒന്നാമത് ഇപ്പോൾ ലേഡീസിനെ പിടിച്ചു നിർത്തിയിരിക്കുകയാണ്. ചില ആളുകൾ തമ്മിലുള്ള ഈഗോയാണ്. അത് ഞാൻ ആദ്യം പ്രതീക്ഷിച്ചതാണ്. ഈ ഇലക്ഷൻ കഴിഞ്ഞപ്പോൾ തന്നെ ഞാൻ പ്രതീക്ഷിച്ചു. ലേഡീസിനെ ഒതുക്കി, അവർക്ക് ചാൻസ് കൊടുത്തില്ല എന്നൊക്കെ പരാതിയുണ്ടായിരുന്നു.
അവസാനം നല്ല വോട്ട് കൊടുത്ത് ജയിപ്പിച്ചു വിട്ടു. എന്നിട്ടാണ് ഇങ്ങനെയാണ്. ഇത്രയും കാലമായിട്ട് ഇല്ലാത്ത പ്രശ്‌നങ്ങളാണ്. സ്ത്രീകൾ മോശം എന്നല്ല പറയുന്നത്. പക്ഷേ ഇവർ ഈ ചെറിയ ചെറിയ കാര്യങ്ങൾ, ഈ വേണ്ടാത്തത് വെറുതെ ഈ ചാനലിൽ ഒക്കെ പറഞ്ഞ്, അത് നശിപ്പിച്ച്, പിന്നെ പോലീസ് സ്‌റ്റേഷനായി, കോടതിയായി, ഇത് നടക്കരുതായിരുന്നു.
ഞാൻ 19 വർഷമായിട്ട് അമ്മയിൽ ഉണ്ട്. ഞാൻ എല്ലാ മീറ്റിങ്ങും ഞാൻ പോകാറുണ്ട്. അപ്പൊ ഇത്രയും കാര്യം എനിക്കറിയാം. ഇടവേള ബാബു ചേട്ടൻ ഒക്കെ കൃത്യമായി ഡീൽ ചെയ്‌തു കൊണ്ടിരുന്നതാണ്. എന്ത് പ്രശ്‌നം വന്നാലും അത് തീർക്കാൻ അവർക്ക് അറിയാമായിരുന്നു. പിന്നെ സിനിമയിൽ പല കാര്യങ്ങളും സ്വാഭാവികമാണ്. പലരും നമ്മളെ ഒതുക്കാൻ ഒക്കെ നോക്കും.
കലാഭവൻ മണി ചേട്ടനെ ഞാൻ അവസാനം കണ്ടപ്പോൾ മരിക്കുന്നതിന് ഒരു വർഷം മുമ്പ് ആണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ പാഡിയിൽ വച്ചായിരുന്നു. അതായത് വർക്ക് കഴിഞ്ഞിട്ട്. ഞങ്ങളെ എല്ലാം അവിടെ ഇറക്കി, അന്ന് രാത്രി അവിടെ കുക്ക് ചെയ്‌ത് രണ്ട് അടിച്ചതൊക്കെ കമ്പനി കൂടി. പിന്നെ ഞാൻ അവിടുന്ന് പോയി. ശരിക്കും പുള്ളിക്ക് എന്തോ മാനസിക പ്രശ്‌നം ഉണ്ടായിരുന്നു. ഞാൻ അതിനെ കുറിച്ച് ചോദിച്ചിരുന്നു, ഒന്നും പറഞ്ഞിരുന്നില്ല.
സിനിമാ ഫീൽഡുമായി ബന്ധപ്പെട്ട ഒരു ടെൻഷൻ അല്ല, എന്റെ അറിവിൽ ഫാമിലി എന്തോ ഇഷ്യൂ ആണെന്ന് തോന്നുന്നു. പുള്ളി, പിന്നെ മെന്റലി എന്തോ കുറച്ച് ഡൗൺ ആയിരുന്നു. ഞാൻ പുള്ളിയോട് കുടി നിർത്താൻ ആവശ്യപ്പെട്ടിരുന്നു, അപ്പോൾ ഞാൻ നിർത്തുമോ എന്നാണ് ചോദിച്ചത്. വിനയേട്ടൻ സിനിമയിൽ കാണിച്ചത് പോലെ എന്തെങ്കിലും ഫിനാഷ്യൽ പ്രശ്‌നങ്ങൾ മണി ചേട്ടന് ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല.




Click it and Unblock the Notifications