'അമ്മ ജനറൽ ബോഡിയിൽ ഇതിലും വലിയ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്, പൃഥ്വിരാജിന്റെ തുടക്കകാലത്ത് കണ്ടിരുന്നു'; കൃപ

മലയാളത്തിലെ പ്രമുഖ നടിമാരിൽ ഒരാളാണ് കൃപ പ്രദീപ്. വാനപ്രസ്ഥം എന്ന ചിത്രത്തിലെ മോഹൻലാലിന്റെ മകളായി അഭിനയിച്ച കൃപയെ അധികമാരും മറക്കാൻ ഇടയില്ല. ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും നിലവിൽ അധ്യാപികയായി ജോലി ചെയ്യുകയാണ് കൃപ. ഇപ്പോഴിതാ അമ്മയിലെ പ്രശ്‌നങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് അവർ. മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.

ധ്രുവിന് മാത്രമല്ല വിക്രമിനും സമയം ശരിയല്ല, കുരങ്ങിന്റെ റീലിൽ നോട്ടീസ്, മൂന്ന് ദിവസത്തെ സമയം
ധ്രുവിന് മാത്രമല്ല വിക്രമിനും സമയം ശരിയല്ല, കുരങ്ങിന്റെ റീലിൽ നോട്ടീസ്, മൂന്ന് ദിവസത്തെ സമയം

കൃപ പ്രദീപിന്റെ വാക്കുകൾ

ഞാൻ അമ്മ എന്ന സംഘടനയിലെ കാര്യങ്ങളെക്കുറിച്ച് പറയാൻ ആരുമല്ല, കാരണം അമ്മയുടെ മെമ്പർ ആണ് ചെറുപ്പം മുതൽ എങ്കിൽ പോലും, ഒരുപാട് കാലം സംഘടനയിൽ യോഗങ്ങളിൽ ഒന്നും പങ്കെടുക്കാത്ത ആളായിരുന്നു ഞാൻ. അതായത് ജനറൽ ബോഡി, ഏറ്റവും ആദ്യമായിട്ട് ഒരു മെമ്പർ ചെയ്യേണ്ടത് എല്ലാ വർഷവും മുടങ്ങാതെ ജനറൽ ബോഡി പങ്കെടുക്കുക എന്നതാണ്. അത് തെറ്റിച്ച ഒരു വ്യക്തിയാണ് ഞാൻ; എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങൾ കാരണം നെറ്റ് എക്‌സാം ഒക്കെ മിക്കവാറും ആ ജൂണിലെ ലാസ്‌റ്റ് സൺഡേ ആണ്.

amma

അതുകൊണ്ട് എനിക്ക് നെറ്റിന് എഴുതണമായിരുന്നു. അമ്മയുടെ ജനറൽ ബോഡി ഞാൻ അറ്റൻഡ് ചെയ്യാറില്ല. പിന്നെ ഞാൻ സിനിമയിൽ നിന്ന് മാറിയ സമയത്തൊന്നും ഒരുപാട് വർഷങ്ങളോളം ഞാൻ ജനറൽ ബോഡി പങ്കെടുത്തിട്ടില്ല. കുറെ വർഷങ്ങൾക്ക് ശേഷം, 2022 മുതലാണ്, വീണ്ടും ഞാൻ ജനറൽ ബോഡിയിലേക്ക് വന്നു തുടങ്ങിയത്, റെഗുലർ ആയി. ഈ വരാതിരുന്ന സമയത്തെല്ലാം അമ്മയിൽ അംഗമായിരുന്നു. ഇന്നസെന്റ് അങ്കിളിന്റെ ഒക്കെ ഒപ്പം ഞാൻ ഒരുപാട് സിനിമകളിൽ അഭിനയിച്ചിരുന്ന സമയത്ത്, ഞാൻ ആദ്യം സാധാരണ മെമ്പർ ആയിട്ടാണ് മെമ്പർഷിപ്പ് എടുത്തത്.

പിന്നീട് ഒരു കാലഘട്ടത്തിൽ ഇന്നസെന്റ് അങ്കിൾ ഒക്കെ പ്രസിഡന്റ് ആയ സമയത്ത്, എല്ലാവരെയും ലൈഫ് മെമ്പേഴ്‌സ് ആക്കാൻ ഉള്ള ഒരു ശ്രമം ഒക്കെ ഉണ്ടായിരുന്നു. അങ്ങനെയാണ് ഇന്നസെന്റ് അങ്കിൾ ഒക്കെ നിർബന്ധിച്ചാണ് ഞാൻ അങ്ങനെ ലൈഫ് മെമ്പർ ആയത്. അപ്പൊ എനിക്ക് ആദ്യം സംശയം ഉണ്ടായിരുന്നു, കാരണം ഞാൻ ചിലപ്പോൾ സിനിമ സീരിയസ് ആയിട്ട് എടുക്കില്ല, സിനിമയുടെ ഒരു കരിയർ ആവില്ല. അപ്പൊ ലൈഫ് മെമ്പർ ആവേണ്ട ആവശ്യമുണ്ടോ എന്നൊക്കെയുള്ള ഒരു സംശയം വന്നിട്ടുണ്ടായിരുന്നു. പക്ഷേ എന്തായാലും അത് നല്ലൊരു കാര്യമല്ലേ, കുഴപ്പമില്ല, ഒരു മെമ്പർഷിപ്പ് എന്തായാലും നമുക്ക് ലൈഫ് മെമ്പർ ആവാം എന്ന് പറഞ്ഞിട്ട് അങ്ങനെ എടുത്തു എന്ന് മാത്രം.

പിന്നെ അവരൊക്കെ ചെയ്യുന്ന ആ ഒരു പ്രവർത്തനം ഒക്കെ കണ്ടപ്പോൾ, ഇങ്ങനെ ഒരു ഫ്രട്ടേർണിറ്റി, ഇങ്ങനെ ഒരു സംഘടന, എത്രമാത്രം ആർട്ടിസ്‌റ്റുകൾക്ക് ഗുണം ചെയ്യുന്നു എന്ന് കണ്ട് അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ. അപ്പൊ എന്റെ അമ്മ പോലും അതിൽ വളരെ സീനിയർ ആയിട്ടുള്ള ഒരു മെമ്പർ ആണ്. അമ്മയ്ക്ക് പെൻഷൻ, അതുപോലെ മെഡിസിൻസ്, അങ്ങനെ എല്ലാ ബെനിഫിറ്റ്സും, ഒരുപാട് സെക്യൂരിറ്റി, നൽകുന്ന ഒരു തണൽ വൃക്ഷം തന്നെയാണ് അമ്മ എന്ന് സംഘടന.

അപ്പൊ അതിന്റെ ഉള്ളിൽ എന്ത് പ്രോബ്ലംസ് വന്നാൽ പോലും, എന്തൊക്കെ പേഴ്‌സണൽ ഇഷ്യൂസ് ആണെങ്കിലും അത് തീർച്ചയായും പരിഹരിക്കപ്പെടണം. കാരണം ഫോർ ദി സേക്ക് ഓഫ് ദി ഗ്രേറ്റർ ഗുഡ്, അത് പണ്ടും ഇതിനു മുമ്പും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ആൾക്കാരായാലും ശരി, അമ്മയുടെ മൂലധനം സംഭരിച്ചിരുന്ന ആരായാലും, അവർക്കൊക്കെ എതിരെ പല കേസുകൾ വന്നപ്പോൾ, അല്ലെങ്കിൽ ചില പേഴ്‌സണൽ കോൺട്രോവേഴ്സീസ് ഒക്കെ വന്നപ്പോൾ, എനിക്കൊക്കെ തോന്നിയിരുന്ന ഒരു സാധാരണ മെമ്പർ എന്ന നിലയിൽ, എപ്പോഴും ഞാൻ പറയുന്ന ഒരു കാര്യം, ആര് വന്നാലും പോയാലും, ദി ഓർഗനൈസേഷൻ ഷുഡ് ബി ദെയർ. അത് എന്നെന്നും നിലനിൽക്കണം എന്നാണ്, ആ ഒരു കാര്യം വളരെ ഇംപോർട്ടന്റ് ആണ്.

അമ്മ സംഘടന വീഴാൻ മാത്രം പ്രശ്‌നങ്ങൾ അങ്ങനെയൊന്നുമില്ല. അത്രയ്ക്ക് എനിക്ക് തോന്നുന്നു, എല്ലാവരും ഇൻട്രെസ്‌റ്റഡ് ആണ്. നമ്മൾ എവിടെ പോയാലും, ഇതിനെക്കുറിച്ചാണ് ആൾക്കാർ ചോദിക്കുക. ഇപ്പൊ കോളേജിൽ ആണെങ്കിലും ശരി, കുട്ടികളുടെ ഇടയിൽ ആണെങ്കിലും ശരി, നമ്മൾ വേറൊരു ഷോപ്പിങ്ങിന് പോയാലും ശരി ഇതാണ് ചോദ്യം. സെലിബ്രിറ്റീസിന്റെ ഒരു സംഘടന ആകുമ്പോൾ, സ്വാഭാവികമായിട്ടും, ഓഡിയൻസ് ഉണ്ടാവും, കുറെ ക്ലിക്ക് ബേറ്റ്സുകൾ ഉണ്ടാവും, അവർ പറഞ്ഞു, ഇവർ പറഞ്ഞു എന്നൊക്കെ വിവാദങ്ങൾ ഉണ്ടാകാം. പക്ഷേ അതിന് മാത്രമുള്ള, പരിഹരിക്കാൻ പറ്റാത്ത ഇത്രയും പ്രശ്‌നങ്ങൾ ഒന്നും ആ സംഘടനയിൽ ഞാൻ മനസിലാക്കിയിടത്തോളം ഇല്ല. അത് എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടും എന്നുള്ള ശുഭപ്രതീക്ഷയിൽ തന്നെയാണ് ഞാൻ ഉള്ളത്.

ഒരു സംഘടനയ്ക്ക് ഉള്ളിലെ കാര്യങ്ങൾ അതിൽ തന്നെ നിൽക്കണം. അല്ലാണ്ട് അത് പുറത്ത് ആ പക്ഷം പറയുക, ഈ പക്ഷം പറയാൻ നമ്മൾ ആരുമല്ല. പക്ഷേ വളരെ അൺഫോർച്ചുനേറ്റ് ആയിട്ടുള്ള, ഞാൻ ഇതിനു മുന്നേ വളരെ ചെറുപ്പത്തിൽ, തിലകൻ അങ്കിൾ ഒക്കെ ഉണ്ടായിരുന്ന കാലത്ത്, ഇതുപോലെ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുള്ള, പൃഥ്വിരാജിന്റെ ഒരു സമയത്ത്, ബിഗിനിങ് ഫേസ് ഓഫ് ഹിസ് കരിയറിൽ, ഒരു പ്രശ്‌നങ്ങൾ വന്നിട്ടുള്ള ജനറൽ ബോഡി ഞാൻ കണ്ടിട്ടുണ്ട്.

അങ്ങനെ ആദ്യമായിട്ട് ഒന്നുമല്ല, ഒരു ജനറൽ ബോഡിയിൽ ഇത്രയും ബഹളവും ഒച്ചപ്പാടും ഒക്കെ. ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അത് സത്യമായിട്ടുള്ള കാര്യമാണ്. അതായത് ആരാണോ സംസാരിക്കുന്നത്, അവരെ സംസാരിക്കാൻ സമ്മതിക്കുന്നില്ല. ഒന്നാമത്, ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഡെഫിനിറ്റലി അവർ ചെയ്‌ത ഒരു ഏറ്റവും വലിയ വീഴ്‌ച എന്ന് പറഞ്ഞാൽ, അവരുടെ റിപ്പോർട്ടും മറ്റേ ഫിനാൻഷ്യൽ റിപ്പോർട്ടും വാർഷിക മിനിറ്റ്സും നേരത്തെ കൂട്ടി, നമുക്ക് അംഗങ്ങൾക്ക് എല്ലാവർക്കും അയച്ചു തരുമായിരുന്നു.

ജനറൽ ബോഡിയുടെ ഒരു 25 ദിവസം മുന്നേ, അത് ഇത്തവണ കിട്ടിയില്ല. അതുകൊണ്ട് തന്നെ അവർ അവതരിപ്പിച്ച കണക്കും, അവർ അവതരിപ്പിച്ച റിപ്പോർട്ടും, മിനിറ്റ്സും, അംഗങ്ങൾ അംഗീകരിച്ചില്ല. അവർക്ക് എന്തുകൊണ്ട് അതിന് പറ്റിയില്ലെന്ന് അവർ പറഞ്ഞിട്ടില്ല. അതൊന്നും അവർ എക്സ്പ്ലെയിൻ ചെയ്‌തില്ല. മുൻപുള്ള കണക്കിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ടാക്‌സിന്റെ ഇഷ്യൂസ് ഒക്കെ ഉണ്ടായിരുന്നു എന്നൊക്കെയാണ് പറഞ്ഞത്.

പിന്നെ അവർ എത്രയോ 40 45 ദിവസം സമയം ചോദിച്ചു, ഇത് ശരിയാക്കി തരാം എന്നുള്ളത്. പക്ഷെ ദാറ്റ്സ് നോട്ട് ദി വേ ഓഫ് ഡൂയിങ് ഇറ്റ്, ഐ തിങ്ക്. കാരണം ഇതൊരു വളരെ റെസ്പോൺസിബിൾ ആയിട്ടുള്ള ജോലിയാണ്. ഒരു വലിയ സംഘടനയാണ്. ലോട്ട് ഓഫ് ഫിനാൻസസ് ആർ ഇൻവോൾവഡ്, അല്ലേ? അപ്പൊ ചില, നമ്മൾ ചില പൊസിഷനിലും ഡെസിഗ്നേഷനിലും ഒക്കെ ഇരിക്കുമ്പോൾ, നമ്മൾ അതിന് കാണിക്കേണ്ടതായിട്ടുള്ള ഉത്തരവാദിത്വം നമ്മൾ കാണിക്കണം.

ഐശ്വര്യ ലക്ഷ്മിയുടെ പ്രണയം, ഇനി അമ്മയാകണം'; നടിയുടെ മാറ്റത്തിന് പിന്നിൽ..സംവിധായകൻ പറയുന്നു
ഐശ്വര്യ ലക്ഷ്മിയുടെ പ്രണയം, ഇനി അമ്മയാകണം'; നടിയുടെ മാറ്റത്തിന് പിന്നിൽ..സംവിധായകൻ പറയുന്നു

അതൊരു ഫാക്‌ടർ ആണ്. പിന്നെ അൻസിബയുടെ കാര്യം, നമുക്ക് അറിയുന്നതല്ലേ, പലരും പല റൂമേഴ്‌സും പറയുന്നുണ്ടായിരുന്നുവെങ്കിലും, വാട്ട് ഈസ് ആക്ച്വലി ഹാപ്പനിങ് ഇൻസൈഡ് എന്നുള്ളത്, സാധാരണ മെമ്പേഴ്‌സ്, ഇപ്പൊ എനിക്കറിയുന്നുണ്ടായിരുന്നില്ല. എനിക്ക് പല കാര്യങ്ങളും ക്ലാരിറ്റി ഉണ്ടായിരുന്നില്ല. ഇപ്പോഴും പല കാര്യങ്ങളും എനിക്ക് ക്ലാരിറ്റി കുറവുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+