'മമ്മൂക്ക ഇട്ടത് പോലെയുള്ള ഡ്രസ് ഇട്ട് വന്നാൽ അഴിപ്പിക്കും, അതൊരു മോശമായി തോന്നിയത് കൊണ്ടാണ് പറഞ്ഞത്'; ഫിറോസ്

ബിഗ് ബോസിലൂടെയും മുൻപ് ടെലിവിഷൻ പരിപാടികളിലൂടെയും പേരെടുത്ത താരമാണ് ഫിറോസ് ഖാൻ. അതിന് ശേഷം പക്ഷേ പല അനാവശ്യ വിവാദങ്ങളിലും ഫിറോസ് ഖാൻ ചെന്നുപെട്ടിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് മുൻപ് നടത്തിയ പരാമർശവും അതിന്റെ കാരണവും വെളിപ്പെടുത്തുകയാണ് ഫിറോസ് ഖാൻ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസിന്റെ പ്രതികരണം. നേരത്തെ മമ്മൂട്ടിയോടൊപ്പം ഫേസ് റ്റു ഫേസ് എന്ന ചിത്രത്തിൽ ഉൾപ്പെടെ ഒരുമിച്ച് അഭിനയിച്ച വ്യക്തി കൂടിയാണ് ഫിറോസ് ഖാൻ.

ഫിറോസ് ഖാന്റെ വാക്കുകൾ

മമ്മൂക്ക, ലാലേട്ടൻ ഇവരൊക്കെ നമ്മൾ ഇഷ്‌ടപ്പെടുന്ന ആളുകളാണ്; കാരണം കുട്ടിക്കാലം മുതൽ നമ്മൾ കണ്ടുവരുന്ന ആൾക്കാരാണ്. എന്ന് വച്ച് ലാലേട്ടനെ കാണാൻ വേണ്ടിയിട്ട് ഒരിക്കലും ബിഗ് ബോസ് ഈ പോകുന്നു എന്നുള്ള ഒരു സാധനം ഇല്ല. ഒരിക്കലും അങ്ങനെ ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. നമുക്ക് ബിഗ് ബോസ് എന്നുള്ള ഒരു പ്ലാറ്റ്ഫോം നമുക്ക് അത്രയും മനോഹരമായി തോന്നിയത് കൊണ്ട്, നമുക്ക് അതിൽ എന്തെങ്കിലും ചെയ്യാൻ പറ്റും എന്നുള്ള പൂർണ്ണ ഒരു ബോധ്യം ഉണ്ടായത് കൊണ്ടാണ് അതിൽ പോകുന്നത്.

mammootty

ഇപ്പൊ ഐഡിയ സ്‌റ്റാർ സിംഗർ മറ്റേ പാട്ട് പരിപാടിക്ക് എന്നെ വിളിച്ചാൽ ഞാൻ പോകത്തില്ല. കാരണം നമുക്കറിയാം, അത് ചെയ്യാൻ പറ്റത്തില്ല എന്നുള്ളത്. അപ്പൊ നമുക്ക് ചെയ്യാൻ പറ്റുന്ന മേഖലയിൽ നമ്മൾ പോകണം എന്നേയുള്ളൂ. മമ്മൂക്കയെ കുറിച്ച് പറഞ്ഞത് ആളുകൾ തെറ്റായ രീതിയിലാണ് എടുത്തത്.

മമ്മൂട്ടി എന്ന ആർട്ടിസ്‌റ്റ് വളരെ വലിയ ആർട്ടിസ്‌റ്റ് ആണ്. അത് ആർട്ടിസ്‌റ്റിനെ അല്ല, ഞാൻ പറഞ്ഞത് മമ്മുക്കായുടെ ചില പേഴ്‌സണൽ കാര്യങ്ങൾ മാത്രമാണ്. ഞാൻ മമ്മുക്കായുടെ കൂടെ ഒരു സിനിമയിൽ ഓപ്പോസിറ്റ് മെയിൻ വില്ലൻ ആയിട്ട് ചെയ്‌തതാണ്, 'ഫേസ് ടു ഫേസ്' എന്ന് പറയുന്ന. തോമസ് പുഞ്ചക്കാടൻ എന്നുള്ള കഥാപാത്രം. അപ്പൊ അന്നൊക്കെ എനിക്ക് മമ്മുക്കയെ പേഴ്‌സണലി വളരെ അടുത്ത് അറിയാവുന്ന ആളാണ്.

അപ്പൊ മമ്മുക്ക നല്ല മനുഷ്യൻ ഒക്കെ തന്നെയാണ്. പക്ഷേ, നമ്മൾ ഒരു കാര്യം മനസ്സിലാക്കുക: ഇപ്പൊ നമുക്ക് ഒരു സഹോദരൻ, അല്ലെങ്കിൽ നമ്മുടെ വീട്ടിൽ ഒരു മകൻ, അല്ലെങ്കിൽ ആരും ആയിക്കോട്ടെ, നമുക്ക് അത്രയും വേണ്ടപ്പെട്ടവർ ചെയ്യുന്നതെല്ലാം, നമ്മൾ അങ്ങ് അവർ തെറ്റ് ചെയ്‌താൽ ശരി എന്ന് പറയുമോ. അങ്ങനെ പറയുമ്പോൾ അവരോട് സ്നേഹം ഇല്ല എന്നാണ്. എനിക്ക് മമ്മുക്കായോട്... എനിക്ക് ഏറ്റവും, എനിക്ക് ലാലേട്ടനെക്കാൾ എനിക്ക് ഇഷ്‌ടം മമ്മുക്കയെയാണ്.

എനിക്ക് ഭയങ്കര ഇഷ്‌ടമുള്ള ഒരു മനുഷ്യനാണ്. ഇപ്പോഴും നമ്മൾ ഈ 70 പ്ലസ് ആയിട്ടുള്ള അദ്ദേഹത്തിന്റെ ആ സ്വാഗ് എന്ന് പറയുന്നത് വേറൊരു ലെവലാണ്. അദ്ദേഹത്തിന്റെ ഡ്രസ്സിംഗ് സ്‌റ്റൈൽ ഒക്കെ എനിക്ക് ഭയങ്കര ഇഷ്‌ടമുള്ള ഒരു മനുഷ്യനാണ്. പക്ഷേ, നമ്മൾ ഒരാളെക്കുറിച്ച് അയാളുടെ ഒരു കാര്യം എന്ന് പറഞ്ഞ് മറച്ചു വെക്കാൻ പറ്റില്ല. ഇപ്പൊ ഞാൻ നേരത്തെ പറഞ്ഞതുപോലെ തന്നെ, നമ്മുടെ വീട്ടിൽ നമ്മുടെ ഒരു ജ്യേഷ്ഠൻ, അല്ലെങ്കിൽ നമ്മുടെ സഹോദരങ്ങൾ, അല്ലെങ്കിൽ നമ്മുടെ മക്കൾ എന്തെങ്കിലും ഒരു തെറ്റ് കാണിക്കുമ്പോൾ, നമ്മൾ അത് നമുക്ക് തെറ്റാണെന്ന് തോന്നി കഴിഞ്ഞാൽ, നമ്മൾ അത് പറയും.

ഇപ്പൊ എന്നെ കുറിച്ച് വേറൊരാൾ തെറ്റ് കാണിച്ച് ചൂണ്ടി കാണിച്ചാൽ, ഞാൻ അവരെ വെറുക്കുകയല്ല ചെയ്യുന്നത്. അപ്പൊ മമ്മുക്ക കാണിച്ച... എനിക്ക് ഒട്ടും യോജിക്കാൻ പറ്റാത്ത ഒരു കാര്യം ഞാൻ അന്ന് പറഞ്ഞതാണ്. ഞാൻ നല്ല കുറെ കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ട്. അതൊക്കെ കട്ട് ചെയ്‌ത്‌ പോയിട്ട് ഈ കാര്യമാണ് വന്നത്. അപ്പൊ അതിനകത്ത് എന്ന് പറഞ്ഞാൽ, പുള്ളി ഇട്ടോണ്ട് വരുന്ന വസ്ത്രം പോലെ വേറൊരാൾ ഇട്ടോണ്ട് വന്നു കഴിഞ്ഞാൽ, അത് അഴിപ്പിക്കും. അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത്.

അതിനിപ്പോ എത്ര വലിയ സംഭവം ആയാലും, ഒരു ഹയറാർക്കി പോലെയുള്ള ഒരു... അതൊന്നും ഒരു ശരിയായിട്ടുള്ള ഒരു കാര്യമല്ല. പിന്നെ അതുപോലെതന്നെ, അങ്ങനെയുള്ള കുറെ ഇൻസിഡൻസ്, പുള്ളിയുടെ സംഭവങ്ങളാണ് ഞാൻ പറഞ്ഞത്. പിന്നെ പുള്ളിയെ കുറിച്ച് തന്നെ, മനോജ് കെ ജയൻ, മനോജ് ചേട്ടൻ ഒരിക്കൽ പറഞ്ഞ ഒരു സ്‌റ്റേറ്റ്മെന്റ് എന്ന് പറയുന്നത്, ഒരു മൊബൈൽ കൊണ്ടുവന്നപ്പോഴത്തേക്ക്, പുള്ളി മേടിക്കുന്നതിനു മുന്നേ, അത് മനോജേട്ടൻ മേടിച്ചിട്ട് കൊണ്ടുവന്ന് കാണിച്ചപ്പോഴത്തേക്ക്, അന്ന് മൊത്തം ഇദ്ദേഹത്തെ കളിയാക്കി.

ശരീരത്തെക്കുറിച്ച് ഫിസിക്കൽ സംഭവങ്ങൾ, കാലിന് നീളം കുറവാണ്, മറ്റേത്, അന്ന് മൊത്തം മാനസികമായിട്ട് വേദനിപ്പിച്ചത്. അത് പുള്ളി കോമഡി ആയിട്ടാണ് പറയുന്നത്. കാരണം, പുള്ളി അല്ലാത്ത രീതിയിൽ പറഞ്ഞു കഴിഞ്ഞാൽ, അന്ന് എന്തുമാത്രം പുള്ളി വേദനിച്ചു കാണും. ആ വേദന പോലും പുള്ളി പറയുന്നത് എന്ന് പറഞ്ഞാൽ, മമ്മുക്കയെ പ്ലീസ് ചെയ്‌തു കൊണ്ടാണ്, കാരണം അടുത്ത ചാൻസ് കിട്ടത്തില്ല എന്ന് അറിയാം. ആ രീതിയിലാണ് പറയുന്നത്.

പക്ഷേ, എന്റെ ഒരു ക്യാരക്‌ടർ എന്ന് പറഞ്ഞാൽ, ഞാൻ അതങ്ങ് തുറന്നു പറയും. അതുകൊണ്ട് തന്നെ എനിക്ക് ചാൻസ് കിട്ടില്ല. അല്ല, ഞാൻ പറഞ്ഞത് ഇങ്ങനെ പറഞ്ഞു എന്ന് വിചാരിച്ചത്, ഒരാളെ വെറുപ്പം തന്നെ. എനിക്ക് മമ്മുക്കായെ ഭയങ്കര ഇഷ്‌ടമുള്ള ഒരു മനുഷ്യനാണ്. എനിക്ക് ലാലേട്ടനെക്കാളും എനിക്ക് ഇഷ്‌ടം മമ്മുക്കായെ തന്നെയാണ്. പക്ഷേ, ഇത് പറഞ്ഞു എന്ന് പറഞ്ഞിട്ട്, അതിനകത്ത് വേറൊരു വിഷമത്തിന്റെ ആവശ്യമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma