'മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടാൻ നിമിത്തമായത് ഞാൻ, ആരോടും പറഞ്ഞിട്ടില്ല', ക്രെഡിറ്റ് വേണ്ടെന്ന് സജി നന്ത്യാട്ട്

മമ്മൂട്ടിക്ക് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഈയടുത്ത് പത്മഭൂഷൺ പുരസ്ക്കാരം ലഭിച്ചത്. ഇക്കഴിഞ്ഞ ജൂണിൽ രാഷ്ട്രപതിയിൽ നിന്ന് മമ്മൂട്ടി പുരസ്ക്കാരം ഏറ്റുവാങ്ങി. മമ്മൂട്ടിക്ക് പുരസ്ക്കാരം കിട്ടാൻ നിമിത്തമായത് താനാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നിർമ്മാതാവ് സജി നന്ത്യാട്ടിൽ. ഇക്കാര്യം മമ്മൂട്ടിക്ക് അറിയില്ലെന്നും അതിന്റെ ക്രഡിറ്റ് തനിക്ക് വേണ്ടെന്നും യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സജി നന്ത്യാട്ട് പറയുന്നു.

സജി നന്ത്യാട്ടിന്റെ വാക്കുകൾ: ''മമ്മൂട്ടിക്ക് പത്മഭൂഷണ്‍ പുരസ്‌ക്കാരം കിട്ടിയത് അപ്രതീക്ഷിതം ആയിരുന്നു. അത് കേന്ദ്ര സര്‍ക്കാരിലേക്ക് എത്തണം. താന്‍ ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി ആയിരിക്കുന്ന സമയത്താണ് കേന്ദ്രത്തിന് കത്തയക്കുന്നത്. ആരും നിര്‍ബന്ധിക്കാതെ അയച്ച കത്താണ്. എന്റെയൊരു വെല്‍വിഷറാണ് കത്ത് തയ്യാറാക്കിയത്. മമ്മൂക്കയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടി വേറെ ഒരു ആവശ്യത്തിന് വിളിച്ചപ്പോള്‍ താന്‍ ചോദിച്ചു, മമ്മൂക്കയ്ക്ക് ഇത് കിട്ടിയിട്ടില്ലല്ലോ എന്ന്.

ആന്റോ ജോസഫിനെ വിളിച്ച് പറഞ്ഞു, മമ്മൂക്കയ്ക്ക് വേണ്ടി ഇത് കൊടുക്കട്ടെ എന്ന് ചോദിച്ചു. വേണ്ട ചേട്ടാ, കിട്ടാന്‍ സാധ്യതയില്ല, മുന്‍പ് കൊടുത്തിട്ട് കിട്ടിയിട്ടില്ല എന്ന് പറഞ്ഞു. പക്ഷേ എന്തായാലും കൊടുത്ത് നോക്കാം എന്ന് കരുതി കത്ത് തയ്യാറാക്കി ചേംബറില്‍ സമര്‍പ്പിച്ചു. അങ്ങനെ അത് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വകുപ്പ് മന്ത്രിക്കും എല്‍ മുരുകനും സുരേഷ് ഗോപിക്കും കൊടുത്തു. ഇവര്‍ക്കെല്ലാവര്‍ക്കും നിരത്തിപ്പിടിച്ച് അയച്ചു. അതിന് ഫലമുണ്ടായി.

Mammootty

അതിന്റെ മൂന്നാം മാസമാണ് മമ്മൂട്ടിക്ക് പത്മഭൂഷണ്‍ കിട്ടുന്നത്. ഞാന്‍ കാരണം മമ്മൂട്ടിക്ക് പുരസ്‌ക്കാരം കിട്ടി എന്നല്ല പറയുന്നത്. അദ്ദേഹത്തിന് പത്മവിഭൂഷണ്‍ കിട്ടിയിട്ടില്ല, അദ്ദേഹം അതിന് അര്‍ഹനാണ് എന്ന് വിവരം അറിയാക്കാന്‍ പറ്റി. ഒരു നിമിത്തമാകാന്‍ പറ്റി. ഇതുവരെ മമ്മൂക്കയ്ക്ക് ഇക്കാര്യം അറിയില്ല. താന്‍ പറയാന്‍ ശ്രമിച്ചിട്ടും ഇല്ല. കാരണം എന്തെന്നാല്‍, മമ്മൂക്കയ്ക്ക് തന്നോട് വല്ല ഇഷ്ടവും തോന്നിയാലോ. കുശുമ്പന്മാര്‍ ആണല്ലോ ചുറ്റിലും.

ആരതി പൊടിയുമായി വേർപിരിയുന്നോ? 'ഒരാളുടെ ഭാഗം മാത്രമല്ല കേൾക്കേണ്ടത്', പ്രതികരിച്ച് റോബിൻ രാധാകൃഷ്ണൻ
ആരതി പൊടിയുമായി വേർപിരിയുന്നോ? 'ഒരാളുടെ ഭാഗം മാത്രമല്ല കേൾക്കേണ്ടത്', പ്രതികരിച്ച് റോബിൻ രാധാകൃഷ്ണൻ

മമ്മൂക്കയുടെ അനിയനോട് പറഞ്ഞിരുന്നു ഈ സംഭവം. മനോജ് കെ ജയനോടും പറഞ്ഞിരുന്നു. പക്ഷേ മമ്മൂക്ക അറിഞ്ഞ് കാണില്ല. ആന്റോയ്ക്ക് അറിയാം. ആന്റോ പറഞ്ഞോ എന്ന് അറിയില്ല. ഇത് കേള്‍ക്കുമ്പോള്‍ അറിയുമായിരിക്കും. ഒരു പരിപാടിയില്‍ വെച്ച് കണ്ടപ്പോള്‍ ആദ്യം തനിക്ക് കൈ തരാതെ പിന്നെ ഓടി തിരിച്ച് വന്ന് കൈ തന്നു. മമ്മൂക്കയെ വലിയ ഇഷ്ടമാണ്, അദ്ദേഹം ഒരു ജെന്റില്‍മാനാണ്. അവാര്‍ഡ് മമ്മൂക്കയ്ക്ക് കിട്ടിയതിന്റെ ക്രഡിറ്റ് വേണ്ട. മമ്മൂക്കയുടെ മിഠായിയും വേണ്ട, അതിന്റെ പേരിലുളള ഒരു ആനുകൂല്യവും വേണ്ട''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma