'മദ്യപിച്ച് വണ്ടി ഓടിക്കരുതായിരുന്നു, രാജ്യത്തിന്റെ നിയമത്തിനെതിരെ ആകെ ചെയ്‌ത കുറ്റം ഇത്'; അശ്വന്ത് കോക്ക്

മലയാള സിനിമയിൽ റിവ്യൂ ബോംബിങ് എന്ന പേരിൽ ഏറെ ആരോപണങ്ങൾ കേൾക്കേണ്ടി വന്ന വ്‌ളോഗറാണ് അശ്വന്ത് കോക്ക്. വേറിട്ട ശൈലിയിലൂടെ സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ അശ്വന്ത് കോക്ക് ചെയ്‌തിരുന്ന വീഡിയോകൾ വലിയ രീതിയിൽ വൈറലായിരുന്നു. എന്നാൽ അടുത്തിടെയാണ് അശ്വന്ത് കോക്കിനെ മദ്യപിച്ചു വാഹനം ഓടിച്ചെന്ന കേസിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇതിന് പിന്നാലെ ഇയാൾക്കെതിരെ വിമർശനവും ശക്തമായി ഉയർന്നിരുന്നു.

വിഷയത്തിൽ ഇപ്പോൾ പരസ്യ പ്രതികരണം നടത്തിയിരിക്കുകയാണ് അശ്വന്ത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം പലവട്ടം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചിരുന്നെങ്കിലും അറസ്‌റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതുവരെയും അശ്വന്ത് കോക്ക് പ്രതികരിച്ചിരുന്നില്ല. ഇയാളുടെ യൂട്യൂബ് ചാനലിലെ പഴയ വീഡിയോകളുടെ കമന്റ് ബോക്‌സുകളിൽ ഉൾപ്പെടെ നിരവധി പേർ വിഷയത്തെ കുറിച്ച് നിരന്തരം ചോദ്യം ഉയർത്തിയിരുന്നു.

aswanth kok

അതിന് പിന്നാലെയാണ് പ്രതികരണം. കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ റിലീസായ ജയിലർ 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലർ റിയാക്ഷൻ വീഡിയോയുടെ അവസാനമാണ് അശ്വന്ത് കോക്ക് വിവാദങ്ങൾക്ക് ആധാരമായ സംഭവങ്ങളെ കുറിച്ച് പരാമർശിക്കുന്നത്. താൻ ചെയ്‌ത കുറ്റത്തെ ന്യായീകരിക്കുന്നില്ലെന്നും തെറ്റ് പറ്റിപ്പോയെന്നും അശ്വന്ത് കോക്ക് വീഡിയോയുടെ അവസാനത്തിൽ സമ്മതിക്കുന്നുണ്ട്.

'എന്റെ വിഡിയോ ഇനി കാണണ്ട, ഞാന്‍ ഭയങ്കര മോശക്കാരന്‍ ആണെന്നൊക്കെ പലരും പറയുന്നു. ഞാനത് അംഗീകരിക്കുന്നു. സ്വാഭാവികമാണ്, തെറ്റുകള്‍ സംഭവിക്കും. മനുഷ്യന് തെറ്റുകള്‍ പറ്റും. പെന്‍സിലിന്റെ പുറകില്‍ എന്തിനാണ് ഇറേസര്‍ എന്ന് പണ്ട് ജോണ്‍ ഡണ്‍ ചോദിച്ചിട്ടുണ്ട്. അദ്ദേഹമാണ് അത് ചോദിച്ചതെന്നാണ് തോനുന്നത്. പെന്‍സിലിന്റെ പുറകില്‍ ഇറേസര്‍ വെക്കുന്നത് എഴുതുമ്പോള്‍ തെറ്റും എന്ന് ഉറപ്പുള്ളതു കൊണ്ടാണ്' അശ്വന്ത് കോക്ക് പറയുന്നു.

'ഞാൻ ഒരിക്കലും മദ്യപിച്ച് വാഹനം ഓടിക്കാന്‍ പാടില്ലായിരുന്നു. അതിന് എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. പക്ഷെ ചെയ്യാന്‍ പാടില്ലാത്തതാണ് ചെയ്‌തത്. ഇനിയൊരിക്കലും ചെയ്യില്ല. എന്നെ ഒരിക്കല്‍ കൂടെ മദ്യപിച്ച് വാഹനമോടിക്കുന്നതായി ആര്‍ക്കും കാണാന്‍ സാധിക്കില്ല. കേരള പോലീസിന് അതിനുള്ള അവസരം ഞാന്‍ കൊടുക്കില്ല' അശ്വന്ത് വീഡിയോയിലൂടെ വ്യക്തമാക്കി.

'പക്ഷേ എന്നത്തേയും പോലെ കേരള പൊലീസ് വലിയവരാണ്. ദേ ആർ ഗ്രേറ്റ്, അവര്‍ എല്ലാത്തിലും മികച്ചവരാണ്. ഞാന്‍ ആകെ ചെയ്യുന്ന തെറ്റ് ഇതാണ്. നിയമിവിരുദ്ധമായ ഞാന്‍ ചെയ്യുന്ന ഏക കാര്യം ഇതാണ്. ഇനി ഞാനിത് ചെയ്യില്ല. ഞാന്‍ എനിക്ക് നല്‍കുന്ന വാക്കാണിത്, അല്ലാതെ മറ്റാർക്കെങ്കിലും വേണ്ടിയല്ല പറയുന്നത്' അശ്വന്ത് കോക്ക് കൂട്ടിച്ചേർത്തു.

അതേസമയം, കോഴിക്കോട് നടക്കാവ് വച്ചായിരുന്നു അശ്വന്ത് കോക്ക് മദ്യപിച്ചു വാഹനം ഓടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്‌തത്‌. സംഭവത്തിൽ പോലീസ് എത്തിയ ശേഷവും അവരോട് ഇയാൾ തട്ടിക്കയറുന്നതും വീഡിയോയിൽ കാണാമായിരുന്നു. അശ്വന്ത് സഞ്ചരിച്ച മഹിന്ദ്ര ഥാർ വാഹനം മൂന്നോളം വാഹനങ്ങളിൽ ഇടിച്ചിട്ട് നിർത്താതെ പോയതോടെ ആളുകൾ ഇടപെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma