Get Updates
Get notified of breaking news, exclusive insights, and must-see stories!

'കഴിയുമെങ്കിൽ അവർക്ക് വേണ്ടി പ്രാർത്ഥിക്കൂ, ഈ പോരാട്ടത്തിൽ വിജയിക്കട്ടെ'; രേണുവിന്റെ രോഗത്തെ കുറിച്ച് ഫിറോസ്

കൊല്ലം സുധിയുടെ മരണശേഷം സോഷ്യൽ മീഡിയയിൽ വലിയ താരമായി മാറിയ വ്യക്തിയാണ് ഭാര്യയായ രേണു. പലപ്പോഴും പല വിവാദങ്ങളിലും അവർ ചെന്നുപെടുകയും ചെയ്‌തിരുന്നു. എന്നാൽ അടുത്തകാലത്തായി വിവാദങ്ങളിൽ നിന്നെല്ലാം പരമാവധി അകന്നു നിൽക്കുകയായിരുന്നു അവർ. ഇതിനിടയിൽ രേണു സുധിക്ക് ചില രോഗങ്ങൾ പിടിപെട്ടുവെന്ന തരത്തിൽ പല മാധ്യമങ്ങളിലും വാർത്തകളും വന്നിരുന്നു.

'രഞ്ജിനിക്ക് അവൻ്റെ കുഴപ്പം മനസിലായിക്കാണില്ല, ലക്ഷ്മിപ്രിയക്ക് 10 കോടി കിട്ടുമെന്നത് സ്വപ്നം'; ആലപ്പി അഷ്റഫ്
'രഞ്ജിനിക്ക് അവൻ്റെ കുഴപ്പം മനസിലായിക്കാണില്ല, ലക്ഷ്മിപ്രിയക്ക് 10 കോടി കിട്ടുമെന്നത് സ്വപ്നം'; ആലപ്പി അഷ്റഫ്

ഇപ്പോഴിതാ രേണുവിന്റെ രോഗ വിവരം പങ്കുവച്ചു രംഗത്ത് വന്നിരിക്കുകയാണ് സുധിയുടെ മരണശേഷം ആ കുടുംബത്തിന് വീട് വച്ച് നൽകിയ ഫിറോസ് കെഎച്ച്ഡിഇസി. തന്റെ സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെയാണ് അദ്ദേഹം രേണുവിന്റെ രോഗവിവരം പങ്കുവച്ചത്. രേണു സുധി ഇപ്പോൾ ഒരു പോരാട്ടത്തിൽ ആണെന്നും അതിൽ അവർക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ട ഫിറോസ് രേണു കോട്ടയം മെഡിക്കൽ കോളേജിൽ തുടർ ചികിത്സക്കായി പോവുകയാണെന്നും അറിയിച്ചു.

renu sudhi

ദയവായി എല്ലാവരും നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ഒഴിവാക്കണമെന്നും അവരുടെ ചില പ്രതികരണങ്ങൾ മൂലം ജീവിതത്തിൽ താനടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്‌ടങ്ങളും നേരിട്ടിട്ടുണ്ടെന്നും എന്നാൽ അതൊന്നും മനസ്സിൽ വച്ചുകൊണ്ട് പെരുമാറാൻ താനില്ലെന്നും ഫിറോസ് വ്യക്തമാക്കുന്നു.

ഫിറോസിന്റെ വാക്കുകൾ

സുഹൃത്തുക്കളേ, രേണു ഇന്ന് ഒരു വലിയ പോരാട്ടത്തിന്റെ നടുവിലാണ്. അത്ര ചെറുതല്ലാത്ത രോഗത്തോട് അവർ ധൈര്യത്തോടെ പൊരുതിക്കൊണ്ടിരിക്കുകയാണ്. അസുഖം മുൻകൂട്ടി അറിഞ്ഞിട്ടും അതിന്റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ മനസ്സിൽ ഒതുക്കി ചികിത്സയുമായി മുന്നോട്ട് പോയ ഒരാളാണ് അവർ. ഇന്ന് ലഭിച്ച മെഡിക്കൽ റിപ്പോർട്ട് പ്രകാരം രോഗം കൂടുതൽ സാരമായി ബാധിച്ചിരിക്കുകയാണ്.

വരും ദിവസങ്ങളിൽ കോട്ടയം മെഡിക്കൽ കോളേജിൽ തുടർ ചികിത്സ ആരംഭിക്കാനിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ എനിക്ക് എല്ലാവരോടും ഒരു ചെറിയ അഭ്യർത്ഥനയുണ്ട്. ദയവായി നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ഒഴിവാക്കുക. ജീവിതം നമ്മുക്ക് എത്ര ദിവസം ബാക്കിയുണ്ടെന്ന് ആരും അറിയില്ല. അതുകൊണ്ട് അവർക്ക് സന്തോഷം നൽകുന്ന റീലുകളും വീഡിയോകളും അവർ ചെയ്യട്ടെ. അവരുടെ ആ കുഞ്ഞു സന്തോഷങ്ങൾ അവർ ആഘോഷിക്കട്ടെ.

അവരുടെ ചില പ്രതികരണങ്ങൾ മൂലം ജീവിതത്തിൽ ഞാനടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്‌ടങ്ങളും നേരിട്ടിട്ടുണ്ട്. അതൊന്നും മനസ്സിൽ വെച്ച് പ്രതികാരം ചെയ്യാനോ, അവരുടെ അസുഖവിവരം അറിഞ്ഞ് സന്തോഷിക്കാനോ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല. കാരണം ഇന്നല്ലെങ്കിൽ നാളെ നമ്മളൊക്കെയും ഈ ഭൂമിയോട് വിടപറയേണ്ടവരാണ്.

അവർക്ക് സഹതാപം ആവശ്യമില്ലെന്ന് എനിക്കറിയാം. പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് അവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ്. ഇഷ്‌ടമില്ലെങ്കിൽ അവരുടെ വീഡിയോകൾ അവഗണിക്കാം. പക്ഷേ ദയവായി വേദനിപ്പിക്കരുത്.

കഴിയുമെങ്കിൽ അവർക്ക്‌ വേണ്ടി പ്രാർത്ഥന നടത്തൂ. ചിലപ്പോൾ ഒരു നല്ല വാക്കും ഒരു പ്രാർത്ഥനയും മരുന്നുകളേക്കാൾ വലിയ ആശ്വാസമാകാറുണ്ട്. രേണുവിന് ശക്തിയും ധൈര്യവും ലഭിക്കട്ടെ. ഈ പോരാട്ടത്തിൽ അവർ വിജയിക്കട്ടെ.

''കാർ വാങ്ങാൻ ഇത്രയും പണം എവിടെ നിന്ന് കിട്ടി? ശരീരം കാണിച്ചിട്ട് വേണോ..''; ചുട്ട മറുപടിയുമായി ആദില
''കാർ വാങ്ങാൻ ഇത്രയും പണം എവിടെ നിന്ന് കിട്ടി? ശരീരം കാണിച്ചിട്ട് വേണോ..''; ചുട്ട മറുപടിയുമായി ആദില

അതേസമയം, നേരത്തെ സുധിയുടെ കുടുംബത്തിന് വീട് വച്ച് നൽകിയതുമായി ബന്ധപ്പെട്ട് ഫിറോസും രേണുവും തമ്മിൽ പരസ്യപ്പോര് നടന്നിരുന്നു. ഇരുവരും ആരോപണങ്ങൾ ഉന്നയിക്കുകയും സോഷ്യൽ മീഡിയയിൽ പരസ്യമായി എതിരിടുകയും ചെയ്‌തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ രേണുവിന്റെ രോഗവിവരം ഫിറോസ് തന്നെ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസം ബിഷപ്പ് നോബിൾ ഫിലിപ്പും രേണുവിന്റെ വീട്ടിലെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+